2022 23 അധ്യയന വര്‍ഷത്തെ യു.എസ്.എസ് പരീക്ഷ താഴെ പറയും പ്രകാരം നടത്തുന്നതാണ്
പരീക്ഷയുടെ പേര് യു.എസ്.എസ്.
തീയതി 26/04/2023 (ബുധന്‍)
സമയം പേപ്പര്‍ I രാവിലെ 10.15 മുതല്‍ 12.00 മണി വരെ
പേപ്പര്‍ II - ഉച്ചക്ക് 1.15 മുതല്‍ 3.00 മണി വരെ
യു.എസ്.എസ്. പരീക്ഷയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1. യു.എസ്.എസ്. പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത
കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ്/അംഗീകാരമുള്ള അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക് യു.എസ്.എസ് പരീക്ഷ എഴുതാവുന്നതാണ്.
ഏഴാം ക്ലാസ്സിലെ രണ്ടാം ടേം പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഇതിനായി 2 മാനദണ്ഡങ്ങളാണ് നിര്‍ദേശിക്കുന്നത്.
1. എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് (ഭാഷാ വിഷയങ്ങള്‍ & ശാസ്ത്ര വിഷയങ്ങള്‍)
2. ഭാഷാ വിഷയങ്ങളില്‍ 2 പേപ്പറുകള്‍ക്ക് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും. ശാസ്ത്ര വിഷയങ്ങളില്‍ (ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം) രണ്ടിന് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും.
നോട്ട് : കലാ-കായിക-പ്രവൃത്തി പരിചയ ഗണിത സോഷ്യല്‍ സയന്‍സ് വിദ്യാരംഗം മേളകളില്‍ സബ്ജില്ലാതലത്തില്‍ എ ഗ്രേഡ്/ഒന്നാംസ്ഥാനം നേടിയവര്‍ക്ക് മാത്രമാണ് രണ്ടാം മാനദണ്ഡം ബാധകമാകുക.
യു.എസ്.എസ് പരീക്ഷയ്ക്ക് കുട്ടികള്‍ ഫീസ് നല്‍കേണ്ടതില്ല. പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങള്‍ ഓണ്‍ലൈനായി 22/03/2023 മുതല്‍ 30/03/2023 നു മുമ്പായി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
2. പരീക്ഷയുടെ സിലബസും സ്വഭാവവും.
യു.എസ്.എസ് പരീക്ഷയ്ക്ക് 2022 -2023 അധ്യയന വര്‍ഷത്തെ ഏഴാം ക്ലാസിലെ മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പടുത്തിയിട്ടുണ്ട്.
ഏഴാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠന നേട്ടങ്ങള്‍ (ആശയങ്ങള്‍, ധാരണകള്‍, ശേഷികള്‍, മനോഭാവതലം) പരിഗണിച്ചുകൊണ്ടാണ് യു. എസ്.എസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.
പരീക്ഷയുടെ വസ്തുനിഷ്ഠതയും (objectivity) വിശ്വാസ്യതയും (reliability) നിലനിര്‍ത്തുന്നതിനായി ബഹുവികല്പ ചോദ്യങ്ങള്‍ (Multiple choice test items) ആയിരിക്കും ഈ പരീക്ഷയില്‍ ഉള്‍പ്പടുത്തുന്നത്.
ചോദ്യങ്ങള്‍ താഴെപ്പറയുന്ന തലങ്ങളില്‍ ചിന്താശേഷി പ്രയോഗിച്ച് ഉത്തരം കണ്ടെത്തേണ്ടവയും ഉയര്‍ന്ന ശേഷിക്ക് പ്രാമുഖ്യം നല്‍കുന്നവയും ആയിരിക്കണം.
· അറിവിന്റെ സ്വാംശീകരണം
· അറിവിന്റെ പ്രയോഗം
· വിശകലനാത്മകത
· വിലയിരുത്തല്‍/നിലപാട് സ്വീകരിക്കല്‍
· സൃഷ്ടിപരത
3. പരീക്ഷയുടെ ഘടന
യു.എസ്.എസ്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും
പേപ്പര്‍ (1 ) ഒന്നാം ഭാഷ & ഗണിതം (ഇതിലും 3 പാര്‍ട്ടുകള്‍ ഉണ്ട്)
പാര്‍ട്ട് (എ) : ഒന്നാം ഭാഷ (ഭാഗം 1) A.T മലയാളം/കന്നട/തമിഴ്/ അറബി/ ഉറുദു/സംസ്കൃതം
പാര്‍ട്ട് (ബി) : ഒന്നാം ഭാഷ (ഭാഗം 2) B.T മലയാളം/കന്നട/തമിഴ്
പാര്‍ട്ട് (സി) : ഗണിതം
പേപ്പര്‍ (2) ഇംഗ്ലീഷ്, ശാസ്ത്രം & സാമൂഹ്യശാസ്ത്രം (ഇതിലും 3 പാര്‍ട്ടുകള്‍ ഉണ്ട്)
പാര്‍ട്ട് (എ) : ഇംഗ്ലീഷ്
പാര്‍ട്ട് (ബി) : അടിസ്ഥാന ശാസ്ത്രം
പാര്‍ട്ട് (സി) : സാമൂഹ്യശാസ്ത്രം
രാവിലെ 10.15 മുതല്‍ 12.00 വരെയാണ് ഒന്നാം പേപ്പറിന്റെ പരീക്ഷാസമയം. ഇതില്‍ ആദ്യത്ത 15 മിനിട്ട് സമയം സമാശ്വാസ സമയമായി (cool of time) ഉപയോഗിക്കേണ്ടതാണ്.
