ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, December 13, 2022

സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

 


സ്‌മൈൽ കേരള വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

കേരളത്തിൽ കോവിഡ് 19 ബാധിച്ചു മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവർഗ്ഗപട്ടികജാതി/ ന്യൂനപക്ഷ/ പൊതുവിഭാഗം) സഹായിക്കുന്നതിനായുള്ള കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 18 നും 55 നും വയസിനിടയിൽ പ്രായം ഉള്ള തൊഴിൽ രഹിത വനിതകളായ ആശ്രിതർക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ നൽകും. ഇവരുടെ കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. ഒരു ലക്ഷം രൂപ വരെ ഉള്ള വായ്പകൾക്ക് അപേക്ഷയോടൊപ്പം കരം അടച്ച രസീത് നൽകണം. അപേക്ഷക കേരളത്തിൽ സ്ഥിര താമസക്കാരിയായിരിക്കണം.

അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മാർഗ നിർദ്ദേശങ്ങൾ

 കേരളത്തിൽ കോവിഡ്-19 ബാധിച്ച് മരണമടഞ്ഞവരുടെ (18നും 60നും മദ്ധ്യേ പ്രായമായവർ) ആശ്രിതരായ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി, കേരള സർക്കാരിന്റെ ധനസഹായത്തോടു കൂടി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലഭ്യമാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയാണ് “SMILE KERALA” പദ്ധതി.

 

പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താവിന് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് വേണ്ടി പരമാവധി അഞ്ച് ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പയായി അനുവദിക്കാവുന്നതാണ്. കൃത്മായ തിരിച്ചടവ് നടത്തുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുക യുടെ 20 ശതമാനമോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെയോ Credit linked capital subsidy ലഭിക്കുന്നതാണ്.

 

യോഗ്യതാ മാനദണ്ഡം

 

1) ന്യൂനപക്ഷ/ പട്ടികവർഗ്ഗ/ പൊതു വിഭാഗം എന്നിവയിൽപ്പെട്ട വനിതയായിരിക്കണം.

 

2) 18നും 55നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

 

3) അപേക്ഷകയുടെ വാർഷിക കുടുംബവരുമാനം 3 ലക്ഷം രൂപയായിരിക്കണം.

 

4) അപേക്ഷക കോവിഡ് 19 മൂലം മരിച്ച കുടുംബാംഗത്തിന്റെ ആശ്രിതയായിരിക്കണം.

 

5) പരമാവധി വായ്പാ തുക 5 ലക്ഷം രൂപയായിരിക്കണം.

 

6) വായ്പ വാർഷിക പലിശ നിരക്ക് 6% ആയിരിക്കണം.

 

7) തിരിച്ചടവ് കാലാവധി 5 വർഷവും ഒരു വർഷത്തെ മോറട്ടോറിയവും.

 

8) അധികാരപ്പെട്ട ഏജൻസി (തദ്ദേശ സ്ഥാപനം/ റവന്യൂ അധികാരികൾ / ആശുപത്രി അധികൃതർ) നൽകുന്ന മരണ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

 

9) അപേക്ഷക കേരളത്തിലെ സ്ഥിരം താമസക്കാരിയായിരിക്കണം.

 

10) ഗുണഭോക്താവ് വായ്പാ തുകയ്ക്ക് അനുസൃതമായ വസ്തു/ ഉദ്യോഗസ്ഥ ജാമ്യം നൽകേണ്ടതാണ്.

 

11) വായ്പാ സ്വീകരിച്ച ആദ്യ വർഷം (12 മാസം) തിരിച്ചടവിന് മോറട്ടോറിയം കാലയളവ് നൽകുന്നതാണ്.

 

വിദ്യാഭ്യാസ/സാങ്കേതിക യോഗ്യതകൾ

 

വായ്പ പദ്ധതികൾക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. എന്നാൽ എസ്.എസ്.എൽ.സി. ജയിച്ചവർക്കും സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയവർക്കും തൊഴിൽ പരിചയം ഉള്ളവർക്കും മുൻഗണന നൽകുന്നതാണ്. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലിന് വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് സാങ്കേതിക വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ്. ഓട്ടോറിക്ഷാ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ത്രീവീലർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.

 

വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകൾ

 

എ) ഒരു വ്യക്തിയുടെ കൈവശം 5 സെന്റിൽ കുറയാത്ത വസ്തുവിന്റെ അസൽ പ്രമാണം.

