എന്‍.എം.എം.എസ്
2023 MAT, SAT പരീക്ഷകളുടെ താല്‍കാലിക ഉത്തരസൂചിക പരീക്ഷാര്‍ത്ഥികള്‍ക്ക്
പരിശോധിക്കുന്നതിനു വേണ്ടി പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉത്തരസൂചികയെ സംബന്ധിച്ച് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പരാതികള്‍ https://pareekshabhavan.kerala.gov.in
, nmmse.kerala.gov.in (നോട്ടിഫിക്കേഷന്‍ എന്ന ടാബില്‍), എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള മാതൃകാ ഫോറത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.
പരാതിയോടൊപ്പം പരാതിയെ സാധൂകരിക്കുന്ന രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള
അപേക്ഷകള്‍ 20/12/2023 ബുധനാഴ്ച്ച വൈകുന്നേരം 05.00 മണിയ്ക്ക് മുമ്പായി നേരിട്ടോ,
തപാല്‍ മാര്‍ഗ്ഗമോ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍
ലഭ്യമാക്കേണ്ടതാണ്. വൈകി ലഭിക്കുന്നതും നിശ്ചിത മാതൃകയില്‍ അല്ലാത്തതുമായ പരാതികള്‍
യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. പരാതികള്‍ അയയ്ക്കുന്ന ഫോര്‍മാറ്റ്
ഷീറ്റില്‍ ഒരു വിഷയത്തിന്റെ പരാതി മാത്രമെ ഉള്‍ക്കൊള്ളിക്കാവു. വ്യത്യസ്ത
വിഷയങ്ങള്‍ക്ക് പ്രത്യേകം ഫോര്‍മാറ്റ് ഷീറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്.
പിന്നാക്ക
സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര
സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മത്സര/യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് ജോലി
ധനസഹായം എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് ലഭിക്കുന്നതിനുള്ള സംസ്ഥാന
വിവിധ നൽകുന്ന എംപ്ലോയബിലിറ്റി അപേക്ഷ ക്ഷണിക്കുന്നു. മെഡിക്കൽ/എഞ്ചിനീയറിംഗ്
എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ്
സർവ്വീസ്, GATEMAT UGC-NET/JRF തുടങ്ങിയ വിവിധ
മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളിൽ
പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. www.egrantz.kerala.gov.in
എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ
സമർപ്പിക്കേണ്ടത്.
അവസാന തീയതി-30/11/2023
മെഡിക്കൽ/എഞ്ചിനീയറിംഗ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവീസ്, GATE/MAT,
UGC- NET/JRF എന്നീ മത്സര പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്രകാരമുള്ള
സ്ഥാപനങ്ങളെ ഈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത് പട്ടികപ്പെടുത്തിയിട്ടുണ്ട്.
അപ്രകാരമുള്ള എംപാനൽമെന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങളിൽ പരിശീലനം
നടത്തുന്നവർക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധ്യമല്ല. (സ്ഥാപനങ്ങളുടെ പട്ടിക
അനുബന്ധമായി ചേർക്കുന്നു.)
2. അപേക്ഷകൻ/അപേക്ഷക
സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ (ഒ.ബി.സി./ഒ.ഇ.സി/എസ്.ഇ.ബി.സി ലിസ്റ്റ്)
ഉൾപ്പെട്ട സമുദായാംഗം ആയിരിക്കണം.
3. കുടുംബ
വാർഷിക വരുമാന പരിധി ചുവടെ ചേർക്കുന്നു
4. Sunday/Holiday/Evening
Batch/Short term batch (6 മാസത്തിൽ കുറഞ്ഞ കോഴ്സ് ദൈർഘ്യം)
എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല.
5. ആഴ്ചയിൽ
കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം നടത്തുന്നവർ മാത്രം
അപേക്ഷിച്ചാൽ മതിയാകും.
6. ഓൺലൈൻ
പരിശീലനം നടത്തുന്നതിന് ആനുകൂല്യം അനുവദിക്കുന്നതല്ല.
