ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, January 25, 2024

അംബികാസുതൻ മാങ്ങാടിന്റെ ഉതുപ്പാന്റെ കുന്ന് | ആസ്വാദനം | സുജാത അനിൽ, ഗവണ്മെന്റ് ഹൈ സ്കൂൾ, പൂയപ്പള്ളി

 


ഉതുപ്പാന്റെ കുന്ന്

അംബികാസുതൻ മാങ്ങാട്


 അംബിക സുതൻ മാങ്ങാടിന്റെ തിരഞ്ഞെടുത്ത പരിസ്ഥിതി കഥകളിൽ പ്രാണവായു എന്ന കഥാസമാഹാരത്തിലെ പ്രധാന കഥയാണ് ഉതുപ്പാന്റെ കുന്ന്. ഫെബ്രുവരി 2017 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന കഥയാണിത്.


 തനിക്ക് സ്വന്തമായുള്ള കുറച്ചു ഭൂമിയിൽ, ചണച്ചാക്കും പിടിച്ചു രാവിലെ മുതൽ, കിട്ടുന്ന കല്ലും മണ്ണും മറ്റും കൂട്ടി കുന്നുണ്ടാക്കുന്ന ഉതുപ്പാന്റെ ജീവിതമാണ്  കഥയുടെ പ്രമേയം.


കഥ ആരംഭിക്കുന്നത് ഇങ്ങനെ :

 ഉതുപ്പാനെ കണ്ടാൽ ഒരു മനുഷ്യ ജീവിയാണെന്ന് തോന്നുകയേയില്ല. വായിച്ചു മറന്ന ഏതോ നാടോടിക്കഥയിലെ വിചിത്ര കഥാപാത്രം പോലെ അയാൾ ഒരു നൂറ്റാണ്ടിലധികം ഞങ്ങളുടെ ദേശത്തിൽ ചുറ്റിത്തിരിയുന്നു. ചുമലിൽ ഒരു ചണച്ചാക്കുമായി, കീറിയ മുണ്ടും ഉടുത്ത് വാരിയെല്ലുകളും ആവശ്യത്തിന് ഉന്തിനിൽക്കുന്ന കഴുത്തെല്ലുമായി പ്രത്യക്ഷപ്പെടുന്ന ഉതുപ്പാന്റെ കൈകാലുകൾ, ഉണങ്ങിയ പറങ്കിമാവിൻ കൊമ്പുപോലെ കോലം കെട്ടതാണ്. താടി മീശകൾ ആകട്ടെ അപ്പൂപ്പൻ താടി പോലെ നരച്ചുനീണ്ടതും.!


 ഉതുപ്പാന്റെ ഏറ്റവും വലിയ പ്രത്യേകത നിരയൊത്ത  ഭംഗിയുള്ള പല്ലുകൾ പ്രദർശിപ്പിച്ച് ആരെക്കണ്ടാലും വിടർന്ന് ചിരിക്കുന്നതാണ്. ചിരി മടക്കി കിട്ടണമെന്ന് ഉതുപ്പാന്  നിർബന്ധമില്ല. പ്രായഭേദമോ ജാതിഭേദമോ ആ ചിരിയുടെ മാറ്റ് കുറച്ചില്ല. കുഞ്ഞുങ്ങളുടേതുപോലെ നിഷ്കളങ്കമായ ചിരിയായിരുന്നു അത്.


 ഉതുപ്പാൻ  ഭ്രാന്തനാണെന്ന് നാടൊട്ടുക്ക് പറഞ്ഞിട്ടും ഒരു കുഞ്ഞു പോലും അയാളെ ഭയന്നില്ല.അയാളുടെ  മനോഹരമായ  ചിരിയിൽ മറു ചിരി കൊടുക്കുകയോ കൈവീശി കാണിക്കുകയോ ചെയ്യുകയാണ് പതിവ്.