ഒന്നാം പേപ്പറില്‍ 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
1. പാര്‍ട്ട് (എ)-യില്‍ ഒന്നാം ഭാഷ A.T -യില്‍ ആകെ 15 ചോദ്യങ്ങള്‍
(എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം)
2. പാര്‍ട്ട് (ബി)-യില്‍ ഒന്നാം ഭാഷ B.T -യില്‍ ആകെ 15 ചോദ്യങ്ങള്‍
(ശരിയായി ഉത്തരം എഴുതിയ 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളു.)
3. പാര്‍ട്ട് (സി) - ഗണിതം ആകെ 20 ചോദ്യങ്ങള്‍
(എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം)
രണ്ടാം പേപ്പറില്‍ 55 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
1. പാര്‍ട്ട് (എ) - ഇംഗ്ലീഷ് - ആകെ 15 ചോദ്യങ്ങള്‍
(എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം)
2. പാര്‍ട്ട് (ബി) - അടിസ്ഥാന ശാസ്ത്രം - ആകെ 20 ചോദ്യങ്ങള്‍
(ശരിയായി ഉത്തരം എഴുതിയ 15 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളു.)
3. പാര്‍ട്ട് (സി) - സാമൂഹ്യശാസ്ത്രം - ആകെ 20 ചോദ്യങ്ങള്‍
(ശരിയായി ഉത്തരം എഴുതിയ 15 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളു).
ഒരു പേപ്പറിന് 90 മിനിട്ടായിരിക്കണം സമയം.
ഓരോ പേപ്പറിന്‍റെയും ചോദ്യങ്ങളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്.
പേപ്പര്‍ (1 )
പാര്‍ട്ട് (എ) : ഒന്നാം ഭാഷ (ഭാഗം 1) 15
പാര്‍ട്ട് (ബി) : ഒന്നാം ഭാഷ (ഭാഗം 2) 15 (പരമാവധി സ്കോര്‍ 10)
പാര്‍ട്ട് (സി) : ഗണിതം 20
------
ആകെ 50
പേപ്പര്‍ (2)
പാര്‍ട്ട് (എ) : ഇംഗ്ലീഷ് 15
പാര്‍ട്ട് (ബി) : അടിസ്ഥാന ശാസ്ത്രം 20 (പരമാവധി സ്കോര്‍ 15)
പാര്‍ട്ട് (സി) : സാമൂഹ്യശാസ്ത്രം 20 (പരമാവധി സ്കോര്‍ 15)
-------
ആകെ 55
· ഒരു ചോദ്യത്തിന് ഒരു സ്കോര്‍ വീതം ആണ്. ആകെ ഉത്തരം എഴുതേത് 90 ചോദ്യങ്ങള്‍ക്കാണ്. അതു കൊണ്ട് പരമാവധി സ്കോര്‍ 90 ആയിരിക്കും.
· ഓരോ വിഷയത്തിലും അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട സാമാന്യാവബോധം പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
· ഒന്നാം ഭാഷ (ഭാഗം 2) സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നിവയിലെ ഓരോ വിഷയത്തിന്റെയും 5 ചോദ്യങ്ങള്‍ യഥാക്രമം കല, സാഹിത്യം, ആരോഗ്യ-കായിക വിഷയങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും.
· ഗണിതത്തിന്റെ ചോദ്യങ്ങളില്‍ യുക്തി ചിന്ത (reasoning), മാനസികശേഷി (mental ability) എന്നിവ പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.
· ഒന്നാം പേപ്പറിന്റെ പാര്‍ട്ട് (എ) യില്‍ ഓരോ വിഷയത്തിന്റെയും (ഭാഷകള്‍) ചോദ്യങ്ങള്‍ 1 മുതല്‍ 15 വരെ ക്രമനമ്പരായിരിക്കും. അതുപോലെ പാര്‍ട്ട് ബി-യിലെ ഓരോ വിഷയത്തിന്റെയും ചോദ്യങ്ങള്‍ 16 മുതല്‍ 30 വരെ ക്രമനമ്പരായിരിക്കും. പാര്‍ട്ട് സി-യിലെ ചോദ്യങ്ങളുടെ ക്രമനമ്പര്‍ 31 മുതല്‍ 50 വരെ ആയിരിക്കും.
