ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, December 31, 2022

Psകേരള പോലീസിൽ സബ് ഇൻസ്പെക്ടർ (ട്രെയിനി)വനിതാ പൊലീസ് കോൺസ്റ്റബിൾസർവ്വകലാശാലകളിൽ എൽജിഎസ്വിവിധ വിഷയങ്ങളിൽ അദ്ധ്യാപകർഉൾപ്പെടെ 253 കാറ്റഗറികളിൽ വിജ്ഞാപനം

 


ആസൂത്രണ ബോർഡിൽ ചീഫ്, പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, പൊതു മരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും അസി. എൻജിനിയർ (സിവിൽ), ജലസേചന വകുപ്പിൽ അസി. എൻജിനിയർ (മെക്കാനിക്കൽ), കാർഷിക വികസന വകുപ്പിൽ അസി. എൻജിനിയർ (കൃഷി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ആൻ കൊമേഴ്സ്യൽ പ്രാക്ടീസ്, 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (അനാട്ടമി), കേരള പോലീസിൽ ഫോട്ടോഗ്രാഫർ, കേരള പോലീസിൽ സബ് ഇൻസ്പെക്ടർ (ട്രെയിനി), ആംഡ് പോലീസ് ബറ്റാലിയനിൽ സബ് ഇൻസ്പെക്ടർ (ട്രെയിനി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി)

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡെമോൺസ്ട്രേറ്റർ (പോളിമർ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്)

സംഗീത കോളേജുകളിൽ ജൂനിയർ ലക്ചറർ (ഹിസ്റ്ററി ഓഫ് ആർട്സ് ആന്റ് ഇസ്തെറ്റിക്സ്, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി ചെണ്ട, അപ്ലൈഡ് ആർട്ട്)

വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, ക്ഷീരവികസന വകുപ്പിൽ ഡയറി ഫാം ഇൻസ്ട്രക്ടർ, 

സർവേ വകുപ്പിൽ സർവേയർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നീഷ്യൻ,  സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, പൊതു മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ട്രേസർ, സർവ്വകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ്, 

സപ്ലൈകോയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, ആട്ടോകാസ്റ്റിൽ സ്റ്റെനോഗ്രാഫർ, ഹാൻഡ് ലൂമിയ ടെക്നിക്കൽ സൂപ്പർ വൈസർ, 

ഹൈസ്കൂൾ ടീച്ചർ (അറബിക്, സംസ്കൃതം), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം, ഉറുദു, ഹിന്ദി), എൽപി സ്കൂൾ ടീച്ചർ (കന്നഡ മാധ്യമം), മ്യൂസിക് ടീച്ചർ (യുപി), ഡ്രായിംഗ് ടീച്ചർ (ഹൈസ്കൂൾ), ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ), 

ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ്, ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ, ജയിൽ വകുപ്പിൽ കാർപെന്ററി ഇൻസ്ട്രക്ടർ, വിവിധ വകുപ്പുകളിൽ സർവന്റ്, അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ്, ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് (സിദ്ധ), ആയുർവേദ കോളേജുകളിൽ ആയുർവേദ തെറാപ്പിസ്റ്റ്,  ഹോമിയോപ്പതിയിൽ നഴ്സ്,

 സാമൂഹിക നീതി വകുപ്പിൽ മേട്രൺ, വിവിധ വകുപ്പുകളിൽ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ), വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്,  പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), ആയുർവേദ കോളേജിൽ മെക്കാനിക്ക്, തീയേറ്റർ അസിസ്റ്റന്റ്, ഹോമിയോപ്പതിയിൽ ഹൗസ് കീപ്പർ തുടങ്ങിയവയ്ക്ക് പുറമേ പട്ടികജാതി/പട്ടിക വർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ. വിജ്ഞാപനങ്ങളുമുണ്ട്.



