നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ ആയിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇതിൻ പ്രകാരമുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. രജിസ്ട്രേഷൻ വകുപ്പിന്റെ PEARL ആപ്ലിക്കേഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായി രജിസ്ട്രേഷൻ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശം സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ് നടപ്പിലാക്കുന്നതിനൊടൊപ്പം 2023 ഏപ്രിൽ ഒന്ന് മുതൽ ആറ് മാസ കാലയളവിലേക്ക് തുടരാവുന്നതാണ്. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങൾക്കുള്ള ഇ-സ്റ്റാമ്പിങ് ഏപ്രിൽ 1 മുതൽ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാർ ഓഫീസിൽ നടപ്പിലാക്കും. 2023 മേയ് 2 മുതൽ പദ്ധതി സംസ്ഥാന വ്യാപകമാക്കും.
1. ഒരു ലക്ഷം രൂപവരെയുളള ഇ-സ്റ്റാമ്പ്>>ആധാരം രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായിട്ടുള്ളത്
i. ആധാരം രജിസ്റ്റർ ചെയ്യേണ്ട കക്ഷികൾ രജിസ്ട്രേഷൻ വകുപ്പിന്റെ "PEARL" ആപ്ലിക്കേഷനിൽ (https://pearl.registration.kerala.gov.in) ലോഗിൻ ചെയ്തതിനു ശേഷം രജിസ്ട്രേഷൻ നടത്തേണ്ട സബ് രജിസ്ട്രാർ ഓഫീസ് തെരഞ്ഞെടുക്കുകയും രജിസ്റ്റർ ചെയ്യേണ്ട തീയതിക്കും സമയത്തിനുമുള്ള ടോക്കൺ എടുക്കുകയും ചെയ്യുന്നു. നിലവിലുളള രീതിയിലോ വെബ് സൈറ്റിൽ ലഭ്യമായ മാതൃകാ ആധാരങ്ങൾ ഉപയോഗിച്ചോ ആധാരം തയ്യാറാക്കാവുന്നതാണ്.
II. "PEARL" ആപ്ലിക്കേഷനിൽ നിന്നും ആധാര കക്ഷികൾക്ക് ആധാര വിലയുടെ അടിസ്ഥാനത്തിലുള്ള മുദ്ര വിലയ്ക്ക് അനുസരിച്ചുളള Unique Transaction ID, E-stamp Reference Number ഉളള Pay-in-Slip എന്നിവ ലഭിക്കുന്നു. ടി Pay-in-Slip മായി കക്ഷി ഇ-സ്റ്റാമ്പ് എടുക്കുന്നതിനായി ഏതെങ്കിലും ലൈസൻസുളള സ്റ്റാമ്പ് വെണ്ടറെ സമീപിക്കുന്നു.
II. രജിസ്ട്രേഷൻ സമയത്ത് ബന്ധപ്പെട്ട ട്രഷറിയിൽ നിന്നും സ്റ്റാമ്പ് വെണ്ടർക്ക് നൽകുന്ന രജിസ്റ്റേർഡ് ലോഗിൻ ഐ.ഡി ഉപയോഗിച്ച് സ്റ്റാമ്പ് വെണ്ടർ https://estamp.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുന്നു. പ്രസ്തുത ലോഗിൻ ഐ.ഡി ഉപയോഗിച്ച് സ്റ്റാമ്പ് വെണ്ടർ ടി പോർട്ടലിൽ ലോഗിൻ ചെയ്ത് Department e-stamp സെലക്ട് ചെയ്ത് ആധാര കക്ഷി നൽകുന്ന Pay-in-Slip- ലെ Unique Transaction ID, e-stamp Reference Number എന്നിവ എന്റർ ചെയ്യുന്നു. ആധാര വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി കക്ഷിയിൽ നിന്നും സ്റ്റാമ്പ് വെണ്ടർ മുദ്രവില സ്വീകരിക്കുന്നു.
