കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗ് ജൂൺ 15 നു തുടങ്ങും. മൂന്ന് മാസം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയുടെ തൊണ്ണൂറു ശതമാനം ഫീസും സർക്കാർ ആണ് വഹിക്കുന്നത്. ബാക്കി പത്തു ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾ അടക്കേണ്ടതാണ്. ആറായിരത്തി എഴുനൂറു രൂപ മാത്രമാണ് മൂന്നുമാസം താമസിച്ചു പഠിക്കുവാൻ ഒരു വിദ്യാർത്ഥിനി സ്ഥാപനത്തിൽ പ്രവേശന സമയത്തു അടക്കേണ്ടി വരിക.
കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ
(വരുമാന രേഖ), സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ/ പട്ടിക ജാതി /
പട്ടിക വർഗ/ ഒബിസി വിഭാഗത്തിൽ പെടുന്നവർ (വരുമാനം തെളിയിക്കുന്ന രേഖ,
സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ വേണം), കോവിഡ് മഹാമാരി നിമിത്തം ജോലി
നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ്
ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക ( തെളിയിക്കുന്ന രേഖ),
ദിവ്യാങ്കരുടെ അമ്മ (തെളിയിക്കുന്ന രേഖ), വിധവ/വിവാഹ മോചനം നേടിയവർ
(തെളിയിക്കുന്ന രേഖ), ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ
പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. എട്ടാം ക്ലാസും അതിനുമുകളിലും
യോഗത്യയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
വിദേശത്തും സ്വദേശത്തുമുള്ള ഹോസ്പിറ്റലുകളിലും ഹോട്ടലുകളിലും ഒട്ടുമിക്ക മറ്റു വൻകിട വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ജോലി സാധ്യതയുള്ള മേഖലയാണ് ഹൗസ് കീപ്പിംഗ്. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂൺ 10നു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ (മുകളിൽ പറഞ്ഞ അർഹതകൾ തെളിയിക്കാനുതകുന്നവ ഉൾപ്പെടെ) admissions@iiic.ac.in എന്ന ഇമെയിലിലേക്ക്അയക്കുകയോ, സ്ഥാപനത്തിൽ നേരിട്ട് ഹാജരാക്കുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8078980000. വെബ്സൈറ്റ് : www.iiic.ac.in
No comments:
Post a Comment