ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, December 6, 2022

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി

 


സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസിമലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.


യോഗ്യതകൾ

കുറഞ്ഞത് രണ്ടു വർഷമായി വിദേശത്ത് ജോലി ചെയ്യ്തുവരുന്ന ഇ .സി .ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും ,രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ )മക്കൾക്കുമാണ് ഈ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പുകൾ ലഭിക്കുക

മേൽ സൂചിപ്പിച്ച വിഭാഗത്തിൽ തിരികെ നാട്ടിലെത്തിയ പ്രവാസികളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.

ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ് .

അപേക്ഷകള്‍ www.scholarship.norkaroots.org എന്ന വെബ്ബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് നല്‍കേണ്ടത്. ഡിസംബര്‍ 5 മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഡിസംബര്‍ 23.


കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്ബറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബര്‍ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (918802012345 (വിദേശത്തുനിന്നും മിസ്സ്ഡ്‌സ കോള്‍ സര്‍വ്വീസ്) എന്ന നമ്ബറിലോ ബന്ധപ്പെടാവുന്നതാണ്.

സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ

ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയിൽപെടുന്നത് പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്ന തെരഞ്ഞെടുക്ക പ്പെടുന്ന അപേക്ഷകരാണ് .തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ (യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷയിൽ )ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക

പഠിക്കുന്ന കോഴ്സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത.

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.

ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.

നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.

തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതാണ്.

തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ സേവിങ്ങിസ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.

ഓരോ കോഴ്‌സിനും 15000 രൂപയായിരിക്കും സ്കോളർഷിപ്പ് തുക


No comments:

Post a Comment