ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, December 9, 2022

24 തസ്തികകളിൽ പി എസ് സി വിജ്ഞാപനം

 

 

ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സ്റ്റേറ്റ് ന്യൂട്രീഷന്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ലെക്ചറര്‍ ഇന്‍ കോമേഴ്‌സ്, ഇന്‍സ്‌പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി, അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (സര്‍വകലാശാലകള്‍), ലൈബ്രേറിയന്‍ ഗ്രേഡ് 4, കോപ്പി ഹോള്‍ഡര്‍, കൂലി വർക്കർ, അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ പ്രോജക്ട് അസിസ്റ്റന്റ്, തുടങ്ങി 24 തസ്തികകളിൽ പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവസാന തീയതി : 24/01/2023.

 

പൂർണ്ണമായ വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

കാറ്റഗറി നമ്പർ : 484/2022 

 

1. വകുപ്പ് : സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

            (പോളിടെക്നിക് കോളേജുകൾ)

 2. ഉദ്യോഗപ്പേര് : ലക്ചറർ ഇൻ കൊമേഴ്സ്

 3. ശമ്പളം : 51400-110300/-

 4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്) 

 കുറിപ്പ്:- മൂന്ന് ശതമാനം (3%) ഒഴിവുകൾ 17.10.2012ലെ G.O.(P) No.61/2012/SWD പ്രകാരം Locomotor Disability/ Cerebral Palsy, Low Vision വിഭാഗങ്ങളിലെയും 04.09.2019 ലെ G.O.(P)No.9/2019/SJD പ്രകാരം Hearing Impairment വിഭാഗത്തിലെയും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 

 5. നിയമന രീതി : നേരിട്ടുള്ള നിയമനം

 6. പ്രായപരിധി : 20-39

 ഉദ്യോഗാർത്ഥികൾ 02/01/1983 നും 01/01/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് നൽകുന്നതാണ്.

 (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് ഗസറ്റ് വിജ്ഞാപനത്തിലെ പാർട്ട് 1 പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക)

 കുറിപ്പ് : സാങ്കേതിക വിദ്യാഭ്യാസം, പൊതുമരാമത്ത്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്, വ്യവസായം, ആർക്കിടെക്ചർ & ടൗൺ പ്ലാനിംഗ് എന്നീ വകുപ്പുകളിലെ നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗസ്ഥന്മാർക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്. അവർക്ക് അതാത് വകുപ്പുകളിലെ സേവന ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 01 .01 .2022 -50 വയസ്സ് കവിയാൻ പാടില്ല. 

 7. യോഗ്യത

 : ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള റഗുലർ വിദ്യാഭാസത്തിനുശേഷം കൊമേഴ്സിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.

 കുറിപ്പ് : i) തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകർ നേടിയിട്ടുള്ള പിഎച്ച്.ഡി/എം.ഫിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നീ നോൺ ക്വാളിഫയിങ് ഡിഗ്രികൾക്ക് അധിക മാർക്ക് നൽകുന്നതാണ്. റാങ്കിങ്ങിനായി നോൺ ക്വാളിഫയിങ് യോഗ്യതകൾക്ക് അധിക മാർക്ക് നൽകുന്നത്. താഴെ പറയുന്ന രീതിയിലായിരിക്കും.

 നോൺ ക്വാളിഫയിങ് എം.ഫിൽ - 2 മാർക്ക്

നോൺ ക്വാളിഫയിങ് പിഎച്ച്.ഡി - 4 മാർക്ക്

എം.ഫിൽ & പിഎച്ച്.ഡി (നോൺ ക്വാളിഫയിങ്)- 5 മാർക്ക്

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് - 2 മാർക്ക്

 ii) നോൺ ക്വാളിഫയിങ് യോഗ്യതകൾ എന്നർത്ഥമാക്കുന്നത് ഈ തസ്തികക്ക് അവശ്യം വേണ്ടുന്ന യോഗ്യതകളായി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് ഉപരിയായി കരസ്ഥമാക്കിയിട്ടുള്ള അധിക യോഗ്യതകളെയാണ്. അടിസ്ഥാന യോഗ്യതയായി പിഎച്ച്.ഡി / എം. ഫിൽ/ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നിവ പരിഗണിക്കപ്പെടുകയാണെങ്കിൽ ആയതിന് അധിക മാർക്ക് അനുവദിക്കുകയില്ല.

 iii) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കുള്ളിൽ നേടിയതും അപേക്ഷയിൽ അവകാശപ്പെട്ടതുമായ നോൺ-ക്വാളിഫയിങ് ഡിഗ്രികൾക്കു മാത്രമേ വെയ്റ്റേജ് മാർക്ക് നൽകുകയുള്ളൂ.