 ഉതുപ്പാന്റെ മനോഹരമായ ചിരിയിൽ വീണു പോയതാണ് അയാളുടെ ഭാര്യ എന്ന് നാട്ടിൽ ഒരു കഥയുണ്ട്. മൂന്നു മക്കളായിരുന്നു അവർക്ക്. ആദ്യനാളുകളിൽഉതുപ്പാന്  യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നുമുതലാണ് ചണച്ചാക്കും പേറിയുള്ള ഉതുപ്പാന്റെ  അലച്ചിൽ തുടങ്ങിയത് എന്നാരും ഓർമിക്കുന്നില്ല. കുളി ജപങ്ങൾ ഒന്നുമില്ലാതെ ചണച്ചാക്കും പേറി  കാലുകൾ നയിക്കുന്ന വഴിയേ  പോകും. വഴിയിൽ കിടക്കുന്ന കല്ലും മണ്ണും ഒക്കെ ചാക്കിൽ പെറുക്കി കൂട്ടും. ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഇതെന്ന് ഭാര്യ പഴിക്കുമ്പോഴും കല്ലും മണ്ണും ശേഖരിച്ചു വീട്ടുപറമ്പിൽ കൂട്ടിയിടുന്നതിൽ ഉതുപ്പാൻ സന്തോഷം കണ്ടെത്തി.


 ഭാര്യയുടെ വഴക്ക് കണക്കാക്കാതെ,പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ കണക്കാക്കാതെ, ഉതുപ്പാൻ തന്റെ പണി തുടർന്നു. പൊട്ടിത്തെറിക്കുന്ന ഭാര്യയോട് ഒരിക്കൽ അയാൾ ഗൗരവപൂർവം പറഞ്ഞു: ഞാൻ ഈ വിശാലമായ പറമ്പിൽ ഒരു കുന്നുണ്ടാക്കും. അന്യരുടെ പുരയിടത്തിൽ അത് സാധിക്കില്ലല്ലോ.


പെരുതടിപ്പാലം കടന്ന്, പരതാളിക്കാവ് കടന്ന് ഉതുപ്പാൻ നടന്നു. അക്കാലത്ത് ചന്തക്കുന്ന്, ഉമ്മൻകുന്ന്, പാറുത്തിമല, വേടൻ കുന്ന്,കാട്ടിക്കുന്ന്, സർപ്പമല, തുടങ്ങി ഒട്ടേറെ കുന്നുകൾ ആരോടും പറയാതെ യാത്ര പോയി ക്കഴിഞ്ഞു. ശേഷിച്ചവ പച്ച ഉടുപ്പുകൾ ഊരി കളഞ്ഞു പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.അതിനാൽ തന്നെ നാട്ടുകാരുടെ നാറാണത്ത് ഭ്രാന്തൻ എന്ന പരിഹാസം വകവയ്ക്കാതെ ഉതുപ്പാൻ തന്റെ പുരയിടത്തിൽ കുന്നുണ്ടാക്കി.


 കുന്ന് തെങ്ങിന്റെ ഉയരത്തിലായപ്പോഴാണ്  ഉതുപ്പാന്റെ പെണ്ണ്, തന്നെക്കാൾ പ്രായം കുറഞ്ഞ അന്യദേശക്കാരനായ ചെമ്പിന്റെ നിറമുള്ള ചെറുപ്പക്കാരനൊപ്പം മക്കളെയും ഉതുപ്പാനെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്. പറക്കമുറ്റിയപ്പോൾ മൂന്നാൺമക്കളും പറന്നു പറന്നു പോയതോടെ ഉതുപ്പാൻ ഒറ്റയ്ക്കായി. ഒറ്റയ്ക്കായിട്ടുംഉതുപ്പാൻ തന്റെ  അലച്ചിൽ നിർത്തിയില്ല.കുന്ന് വളർന്നുവന്നു പച്ചപ്പും കാടുമായി. ഉതുപ്പാന്റെ  ഒറ്റമുറി വീടും മറച്ച് കുന്നു വളർന്നു.കിളികളും പലജാതി ജീവികളും ഇഴജന്തുക്കളും കുന്നിൽ അവകാശമുറപ്പിച്ചു.