7. മുൻവർഷങ്ങളിൽ
അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യം ലഭ്യമാകാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക്
ഉദ്യോഗാർത്ഥികൾക്ക് മറ്റ് മാനദണ്ഡങ്ങൾ പ്രകാരം അർഹതയുണ്ടെങ്കിൽ അപേക്ഷ
സമർപ്പിക്കാവുന്നതാണ്.
9. അപേക്ഷിക്കുന്ന
എല്ലാവർക്കും ആനുകൂല്യം ലഭ്യമാകണമെന്നില്ല. ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ
നിശ്ചയിക്കപ്പെടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ കൂടുതലായാൽ യോഗ്യതാപരീക്ഷയിലെ
ഉയർന്ന മാർക്കും, മാർക്ക് തുല്യമായാൽ കുറഞ്ഞ കുടുംബ വാർഷികവരുമാനവും
അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്.
10. സർക്കാർ
നിയന്ത്രിത സിവിൽ സർവ്വീസ് അക്കാദമികളിൽ പ്രവേശനം നേടിയിട്ടുള്ള അപേക്ഷകർക്ക്
മുൻഗണന നൽകുന്നതാണ്.
11. വകുപ്പ്
മുഖേന ധനസഹായം ലഭ്യമായി പരിശീലനം നേടുന്ന ഉദ്യോഗാർത്ഥികൾ പദ്ധതിയുടെ യഥാർത്ഥ
ഫലപ്രാപ്തി കൈവരിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിലേക്കായി ഓരോ
ഗുണഭോക്താവിന്റെയും ധനസഹായത്തിൽ നിന്നും 10% തുക റിസൽറ്റ്
പ്രഖ്യാപിച്ചതിന് ശേഷം, പരീക്ഷാ ഫലമോ ഹാൾ ടിക്കറ്റോ
ഇഗ്രാന്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് മാത്രം അനുവദിക്കുന്നതാണ്.
12. പരീക്ഷാഫലം
എന്തായിരുന്നാലും അത് ശേഷിക്കുന്ന ആനുകൂല്യം ലഭ്യമാകുന്നതിന് ഒരു തടസ്സമല്ല.
13. വിധവകളുടെ
മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാതാപിതാക്കളുടെ
മക്കൾ, ഭിന്നശേഷിക്കാർ മാരക രോഗം ബാധിച്ച
വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകെ ഗുണഭോക്താക്കളുടെ 10% ൽ അധികരിയ്ക്കാത്ത തരത്തിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവ്
അനുവദിയ്ക്കുന്നതാണ്. പ്രത്യേക പരിഗണനയ്ക്ക് അർഹതയുള്ളവർ ഓൺലൈൻ അപേക്ഷ
സമർപ്പിക്കുന്ന സമയത്ത് തന്നെ അക്കാര്യം അവകാശപ്പെടേണ്ടതാണ് (Opt Yes for
Special Consideration_option), പിന്നീട് ഇത് സംബന്ധിച്ച അപേക്ഷകൾ
പരിഗണിക്കുന്നതല്ല.
14. അപേക്ഷയിൽ
സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി
രേഖപ്പെടുത്തേണ്ടതാണ്.
15. ബന്ധപ്പെട്ട
റെവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ
ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പരും, സെക്യുരിറ്റി
കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
16. ഒരാൾക്ക്
ഒരു വർഷം ഒരു കോഴ്സിനു മാത്രമേ ആനുകൂല്യം അനുവദിക്കൂ. ഒരു തവണ ആനുകൂല്യം
ലഭിച്ചവർക്ക് അതേ പരിശീലനത്തിന് തുടർന്ന് അനുവദിക്കുന്നതല്ല.
17. ന്യൂനപക്ഷ
ക്ഷേമ വകുപ്പ്, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത
വിഭാഗ വികസന കോർപ്പറേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകൾ/ഏജൻസികളിൽ നിന്നോ, കേന്ദ്രസാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിൽ നിന്നോ സൌജന്യ
പരിശീലനം/ധനസഹായം ലഭ്യമാകുന്നവർ ഈപദ്ധതി
പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതില്ല.
