ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, August 31, 2018

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (01/09/2018) പ്രവൃത്തി ദിനം

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്നിന് പ്രവൃത്തിദിനം ആയിരിക്കുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ......

Read more at: https://www.mathrubhumi.com/news/india/satarday-working-day-for-kerala-all-educational-institutions--1.3102115
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (സെപ്റ്റംബര്‍ 1) പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടതിനാലാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

Friday, August 24, 2018

സൈക്കിൾ വാങ്ങാനുള്ള പണം ദുരിത ബാധിതർക്ക് നൽകി പെൺകുട്ടി മാതൃകയായി



ചിറക്കര: ഈ ഓണത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാമെന്ന ഏറെക്കാലമായുള്ള ആഗ്രഹം മാറ്റിവച്ച്, അതിനായി സ്വരൂപിച്ച പണം പ്രളയദുരിതബാധിതർക്കായി നൽകി കശുവണ്ടിത്തൊഴിലാളി ദമ്പതികളുടെ മകളായ ഏഴാം ക്ലാസുകാരി മാതൃകയായി.

ചിറക്കര ഇടക്കുന്നിൽ മാധവ വിലാസത്തിൽ സുനിൽ കുമാറിന്റെയും ജലജയുടെയും മകൾ സരിഗ. ജെ ആണ് കാരുണ്യത്തിന്റെ ഈ മാതൃക കാട്ടി ശ്രദ്ധേയയായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് സരിഗ സംഭാവന നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5000 രൂപയുടെ ഡി.ഡി, ശ്രീ. ജി.എസ്. ജയലാൽ എംഎൽഎയുടെ വസതിയിലെത്തി സരിഗ 23/08/2018 ൽ കൈമാറുകയുണ്ടായി. പാരിപ്പള്ളി അമൃത HSSലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സരിഗ.

സരിഗയെ കുറിച്ചുള്ള വാർത്ത 29/08/2018 ലെ മാതൃഭൂമിയിൽ


ശരീരത്തിന്‍റെ തുലനനില പാലനം

പ്രളയ ദുരിതം മാറാത്ത മലയാളിക്ക് ഇന്ന് ഒന്നാം ഓണം....
















        പ്രളയ ദുരിതം മാറാത്ത മലയാളിക്ക് ഇന്ന് ഒന്നാം ഓണം. വീടും സ്വത്തും ജീവനും നഷ്ടമായ നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും കഴിയുന്നത്. വീടുകൾ വൃത്തിയാക്കാനും ക്യാന്പിലുള്ളവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടന്ന് വരികയാണ്. പ്രളയം നാശം വിതച്ച ജില്ലകളിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് മാറിയിട്ടില്ല. വീടുകൾ ശുചിയാക്കുന്നതിന് തൊഴിലാളികളെ കിട്ടാത്തത് പുനരധിവാസം പ്രയാസമാക്കുന്നു.

ഏഴ് ലക്ഷത്തോളം പേര്‍ ഇനിയും ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഓണത്തിന് ഒരുങ്ങിയ കേരളത്തിന് അപ്രതീക്ഷിതമായി എത്തിയ പ്രളയം സര്‍വനാശം വിതച്ചു. നിരവധി ജീവനുകളും വീടും റോഡും വൈദ്യുതിയുമടക്കം എല്ലാം നശിച്ചു. തിരികെ കൊണ്ടുവരാന്‍ സാധിക്കാത്തവണ്ണം എല്ലാ സംവിധാനങ്ങളും താറുമാറായി കിടക്കുകയാണ്.

പുനരധിവാസത്തിനായി എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി പ്രളയബാധിതര്‍ക്കൊപ്പമുണ്ട്.ഒരായുസില്‍ കെട്ടിപ്പൊക്കിയ വീടുകളടക്കമുള്ള സമ്പാദ്യങ്ങള്‍ കണ്‍മുന്നില്‍ തകര്‍ന്ന് വീഴുന്നു. സഹജീവി സ്നേഹത്തിന്‍റെ മറക്കാത്ത ഒരേടുകൂടി ചേര്‍ത്തുവച്ചാണ് പ്രളയകാലത്തെ ശേഷിപ്പുകള്‍ക്കിടയിലെ മലയളിയുടെ ഇത്തവണത്തെ ഓണം

Tuesday, August 21, 2018

മുഖ്യമന്ത്രിയുടെ ദുരിതാ‍ശ്വാസ നിധിയിലേക്ക് സംഭാവന നൽകാം: സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങൾ എങ്ങനെ?