 വർഷങ്ങൾ കടന്നുപോകേ ഉതുപ്പാനെ എല്ലാവരും മറന്നു തുടങ്ങി. കടലുകൾക്കപ്പുറത്തുള്ള വൻ നഗരത്തിലെ ഒറ്റ മുറിയിലൂടെ ദൂരെ ബുർജ് ഖലീഫയുടെ ഗോപുരം ആകാശം മുട്ടിനിൽക്കുന്ന കാഴ്ച കാണുമ്പോൾ എഴുത്തുകാരൻ  ഉതുപ്പാനെ ഓർമിക്കുന്നു. ഇത്തവണ നാട്ടിലെത്തിയപ്പോൾ ഉതുപ്പാനെ കണ്ടേ മതിയാകൂ എന്ന് കരുതി കുന്നിൻ മുകളിലെ   ചെടിത്തലപ്പുകളെയും കാട്ടുവള്ളികളെയും വകഞ്ഞു മാറ്റി കയറി പോകുമ്പോൾ കണ്ട കാഴ്ച വല്ലാതെ അമ്പരപ്പിച്ചു.


 തലകുനിച്ച്,പാദങ്ങൾ നിലത്തു മുട്ടാതെ പരിപൂർണ്ണ നഗ്നനായി ഉതുപ്പാൻ പതുക്കെ ആടി നിൽക്കുന്നുണ്ടായിരുന്നു. ചെമ്പകം പൂത്ത പോലെ ഒരു സുഗന്ധം ചുറ്റും വ്യാപിച്ചിരുന്നു.


 അതിനേക്കാൾ വിസ്മയത്തോടെ മറ്റൊരു കാഴ്ച കൂടി കണ്ടു. ചുറ്റിലുമുള്ള മരക്കൊമ്പുകളിൽ  പല  ജാതി പക്ഷികൾ നിശബ്ദരായി കൂട്ടം കൂടിയിരിക്കുന്നു.താഴെ നിലത്തും പലതരം മൃഗങ്ങളും പാമ്പുകളും. നൂറു കണക്കിന് മഞ്ഞ ശലഭങ്ങൾ ഉതുപ്പാനു ചുറ്റും ചിറകടിക്കുന്നുണ്ടായിരുന്നു.


 ഒരിക്കലും മറക്കാനാകാത്ത ആ കാഴ്ചയിൽ മടക്കി വേണ്ടാത്ത  ഉതുപ്പാന്റെ ചിരി വ്യക്തമായി  കണ്ടതാണ്.  മാത്രമല്ല ശരീരo അഴുകിയാൽ ചെമ്പകത്തിന്റെ സുഗന്ധം ഉണ്ടാകുമോ?


 സംശയങ്ങൾക്കിടയിൽ അദ്ദേഹം തിരിച്ചറിഞ്ഞു: നാലുദിവസം ഒരാളെ  കാണാതിരുന്നാൽ മറക്കുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. കാരണം ഉതുപ്പാൻ നമ്മുടെ ആരുമായിരുന്നില്ലല്ലോ.

കഥ അവസാനിക്കുമ്പോൾ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നേരെ നീട്ടി ഉതുപ്പാൻ നിറഞ്ഞു  ചിരിക്കുന്നു.