· പേപ്പര്‍ 2 ലെ ചോദ്യങ്ങള്‍ പാര്‍ട്ട് എ യിലെ ചോദ്യങ്ങള്‍ക്ക് (ഇംഗ്ലീഷ്) 1 മുതല്‍ 15 വരെ ക്രമ നമ്പരും, പാര്‍ട്ട് ബി യിലെ ചോദ്യങ്ങള്‍ക്ക് (അടിസ്ഥാനശാസ്ത്രം) 16 മുതല്‍ 35 വരെ ക്രമനമ്പരും, പാര്‍ട്ട് സി ലെ ചോദ്യങ്ങള്‍ക്ക് (സാമൂഹ്യശാസ്ത്രം) 36 മുതല്‍ 55 വരെ ക്രമനമ്പരും ആയിരിക്കും.
ഒ.എം.ആര്‍. ഷീറ്റ്-നിര്‍ദ്ദേശങ്ങള്‍
ഒ.എം.ആര്‍. ഷീറ്റ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1. യു.എസ്.എസ്. പരീക്ഷയ്ക്ക് ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് ഒ.എം.ആര്‍. ഷീറ്റിന്റെ കാന്‍ഡിഡേറ്റ് കോപ്പി നല്‍കുന്നതിനാല്‍ ഒ.എം.ആര്‍. ഷീറ്റിന്റെ ഫോട്ടോകോപ്പി നല്‍കുന്നതല്ല.
2. യു.എസ്.എസ്. പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണ്ണയം നടത്തുന്നത് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒ.എം.ആര്‍. വാല്വേഷന്‍ മുഖേനയാണ്. പരീക്ഷാവേളയില്‍ ഒ.എം.ആര്‍. ഷീറ്റില്‍ കൃത്യമായി വിവരങ്ങള്‍ ബബിള്‍ ചെയ്യുവാന്‍ പരീക്ഷാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മൂല്യനിര്‍ണ്ണയത്തില്‍ ഒ.എം.ആര്‍. അസാധു ആകുന്നതാണ്.
3. ഹാള്‍ടിക്കറ്റില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷയ്ക്ക് മുന്‍പ് തന്നെ തെറ്റ് തിരുത്തി പുതിയ ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഒ.എം.ആര്‍.ഷീറ്റില്‍ ഹാള്‍ടിക്കറ്റില്‍ ഉള്ള വിവരങ്ങളില്‍ നിന്നും വിപരീതമായി വിവരങ്ങള്‍ ബബിള്‍ ചെയ്താല്‍ ഒ.എം.ആര്‍. ഷീറ്റ് കമ്പ്യൂട്ടര്‍ വാല്വേഷനില്‍ അസാധു ആകുന്നതാണ്. അസാധുവായ ഒ.എം.ആര്‍. ഷീറ്റിനെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതല്ല. പരീക്ഷാര്‍ത്ഥികള്‍ ഒ.എം.ആര്‍. ഷീറ്റില്‍ വിവരങ്ങള്‍ കൃത്യമായി ബബിള്‍ ചെയ്യേണ്ടതാണ്.
4. ഒ.എം.ആര്‍. ഷീറ്റിന്റെ നിശ്ചിതസ്ഥാനത്ത് പരീക്ഷാര്‍ത്ഥി (സെറ്റ്) ആല്‍ഫാകോഡ്, റോള്‍ നമ്പര്‍ രേഖപ്പെടുത്തി ബബിള്‍ ചെയ്യേണ്ടതാണ്. ഫസ്റ്റ് ലാംഗ്വേജ്(എ.റ്റി.), ഫസ്റ്റ് ലാംഗ്വേജ് (ബി.റ്റി), മീഡിയം, ജെന്‍ഡര്‍ എന്നിവയും തെറ്റ്കൂടാതെ പരീക്ഷാര്‍ത്ഥികള്‍ ബബിള്‍ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഒ.എം.ആര്‍. അസാധു ആകുന്നതാണ്.
5. A, B, C, D എന്നിങ്ങനെ നാല്സെറ്റ് ആല്‍ഫാ കോഡുകളിലാണ് ചോദ്യ ബുക്ക് ലെറ്റുകള്‍ നല്‍കുന്നത്. ഈ പരീക്ഷയിലെ മൂന്ന് പാര്‍ട്ടുകള്‍ക്കും (പാര്‍ട്ട് - എ,ബി,സി) ഒരേ സെറ്റ് ആല്‍ഫാ കോഡുകളിലെ ചോദ്യ ബുക്ക് ലെറ്റുകളാണ് ലഭിച്ചിരിക്കുന്നത് എന്ന് പരീക്ഷാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതാണ്.
ഉദാ: പേപ്പര്‍ 1 ലെ പാര്‍ട്ട് എ യുടെ ചോദ്യ പേപ്പറിന്റെ സെറ്റ് എ ലഭിച്ച വിദ്യാര്‍ത്ഥി പേപ്പര്‍ ഒന്നിലെ പാര്‍ട്ട് ബി യുടേയും പാര്‍ട്ട് സിയുടേയും ചോദ്യങ്ങള്‍ ലഭിക്കുമ്പോള്‍ സെറ്റ് എയിലുള്ളത് ആണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുളള യോഗ്യത
രണ്ടു പേപ്പറുകള്‍ക്കും കൂടി ആകെയുള്ള 90 സ്കോറില്‍ 63 സ്കോറോ (70%) അതില്‍ കൂടുതലോ കിട്ടിയാല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.
No comments:
Post a Comment