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാരും അധ്യാപകരും ഓഗസ്റ്റ്‌/സെപ്റ്റംബര്‍  മാസത്തെ ശമ്പളത്തില്‍ നിന്നും രണ്ടു ദിവസത്തെ ശമ്പളത്തില്‍ കുറയാത്ത  തുക നല്‍കണമെന്ന് സർക്കാർ അഭ്യര്‍ത്ഥിച്ചു. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം(DDO). തിരുവനന്തപുരം ജില്ലാ  ട്രഷറിയിലെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലെ 701010200000080 നമ്പര്‍ ട്രെഷറി അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.

സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രം കിഴിവ് നടത്തുക  ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക് ഐടി ആക്ട്, വിഭാഗം 80G (2) (IIIHF) പ്രകാരം നികുതി 100 ശതമാനം ഇളവ് ലഭിക്കും.


CMDRF deduction in SPARK
സ്പാര്‍ക്കില്‍ CMDRF  Deduction നല്‍കാന്‍-Salary Matters >Changes in the Month>Present Salary >Select Employee >Deductions >Deduction Type :CMDRF >Enter Amount>Details :Disaster Relief Fund >From :01/08/2018 To:31/08/2018 >Insert.
 സമ്മതപത്രം
 എന്‍റെ ------------- മാസത്തെ ശമ്പളത്തില്‍ നിന്നും ------------------- രൂപ / -------------- ദിവസത്തെ തുക കുറവ് ചെയ്ത്  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവനയായി നല്കുന്നതിന് സമ്മതമാണെന്ന് ഇതിനാല്‍ സമ്മതിച്ച്‌ ഒപ്പിട്ട് നല്‍കുന്നു. 

തീയതി                                                                                                        പേര് 
                                                                                                                     പെന്‍ 
സ്ഥലം                                                                                                         ഉദ്യോഗപ്പേര് 
                                                                                                                      ഓഫീസ് 

To 
      ബന്ധപ്പെട്ട ഡി.ഡി.ഓ/ വകുപ്പ് / ഓഫീസ് മേധാവി 


പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം


പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പുരടയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സ്ഥലത്ത് വൈദ്യുത ബന്ധം ഉണ്ടോ ഇല്ലയോ എന്നു ഉറപ്പു വരുത്തണം. ഒരാള്‍ മാത്രമായി സ്ഥാപനങ്ങള്‍/വീടുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. പുരയിടത്തിലേക്ക് കടക്കുന്നതിനു മുമ്പായി വീട്/സ്ഥാപനത്തിലേക്കുള്ള വൈദ്യുതി ലൈന്‍/സര്‍വീസ് വയര്‍ എന്നിവ പൊട്ടിവീണിട്ടുണ്ടൊയെന്ന് ഉറപ്പുവരുത്തണം.  ചുറ്റുവട്ടത്ത് വൈദ്യുതി ഉണ്ടെങ്കില്‍ പ്രസ്തുത ലൈന്‍/സര്‍വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.  ലൈനുകള്‍ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയി ശ്രദ്ധയില്‍പ്പെട്ടാല്‍ 9496061061 എന്ന ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണം. ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ എക്സ്റ്റന്‍ഷന്‍ ബോര്‍ഡോ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അതിന്റെ സമീപത്ത് പോകരുത്.
നനവില്ലാത്ത ചെരുപ്പ് ധരിച്ച് മാത്രമേ സ്വിച്ചുകള്‍ ഓണാക്കാവൂ. പൊട്ടിക്കിടക്കുന്ന എര്‍ത്ത് കമ്പിയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണോയെന്ന് അറിയാന്‍ അതിന്റെ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ട്രിപ്പ് ആകുന്നുണ്ടോയെന്ന് നോക്കണം.  ഒരു കാരണവശാലും ഇ.എല്‍.സി.ബി ബൈപാസ് ചെയ്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കരുത്. വീട്ടിലെ പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അഴിച്ചു മാറ്റണം.  ഏതെങ്കിലും ഉപകരണം നനഞ്ഞതായോ വെള്ളം കയറിയതായോ കാണുകയാണെങ്കില്‍ ആ ഉപകരണം ഉപയോഗിക്കരുത്. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഓരോരോ എം.സി.ബി. ഓണ്‍ ചെയ്യാം. എ.എല്‍.സി.ബിയോ എം.സി.ബിയോ ട്രിപ്പ് ആകുന്ന പക്ഷം ഉപകരണങ്ങള്‍ സ്വയം ഓണ്‍ ആക്കാന്‍ ശ്രമിക്കരുത്.  കൈകൊണ്ട് സ്പര്‍ശിക്കാതെ വേണം എനര്‍ജി മീറ്ററിനു കേടുപാടുണ്ടോയെന്നും കത്തിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടത്. ഇന്‍വെര്‍ട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.  
വൈദ്യുതി  സംബന്ധമായ സഹായത്തിന് കെ.എസ്.ഇ.ബി.എല്‍/ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായി ബന്ധപ്പെടേണ്ടതാണ്.  ജോയിന്റുള്ള പ്ലാസ്റ്റിക് വയര്‍ ഉപയോഗിച്ച് താത്കാലിക വയറിംഗ് നടത്തരുത്. വീട്ടിലെ വയറിംഗ് സംബന്ധമായ തകരാറുകള്‍ പരി
ശോധിക്കുന്നതിനായി വയര്‍മാന്‍മാരുടെ സൗജന്യ സേവനത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ ബന്ധപ്പെടാം. ശക്തമായ സൂര്യപ്രകാശം ഉള്ളപ്പോള്‍ സോളാര്‍ പ്രതിഷ്ഠാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.  സ്വിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മറുകൈ ഭിത്തിയിലോ മറ്റോ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. പാചകവാതകം, മറ്റു വാതക സാന്നിദ്ധ്യം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ സ്വിച്ചുകളോ മറ്റു വൈദ്യുത ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കണം.  ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ കേടായ ഉപകരണങ്ങളോ സ്വയം റിപ്പയര്‍ ചെയ്യരുത് എന്നും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറി താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ ലഘുലേഖ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്: വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനു മുന്‍പ് വൈദ്യുതിയുടേയും പാചക വാതകത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കിയ ശേഷം ബ്ലീച്ചിംഗ് പൗഡര്‍ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും രണ്ട് സ്പൂണ്‍ ഡിറ്റര്‍ജെന്റ് പൗഡറും) ഉപയോഗിച്ച് കഴുകി അണുനശീകരണം നടത്തണം.പരിസരത്തുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണം. മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍(1000 ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) നടത്തി ഒരു മണിക്കൂറിനു ശേഷം മാത്രം ഉപയോഗിച്ചു തുടങ്ങുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം(കുപ്പിവെള്ളം ഉള്‍പ്പെടെ). ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്നതിന് ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കണം.പഴകിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ധരിക്കണം. മലിനജലത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നവര്‍ എലിനപ്പനിക്കെതിരേയുള്ള പ്രതിരോധ മരുന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണം. 

സമൂഹ മാധ്യമങ്ങളിലെ അപേക്ഷകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ല

സമൂഹ മാധ്യമങ്ങളിലെ അപേക്ഷകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ല
പ്രകൃതിക്ഷോഭ ദുരിതാശ്വാസ ആനുകൂല്യത്തിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ (വാട്‌സ് ആപ്പ് മുതലായവ) പ്രചരിപ്പിക്കുന്ന അപേക്ഷ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ളതല്ലെന്ന് ദുരന്തനിവാരണ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.  ദുരന്ത ബാധിതര്‍ക്കുള്ള ആശ്വാസ ധനസഹായം ചട്ടങ്ങള്‍ പാലിച്ച് ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) മുഖേന വിതരണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ലാതെ ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ നിരാകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍
വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറി താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ ലഘുലേഖ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്: വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനു മുന്‍പ് വൈദ്യുതിയുടേയും പാചക വാതകത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കിയ ശേഷം ബ്ലീച്ചിംഗ് പൗഡര്‍ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും രണ്ട് സ്പൂണ്‍ ഡിറ്റര്‍ജെന്റ് പൗഡറും) ഉപയോഗിച്ച് കഴുകി അണുനശീകരണം നടത്തണം.പരിസരത്തുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണം. മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍(1000 ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) നടത്തി ഒരു മണിക്കൂറിനു ശേഷം മാത്രം ഉപയോഗിച്ചു തുടങ്ങുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം(കുപ്പിവെള്ളം ഉള്‍പ്പെടെ). ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്നതിന് ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കണം.പഴകിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ധരിക്കണം. മലിനജലത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നവര്‍ എലിനപ്പനിക്കെതിരേയുള്ള പ്രതിരോധ മരുന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണം. 

Monday, August 20, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം


പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം.https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം. 
എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും. 

സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.incmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം. 

Thursday, August 16, 2018

ഓണാവധിക്കായി സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കും; സർവകലാശാലാ പരീക്ഷകൾ മാറ്റി...


സംസ്ഥാനം പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ ഇത്തവണ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച പൂട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 29ന് ആയിരിക്കും സ്കൂളുകൾ പിന്നീടു തുറക്കുക. മഴക്കെടുതി മൂലം കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ നാളെ പ്രവൃത്തിദിനമായിരിക്കും.

Wednesday, August 15, 2018

ചിറക്കര പബ്ലിക്‌ ലൈബ്രറിയില്‍ ശ്രീ ജി എസ് ജയലാല്‍ എംഎല്‍എ പതാക ഉയര്‍ത്തുന്നു


ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റി

നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.
കെ. വി. മോഹൻകുമാർ,
ഐ. എ. എസ്.