 ഉതുപ്പാന്റെ കുന്ന് വായിക്കുമ്പോൾ കാരൂരിന്റെ ഉതുപ്പാന്റെ കിണർ എന്ന കഥ ഓർമ്മയിലേക്ക് വരുന്നു. സ്വന്തം പുരയിടത്തിൽ നാട്ടുകാർക്ക് വേണ്ടി കിണർ കുഴിച്ച് ഒടുവിൽ കിണറിനുള്ളിൽ തന്നെ രഹസ്യത്തെ ഗോപനം ചെയ്യേണ്ടി വരുന്നു. ഈ കഥയിലെ  ഉതുപ്പാനാകട്ടെ  കുന്നിനുള്ളിൽത്തന്നെ അലിഞ്ഞില്ലാതയാകുന്നു. മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച രണ്ടു കഥകളിലെ ഉതുപ്പാൻമാരും മനസ്സിൽ നൊമ്പരം അവശേഷിപ്പിച്ചു കടന്നു പോകുന്നു.


കഥ അവസാനിക്കുമ്പോൾ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നേരെ നീട്ടി ഉതുപ്പാൻ നിറഞ്ഞു ചിരിക്കുന്നു. കുന്നും മലകളും നീർച്ചാലുകളും തല്ലിക്കെടുത്തി വികസനം എന്ന് നാം വിളിക്കുന്ന വികസനം യഥാർത്ഥത്തിൽ എന്താണ്? നമ്മുടെ ഉള്ളിൽ ഇതേ ചിന്തയുള്ള ഉതുപ്പാന്മാർ ഇന്നും  ജീവിക്കുന്നില്ലേ...?

ചിന്തിക്കുക.


സുജാത അനിൽ

ഗവണ്മെന്റ് ഹൈ സ്കൂൾ 

പൂയപ്പള്ളി.

Monday, January 22, 2024

SSLC Model Exam Time Table has been published എസ്.എസ്.എല്‍.സി മോഡൽ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

 


എസ്.എസ്.എല്‍.സി മോഡൽ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന പരീക്ഷ 23-ാം തിയതി വരെയാണുള്ളത്.  രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഒന്നാം ഭാഷ, ഫിസിക്സ്, എന്നീ വിഷയങ്ങൾ രാവിലെ 9.45 മുതൽ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് രാവിലെ 9.45 മുതൽ 12.30 വരെയുമാണ് സംഘടിപ്പിക്കുക. രണ്ടാം ഭാഷ, ഹിന്ദി, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഉച്ചയ്ക്ക് 2 മണി മുതൽ 3.45 വരെയാണ് നടത്തുക. 





Wednesday, January 17, 2024

KSTU ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ USS മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും

 


USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  KSTU ന്റെ ആഭിമുഖ്യത്തില്‍  നടത്തിയ USS മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും

 

Malayalam AT


Paper 1 EM


Paper 2 EM


Answer Key



Tuesday, January 2, 2024

SSLC പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി കണ്ണൂര്‍ ഡയറ്റ്‌ സ്‌മൈല്‍ 2024 എന്ന പേരിൽ തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടേയും പഠന സഹായികൾ

 


2024 മാര്‍ച്ചില്‍ നടക്കുന്ന എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  കണ്ണൂര്‍  ഡയറ്റ്‌   സ്‌മൈല്‍ 2024 എന്ന പേരിൽ തയ്യാറാക്കിയ  എല്ലാ വിഷയങ്ങളുടേയും പഠന സഹായികൾ പോസ്റ്റ് ചെയ്യുകയാണ്.

Hindi

English

അടിസ്ഥാന പാഠാവലി

കേരള പാഠാവലി






Wednesday, December 13, 2023

NMMSE 2023 – Provisional Answer Key എൻ.എം.എം.എസ്.ഇ 2023 - താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

 