Thursday, December 29, 2022

കെ-ഡിസ്‌കിൽ ഇന്റേൺ ആകാൻ അവസരം

 


പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന 'ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ' (One Local body One Idea - OLOI) എന്ന പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം സർവകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്‌സൽ ) അഭികാമ്യം. പ്രായം : 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്‌ടോപ്പ് ഉള്ളവർക്കും മുൻഗണന.


വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്‌നസമാഹരണം, നൂതനാശയ രൂപകർത്താക്കളിൽ നിന്നുള്ള ആശയസമാഹരണം, പ്രശ്‌നങ്ങളുടെ മുൻഗണനാ നിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ദ്ധ ഇടപെടലുകൾ, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവ്വഹണം എന്നിവ OLOI പദ്ധതിയുടെവിവിധ ഘട്ടങ്ങളാണ്.


മൂന്ന് മാസക്കാലം തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രശ്‌നപ്രസ്താവനകൾ OLOI പോർട്ടലിലെ പ്രോബ്ലം ക്യാൻവാസിന് അനുയോജ്യമായ രീതിയിൽ ആവശ്യമായ വിവരങ്ങൾ സമാഹരിച്ചു സമർപ്പിക്കുകയാണ് തെരെഞ്ഞടുക്കപെടുന്ന ഇന്റേണുകളുടെ ദൗത്യം.


ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസം മാസക്കാലം അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. വിജയകരമായി പൂർത്തിയാക്കുന്ന ഇന്റേണുകൾക്ക് സർട്ടിഫിക്കറ്റ് നൽകും.


രജിസ്റ്റർ ചെയ്യുന്നതിനായി kdisc.kerala.gov.in/oloi/interns എന്ന പോർട്ടൽ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക്: 8606469384, 8157861976, 9746260654, 9188617414.


Tuesday, December 27, 2022

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ മെഡിക്കൽ ഡോക്യുമെന്റേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

 സീറ്റുകളുടെ എണ്ണം: 10 (പത്ത്)

 യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

 സ്റ്റൈപ്പൻഡ് : പ്രതിമാസം 7,000/- (ഏഴായിരം രൂപ മാത്രം).

 പ്രായപരിധി  : 01/01/2023-ന് 35 വയസ്സ്

 

പൂരിപ്പിച്ച അപേക്ഷ, വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ റീജിയണൽ ക്യാൻസർ സെന്റർ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 300/- രൂപയുടെ ഡിഡി (എസ്‌.സി/എസ്.ടി വിഭാഗക്കാർക്ക് 150 രൂപ) എന്നിവ സഹിതം അഡീഷണൽ ഡയറക്ടർ (അക്കാദമിക്), റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് പി ഒ, തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ 06/01/2023-നോ അതിനുമുമ്പോ ലഭിക്കണം.

 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വെബ്സൈറ്റ് (www.rcctvm.gov.in)

 

Sunday, December 25, 2022

സാമൂഹിക അനാചാരങ്ങൾക്കെതിരെ ഷോർട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷൻ

 


സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം നടത്തും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. 



ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20,000, 15,000, 10000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോർട്ട്ഫിലിമിന്റെ ദൈർഘ്യം 20 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയയ്ക്കുന്ന ഷോർട്ട് ഫിലിം ജനുവരി 20 ന് മുമ്പ് ഡിവിഡിയിലാക്കി മൂന്ന് കോപ്പി വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33), നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630.



Wednesday, December 21, 2022

ബി.ടെക്, ഡിപ്ലോമ അപ്രന്റീസ് ട്രെയിനിങ്

 


സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബി.ടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.

 


ബി.ടെക് ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.


 സ്റ്റൈപ്പന്റ്: ബി.ടെക് പാസായവർക്ക് കുറഞ്ഞത്-9,000 രൂപയും ഡിപ്ലോമക്കാർക്ക്-8,000 രൂപയും ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കും.


 താല്പര്യമുള്ളവർ എസ്.ഡി സെന്ററിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറുറുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളുംസഹിതം ജനുവരി ഏഴിനു രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക്‌ലിസ്റ്റുകൾ,  സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതേണ്ടതാണ്. 


 ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ ജനുവരി ആറിനു മുൻപായി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ നടക്കുന്ന ദിവസം അപ്രന്റീസ്ഷിപ്പിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. രജിസ്‌ട്രേഷൻ ചെയ്യാനുള്ള അപേക്ഷാ ഫോം എസ്.ഡി. സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. 


 ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ്‌പോർട്ടൽ ആയ http://www.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രന്റൗട്ട് കൊണ്ടുവന്നാൽ അതു പരിഗണിക്കുന്നതാണ്. 

 


അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും www.sdcentre.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

Friday, December 16, 2022

മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) തുടങ്ങി 52 തസ്തികകളിൽ പി എസ് സി വിജ്ഞാപനം

 


 

മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) തുടങ്ങി 52 തസ്തികകളിൽ പി എസ് സി വിജ്ഞാപനം

തസ്‌തികകൾ:  ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം :
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ പ്രിന്റിങ്‌ ടെക്നോളജി.  ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ). ഹൗസിങ്‌ ഡിപ്പാർട്ട്മെന്റിൽ (ടെക്നിക്കൽ സെൽ) അസിസ്റ്റന്റ് എൻജിനിയർ സിവിൽ. കേരള വനം, വന്യജീവി വകുപ്പിൽ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ (തസ്തിക മാറ്റം വഴി) ഗ്രാമ വികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് I ( തസ്തിക മാറ്റം വഴി) മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ. മിൽമയിൽ അക്കൗണ്ട്സ് ഓഫീസർ (ജനറൽ കാറ്റഗറി), അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി). ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിൽ ഫീൽഡ് അസിസ്റ്റന്റ്. കേരളത്തിലെ സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ് –II സിവിൽ.

കേരള സംസ്ഥാന സഹകരണ ബാങ്കിൽ ഐടി ഓഫീസർ (ജനറൽ കാറ്റഗറി), അസിസ്റ്റന്റ് എൻജിനീയർ സിവിൽ (ജനറൽ കാറ്റഗറി), അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്ര ക്കൽ (ജനറൽ കാറ്റഗറി). ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യുപ്മെന്റ് മെയിന്റനൻസ് ടെക്നീഷ്യൻ. കേരള സംസ്ഥാന സഹകരണ വകുപ്പിൽ പ്രോജക്ട് സ്പെഷ്യലിസ്റ്റ്/  ക്രഡിറ്റ് സ്പെഷ്യലിസ്റ്റ് (ജനറൽ കാറ്റഗറി). മിൽമയിൽ മാർക്കറ്റിങ്‌ ഓർഗനൈസർ (ജനറൽ കാറ്റഗറി), മാർക്കറ്റിങ്‌ ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി). കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ (ജനറൽ കാറ്റഗറി) കേരള ട്രാൻസ്ഫോമേഴ്സ് ആൻഡ്‌ ഇലക്ട്രിക്കൽസിൽ ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് –II . കേരള സംസ്ഥാന ഫാമിങ്‌ കോർപറേഷനിൽ കംമ്പോണ്ടർ. 

ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഗണിതം (കന്നട മീഡിയം), ഹൈസ്കൂൾ ടീച്ചർ ഹിന്ദി, ഹൈസ്‌കൂൾ ടീച്ചർ മലയാളം (തസ്തിക മാറ്റം വഴി), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തിക മാറ്റം വഴി). പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) 

സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാ തലം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി /പട്ടിക വർഗം, പട്ടിക വർഗം), ലബോറട്ടറി അസിസ്റ്റന്റ് (പട്ടിക വർഗം). എൻസിസി / സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ പട്ടിക വർഗം മാത്രം) ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ പട്ടികജാതി /പട്ടിക വർഗം) 

എൻസിഎ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം  : ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് രണ്ടാം എൻസിഎ ഒബിസി, ഈഴവ/ ബില്ലവ/ തീയ്യ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്. ഒന്നാം എൻസിഎ എസ് സി സിസി. ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് –-II നാലാം എൻസിഎ എസ്ടി. കയർഫെഡിൽ ഫിനാൻസ് മാനേജർ ഒന്നാം എൻസിഎ ഈഴവ/ ബില്ലവ/തീയ്യ. 


കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലിയഡ് എൻജിനീയറിങ്‌ കമ്പനി ലിമിറ്റഡിൽ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് –-II (മെക്കാനിക്കൽ) ഒന്നാം എൻസിഎ മുസ്ലിം.  എൻസിഎ റിക്രൂട്ട്മെന്റ്  ജില്ലാതലം : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) രണ്ടാം എൻസിഎ എൽസി /എഐ. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് –-II (ഹോമിയോ) ഏഴാം എൻസിഎ എസ് സി സിസി. വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം എച്ച്എസ്ടി (അറബിക്) രണ്ടാം എൻസി എഎൽസി /എഐ, ഈഴവ/തീയ്യ/ബില്ലവ. പാർട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപിഎസ്) രണ്ടാം എൻസിഎ വിശ്വകർമ.

പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്) ആറാം എൻസിഎ പട്ടിക വർഗം. വിവിധ വകുപ്പുകളി ൽ (ആയ) ഒന്നാം എൻസിഎ വിശ്വകർമ, ഒബിസി. വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒന്നാം എൻസിഎ എസ് സി സിസി, ധീവര, വിശ്വകർമ, മുസ്ലിം, എസ്ഐയുസി നാടാർ, എസ്ടി, എസ് സി, ഹിന്ദു നാടാർ. 

 

 

 

കാറ്റഗറി നമ്പർ : 512/2022

 

 

വകുപ്പ്         : സാങ്കേതിക വിദ്യാഭ്യാസം (ഗവൺമെന്റ് പോളിടെക്നിക്കുകൾ)

 

ഉദ്യോഗപ്പേര്        : ലക്ചറർ ഇൻ പ്രിന്റിംഗ് ടെക്നോളജി

 

ശമ്പളം               : AICTE സ്കെയിൽ

 

ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)

 

യോഗ്യതകൾ

 

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ വിദ്യാഭ്യാസത്തിനു ശേഷം പ്രിന്റിംഗ് ടെക്നോളജിയിൽ നേടിയ ഒന്നാംക്ലാസ് ബിരുദം. (GO(P)No.366/2010/H.Edn dated 08.11.2010)

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കാറ്റഗറി നമ്പർ : 513/2022

 

വകുപ്പ്           : ഹോമിയോപ്പതി

 

ഉദ്യോഗപ്പേര്  : മെഡിക്കൽ ഓഫീസർ (ഹോമിയോ)

 

ശമ്പളം         : 55200-115300/-

 

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

 

യോഗ്യതകൾ :

 

1 കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഹോമിയോപ്പതിയിലുള്ള ബിരുദം.

 

അല്ലെങ്കിൽ

 

മേൽപ്പറഞ്ഞ യോഗ്യതയ്ക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളോ/ കേരള സർക്കാരോ അംഗീകരിച്ചതോ അല്ലെങ്കിൽ ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട് 1973-ലെ ഷെഡ്യൂൾ 2' ഉൾപ്പെടുത്തിയതോ ആയ ബിരുദം.

 

2.ഹൗസ് സർജൻസി/ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. 

