ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, December 11, 2022

ഹൈസ്കൂൾ വിഭാഗം രണ്ടാം പാദവാർഷിക പരീക്ഷ പുതുക്കിയ ടൈംടേബിൾ

 


എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ  പരീക്ഷാ സമയത്തില്‍ മാറ്റം വരുത്തി പുതിയ ടൈംടേബിള്‍ പുറത്തിറക്കി.

ഒന്‍പതാം ക്ലാസിന്റെ ഇംഗ്ലീഷ്, എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തിപരിചയം എന്നീ പരീക്ഷകളാണ് 16ന് വെള്ളിയാഴ്ച 12.45വരെ നടത്താനിരുന്നത്. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒന്‍പതാം ക്ലാസിന് 16ന് പരീക്ഷയില്ല. എട്ടാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷയുടെ സമയം അര മണിക്കൂര്‍ നേരത്തെയാക്കി. രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 12.45വരെ നടക്കേണ്ടിയിരുന്ന പരീക്ഷ പുതിയ ടൈംടേബിള്‍ പ്രകാരം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.15വരെയാണ്. പത്താം ക്ലാസ്സിന്റെ ഒന്നാം ഭാഷ പേപ്പർ പരീക്ഷ രാവിലെ 9.30 മുതൽ 11.15 വരെയും നടക്കും.


16ന് നടത്താനിരുന്ന ഒന്‍പതാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ 21ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 4.15വരെയാണ് പരീക്ഷ. അന്നു രാവിലെ 10 മുതല്‍ 11.45വരെ ഒന്‍പതാം ക്ലാസിന് ബയോളജി പരീക്ഷയും നടക്കുന്നുണ്ട്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം 22ന്

 തന്നെ പരീക്ഷകള്‍ തീരുന്ന രീതിയിലാണ് പുതിയ ടൈംടേബിളും പുറത്തിറക്കിയിരിക്കുന്നത്.


പുതുക്കിയ ടൈംടേബിൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



No comments:

Post a Comment