ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, June 6, 2022

സ്‌കോൾ കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനവും പുനഃപ്രവേശനവും ജൂൺ 8 മുതൽ

 സ്‌കോൾ കേരള മുഖേന 2022-23 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ജൂൺ 8 മുതൽ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ കേരള വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.


ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ്/ രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂൺ 25ന് വൈകിട്ട് അഞ്ചിനകം എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

No comments:

Post a Comment