18. ഓൺലൈൻ രജിസ്ട്രേഷൻ
നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട്
വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ധനസഹായത്തിനുള്ള അർഹത
നഷ്ടപ്പെടുന്നതാണ്. രക്ഷിതാവിന്റെയോ, മറ്റുള്ളവരുടെയോ
പേരിലുള്ള അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന
അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. അക്കൌണ്ട് വിവരങ്ങൾ തെറ്റായി
രേഖപ്പെടുത്തുന്നത് മൂലം തുക ലഭ്യമാകാതെ വന്നാൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന്
ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
19. മെഡിക്കൽ
എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന ധനസഹായത്തിന് അപേക്ഷിക്കുന്നവർക്ക് 17 വയസ്സ്
പൂർത്തിയായിരിക്കണം. നിലവിൽ ഹയർ സെക്കന്ററി കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുന്നവർ
അപേക്ഷിക്കാൻ അർഹരല്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ (2020-21, 2021-22, 2022-23) ഹയർ സെക്കന്ററി പരീക്ഷയിൽ 95% മോ
അതിലധികമോ മാർക്കോടെ വിജയിച്ചിരിക്കണം. പ്രത്യേക പരിഗണനാ വിഭാഗത്തിന് 80% മാർക്ക്
മതിയാകും.
20. ഓരോ മത്സര
പരീക്ഷയ്ക്കുമുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ഈ പദ്ധതിയ്ക്കും
ബാധകമായിരിക്കും. UGC-NET/JRF/എന്നിവയ്ക്ക്
ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മാർക്ക് ലിസ്റ്റും ബാങ്കിംങ് & സിവിൽ സർവ്വീസിന് ബിരുദ കോഴ്സുകളുടെ മാർക്ക് ലിസ്റ്റുമാണ് Upload ചെയ്യേണ്ടത്.
21.
മെഡിക്കൽ/എഞ്ചിനീയറിംഗ് പരിശീലനത്തിന് അപേക്ഷിക്കുന്നതിന് പ്ലസ്ടു പരീക്ഷ 2023
മാർച്ച് മാസം (2022-23 അദ്ധ്യയന വർഷം) പാസ്സായവർ, ഇ-ഗ്രാന്റ്സ്
പോർട്ടലിൽ മാർക്ക്-ലിസ്റ്റോ സർട്ടിഫിക്കറ്റോ Upload ചെയ്യുന്നതിന്
പകരം പരീക്ഷാ രജിസ്റ്റർ നമ്പർ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും.
22. 2020-21, 2021-22 അദ്ധ്യയന വർഷങ്ങളിൽ പ്ലസ്ടു പരീക്ഷ പാസായവർ അപേക്ഷയിൽ
രേഖപ്പെടുത്തുന്ന മാർക്ക് ശതമാനം തെളിയിക്കുന്നതിന് പ്ലസ്ടു സർട്ടിഫിക്കറ്റ് Upload
ചെയ്യേണ്ടതാണ്.
23. സിവിൽ
സർവ്വീസ്/ബാങ്കിംഗ്, GATE/MAT,UGC-NET/JRF പരിശീലനത്തിന്
അപേക്ഷിക്കുന്നവർ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റാണ് (സർട്ടിഫിക്കറ്റ് അല്ല) upload
ചെയ്യേണ്ടത്. സിവിൽ സർവ്വീസ്/ബാങ്കിംഗ് GATE/MAT,
UGC-NET/JRF പരിശീലനത്തിന് കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് അപ് ലോഡ്
ചെയ്യാത്തവരുടെ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
24. മാർക്ക് ശതമാനം
കണക്കാക്കുന്ന Percentage Conversion Formula വിവിധ
യൂണിവേഴ്സിറ്റികൾക്ക് വ്യത്യസ്തമായതിനാൽ ആയത് വ്യക്തമാക്കിയിട്ടുള്ള രേഖ കൂടി
മാർക്ക് ലിസ്റ്റിനൊപ്പം Upload (As single pdf) ചെയ്യേണ്ടതാണ്.
