ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, June 15, 2022

എസ്.എസ്.എൽ.സി പുനർമൂല്യനിർണയം: ജൂൺ16 മുതൽ ഓൺലൈനായി അപേക്ഷിക്കാം SSLC 2022 revaluation

 


 

2022 മാർച്ച് എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുളളവർക്ക് അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി സമർപ്പിക്കാം.
  https://sslcexam.kerala.gov.in  എന്ന വെബ് സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. വിശദമായ നിർദ്ദേശങ്ങൾ നിർദ്ദിഷ്ട വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400 രൂപ,  ഫോട്ടോകോപ്പിയ്ക്ക് 200 രൂപ,  സൂക്ഷ്മപരിശോധനയ്ക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് അടയ്ക്കേണ്ടത്.

സർക്കുലർ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

No comments:

Post a Comment