IV. ഇ-സ്റ്റാമ്പ് പോർട്ടലിലെ ഇ-ട്രഷറി പേയ്മെന്റ് മോഡ് വഴി സ്റ്റാമ്പ് വെണ്ടർ മുദ്രവില സർക്കാർ അക്കൗണ്ടിലേക്ക് ഒടുക്കുന്നു. UPI, കാർഡ്, വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നെറ്റ് ബാങ്കിംഗ് പേയ്മെന്റ് സംവിധാനം എന്നിവ നിലവിൽ ഇ-ട്രഷറിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
V. പേയ്മെന്റ് പൂർത്തിയാക്കി കഴിയുന്ന മുറയ്ക്ക് ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യുന്നു. ജനറേറ്റ് ചെയ്ത ഇ- സ്റ്റാമ്പ് "preview സംവിധാനം ഉപയോഗിച്ച് കക്ഷി നൽകിയ വിവരങ്ങളുമായി ഒത്തുനോക്കി ആയത് ശരിയാണെന്ന് സ്റ്റാമ്പ് വെണ്ടർ ഉറപ്പുവരുത്തുന്നു. Unique Identification Number, Govt Reference Number, Stamp Vendor Code, Date and time of Issue of e-stamp, Amount of e- stamp duty paid in words and figures, Name and address of the person obtaining e-stamp എന്നിവയോടുകൂടിയ ഇ-സ്റ്റാമ്പ് ആണ് പ്രിന്റ് ചെയ്യുന്നത്. സ്റ്റാമ്പ് വെണ്ടർ 100 gsm കടലാസിൽ ഇ സ്റ്റാമ്പിന്റെ കളർപ്രിന്റ് എടുത്ത് കക്ഷിക്ക് നൽകുന്നു.
vi. ഇ-സ്റ്റാമ്പിലെ കക്ഷികളുടെ പേരു വിവരവും തുകയും ഇ-സ്റ്റാമ്പ് നമ്പരും ഒരു രജിസ്റ്ററിൽ എഴുതി കക്ഷിയിൽ നിന്നും ഒപ്പ് വാങ്ങി ആയത് സ്റ്റാമ്പ് വെണ്ടർ സൂക്ഷിക്കുന്നു.
vii. ലഭിച്ചിട്ടുള്ള മുദ്രപ്പത്രത്തിന്റെ ആധികാരികത ബന്ധപ്പെട്ട കക്ഷികൾക്ക് https://estamp.kerala.gov.inഎന്ന ആപ്ലിക്കേഷൻ മുഖേന പരിശോധിക്കാവുന്നതാണ്. - Unique Identification Number ഉപയോഗിച്ച് ഇ-സ്റ്റാമ്പ് തുക, കക്ഷികളുടെ പേര്, തീയതിയും സമയവും എന്നീ വിവരങ്ങൾ പരിശോധിച്ച് ഇ-സ്റ്റാമ്പിന്റെ ആധികാരികത ഉറപ്പു വരുത്താവുന്നതാണ്.
2. ഒരു ലക്ഷം രൂപ വരെയുള്ള ഇ-സ്റ്റാമ്പ്>>> നോൺ രജിസ്ട്രേഷൻ
ആവശ്യങ്ങൾക്കായിട്ടുള്ളത്
1. ഉപഭോക്താവ് ആവശ്യമുള്ള തുകയ്ക്കുള്ള നോൺ ജുഡീഷ്യൽ ഇ-സ്റ്റാമ്പിനു വേണ്ടി ഏതെങ്കിലും ലൈസൻസുളള സ്റ്റാമ്പ് വെണ്ടറെ സമീപിക്കുന്നു.