 

ബി) മുൻ ആധാരം (രജിസ്ട്രാർ ഓഫീസ്സിൽ നിന്നും)

 

സി) വസ്തുവിന്റെ കരം തീർത്ത് രസീത് (വില്ലേജ് ഓഫീസ്)

 

ഡി) വസ്തുവിന്റെ വില നിർണ്ണയ സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്)

 

ഇ) വില്ലേജ് ഓഫീസർ നൽകിയ കൈവശ ജപ്തി രഹിത സർട്ടിഫിക്കറ്റ്

 

എഫ്) വില്ലേജ് ഓഫീസർ നൽകിയ കൈവശാവകാശ സർട്ടിഫിക്കറ്റ് 

 

ജി) വില്ലേജ് ഓഫീസർ നൽകിയ ലൊക്കേഷൻ സർട്ടിഫിക്കറ്റ് & സ്കെച്ച് (വില്ലേജ് ഓഫീസ്)

 

എച്ച്) സബ് രജിസ്ട്രാറിൽ നിന്നുള്ള 15 വർഷത്തിൽ കുറയാത്ത കുടിക്കിട (ബാധ്യത) സർട്ടിഫിക്കറ്റ്

 

ഉദ്യോഗസ്ഥ ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകൾ

 

എ) വായ്പാ തുക മൂന്ന് ലക്ഷം രൂപ വരെ- 2 ലക്ഷം വരെയുള്ള വായ്പകൾക്ക് ഉദ്യോഗസ്ഥൻ കൈപ്പറ്റുന്ന ശമ്പളം മൊത്തം വായ്പ തുകയുടെ 10% ത്തിൽ കുറയാൻ പാടില്ല.                2 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഉദ്യോഗസ്ഥൻ കൈപ്പറ്റുന്ന ശമ്പളം മൊത്തം വായ്പ തുകയുടെ 12% ത്തിൽ കുറയാൻ പാടില്ല.

 

ബി) വായ്പാ തുക മൂന്ന് ലക്ഷത്തിന് മേൽ അഞ്ച് ലക്ഷം വരെ- രണ്ട് സർക്കാർ ഉദ്യോഗ സ്ഥരുടെ ജാമ്യം. ടി ഉദ്യോഗസ്ഥർ കൈപ്പറ്റുന്ന ശമ്പള തുക മൊത്തം വായ്പ തുകയുടെ 12% ത്തിൽ കുറയാൻ പാടില്ല.

 

സി) ജാമ്യം നിൽക്കുന്ന ഉദ്യോഗസ്ഥന്/ ഉദ്യോഗസ്ഥർക്ക് വിരമിക്കലിന് മുമ്പ് കുറഞ്ഞത് 7 വർഷത്തെ സർവ്വീസ് കാലാവധി ഉണ്ടായിരിക്കേണ്ടതാണ്.

 

ഡി) ശമ്പള സർട്ടിഫിക്കറ്റിൽ ഉദ്യോഗസ്ഥന്റെ ജനന തീയതി/ പെൻഷൻ തീയതി /ജോലിയിൽ പ്രവേശിച്ച തീയതി, PEN എന്നിവ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

 

ഇ) ശമ്പള സർട്ടിഫിക്കറ്റിൽ ജാമ്യക്കാരന്റെ/  ജാമ്യക്കാരിയുടെ മേലുദ്യോഗസ്ഥൻ പേരും ഒപ്പും ഓഫീസ് മുദ്രയും ചേർക്കേണ്ടതാണ്.

 

എഫ്) ഈ കോർപ്പറേഷനിൽ ജാമ്യം നിന്നിട്ടുള്ള ഉദ്യോഗസ്ഥർ നിലവിലുള്ള വായ്പയുടെ തിരിച്ചടവ് പൂർണ്ണമായി അവസാനിക്കാതെ മറ്റൊരു വായ്പയ്ക്ക് ജാമ്യ നിൽക്കാൻ പാടു ള്ളതല്ല.

 

മറ്റ് നിബന്ധനകൾ

 

1) വസ്തു ജാമ്യമാണെങ്കിൽ വക്കീൽ ഫീസ് 500/- രൂപ വായ്പ ലഭിക്കുന്നതിനു മുമ്പായി കോർപ്പറേഷനിൽ അടയ്ക്കേണ്ടതാണ്. റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന വാല്യുവേഷൻ സർട്ടിഫിക്കറ്റിന് ആനുപാതികമായി അനുവദിച്ച വായ്പ തുക പരിമിതപ്പെടുത്തുന്നതായിരിക്കും.

 

2) വനിതാ വികസന കോർപ്പറേഷനിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ സ്വയം തൊഴിൽ പദ്ധതികൾക്ക് പതിനായിരം രൂപയിൽ കൂടുതൽ വായ്പ എടുത്തിട്ടുള്ള വനിതയ്ക്ക് വായ്പ അനുവദിക്കുന്നതല്ല.