 

3. കേരളത്തിലെ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറിൽ നിന്നുള്ള '' ക്ലാസ് രജിസ്ട്രേഷൻ/കേരളാസ്റ്റേറ്റ് ഹോമിയോപ്പതിക് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കാറ്റഗറി നമ്പർ : 514/2022

 

വകുപ്പ്           : ഭവന വകുപ്പ് (സാങ്കേതിക വിഭാഗം)

 

ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)

 

ശമ്പളം         : 55200-115300/-

 

4. ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)

 

 

7. യോഗ്യതകൾ

 

 

(1) ഒരു AICTE അംഗീകൃത സർവകലാശാലയിൽ നിന്നോ, ഇന്ത്യാ ഗവണ്മെന്റ് സ്ഥാപിത നാഷണൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നോ, കേരള സർക്കാർ സ്ഥാപിത ഇൻസ്റ്റിട്യൂട്ടിൽ നിന്നോ ലഭിച്ച സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കാറ്റഗറി നമ്പർ : 517/2022

 

വകുപ്പ്           : മോട്ടോർ വാഹന വകുപ്പ്

 

ഉദ്യോഗപ്പേര്  : അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ

 

കുറിപ്പ്: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല.

 

ശമ്പളം         : 45600-95600/-

 

ഒഴിവുകളുടെ എണ്ണം: 30 (മുപ്പത് )

 

 

യോഗ്യതകൾ

 

വിദ്യാഭ്യാസ യോഗ്യത:

 

A) എസ്.എസ്.എൽ.സി-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

 

B) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ലഭിച്ച ഡിപ്ലോമ (3 വർഷ കോഴ്സ്)

 

അല്ലെങ്കിൽ

 

കേന്ദ്ര സംസ്ഥാന സർക്കാർ മുകളിൽ പറഞ്ഞിട്ടുള്ള വിജ്ഞാന ശാഖകളിലെ ഡിപ്ലോമയ്ക്ക് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.

 

 

C) മോട്ടോർ സൈക്കിൾ, ഹെവി ഗൂഡ്സ് വാഹനങ്ങൾ, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിന് അധികാരപ്പെടുത്തിയ സാധുവായ, നിലവിലുള്ള (current) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്.

 

ശാരീരിക യോഗ്യതകൾ:-

 

A) നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. കൂടാതെ ചുവടെ ചേർക്കുന്ന കുറഞ്ഞ ശാരീരിക യോഗ്യതകൾ കൂടി ഉണ്ടായിരിക്കണം.:-

 

 

സ്ത്രീകൾ

 

ഉയരം - 152 സെ.മി

 

പുരുഷൻമാർ

 

ഉയരം - 165 സെ.മി 

നെഞ്ചളവ് - 81 സെ.മി (സാധാരണ) (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം) നെഞ്ചളവ് (വികാസം)- 5 സെ.മി

 

കുറിപ്പ്: പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ ഉയരം 160 സെ.മി ഉം, വനിതാ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ ഉയരം 150 സെ.മി ഉം ആണ്.

 

B) കണ്ണട ഇല്ലാതെ ചുവടെ ചേർക്കുന്ന വിധത്തിലുള്ള കാഴ്ച ശക്തി ഉണ്ടായിരിക്കണം.

 

വലത് കണ്ണ്                               ഇടത് കണ്ണ്

 

(i) ദൂരക്കാഴ്ച                       6/6 സ്നെല്ലൻ                              6/6 സ്നെല്ലൻ

 

(ii) സമീപ കാഴ്ച                 0.5 സ്നെല്ലൻ                               0.5 സ്നെല്ലൻ

 

 

a) ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം

 

(b) വർണ്ണാന്ധത, കോങ്കണ്ണ് അല്ലെങ്കിൽ കണ്ണിന്റേയോ കൺപോളകളുടേയോ അനാരോഗ്യകരമായ അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.

 

(c) ഒരു സർക്കാർ ആശുപത്രിയിലെ, ഒഫ്താൽമോളജിയിൽ സ്പെഷ്യലൈസ് ചെയ്ത അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും കാഴ്ചശക്തി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ചുവടെ ചേർക്കുന്ന മാതൃകയിലുള്ള അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കാറ്റഗറി നമ്പർ : 518/2022 

വിഭാഗം I (ജനറൽ കാറ്റഗറി)

 

 

സ്ഥാപനം     : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്

 

ഉദ്യോഗപ്പേര്  : അക്കൗണ്ട്സ് ഓഫീസർ

 

ശമ്പളം         : 40840-81875/-

 

ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)

 

യോഗ്യതകൾ

 

1) കോമേഴ്സിലുള്ള ബിരുദാനന്തരബിരുദം/ എം.ബി.എ ഫിനാൻസ്

 

2) ACA/AICWA-യുടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം

 

3) ഒരു പ്രശസ്ത സ്ഥാപനത്തിൽ അക്കൗണ്ട്സ് വകുപ്പിൽ എക്സിക്യുട്ടീവ് കേഡറിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

കാറ്റഗറി നമ്പർ : 527/2022 

വിഭാഗം I (ജനറൽ കാറ്റഗറി)

 

 

സ്ഥാപനം     : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്

 

ഉദ്യോഗപ്പേര്  : മാർക്കറ്റിംഗ് ഓർഗനൈസർ

 

ശമ്പളം         : 24005-55470/-

 

ഒഴിവുകളുടെ എണ്ണം: 02 (രണ്ട്)

 

യോഗ്യതകൾ

 

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.കോം / ബി.ബി.എ. / ബി.ബി.എം/ബി. എസ് സി(കോ-ഓപ്പറേഷൻ & ബാങ്കിംഗ്) അല്ലെ ങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദം.

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

കാറ്റഗറി നമ്പർ : 530/2022

 

 

സ്ഥാപനം     : ട്രാൻസ്ഫോർമേർസ് & ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്

 

ഉദ്യോഗപ്പേര്  : ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് II

 

ശമ്പളം         : 20000-51600/-

 

ഒഴിവുകളുടെ എണ്ണം: 03 (മൂന്ന്)

 

യോഗ്യത      :  കോമേഴ്സ് ബിരുദം

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കാറ്റഗറി നമ്പർ : 533/2022

 

 

വകുപ്പ്           : വിദ്യാഭ്യാസം

 

ഉദ്യോഗപ്പേര്  : ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)

 

ശമ്പളം         : 41,300-87,000/-

 

ഒഴിവുകളുടെ എണ്ണം

 

ജില്ലാടിസ്ഥാനത്തിൽ

 

ആലപ്പുഴ - 13 (പതിമൂന്ന്)

 

കോട്ടയം – 08 (എട്ട്)

 

തൃശ്ശൂർ – 11 (പതിനൊന്ന്)

 

ഇടുക്കി - 01 (ഒന്ന്)

 

കാസറഗോഡ് - 1 (പതിനേഴ്)

 

യോഗ്യതകൾ :-

 

ഈ തസ്തികയ്ക്ക് അപേക്ഷ അയയ്ക്കുന്ന ഉദ്യോഗാർഥികൾക്ക് താഴെ പറഞ്ഞിട്ടുള്ളതിൽ ഏതെങ്കിലും ഒരു അക്കാദമിക്ക് യോഗ്യതയും ഒരു ട്രെയിനിങ് യോഗ്യതയും ഉണ്ടായിരിക്കണം.

 

1)        അക്കാഡമിക് യോഗ്യതകൾ

 

1) കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹിന്ദി ഭാഷയിലുള്ള ബിരുദം

 

അല്ലെങ്കിൽ

 

കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൗരസ്ത്യഭാഷ (ഹിന്ദി) പഠനത്തിലുള്ള ടൈറ്റിൽ (പ്രസ്തുത ടൈറ്റിൽ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദത്തിന്റെ പാർട്ട് 3 -നു തുല്യമായി പ്രഖ്യാപിച്ചിട്ടുള്ളപക്ഷം).

 

അല്ലെങ്കിൽ

 

മദ്രാസിലെ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷയും കേരളത്തിലെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയും പാസ്സായിരിക്കണം

 

അല്ലെങ്കിൽ

 

കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷയും കേരളത്തിലെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയും പാസ്സായിരിക്കണം.

 

2) ട്രെയിനിംഗ് യോഗ്യതകൾ

 

കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ്/ബി.റ്റി/എൽ.റ്റി.