ii. കരാറിൽ ഏർപ്പെടുന്ന രണ്ടു കക്ഷികളുടെയും പേര്, ഉദ്ദേശ്യം (Purpose), തുക, ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്തതിനുശേഷം അതിന്റെ ക്രമ നമ്പർ എന്നിവ സ്റ്റാമ്പ് വെണ്ടർ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി ബന്ധപ്പെട്ട കക്ഷിയുടെ ഒപ്പ് വയ്പ്പിക്കുന്നു.
iii. രജിസ്ട്രേഷൻ സമയത്ത് ബന്ധപ്പെട്ട ട്രഷറിയിൽ നിന്നും സ്റ്റാമ്പ് വെണ്ടർക്ക് നൽകുന്ന രജിസ്റ്റേർഡ് ലോഗിൻ ഐ.ഡി ഉപയോഗിച്ച് സ്റ്റാമ്പ് വെണ്ടർ https://estamp.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുന്നു.
iv. "General e-stamp" സെലക്ട് ചെയ്ത് ആദ്യ കക്ഷിയുടെയും രണ്ടാം കക്ഷിയുടെയും പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ എന്റർ ചെയ്യുന്നു. "Dropdown Box -ൽ നിന്നും എന്താവശ്യത്തിനാണ് ഇ-സ്റ്റാമ്പ് വേണ്ടതെന്ന് സെലക്ട് ചെയ്യുമ്പോൾ ആയതിന്റെ മുദ്രപ്പത്ര വില എത്രയാണെന്ന് കാണിക്കുന്നു. ആയത് "save ചെയ്യുമ്പോൾ ആവശ്യമുള്ള തുകയ്ക്കുള്ള നോൺ ജുഡീഷ്യൽ ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യുന്നു.
v. സ്റ്റാമ്പ് വെണ്ടർ ഇ-സ്റ്റാമ്പിന്റെ വില കക്ഷിയുടെ പക്കൽ നിന്നും വാങ്ങുന്നു. "preview" സെലക്ട് ചെയ്ത് ജനറേറ്റ് ചെയ്ത ഇ-സ്റ്റാമ്പിലെ വിവരങ്ങൾ രജിസ്റ്ററിൽ ചേർത്തിട്ടുളള വിവരങ്ങളുമായി ഒത്തുനോക്കി കൃത്യത ഉറപ്പുവരുത്തി കക്ഷിയെ ബോധ്യപ്പെടുത്തിയ ശേഷം payment mode-ലേക്ക് പോകുന്നു.
vi. ഇ-സ്റ്റാമ്പ് പോർട്ടലിന്റെ ഇ-ട്രഷറി പേയ്മെന്റ് മോഡ് വഴി സ്റ്റാമ്പ് വെണ്ടർ മുദ്രവില സർക്കാർ അക്കൗണ്ടിലേക്ക് ഒടുക്കുന്നു. UPI, കാർഡ്, വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നെറ്റ് ബാങ്കിംഗ് പേയ്മെന്റ് സംവിധാനം എന്നിവ നിലവിൽ ഇ-ട്രഷറിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
vii. സർക്കാർ അക്കൗണ്ടിലേക്ക് പേയ്മെന്റ് നടത്തി കഴിയുമ്പോൾ ഇ സ്റ്റാമ്പ് ജനറേറ്റ് ചെയ്യുന്നു. ജനറേറ്റ് ചെയ്ത ഇ-സ്റ്റാമ്പ് preview സംവിധാനം ഉപയോഗിച്ച് കക്ഷി നൽകിയ വിവരങ്ങളുമായി ഒത്തുനോക്കി ആയത് ശരിയാണെന്ന് സ്റ്റാമ്പ് വെണ്ടർ ഉറപ്പുവരുത്തുന്നു. ഇ-സ്റ്റാമ്പിൽ Unique Identification Number, Govt Reference Number, Stamp Vendor Code, Date and time of Issue of e-stamp. Amount of e-stamp duty paid in words and figures, Name and address of the parties obtaining e-stamp എന്നിവ പ്രിന്റ് ചെയ്യുന്നു.