 

3) വായ്പാ തിരിച്ചടവ് ഒരു വർഷത്തെ മൊറട്ടോറിയത്തോടു കൂടി 6 വർഷം വരെ തിരിച്ചടവ് കാലാവധി നൽകുന്നു.

 

4) പലിശ നിരക്ക് വായ്പാ തുകയ്ക്ക് 6% പലിശയും വായ്പാ തുക ദുർവിനിയോഗം ചെയ്യുകയോ വായ്പ തവണകൾ യഥാസമയം അടയ്ക്കാതിരിക്കുകയോ ചെയ്താൽ 6% പിഴപ്പലിശയും ഈടാക്കുന്നതാണ്.

 

5) കൃത്യമായ തിരിച്ചടവ് നടത്തുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20 ശതമാനമോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെയോ - Credit linked capital subsidy ലഭിക്കുന്നതാണ്.

 

6) വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിൽ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. 

 

7) അപേക്ഷകയ്ക്ക് ദേശസാത്കൃത ബാങ്കിൽ നിന്നും അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

 

8) വായ്പ എടുക്കുന്ന എല്ലാ ഗുണഭോക്താക്കളും റിസ്ക് ഫണ്ട് അടയ്ക്കേണ്ടതാണ്. റിസ്ക് ഫണ്ടിൽ (സുരക്ഷാ ഫണ്ട്) അടയ്ക്കേണ്ട തുകയുടെ വിവരം ചുവടെ ചേർക്കുന്നു.

 

50,000 രൂപ വരെ                                   -        250 രൂപ

 

1,00,000 രൂപ വരെ                                 -        500 രൂപ

 

1,50,000 രൂപ വരെ                                 -        1,000 00

 

1,50,000 രൂപയ്ക്ക് മേൽ 2,50,000 രൂപ വരെ  -        1,500 20

 

2,50,000 രൂപയ്ക്ക് മേൽ 3,50,000 രൂപ വരെ -        2,000 രൂപ

 

3,50,000 രൂപയ്ക്ക് മേൽ 5,00,000 രൂപ വരെ -        2,500 രൂപ

 

 

പൂരിപ്പിച്ച അപേക്ഷ ഫോറത്തോടൊപ്പം ചുവടെ പറയുന്ന രേഖകളുടെ പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്

 

1) എസ്.എസ്.എൽ.സി. ബുക്കിൽ ജാതി രേഖപ്പെടുത്തിയ /സ്കൂൾ അഡ്മിഷൻ രജിസ്റ്ററിന്റെ ശരിപ്പകർപ്പ്

 

2) റേഷൻ കാർഡ് ഒന്നും രണ്ടും പേജുകൾ

 

3) വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്

 

4) വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്)

 

5) ഇലക്ഷൻ തിരിച്ചറിയൽ കാർഡ്

 

6) ആധാർ കാർഡ്

 

7) ആധാറുമായി ബന്ധിപ്പിച്ച പാസ് ബുക്കിന്റെ പകർപ്പ്

 

8) സാങ്കേതിക പരിജ്ഞാനം, പരിചയ സമ്പന്നത, ആവശ്യമുണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ഉദ-കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പ്റൈറ്റിംഗ്, മെഡിക്കൽ ലാബ്)

 

9) അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കിൽ അത് തെളിയി ക്കുന്ന സർട്ടിഫിക്കറ്റ്

 

10) ആവശ്യമാകുന്നപക്ഷം മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പത്തിക കുടിശ്ശികയില്ലായെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. 

 

11) ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച് അപേക്ഷക സ്വയം തയ്യാറാക്കിയ കുറിപ്പ് /പ്രോജക്ട് റിപ്പോർട്ടും 5 രൂപ തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

 

12) താഴെ പറയുന്നവയിൽ ഏതെങ്കിലും പ്രകാരമുള്ള മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തി പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

 

 

എ) മുനിസിപ്പാലിറ്റി അല്ലെങ്കിൽ സിവിൽ രജിസ്ട്രേഷൻ വകുപ്പ് രജിസ്ട്രാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ്.

 

ബി) മരണ സമയം ആശുപത്രി അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റ്.

 

 

സി) മേൽപ്പറഞ്ഞവയുടെ അഭാവത്തിൽ വില്ലേജ് തലത്തിൽ/ പഞ്ചായത്ത് ബിഡിഒ മാർ നൽകുന്ന സർട്ടിഫിക്കറ്റ്.

 

13) കോവിഡ് 19 മരണം സാക്ഷ്യപ്പെടുത്തുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെയോ/ ജെ.സി. എം.ആർ, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്.

 

വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org0471 23282579496015006.

 

 

No comments:

Post a Comment