(സിവിൽ സർവ്വീസ്/ബാങ്കിംഗ് GATE/MAT, UGC-NET/JRF പരിശീലനത്തിന്
അപേക്ഷിക്കുന്നവർ മാത്രം)
25. ജാതി (നോൺ
ക്രീമിലെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ
സാക്ഷ്യപത്രം), വരുമാനം, എന്നിവ
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, ഓൺലൈനിൽ
രേഖപ്പെടുത്തിയിരിക്കുന്ന മാർക്ക് ശതമാനം തെളിയിക്കുന്ന Mark
List/Consolidated Mark List ന്റേയും പകർപ്പുകൾ, നിശ്ചിത മാതൃകയിൽ പരിശീലന സ്ഥാപന മേധാവി നൽകുന്ന സാക്ഷ്യപത്രം (മാതൃക
അനുബന്ധമായി ചേർത്തിരിക്കുന്നു). വിധവകളുടെ മക്കൾ, മാതാപിതാക്കൾ
നഷ്ടപ്പെട്ടവർ, മാരകരോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ,
ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയത്
സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ ഓൺലൈനിൽ upload
ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിന്റെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ
എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ലഭ്യമാക്കേണ്ടതില്ല.
26. ഈ പദ്ധതി
സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in,
www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ
പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
27. ഇ-ഗ്രാന്റ്സ്
ലോഗിനിൽ ഇ.ഇ.പി പദ്ധതിയുടെ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട് നേരിടുന്ന
സാങ്കേതിക തകരാറുകൾ bcddeepcomplaints@gmail.com എന്ന
ഇ-മെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്.
മാലിന്യ
മുക്തം നവകേരളം, സ്വച്ഛ്താ ഹി
സേവ ക്യാമ്പയിൻ - സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ
മാലിന്യ മുക്തം നവകേരളം, സ്വച്ഛ്താ ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വ
ശീലങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വമിഷൻ വിവിധ
മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാകുവാൻ
പാഴ്വസ്തുക്കളുടെ ഉറവിടത്തിൽ തരംതിരിവ്, ഉറവിടത്തിൽ
ജൈവമാലിന്യ സംസ്ക്കരണം, ഹരിതചട്ടപാലനം എന്നിവ പ്രാത്സാഹിപ്പിക്കുന്നതിനും,
വലിച്ചെറിയൽ കത്തിക്കൽ എന്നിവ നിരുത്സാഹപ്പെടുത്തുന്നതിനും
പൊതുഇടങ്ങളും ജലസ്രോതസ്സുകളും വൃത്തിയായി പരിപാലിക്കുന്നത് സംബന്ധിച്ച്
പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഉതകുന്നതുമായ ആശയങ്ങൾ ശുചിത്വ മിഷനുമായി
പങ്ക്വെക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിനും അവയിൽ മികച്ചവ ശുചിത്വ മിഷൻ
നടത്തി വരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഈ മത്സരം.
ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ
പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും പൊതുജനാരോഗ്യത്തിനും ഏത് തരത്തിൽ പ്രയോജനം
ചെയ്യുന്നു. ഇത് വഴി സമൂഹത്തിന് ഉണ്ടാകുന്ന വലിയ മെച്ചങ്ങളുടെ / ഗുണങ്ങളുടെ മൂല്യം
കണക്കാക്കിയാൽ ഹരിതകർമ്മസേനക്ക് പ്രതിമാസം നൽകുന്ന യൂസർ ഫീ എത്ര ചെറിയ തുകയാണ്
എന്നതൊക്കെ ജനങ്ങളുടെ അറിവിലേക്ക് എത്തിക്കുവാൻ സാധിക്കുന്ന വിധത്തിൽ മത്സര
ഇനങ്ങളിൽ പങ്കെടുത്ത് നിങ്ങളുടെ സർഗ്ഗ ശേഷി പ്രകടമാക്കുക. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള
മാലിന്യങ്ങൾ കത്തിക്കുക വലിച്ചെറിയുക എന്നിവ മൂലമുള്ള പാരിസ്ഥിതിക ആരോഗ്യ
പ്രശ്നങ്ങൾ മത്സരങ്ങളിലെ പ്രതിപാദ്യ വിഷയമാക്കാവുന്നതാണ്.
മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാകുവാൻ
ഉറവിടത്തിൽ തരം തിരിവ്, ഉറവിടത്തിൽ ജൈവമാലിന്യ സംസ്ക്കരണം,
ഹരിത ചട്ടപാലനം എന്നിവ പ്രാത്സാഹിപ്പിക്കുന്നതിനും, വലിച്ചെറിയൽ കത്തിക്കൽ എന്നിവ നിരുത്സാഹപ്പെടുത്തുന്നതിനും പൊതു ഇടങ്ങളും
ജലസ്രോതസ്സുകളും വൃത്തിയായി പരിപാലിക്കുന്നതിന് ആഹ്വാനം ചെയ്യുന്നതുമായ മുദ്രാവാക്യങ്ങൾ
10 വാക്കിൽ കവിയാതെ തയ്യാറാക്കി സമർപ്പിക്കാവുന്നതാണ്. മുദ്രാവാക്യം
ഇതിനായുള്ള പോർട്ടലിൽ നേരിട്ട് ടൈപ്പ് ചെയ്ത് സമർപ്പിക്കാവുന്നതാണ്.
2. ലഘുലേഖ
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെയും
സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെയും പ്രചരണാർത്ഥം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും
നൽകുവാൻ കഴിയുന്ന തരത്തിൽ മുകളിൽ സൂചിപ്പിച്ച അതേ വിഷയങ്ങളിൻ മേൽ തയ്യാറാക്കിയ 4
പുറത്തിൽ കവിയാതെ A4 സൈസ് ഷീറ്റിൽ മീരാ ഫോണ്ട്
14 സൈസിൽ ലൈൻ സ്പെയ്സിംഗ് 1.5 ൽ
തയ്യാറാക്കി PDF ഫോർമാറ്റിൽ പോർട്ടലിൽ അപ്-ലോഡ്
ചെയ്യേണ്ടതാണ്.
3. 2 മിനിറ്റ്
വീഡിയോ
മുകളിൽ സൂചിപ്പിച്ചിട്ടുള്ള ആശയങ്ങൾ സ്വന്തം
വീടുകളിലും സ്ഥാപനങ്ങളിലും പ്രായോഗികമാക്കിയതിന്റെ വീഡിയോ 2 മിനിറ്റിൽ താഴെ ദൈർഘ്യത്തിൽ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് ആയതിന്റെ
ലിങ്ക് മത്സരത്തിനായുള്ള പോർട്ടലിൽ സമർപ്പിക്കാവുന്നതാണ്.
4. പോസ്റ്റർ
ഡിസൈൻ
ഓഫീസുകൾ/പൊതുസ്ഥാപനങ്ങൾ/വിദ്യാഭ്യാസസ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ
തുടങ്ങി പൊതുജനങ്ങൾ കൂടുന്ന എല്ലായിടത്തും മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കണം
എന്ന ആശയത്തിന് പ്രചാരം നൽകുന്ന വിധത്തിൽ അത്തരം ഇടങ്ങളിൽ പതിക്കുവാൻ പറ്റിയ
പോസ്റ്റർ ഡിസൈനുകൾ (വലുപ്പം 90 cm X 70 cm ).
കമ്പ്യൂട്ടറിൽ 6ft X 4ft വലുപ്പത്തിൽ തയ്യാറാക്കിയ മുകളിൽ സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളുടെ
അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഡിസൈൻ സമർപ്പിക്കാം.
5. ഉപന്യാസം
മാലിന്യത്തിന്റെ
അളവ് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ഹരിതചട്ട പാലനം ഇതിന് എങ്ങനെ സഹായകമാകും(200
വാക്കിൽ/ രണ്ട് പേജ് കവിയരുത്) മുകളിൽ സൂചിപ്പിച്ച അതേ വിഷയങ്ങളിൻ മേൽ
തയ്യാറാക്കിയ 2 പുറത്തിൽ കവിയാതെ A4 സൈസ്
ഷീറ്റിൽ മീരാ ഫോണ്ട് 14 സൈസിൽ ലൈൻ സ്പെയ്സിംഗ് 1.5 ൽ തയ്യാറാക്കി PDF ഫോർമാറ്റിൽ പോർട്ടലിൽ അപ്-ലോഡ്
ചെയ്യേണ്ടതാണ്.
