ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, June 25, 2022

നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു 23 nurses to Saudi via Norca Roots: New application invited

 

 

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ നോർക്ക റൂട്ട്സ് മുഖേന 23 പേർ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 90 ദിവസത്തിനകം ഇവർ സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ നോർക്ക റൂട്ട്സ് ആരംഭിച്ചു.  


 വരുന്ന മാസങ്ങളിൽ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.


സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജൻസികളിൽ ഉൾപ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സർക്കാർ ഏജൻസികളിൽ ഒന്നാണ് നോർക്ക റൂട്ട്സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നു എന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രത്യേകത. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സർവീസ് ചാർജായി ഈടാക്കുന്നത്.


 നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ rmt3.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് ഫോട്ടോ (ജെ പി ജി ഫോർമാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലിൽ പരാമർശിക്കേണ്ടതാണ്. കൊച്ചിൻ, ബംഗളൂരു, ഹൈദരാബാദ്, ന്യൂദൽഹി എന്നിവയിൽ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഉദ്യോഗാർഥികളെയും നോർക്ക റൂട്ട്സിൽ നിന്നും ഇ-മെയിൽ/ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. കൂടുതൽ ഒഴിവുകൾ സൗദിയിൽ വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.


സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും. നോർക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കിൽ നോർക്ക റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെടുത്തണം.

 

No comments:

Post a Comment