എന്‍.എം.എം.എസ് 2023 MAT, SAT പരീക്ഷകളുടെ താല്‍കാലിക ഉത്തരസൂചിക പരീക്ഷാര്‍ത്ഥികള്‍ക്ക് പരിശോധിക്കുന്നതിനു വേണ്ടി പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരസൂചികയെ സംബന്ധിച്ച് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പരാതികള്‍ https://pareekshabhavan.kerala.gov.in , nmmse.kerala.gov.in (നോട്ടിഫിക്കേഷന്‍ എന്ന ടാബില്‍), എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള മാതൃകാ ഫോറത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതിയോടൊപ്പം പരാതിയെ സാധൂകരിക്കുന്ന രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ 20/12/2023 ബുധനാഴ്ച്ച വൈകുന്നേരം 05.00 മണിയ്ക്ക് മുമ്പായി നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. വൈകി ലഭിക്കുന്നതും നിശ്ചിത മാതൃകയില്‍ അല്ലാത്തതുമായ പരാതികള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. പരാതികള്‍ അയയ്ക്കുന്ന ഫോര്‍മാറ്റ് ഷീറ്റില്‍ ഒരു വിഷയത്തിന്റെ പരാതി മാത്രമെ ഉള്‍ക്കൊള്ളിക്കാവു. വ്യത്യസ്ത വിഷയങ്ങള്‍ക്ക് പ്രത്യേകം ഫോര്‍മാറ്റ് ഷീറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്.


 പരാതികൾ അയയ്ക്കുന്നതിനുള്ള മാതൃകാ ഫോറം


എൻ.എം.എം.എസ്.ഇ 2023 - താൽക്കാലിക ഉത്തരസൂചിക (MAT)


എൻ.എം.എം.എസ്.ഇ 2023 - താൽക്കാലിക ഉത്തരസൂചിക (SAT)




Thursday, December 7, 2023

ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

 


സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 13 മുതൽ ആരംഭിക്കുന്ന അർദ്ധ വാർഷിക (രണ്ടാം പാദ വാർഷിക) പരീക്ഷ  ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷ ടൈം ടേബിൾ താഴെ പരിശോധിക്കാം.





യുപി, ഹൈസ്കൂ‌ൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13 മുതൽ 22 വരെയും  എൽപി വിഭാഗം പരീക്ഷകൾ ഡിസംബർ 15 മുതൽ 21 വരെയും  ആണ്.


Friday, November 3, 2023

Inviting applications for Employability Enhancement Program മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു.

 


പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മത്സര/യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് ജോലി ധനസഹായം എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് ലഭിക്കുന്നതിനുള്ള സംസ്ഥാന വിവിധ നൽകുന്ന എംപ്ലോയബിലിറ്റി അപേക്ഷ ക്ഷണിക്കുന്നു. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, GATEMAT UGC-NET/JRF തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

അവസാന തീയതി-30/11/2023


മെഡിക്കൽ/എഞ്ചിനീയറിംഗ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവീസ്, GATE/MAT, UGC- NET/JRF എന്നീ മത്സര പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്രകാരമുള്ള സ്ഥാപനങ്ങളെ ഈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത് പട്ടികപ്പെടുത്തിയിട്ടുണ്ട്. അപ്രകാരമുള്ള എംപാനൽമെന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധ്യമല്ല. (സ്ഥാപനങ്ങളുടെ പട്ടിക അനുബന്ധമായി ചേർക്കുന്നു.)

 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും

 

1. അപേക്ഷകർ കേരളീയരായിരിക്കണം.

2. അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ (ഒ.ബി.സി./ഒ.ഇ.സി/എസ്.ഇ.ബി.സി ലിസ്റ്റ്) ഉൾപ്പെട്ട സമുദായാംഗം ആയിരിക്കണം.

3. കുടുംബ വാർഷിക വരുമാന പരിധി ചുവടെ ചേർക്കുന്നു


4. Sunday/Holiday/Evening Batch/Short term batch (6 മാസത്തിൽ കുറഞ്ഞ കോഴ്സ് ദൈർഘ്യം) എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല.

5. ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

6. ഓൺലൈൻ പരിശീലനം നടത്തുന്നതിന് ആനുകൂല്യം അനുവദിക്കുന്നതല്ല.

7. മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യം ലഭ്യമാകാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഉദ്യോഗാർത്ഥികൾക്ക് മറ്റ് മാനദണ്ഡങ്ങൾ പ്രകാരം അർഹതയുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 


9. അപേക്ഷിക്കുന്ന എല്ലാവർക്കും ആനുകൂല്യം ലഭ്യമാകണമെന്നില്ല. ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ കൂടുതലായാൽ യോഗ്യതാപരീക്ഷയിലെ ഉയർന്ന മാർക്കും, മാർക്ക് തുല്യമായാൽ കുറഞ്ഞ കുടുംബ വാർഷികവരുമാനവും അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്.

10. സർക്കാർ നിയന്ത്രിത സിവിൽ സർവ്വീസ് അക്കാദമികളിൽ പ്രവേശനം നേടിയിട്ടുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്നതാണ്.

11. വകുപ്പ് മുഖേന ധനസഹായം ലഭ്യമായി പരിശീലനം നേടുന്ന ഉദ്യോഗാർത്ഥികൾ പദ്ധതിയുടെ യഥാർത്ഥ ഫലപ്രാപ്തി കൈവരിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിലേക്കായി ഓരോ ഗുണഭോക്താവിന്റെയും ധനസഹായത്തിൽ നിന്നും 10% തുക റിസൽറ്റ് പ്രഖ്യാപിച്ചതിന് ശേഷം, പരീക്ഷാ ഫലമോ ഹാൾ ടിക്കറ്റോ ഇഗ്രാന്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് മാത്രം അനുവദിക്കുന്നതാണ്.

12. പരീക്ഷാഫലം എന്തായിരുന്നാലും അത് ശേഷിക്കുന്ന ആനുകൂല്യം ലഭ്യമാകുന്നതിന് ഒരു തടസ്സമല്ല.

13. വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാതാപിതാക്കളുടെ മക്കൾ, ഭിന്നശേഷിക്കാർ മാരക രോഗം ബാധിച്ച വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകെ ഗുണഭോക്താക്കളുടെ 10% ൽ അധികരിയ്ക്കാത്ത തരത്തിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിയ്ക്കുന്നതാണ്. പ്രത്യേക പരിഗണനയ്ക്ക് അർഹതയുള്ളവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അക്കാര്യം അവകാശപ്പെടേണ്ടതാണ് (Opt Yes for Special Consideration_option), പിന്നീട് ഇത് സംബന്ധിച്ച അപേക്ഷകൾ പരിഗണിക്കുന്നതല്ല.

14. അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

15. ബന്ധപ്പെട്ട റെവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പരും, സെക്യുരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.

16. ഒരാൾക്ക് ഒരു വർഷം ഒരു കോഴ്സിനു മാത്രമേ ആനുകൂല്യം അനുവദിക്കൂ. ഒരു തവണ ആനുകൂല്യം ലഭിച്ചവർക്ക് അതേ പരിശീലനത്തിന് തുടർന്ന് അനുവദിക്കുന്നതല്ല.

17. ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകൾ/ഏജൻസികളിൽ നിന്നോ, കേന്ദ്രസാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിൽ നിന്നോ സൌജന്യ പരിശീലനം/ധനസഹായം ലഭ്യമാകുന്നവർ ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതില്ല.

18. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. രക്ഷിതാവിന്റെയോ, മറ്റുള്ളവരുടെയോ പേരിലുള്ള അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. അക്കൌണ്ട് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുന്നത് മൂലം തുക ലഭ്യമാകാതെ വന്നാൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

19. മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന ധനസഹായത്തിന് അപേക്ഷിക്കുന്നവർക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം. നിലവിൽ ഹയർ സെക്കന്ററി കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ (2020-21, 2021-22, 2022-23) ഹയർ സെക്കന്ററി പരീക്ഷയിൽ 95% മോ അതിലധികമോ മാർക്കോടെ വിജയിച്ചിരിക്കണം. പ്രത്യേക പരിഗണനാ വിഭാഗത്തിന് 80% മാർക്ക് മതിയാകും.

