സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാന ത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള സമാനമേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
1. എൽ.ഡി.ബെൻഡർ - ഒഴിവ് - 1 (പ്രതിദിന ശമ്പളം - 755/-)
യോഗ്യത :
1. എസ്.എസ്.എൽ.സിയോ തത്തുല്യമോ പാസ്സായിരിക്കണം. 2. ബുക്ക് ബൈൻഡിങ്ങിൽ കെ.ജി.റ്റി.ഇ/എം.ജി.റ്റി.ഇ (ലോവർ)
3. കട്ടിങ് ജോലിയിൽ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
01.01.2023 ന് 18 വയസ് പൂർത്തിയായിരിക്കണം. പ്രായ പരിധി 40 വയസ് സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 20.04.2023
അപേക്ഷകൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, സംവരണാനുകൂല്യ അതിനായുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയോടൊപ്പം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കേണ്ടതാണ്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
നളന്ദ, തിരുവനന്തപുരം-695003 www.keralabhashainstitute.org
No comments:
Post a Comment