പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന 'ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ' (One Local body One Idea - OLOI) എന്ന പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം സർവകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്‌സൽ ) അഭികാമ്യം. പ്രായം : 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്‌ടോപ്പ് ഉള്ളവർക്കും മുൻഗണന.
വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്‌നസമാഹരണം, നൂതനാശയ രൂപകർത്താക്കളിൽ നിന്നുള്ള ആശയസമാഹരണം, പ്രശ്‌നങ്ങളുടെ മുൻഗണനാ നിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ദ്ധ ഇടപെടലുകൾ, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവ്വഹണം എന്നിവ OLOI പദ്ധതിയുടെവിവിധ ഘട്ടങ്ങളാണ്.
മൂന്ന് മാസക്കാലം തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രശ്‌നപ്രസ്താവനകൾ OLOI പോർട്ടലിലെ പ്രോബ്ലം ക്യാൻവാസിന് അനുയോജ്യമായ രീതിയിൽ ആവശ്യമായ വിവരങ്ങൾ സമാഹരിച്ചു സമർപ്പിക്കുകയാണ് തെരെഞ്ഞടുക്കപെടുന്ന ഇന്റേണുകളുടെ ദൗത്യം.
ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസം മാസക്കാലം അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. വിജയകരമായി പൂർത്തിയാക്കുന്ന ഇന്റേണുകൾക്ക് സർട്ടിഫിക്കറ്റ് നൽകും.
രജിസ്റ്റർ ചെയ്യുന്നതിനായി kdisc.kerala.gov.in/oloi/interns എന്ന പോർട്ടൽ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക്: 8606469384, 8157861976, 9746260654, 9188617414.
No comments:
Post a Comment