viii. സ്റ്റാമ്പ് വെണ്ടർ 100 gsm കടലാസിൽ ഇ-സ്റ്റാമ്പിന്റെ കളർപ്രിന്റ് എടുത്ത് കക്ഷിക്ക് നൽകുന്നു. (ജനറേറ്റ് ചെയ്ത ഇ-സ്റ്റാമ്പ് print mode-ലേയ്ക്കാണ് പോകുന്നത്.pdf ജനറേറ്റ് ചെയ്യുന്നില്ല. എന്തെങ്കിലും കാരണങ്ങളാൽ സ്റ്റാമ്പ് വെണ്ടർക്ക് പ്രിന്റ് എടുത്ത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ആദ്യ തവണയ്ക്കു പുറമേ രണ്ടു തവണ കൂടി മാത്രമേ ടീ ഇ-സ്റ്റാമ്പിന്റെ പ്രിന്റ് എടുക്കുവാൻ സ്റ്റാമ്പ് വെണ്ടറിന് കഴിയുകയുള്ളൂ. അതിനുശേഷവും പ്രിന്റ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്റ്റാമ്പ് വെണ്ടർ ബന്ധപ്പെട്ട ട്രഷറി ഓഫീസർക്ക് മെയിലായി വിവരം നൽകേണ്ടതും ട്രഷറി ഓഫീസർ ആയത് പരിശോധിച്ച് അംഗീകരിക്കുന്നതു വഴി വീണ്ടും പ്രിന്റെടുക്കാൻ കഴിയുന്നതുമാണ്. ഇങ്ങനെ ഒരു പ്രാവശ്യം കൂടി പ്രിന്റ് എടുക്കാവുന്നതാണ്.) ഇ-സ്റ്റാമ്പ് പ്രിന്റ് ചെയ്തതിനുശേഷം പ്രിന്റിങ് പൂർണ്ണമായി എന്ന് ("yes" എന്ന്) നൽകുമ്പോൾ പ്രസ്തുത ഇ- സ്റ്റാമ്പ് സ്വയമേവ defaced ആകുന്നതാണ്.
ix. ലഭിച്ചിട്ടുള്ള മുദ്രപ്പത്രത്തിന്റെ ആധികാരികത ബന്ധപ്പെട്ട കക്ഷികൾക്ക് https://estamp.kerala.gov.in എന്ന പോർട്ടൽ മുഖേന പരിശോധിക്കാവുന്നതാണ്. Unique Identification Number ഉപയോഗിച്ച് ഇ സ്റ്റാമ്പ് തുക, കക്ഷികളുടെ പേര്, തീയതിയും സമയവും എന്നീ വിവരങ്ങൾ പരിശോധിച്ച് ഇ സ്റ്റാമ്പിന്റെ ആധികാരികത ഉറപ്പു വരുത്താവുന്നതാണ്. അതോടൊപ്പം പ്രസ്തുത പോർട്ടൽ മുഖേന OTP ജനറേറ്റ് ചെയ്ത് ഇ - സ്റ്റാമ്പിന്റെ ആധികാരികത പൂർണ്ണമായും ഉറപ്പാക്കാവുന്നതാണ്.
3) ഒരു ലക്ഷം രൂപാ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നത് 01/04/2023 മുതൽ ഓരോ ജില്ലയിലും ഓരോ സബ് രജിസ്ട്രാർ ഓഫീസിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നതും, 02/05/2023 മുതൽ സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നതുമാണ്.
4) നിലവിൽ സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപത്രങ്ങളുടെ വില്പന, ഒരു ലക്ഷം രൂപാ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതോടൊപ്പം തുടരാവുന്നതാണെന്നും, ടീം സൗകര്യം 01/04/2023 മുതൽ ആറു മാസകാലയളവിലേക്കു മാത്രമായിരിക്കും.
No comments:
Post a Comment