ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, March 11, 2023

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

 

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

തസ്തികയുടെ പേര് :       ഡ്രൈവർ-കം-പ്യൂൺ

 

യോഗ്യതകൾ       :       1) പത്താം ക്ലാസ്സ് പാസ്സായിരിക്കണം.

 

2) 3 (മൂന്ന്) വർഷമായി നിലവിലുള്ള സാധുവായ

    എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

 

പ്രായപരിധി         :       21-40               

 

പ്രവർത്തി പരിചയം:       3 വർഷത്തെ ഡ്രൈവിംഗ് പരിചയം.

 

സേവന വേതന വ്യവസ്ഥകൾ: സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ

 

 

പൊതുനിബന്ധന :-

 

1) ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹരല്ല.

 

2) ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗിലുള്ള

പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.

 

3) മേൽ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം.

 

4) അപേക്ഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ 25.03.2023 ന് മുമ്പായി താഴെപ്പറയുന്ന മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 

പ്രൊഫോർമഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

സെക്രട്ടറി

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ്

എം.ജി.റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ

തിരുവനന്തപുരം -695001

e.mail: kdrbtvm@gmail.com

web: www.kdrb.kerala.gov.in

Ph:0471-2339377



No comments:

Post a Comment