6. ചിത്രരചന
പാഴ്വസ്തുക്കൾ ഉറവിടത്തിൽ തരംതിരിക്കുക,
ജൈവ മാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുക, അജൈവ
മാലിന്യം ഹരിതകർമ്മസേനക്ക് കൈമാറുക അതുവഴി നമ്മുടെ പരിസരവും ജലാശയവും മനോഹരമായി
നിലനിർത്തുക എന്നീ സന്ദേശം വിളിച്ചോതുന്ന തരത്തിൽ ചിത്രരചന നടത്തേണ്ടതാണ്.
Best out of waste
പുതിയ അലങ്കാര വസ്തുക്കൾ വാങ്ങുന്നതിന് പകരം
സ്വന്തം വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും ആകർഷകമായ അലങ്കാര വസ്തുക്കൾ
നിർമ്മിക്കുന്നതിനായി പ്രാദേശികമായി മത്സരങ്ങൾ ജില്ലാ ശുചിത്വ മിഷന് സംഘടിപ്പിക്കാവുന്നതാണ്.
മുകളിൽ സൂചിപ്പിച്ച 6 മത്സരങ്ങളിലും യു പി, ഹൈസ്‌കൂൾ,
ഹയർ സെക്കണ്ടറി എന്നിങ്ങനെ ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക്
യഥാക്രമം 5000, 3500, 2000 രൂപ വീതം ജില്ലാ തലത്തിലും സംസ്ഥാന
തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 10000, 7000,
4000 രൂപ വീതവും പാരിതോഷികം നൽകുന്നതാണ്.
എൽ.പി തലത്തിലെ കുട്ടികൾക്ക് സ്ലോഗൻ, ചിത്രരചന എന്നീ മത്സങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഇവർക്കും ജില്ലാ സംസ്ഥാന
തലങ്ങളിൽ മുകളിൽ സൂചിപ്പിച്ചിട്ടുള്ള തുക പാരിതോഷികം നല്കുന്നതാണ് മത്സരത്തിലേക്ക് എൻട്രികൾ
സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30.
2024 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഉള്ളടക്ക ഭാരവും കുട്ടികളുടെ
പരീക്ഷാ സമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ ചില
ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.
സാമൂഹ്യശാസ്ത്ര
പരീക്ഷാപേപ്പറിൽ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങൾക്കും 40
വീതം സ്കോറുകളാണ് നൽകിയിരിക്കുന്നത്. ‘എ’
വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതേണ്ടതാണ്.
‘ബി’ വിഭാഗത്തിലുള്ള ചോദ്യങ്ങളിൽ
നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.
സാമൂഹ്യശാസ്ത്രത്തിന്
രണ്ട് പാഠപുസ്തകങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. സാമൂഹ്യ ശാസ്ത്രം ഒന്നിലും
സാമൂഹ്യശാസ്ത്രം രണ്ടിലും 40 സ്കോർ വീതമുള്ള ചോദ്യപേപ്പറിൽ ‘എ’, ‘ബി’ എന്നിങ്ങനെ രണ്ട് പാർട്ടുകൾ ഉണ്ട്. പാർട്ട് ‘എ’ യിൽ 40 സ്കോറും പാർട്ട് ‘ബി’ യിൽ 40 സ്കോറുമാണുള്ളത്.
നിർബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ്
പാർട്ട് ‘എ’ യിൽ നൽകിയിട്ടുള്ളത്.
തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് ‘ബി’ യിൽ ഉള്ളത്. ഇതിലൂടെ പഠനത്തിനായി നിർദേശിച്ചിരിക്കുന്ന
പാഠഭാഗങ്ങളിൽ നിന്ന് ആറ് അധ്യായങ്ങൾ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാൻ
കുട്ടികൾക്ക് കഴിയും. (വിശദാംശങ്ങൾ : എസ്.സി.ഇ. ആർ.ടി വെബ്സൈറ്റിൽ ലഭ്യമാണ്. (www.scertkerala.gov.in)
എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ (www.keralapareekshabhavan.in, pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു. ഒക്ടോബർ 20 മുതൽ nmmse.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി നവംബർ 3.