 

അല്ലെങ്കിൽ

 

കേരളത്തിലെ പരീക്ഷാ കമ്മീഷണർ നൽകിയ ഹിന്ദി ഭാഷയിലെ ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റോ ഡിപ്ലോമയോ

 

അല്ലെങ്കിൽ

 

കേരളത്തിലെ പരീക്ഷ കമ്മീഷണർ നൽകിയ ഹിന്ദി അദ്ധ്യാപക പരിശീലനത്തിലുള്ള ഡിപ്ലോമ

 

അല്ലെങ്കിൽ

 

ആഗ്രയിലെ കേന്ദ്രീയ ഹിന്ദി ശിക്ഷൺ മണ്ഡൽ നടത്തുന്ന താഴെപ്പറയുന്ന ഏതെങ്കിലും ഒരു പരീക്ഷ പാസ്സായിരിക്കണം.

 

(1) ഹിന്ദി ശിക്ഷൺ പ്രവീൺ 

(2) ഹിന്ദി ശിക്ഷൺ പാരംഗത് 

(3) ഹിന്ദി ശിക്ഷൺ നിഷ്ണാത്

 

അല്ലെങ്കിൽ

 

കേരള ഹിന്ദി പ്രചാരസഭയുടെ ആചാര്യ ടൈറ്റിൽ അല്ലെങ്കിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ ശിക്ഷാ സ്നാതക് സമാനമായ പരിശീലന യോഗ്യതയായി കണക്കാക്കുന്നതാണ്.

 

അല്ലെങ്കിൽ

 

ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ B.Ed. സമാനമായ  പരിശീലന യോഗ്യതയായി കണക്കാക്കാവുന്നതാണ് (G.O(P) No.331/90/P&ARD തീയതി 2.11.1990)

 

 

3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം. 

 

എക്സംപ് ഷൻ

 

1. ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/ പി.എച്ച്.ഡി / ഏതെങ്കിലും വിഷയത്തിൽ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.0. (P) No. 145/16/G.Edn. തീയതി 30.08.2016, G.0. (P) No. 206/16/G.Edn. തീയതി 08.12.2016, G.0.(P)No.15/2020/G Edn തീയതി 9.10.2020).

 

2. CTET Primary Stage പാസ്സായവരെ KTET CATEGORY I -ൽ നിന്നും CTET Elementary Stage പാസ്സായവരെ KTET CATEGORY || -ൽ നിന്നും ഒഴിവാക്കാവുന്നതാണെന്ന 09.03.2018 -ലെ 1866829/03/2017/പൊ.വി.വ. നമ്പർ സർക്കാർ പരിപത്രത്തിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ KTET CATEGORY III, IV എന്നിവയ്ക്ക് പകരമായി CTET യോഗ്യത സ്വീകരിക്കുന്നതല്ല.

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

കാറ്റഗറി നമ്പർ : 537/2022

 

വകുപ്പ്           :         പോലീസ്

 

ഉദ്യോഗപ്പേര്  :         പോലീസ് കോൺസ്റ്റബിൾ

(ആംഡ് പോലീസ് ബറ്റാലിയൻ)

 

വനിതകൾക്കും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

 

ശമ്പളം         :         31,100-66,800/-

 

ഒഴിവുകളുടെ എണ്ണം

 

ബറ്റാലിയൻ അടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവുകൾ

 

 

തിരുവനന്തപുരം (എസ്.എ.പി)

 

പത്തനംതിട്ട (കെ.എ.പി III)

 

ഇടുക്കി (കെ.എ.പി V)

 

എറണാകുളം (കെ.എ.പി I)

 

തൃശൂർ (കെ.എ.പി II)

 

മലപ്പുറം (എം.എസ്.പി)

 

കാസറഗോഡ് (കെ.എ.പി IV)

 

 

യോഗ്യതകൾ:

 

(എ) വിദ്യാഭ്യാസം :-

 

ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

 





 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക