മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) തുടങ്ങി 52 തസ്തികകളിൽ പി എസ് സി വിജ്ഞാപനം
തസ്‌തികകൾ: ജനറൽ
റിക്രൂട്ട്മെന്റ് സംസ്ഥാനതലം :
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ
പ്രിന്റിങ് ടെക്നോളജി. ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ
ഓഫീസർ (ഹോമിയോ). ഹൗസിങ് ഡിപ്പാർട്ട്മെന്റിൽ (ടെക്നിക്കൽ സെൽ) അസിസ്റ്റന്റ്
എൻജിനിയർ സിവിൽ. കേരള വനം, വന്യജീവി വകുപ്പിൽ റെയ്‌ഞ്ച്
ഫോറസ്റ്റ് ഓഫീസർ (തസ്തിക മാറ്റം വഴി) ഗ്രാമ വികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് I
( തസ്തിക മാറ്റം വഴി) മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ
വെഹിക്കിൾ ഇൻപെക്ടർ. മിൽമയിൽ അക്കൗണ്ട്സ് ഓഫീസർ (ജനറൽ കാറ്റഗറി), അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി). ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിൽ
ഫീൽഡ് അസിസ്റ്റന്റ്. കേരളത്തിലെ സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ് –II സിവിൽ.
കേരള സംസ്ഥാന സഹകരണ ബാങ്കിൽ ഐടി ഓഫീസർ (ജനറൽ കാറ്റഗറി), അസിസ്റ്റന്റ് എൻജിനീയർ സിവിൽ (ജനറൽ കാറ്റഗറി), അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്ര ക്കൽ (ജനറൽ കാറ്റഗറി). ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യുപ്മെന്റ് മെയിന്റനൻസ് ടെക്നീഷ്യൻ. കേരള സംസ്ഥാന സഹകരണ വകുപ്പിൽ പ്രോജക്ട് സ്പെഷ്യലിസ്റ്റ്/ ക്രഡിറ്റ് സ്പെഷ്യലിസ്റ്റ് (ജനറൽ കാറ്റഗറി). മിൽമയിൽ മാർക്കറ്റിങ് ഓർഗനൈസർ (ജനറൽ കാറ്റഗറി), മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി). കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ (ജനറൽ കാറ്റഗറി) കേരള ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസിൽ ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് –II . കേരള സംസ്ഥാന ഫാമിങ് കോർപറേഷനിൽ കംമ്പോണ്ടർ.
ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഗണിതം (കന്നട മീഡിയം), ഹൈസ്കൂൾ ടീച്ചർ ഹിന്ദി, ഹൈസ്‌കൂൾ ടീച്ചർ മലയാളം (തസ്തിക മാറ്റം വഴി), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തിക മാറ്റം വഴി). പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ)
സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാ തലം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി /പട്ടിക വർഗം, പട്ടിക വർഗം), ലബോറട്ടറി അസിസ്റ്റന്റ് (പട്ടിക വർഗം). എൻസിസി / സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ പട്ടിക വർഗം മാത്രം) ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ പട്ടികജാതി /പട്ടിക വർഗം)
എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം : ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് രണ്ടാം എൻസിഎ ഒബിസി, ഈഴവ/ ബില്ലവ/ തീയ്യ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്. ഒന്നാം എൻസിഎ എസ് സി സിസി. ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് –-II നാലാം എൻസിഎ എസ്ടി. കയർഫെഡിൽ ഫിനാൻസ് മാനേജർ ഒന്നാം എൻസിഎ ഈഴവ/ ബില്ലവ/തീയ്യ.
കേരള ഇലക്ട്രിക്കൽ ആൻഡ് അലിയഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ
ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് –-II (മെക്കാനിക്കൽ) ഒന്നാം എൻസിഎ
മുസ്ലിം. എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാതലം : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ
(ഉറുദു) രണ്ടാം എൻസിഎ എൽസി /എഐ. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് –-II
(ഹോമിയോ) ഏഴാം എൻസിഎ എസ് സി സിസി. വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം
എച്ച്എസ്ടി (അറബിക്) രണ്ടാം എൻസി എഎൽസി /എഐ, ഈഴവ/തീയ്യ/ബില്ലവ.
പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപിഎസ്) രണ്ടാം
എൻസിഎ വിശ്വകർമ.
പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്) ആറാം എൻസിഎ പട്ടിക വർഗം. വിവിധ വകുപ്പുകളി ൽ (ആയ) ഒന്നാം എൻസിഎ വിശ്വകർമ, ഒബിസി. വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒന്നാം എൻസിഎ എസ് സി സിസി, ധീവര, വിശ്വകർമ, മുസ്ലിം, എസ്ഐയുസി നാടാർ, എസ്ടി, എസ് സി, ഹിന്ദു നാടാർ.
കാറ്റഗറി നമ്പർ : 512/2022
വകുപ്പ് : സാങ്കേതിക വിദ്യാഭ്യാസം (ഗവൺമെന്റ് പോളിടെക്നിക്കുകൾ)
ഉദ്യോഗപ്പേര് : ലക്ചറർ ഇൻ പ്രിന്റിംഗ് ടെക്നോളജി
ശമ്പളം : AICTE സ്കെയിൽ
ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)
യോഗ്യതകൾ
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ വിദ്യാഭ്യാസത്തിനു ശേഷം പ്രിന്റിംഗ് ടെക്നോളജിയിൽ നേടിയ ഒന്നാംക്ലാസ് ബിരുദം. (GO(P)No.366/2010/H.Edn dated 08.11.2010)
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 513/2022
വകുപ്പ് : ഹോമിയോപ്പതി
ഉദ്യോഗപ്പേര് : മെഡിക്കൽ ഓഫീസർ (ഹോമിയോ)
ശമ്പളം : 55200-115300/-
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ
യോഗ്യതകൾ :
1 കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഹോമിയോപ്പതിയിലുള്ള ബിരുദം.
അല്ലെങ്കിൽ
മേൽപ്പറഞ്ഞ യോഗ്യതയ്ക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളോ/ കേരള സർക്കാരോ അംഗീകരിച്ചതോ അല്ലെങ്കിൽ ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട് 1973-ലെ ഷെഡ്യൂൾ 2' ഉൾപ്പെടുത്തിയതോ ആയ ബിരുദം.
2.ഹൗസ് സർജൻസി/ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
3. കേരളത്തിലെ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറിൽ നിന്നുള്ള 'എ' ക്ലാസ് രജിസ്ട്രേഷൻ/കേരളാസ്റ്റേറ്റ് ഹോമിയോപ്പതിക് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 514/2022
വകുപ്പ് : ഭവന വകുപ്പ് (സാങ്കേതിക വിഭാഗം)
ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
ശമ്പളം : 55200-115300/-
4. ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)
7. യോഗ്യതകൾ
(1) ഒരു AICTE അംഗീകൃത സർവകലാശാലയിൽ നിന്നോ, ഇന്ത്യാ ഗവണ്മെന്റ് സ്ഥാപിത നാഷണൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നോ, കേരള സർക്കാർ സ്ഥാപിത ഇൻസ്റ്റിട്യൂട്ടിൽ നിന്നോ ലഭിച്ച സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 517/2022
വകുപ്പ് : മോട്ടോർ വാഹന വകുപ്പ്
ഉദ്യോഗപ്പേര് : അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ
കുറിപ്പ്: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല.
ശമ്പളം : 45600-95600/-
ഒഴിവുകളുടെ എണ്ണം: 30 (മുപ്പത് )
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത:
A) എസ്.എസ്.എൽ.സി-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
B) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ലഭിച്ച ഡിപ്ലോമ (3 വർഷ കോഴ്സ്)
അല്ലെങ്കിൽ
കേന്ദ്ര സംസ്ഥാന സർക്കാർ മുകളിൽ പറഞ്ഞിട്ടുള്ള വിജ്ഞാന ശാഖകളിലെ ഡിപ്ലോമയ്ക്ക് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.
C) മോട്ടോർ സൈക്കിൾ, ഹെവി ഗൂഡ്സ് വാഹനങ്ങൾ, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിന് അധികാരപ്പെടുത്തിയ സാധുവായ, നിലവിലുള്ള (current) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്.
ശാരീരിക യോഗ്യതകൾ:-
A) നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. കൂടാതെ ചുവടെ ചേർക്കുന്ന കുറഞ്ഞ ശാരീരിക യോഗ്യതകൾ കൂടി ഉണ്ടായിരിക്കണം.:-
സ്ത്രീകൾ
ഉയരം - 152 സെ.മി
പുരുഷൻമാർ
ഉയരം - 165 സെ.മി
നെഞ്ചളവ് - 81 സെ.മി (സാധാരണ) (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം) നെഞ്ചളവ് (വികാസം)- 5 സെ.മി
കുറിപ്പ്: പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ ഉയരം 160 സെ.മി ഉം, വനിതാ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ ഉയരം 150 സെ.മി ഉം ആണ്.
B) കണ്ണട ഇല്ലാതെ ചുവടെ ചേർക്കുന്ന വിധത്തിലുള്ള കാഴ്ച ശക്തി ഉണ്ടായിരിക്കണം.
വലത് കണ്ണ് ഇടത് കണ്ണ്
(i) ദൂരക്കാഴ്ച 6/6 സ്നെല്ലൻ 6/6 സ്നെല്ലൻ
(ii) സമീപ കാഴ്ച 0.5 സ്നെല്ലൻ 0.5 സ്നെല്ലൻ
a) ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം
(b) വർണ്ണാന്ധത, കോങ്കണ്ണ് അല്ലെങ്കിൽ കണ്ണിന്റേയോ കൺപോളകളുടേയോ അനാരോഗ്യകരമായ അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
(c) ഒരു സർക്കാർ ആശുപത്രിയിലെ, ഒഫ്താൽമോളജിയിൽ സ്പെഷ്യലൈസ് ചെയ്ത അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും കാഴ്ചശക്തി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ചുവടെ ചേർക്കുന്ന മാതൃകയിലുള്ള അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 518/2022
വിഭാഗം I (ജനറൽ കാറ്റഗറി)
സ്ഥാപനം : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
ഉദ്യോഗപ്പേര് : അക്കൗണ്ട്സ് ഓഫീസർ
ശമ്പളം : 40840-81875/-
ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)
യോഗ്യതകൾ
1) കോമേഴ്സിലുള്ള ബിരുദാനന്തരബിരുദം/ എം.ബി.എ ഫിനാൻസ്
2) ACA/AICWA-യുടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം
3) ഒരു പ്രശസ്ത സ്ഥാപനത്തിൽ അക്കൗണ്ട്സ് വകുപ്പിൽ എക്സിക്യുട്ടീവ് കേഡറിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 527/2022
വിഭാഗം I (ജനറൽ കാറ്റഗറി)
സ്ഥാപനം : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
ഉദ്യോഗപ്പേര് : മാർക്കറ്റിംഗ് ഓർഗനൈസർ
ശമ്പളം : 24005-55470/-
ഒഴിവുകളുടെ എണ്ണം: 02 (രണ്ട്)
യോഗ്യതകൾ
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.കോം / ബി.ബി.എ. / ബി.ബി.എം/ബി. എസ് സി(കോ-ഓപ്പറേഷൻ & ബാങ്കിംഗ്) അല്ലെ ങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദം.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 530/2022
സ്ഥാപനം : ട്രാൻസ്ഫോർമേർസ് & ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്
ഉദ്യോഗപ്പേര് : ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് II
ശമ്പളം : 20000-51600/-
ഒഴിവുകളുടെ എണ്ണം: 03 (മൂന്ന്)
യോഗ്യത : കോമേഴ്സ് ബിരുദം
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 533/2022
വകുപ്പ് : വിദ്യാഭ്യാസം
ഉദ്യോഗപ്പേര് : ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)
ശമ്പളം : 41,300-87,000/-
ഒഴിവുകളുടെ എണ്ണം
ജില്ലാടിസ്ഥാനത്തിൽ
ആലപ്പുഴ - 13 (പതിമൂന്ന്)
കോട്ടയം – 08 (എട്ട്)
തൃശ്ശൂർ – 11 (പതിനൊന്ന്)
ഇടുക്കി - 01 (ഒന്ന്)
കാസറഗോഡ് - 1 (പതിനേഴ്)
യോഗ്യതകൾ :-
ഈ തസ്തികയ്ക്ക് അപേക്ഷ അയയ്ക്കുന്ന ഉദ്യോഗാർഥികൾക്ക് താഴെ പറഞ്ഞിട്ടുള്ളതിൽ ഏതെങ്കിലും ഒരു അക്കാദമിക്ക് യോഗ്യതയും ഒരു ട്രെയിനിങ് യോഗ്യതയും ഉണ്ടായിരിക്കണം.