20/10/2023 തീയതി മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 03/11/2023 ആണ്. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ സ്കൂള്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധരേഖകളും സ്കൂള്‍ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. സ്കൂളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ സ്കൂള്‍ മേധാവി 07/11/2023 വൈകിട്ട് 5 മണിക്കു മുന്‍പായി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. വെരിഫിക്കേഷന്‍ സമയത്ത് പ്രഥമാദ്ധ്യാപകന്‍ ബന്ധപ്പെട്ട രേഖകള്‍ എല്ലാം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
യോഗ്യത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ :
1. സംസ്ഥാനത്തെ ഗവ./എയ്ഡഡ് സ്കൂളുകളില്‍ 2023-24 അദ്ധ്യയന വര്‍ഷം 8-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS) പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാവുന്നതാണ്.
2. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, മറ്റ് അംഗീകൃത സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രസ്തുത സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
4. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്നരലക്ഷം രൂപയില്‍ നിന്നും അധികരിക്കുവാന്‍ പാടില്ല.
5. സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ആയതിനാല്‍ NMMS പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥി തുടര്‍ന്നുള്ള ക്ലാസ്സുകളിലും ഗവ./എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നതെങ്കില്‍ മാത്രമേ സ്കോളര്‍ഷിപ്പ് തുക അനുവദിച്ച് നല്‍കുകയുളളൂ.
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍:
1. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയില്‍ അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സര്‍ട്ടിഫിക്കറ്റ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് pdf ഫോര്‍മാറ്റില്‍ 100 kb-യ്ക്ക് താഴെ സൈസ് ഫയലായി അപ്ലോഡ് ചെയ്യണം.
2. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മാത്രം). സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
3. 40%-ത്തില്‍ കുറയാതെ ഭിന്നശേഷിയുളള കുട്ടികള്‍ക്കുമാത്രമേ പ്രസ്തുത വിഭാഗത്തില്‍ (Persons with Disability) അപേക്ഷിക്കുവാന്‍ കഴിയൂ. ആയത്തെ ളിയിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന്‍റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഇത്തരം അപേക്ഷകര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
4. ആറ് മാസത്തിനുളളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപ്ലോഡ് ചെയ്യുന്നതിന്). ഫോട്ടോ 150 × 200 pixel , 20 kb മുതല്‍ 30 kb വരെ വലിപ്പമുളളതുമായ jpg/ jpeg ഫോര്‍മാറ്റിലുളളതായിരിക്കണം
പരീക്ഷയുടെ സിലബസും ഘടനയും :-
90 മിനിറ്റ് വീതമുളള 2 പാര്‍ട്ടുകളായിട്ടാണ് പരീക്ഷ നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അധിക സമയം ഉണ്ടായിരിക്കുന്നതാണ്.
Part I- Mental Ability Test (MAT)
Part II- Scholastic Aptitude Test (SAT)
MAT: - മാനസിക ശേഷി പരിശോധിക്കുന്ന 90 ബഹു ഉത്തര ചോദ്യങ്ങള്‍ ( Multiple Choice Questions) ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. ചോദ്യങ്ങളില്‍ സാദൃശ്യം കണ്ടെത്തല്‍, വര്‍ഗ്ഗീകരിക്കല്‍, സംഖ്യാശ്രേണികള്‍, പാറ്റേണുകള്‍ തിരിച്ചറിയല്‍, മറഞ്ഞിരിക്കുന്ന രൂപങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ ഉള്‍പ്പെടും.
SAT: 7, 8 ക്ലാസ്സുകളിലെ ഭാഷേതര വിഷയങ്ങളായ സോഷ്യല്‍ സയന്‍സ് (35 മാര്‍ക്ക്), അടിസ്ഥാന ശാസ്ത്രം (35 മാര്‍ക്ക്), അടിസ്ഥാന ഗണിതം (20 മാര്‍ക്ക്) എന്നിവയില്‍ നിന്നും 90 ബഹു ഉത്തര ചോദ്യങ്ങള്‍ ( Multiple Choice Questions ) ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. താഴ്ന്ന ക്ലാസ്സുകളില്‍ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്ന തലത്തിലുളള ചിന്താപ്രക്രിയ ഉള്‍ക്കൊളളുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
രണ്ട് പാര്‍ട്ടിലെയും ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാണ്. ഏത് ഭാഷയിലുളള ചോദ്യപേപ്പറാണ് വേണ്ടതെന്ന് ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പേരിന്‍റെ spelling, ജനന തീയതി, ആധാര്‍ നം. തുടങ്ങിയ വിവരങ്ങളില്‍ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും സ്കോളര്‍ഷിപ്പ് തുക ലഭിക്കാതെ വരും. അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, Bank Account, Aadhaar എന്നിവയിലെ പേരും ഒന്നു തന്നെയാണെന്ന് അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടതാണ്. ആയതിനാല്‍ Online മുഖേന അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിന് മുന്‍പ് നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുവാന്‍ കൈവശം ഉണ്ടാവേണ്ടവ
? സാധുതയുള്ള ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍.
? വരുമാന സര്‍ട്ടിഫിക്കറ്റ്. 100 KB യില്‍ താഴെ വലിപ്പം വരുന്ന തരത്തില്‍ pdf ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്തത്.
? SC/ST വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് (100 KB യില്‍ താഴെ വലിപ്പം വരുന്ന തരത്തില്‍ pdf ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്തത്).
? Person With Disability (PWD) വിഭാഗത്തുലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് (40% കുറയാത്ത ഡിസെബിലിറ്റി ഉള്ളത്). 100 KB യില്‍ താഴെ വലിപ്പം വരുന്ന തരത്തില്‍ pdf ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്തത്).
? സമീപകാലത്തെടുത്ത നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ സി.ഡി. ഡ്രൈവിലോ/പെന്‍ ഡ്രൈവിലോ. ഫോട്ടോ 105*200 വലിപ്പത്തിലും 20 KB മുതല്‍ 30 KB വരെ ഫയല്‍ size ഉം jpg/jpeg ഫോര്‍മാറ്റിലുള്ളത്.
കേരള
ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ
യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയം
അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി,
രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും
വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും
ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ
വിജ്ഞാപനത്തിൽ ലഭിക്കും. ഒഴിവുകളുടെ എണ്ണം 4 (പ്രതീക്ഷിക്കുന്ന ഒഴിവുകൾ).
ശമ്പള സ്കെയിൽ: 24400-55200. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.
2024ലെ എസ്.എസ്.എൽ.സി. പരീക്ഷമാർച്ച് നാലു മുതൽ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.
ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നും
രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ
നടക്കുമെന്നും മന്ത്രി അറിയിച്ചു.
എസ്.എസ്.എൽ.സി. ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17
മുതൽ ജനുവരി 29 വരെയും ഐ.റ്റി. പരീക്ഷ 2024
ഫെബ്രുവരി 1 മുതൽ 14 വരെയും എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ 2024 ഫെബ്രുവരി
19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും. 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ
നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ ഇങ്ങനെ;
2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15
വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ
ഇംഗ്ലീഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ
ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ
ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ
ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ
ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ
കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ
ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ
സോഷ്യൽ സയൻസ്
എസ്.എസ്.എൽ.സി.
മൂല്യനിർണ്ണയ ക്യാമ്പ് 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും.
ഹയർ
സെക്കൻഡറി പരീക്ഷാ വിജ്ഞാപനം പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ
നടത്തും. 2024ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന്
ആരംഭിക്കും.
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ ഒമ്പതു മുതൽ
പ്ലസ്
വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. സെപ്റ്റംബർ 25 മുതൽ 30 വരെ
നടത്താനിരുന്ന പരീക്ഷ കോഴിക്കോട് ജി്ല്ലയിലെ നിപ സാഹചര്യത്തെത്തുടർന്നാണു
മാറ്റിവച്ചത്. ആകെ 4,04,075
വിദ്യാർഥികളാണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. ഇതിൽ കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും
ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ നടക്കും. 27,633 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 വിദ്യാർഥികളാണു പരീക്ഷ എഴുതുന്നത്. ഡി.എൽ.എഡ് പരീക്ഷകളും
പുനഃക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ 9 മുതൽ 21 വരെ ഡി.എൽ.എഡ്. പരീക്ഷ നടത്തം. 14
കേന്ദ്രങ്ങളിലായി 698 പേർ കോഴിക്കോട് പരീക്ഷ എഴുതും.