2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി 'സേ', റ്റി.എച്ച്.എസ്.എൽ.സി 'സേ', എ.എച്ച്.എൽ.സി 'സേ' പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കും.
എസ്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണ് സേവ് എ ഇയര്‍ (സേ) പരീക്ഷ നടത്തുന്നത്. പരമാവധി 3 പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടത്തുന്നത്. അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സേ പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. 2022 മാര്‍ച്ചില്‍ റഗുലര്‍ വിഭാഗത്തില്‍ (SGC,ARC,CCC RAC) പരീക്ഷ എഴുതി പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതു മൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് സേവ് എ ഇയര്‍ (സേ) പരീക്ഷ എഴുതുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
2. പ്രസ്തുത പരീക്ഷയില്‍ പരമാവധി മൂന്ന് പേപ്പറുകള്‍ക്കു ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകുവാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും സേ പരീക്ഷ എഴുതാവുന്നതാണ്.
3. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും സേ പരീക്ഷ നടത്തുന്നത്. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്‍ററില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും.
4. SGC വിഭാഗത്തിന് ഐ.റ്റി പരീക്ഷയില്‍ തിയറിയും, പ്രാക്ടിക്കലും ചേര്‍ത്തായിരിക്കും സേ പരീക്ഷ നടത്തുന്നത്. ഇവര്‍ക്ക് ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഒരു പരീക്ഷാ സെന്‍റര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രത്യേകം അറിയിക്കുന്നതാണ്.
5. 2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലത്തിന്‍റെ കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ട്
ഉപയോഗിച്ച് സേ പരീക്ഷയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
6. ഗള്‍ഫ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂ ഇന്‍ഡ്യന്‍ മോഡല്‍ സ്കൂള്‍, ദുബായ് പരീക്ഷാ കേന്ദ്രം ആയിരിക്കും.
7. സേ പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കുന്നതല്ല.
8. മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥിത്വം ക്യാന്‍സല്‍ ചെയ്തവര്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
9. കൂടാതെ 2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ കോവിഡ്, അപകടം, ഗുരുതരമായ രോഗം, പിതാവ്/ മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതുവാനോ പൂര്‍ത്തിയാക്കുവാനോ കഴിയാത്തവരുണ്ടെങ്കില്‍ ഇവര്‍ക്ക് മൂന്നില്‍ കൂടുതല്‍ പേപ്പറുകള്‍ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി വില്ലേജ് ഓഫീസര്‍ / സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട്
രേഖകള്‍ പരിശോധിച്ച് പരീക്ഷാര്‍ത്ഥിയെ മൂന്നില്‍ കൂടുതല്‍ പേപ്പറുകള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യിക്കേണ്ടതാണ്.
10. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100/-രൂപ നിരക്കില്‍ ഫീസ് ഈടാക്കുന്നതാണ്.
11. സേ പരീക്ഷയ്ക്ക് അപേക്ഷിച്ചവരിലാരെങ്കിലും പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായിക്കണ്ടാല്‍ പ്രസ്തുത വിദ്യാര്‍ത്ഥികളുടെ സേ പരീക്ഷാഫലം പരിഗണിക്കുന്നതല്ല.
12. IED വിദ്യാര്‍ത്ഥികള്‍ക്ക് 2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ലഭിച്ച
ആനുകൂല്യം സേ പരീക്ഷയ്ക്കും ലഭിക്കുന്നതാണ്. ഇതിനായി ഡി.ജി.ഇ-യില്‍
നിന്നും ലഭിച്ച ഉത്തരവിന്‍റെ പകര്‍പ്പ് കൂടി അപേക്ഷയോടൊപ്പം പരീക്ഷാകേന്ദ്രത്തില്‍
സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷാഫീസ്
പരീക്ഷാര്‍ത്ഥികള്‍ 2022 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ
പരീക്ഷാകേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകന് പരീക്ഷാഫീസ് അപേക്ഷയോടൊപ്പം പണമായി
നല്‍കേണ്ടതാണ്.
അപേക്ഷാ ഫോറം
അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പരീക്ഷ എഴുതി ലഭിച്ചിട്ടുള്ള ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ടും 2022 മാര്‍ച്ചില്‍ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകന് സമര്‍പ്പിക്കേതാണ്.
അപേക്ഷകളുടെ രജിസ്ട്രേഷന്‍
2022 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ സ്കൂളില്‍ 24/06/2022 മുതല്‍ 29/06/2022-ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്.
No comments:
Post a Comment