20. ഓരോ മത്സര പരീക്ഷയ്ക്കുമുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ഈ പദ്ധതിയ്ക്കും ബാധകമായിരിക്കും. UGC-NET/JRF/എന്നിവയ്ക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മാർക്ക് ലിസ്റ്റും ബാങ്കിംങ് & സിവിൽ സർവ്വീസിന് ബിരുദ കോഴ്സുകളുടെ മാർക്ക് ലിസ്റ്റുമാണ് Upload ചെയ്യേണ്ടത്.

21. മെഡിക്കൽ/എഞ്ചിനീയറിംഗ് പരിശീലനത്തിന് അപേക്ഷിക്കുന്നതിന് പ്ലസ്ടു പരീക്ഷ 2023 മാർച്ച് മാസം (2022-23 അദ്ധ്യയന വർഷം) പാസ്സായവർ, ഇ-ഗ്രാന്റ്സ് പോർട്ടലിൽ മാർക്ക്-ലിസ്റ്റോ സർട്ടിഫിക്കറ്റോ Upload ചെയ്യുന്നതിന് പകരം പരീക്ഷാ രജിസ്റ്റർ നമ്പർ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും.

22. 2020-21, 2021-22 അദ്ധ്യയന വർഷങ്ങളിൽ പ്ലസ്ടു പരീക്ഷ പാസായവർ അപേക്ഷയിൽ രേഖപ്പെടുത്തുന്ന മാർക്ക് ശതമാനം തെളിയിക്കുന്നതിന് പ്ലസ്ടു സർട്ടിഫിക്കറ്റ് Upload ചെയ്യേണ്ടതാണ്.

23. സിവിൽ സർവ്വീസ്/ബാങ്കിംഗ്, GATE/MAT,UGC-NET/JRF പരിശീലനത്തിന് അപേക്ഷിക്കുന്നവർ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റാണ് (സർട്ടിഫിക്കറ്റ് അല്ല) upload ചെയ്യേണ്ടത്. സിവിൽ സർവ്വീസ്/ബാങ്കിംഗ് GATE/MAT, UGC-NET/JRF പരിശീലനത്തിന് കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യാത്തവരുടെ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

24. മാർക്ക് ശതമാനം കണക്കാക്കുന്ന Percentage Conversion Formula വിവിധ യൂണിവേഴ്സിറ്റികൾക്ക് വ്യത്യസ്തമായതിനാൽ ആയത് വ്യക്തമാക്കിയിട്ടുള്ള രേഖ കൂടി മാർക്ക് ലിസ്റ്റിനൊപ്പം Upload (As single pdf) ചെയ്യേണ്ടതാണ്. (സിവിൽ സർവ്വീസ്/ബാങ്കിംഗ് GATE/MAT, UGC-NET/JRF പരിശീലനത്തിന് അപേക്ഷിക്കുന്നവർ മാത്രം)

25. ജാതി (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സാക്ഷ്യപത്രം), വരുമാനം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, ഓൺലൈനിൽ രേഖപ്പെടുത്തിയിരിക്കുന്ന മാർക്ക് ശതമാനം തെളിയിക്കുന്ന Mark List/Consolidated Mark List ന്റേയും പകർപ്പുകൾ, നിശ്ചിത മാതൃകയിൽ പരിശീലന സ്ഥാപന മേധാവി നൽകുന്ന സാക്ഷ്യപത്രം (മാതൃക അനുബന്ധമായി ചേർത്തിരിക്കുന്നു). വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാരകരോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിന്റെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ലഭ്യമാക്കേണ്ടതില്ല.

26. ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.

27. ഇ-ഗ്രാന്റ്സ് ലോഗിനിൽ ഇ.ഇ.പി പദ്ധതിയുടെ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട് നേരിടുന്ന സാങ്കേതിക തകരാറുകൾ bcddeepcomplaints@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്.