1) അക്കാഡമിക് യോഗ്യതകൾ
1) കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹിന്ദി ഭാഷയിലുള്ള ബിരുദം
അല്ലെങ്കിൽ
കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൗരസ്ത്യഭാഷ (ഹിന്ദി) പഠനത്തിലുള്ള ടൈറ്റിൽ (പ്രസ്തുത ടൈറ്റിൽ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദത്തിന്റെ പാർട്ട് 3 -നു തുല്യമായി പ്രഖ്യാപിച്ചിട്ടുള്ളപക്ഷം).
അല്ലെങ്കിൽ
മദ്രാസിലെ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷയും കേരളത്തിലെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയും പാസ്സായിരിക്കണം
അല്ലെങ്കിൽ
കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷയും കേരളത്തിലെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയും പാസ്സായിരിക്കണം.
2) ട്രെയിനിംഗ് യോഗ്യതകൾ
കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ്/ബി.റ്റി/എൽ.റ്റി.
അല്ലെങ്കിൽ
കേരളത്തിലെ പരീക്ഷാ കമ്മീഷണർ നൽകിയ ഹിന്ദി ഭാഷയിലെ ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റോ ഡിപ്ലോമയോ
അല്ലെങ്കിൽ
കേരളത്തിലെ പരീക്ഷ കമ്മീഷണർ നൽകിയ ഹിന്ദി അദ്ധ്യാപക പരിശീലനത്തിലുള്ള ഡിപ്ലോമ
അല്ലെങ്കിൽ
ആഗ്രയിലെ കേന്ദ്രീയ ഹിന്ദി ശിക്ഷൺ മണ്ഡൽ നടത്തുന്ന താഴെപ്പറയുന്ന ഏതെങ്കിലും ഒരു പരീക്ഷ പാസ്സായിരിക്കണം.
(1) ഹിന്ദി ശിക്ഷൺ പ്രവീൺ
(2) ഹിന്ദി ശിക്ഷൺ പാരംഗത്
(3) ഹിന്ദി ശിക്ഷൺ നിഷ്ണാത്
അല്ലെങ്കിൽ
കേരള ഹിന്ദി പ്രചാരസഭയുടെ ആചാര്യ ടൈറ്റിൽ അല്ലെങ്കിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ ശിക്ഷാ സ്നാതക് സമാനമായ പരിശീലന യോഗ്യതയായി കണക്കാക്കുന്നതാണ്.
അല്ലെങ്കിൽ
ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ B.Ed. സമാനമായ പരിശീലന യോഗ്യതയായി കണക്കാക്കാവുന്നതാണ് (G.O(P) No.331/90/P&ARD തീയതി 2.11.1990)
3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.
എക്സംപ് ഷൻ
1. ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/ പി.എച്ച്.ഡി / ഏതെങ്കിലും വിഷയത്തിൽ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.0. (P) No. 145/16/G.Edn. തീയതി 30.08.2016, G.0. (P) No. 206/16/G.Edn. തീയതി 08.12.2016, G.0.(P)No.15/2020/G Edn തീയതി 9.10.2020).
2. CTET Primary Stage പാസ്സായവരെ KTET CATEGORY I -ൽ നിന്നും CTET Elementary Stage പാസ്സായവരെ KTET CATEGORY || -ൽ നിന്നും ഒഴിവാക്കാവുന്നതാണെന്ന 09.03.2018 -ലെ 1866829/03/2017/പൊ.വി.വ. നമ്പർ സർക്കാർ പരിപത്രത്തിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ KTET CATEGORY III, IV എന്നിവയ്ക്ക് പകരമായി CTET യോഗ്യത സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പർ : 537/2022
വകുപ്പ് : പോലീസ്
ഉദ്യോഗപ്പേര് : പോലീസ് കോൺസ്റ്റബിൾ
(ആംഡ് പോലീസ് ബറ്റാലിയൻ)
വനിതകൾക്കും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
ശമ്പളം : 31,100-66,800/-
ഒഴിവുകളുടെ എണ്ണം
ബറ്റാലിയൻ അടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവുകൾ
തിരുവനന്തപുരം (എസ്.എ.പി)
പത്തനംതിട്ട (കെ.എ.പി III)
ഇടുക്കി (കെ.എ.പി V)
എറണാകുളം (കെ.എ.പി I)
തൃശൂർ (കെ.എ.പി II)
മലപ്പുറം (എം.എസ്.പി)
കാസറഗോഡ് (കെ.എ.പി IV)
യോഗ്യതകൾ:
(എ) വിദ്യാഭ്യാസം :-
ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment