ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.
സ്റ്റേറ്റ്
പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/
എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇകണോമിക്‌സിൽ
ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ്
ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ
ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ
ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ
എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട
ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45
വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.
സ്റ്റേറ്റ്
ഡാറ്റാ കം എം.ഐ.എസ് മാനേജർ തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്‌സ്/
മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ
ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ
കുറഞ്ഞത് ഡിപ്ലോമ എന്നിവയാണ് യോഗ്യത. ലാർജ് സ്‌കെയിൽ ഡാറ്റ പ്രോസസിങ്,
മാനേജ്‌മെന്റ് എന്നീ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി 45 വയസ്. 40,000 രൂപയാണ് പ്രതിമാസ വേതനം.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം.
കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലോ ജൂൺ 10ന് മുമ്പ് ലഭിക്കണം.
No comments:
Post a Comment