 

കാറ്റഗറി നമ്പർ :485/2022

 1. വകുപ്പ് : ലീഗൽ മെട്രോളജി

 2. ഉദ്യോഗപ്പേര് : ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി

 3. ശമ്പളം : 43400-91200

 4. ഒഴിവുകളുടെ എണ്ണം : 2 (രണ്ട്)

 5. നിയമന രീതി : നേരിട്ടുള്ള നിയമനം

 6. പ്രായപരിധി : 18-36

 ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി,പട്ടികവർഗ്ഗം, മറ്റ് പിന്നാക്കം എന്നീ വിഭാഗങ്ങളിൽ പ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് വയസ്സിളവ് സംബന്ധിച്ച ആനുകൂല്യങ്ങൾ നൽകുന്നത്. (വയസ്സിളവിനെ സംബന്ധിച്ച് മറ്റ് വ്യവസ്ഥകൾക്ക് ഗസറ്റ് വിജ്ഞാപനത്തിലെ Part II പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക).

 7. യോഗ്യതകൾ

 i. കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകിയതോ അംഗീകരിച്ചതോ ആയതും ഫിസിക്സ് ഒരു വിഷയമായുള്ളതുമായ സയൻസ് ബിരുദം.

 അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ ബി ടെക് ബിരുദം

 അല്ലെങ്കിൽ

 മൂന്ന് വർഷത്തെ റെഗുലർ പഠനത്തിനുശേഷം നേടിയ എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടാതെ അടിസ്ഥാന യോഗ്യതയായ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ അതേ മേഖലയിൽ കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസിലോ അല്ലെങ്കിൽ ഏതെങ്കിലും, പൊതുമേഖല സ്ഥാപനത്തിൽ നിന്നോ, രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനത്തിൽ നിന്നോ നേടിയ മൂന്ന് വർഷത്തെ തൊഴിൽ പരിചയം. ലീഗൽ മെട്രോളജി വകുപ്പിലെ പ്രവൃത്തി പരിചയം തൊഴിൽ പരിചയത്തിന് തുല്യമായി കണക്കാക്കുന്നതാണ്.

 ii. മലയാളത്തിൽ സംസാരിക്കുവാനും, വായിക്കുവാനും, എഴുതുവാനും ഉള്ള കഴിവുണ്ടായിരിക്കണം.

 പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സത്യവാങ്മൂലം എന്നിവയുടെ മാതൃകക്ക് വെബ്സൈറ്റിലെ (www.keralapsc.gov.in) വിജ്ഞാപനം കാണുക

 8. പരിശീലനം

 ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നവർ, മുൻപ് പരിശീലനം നേടിയിട്ടില്ലാത്ത പക്ഷം, 2009-ലെ ലീഗൽ മെട്രോളജി ആക്ട് (2010ലെ സെൻട്രൽ ആക്ട് 1) അല്ലെങ്കിൽ അനുബന്ധ ചട്ടപ്രകാരമുള്ള അടിസ്ഥാന പരിശീലന കോഴ്സ് പൂർത്തിയാക്കേണ്ടതാണ്.

 

 കാറ്റഗറി നമ്പർ : 486/2022

 1. വകുപ്പ് : കേരളത്തിലെ സർവ്വകലാശാലകൾ

 2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് 

 3. ശമ്പളം : 39,300-83,000/-

 4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

 കുറിപ്പ് :

 1) 2015ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (സർവ്വകലാശാലകളുടെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്ടിലെ Rule 2 A(i) മുതൽ (xiii) വരെ നിഷ്കർഷിക്കുന്ന സർവ്വകലാശാലകളിലേയും ഈ ആക്ടിൽ നിയമപ്രകാരം ചേർക്കപ്പെടുന്ന മറ്റ് സർവ്വകലാശാലകളിലെയും ടി തസ്തികയുടെ നിയമനങ്ങൾക്ക് ഈ വിജ്ഞാപനം ബാധകമാ യിരിക്കും.

 ii) ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ 4% ഒഴിവുകൾ 25/08/2020 ലെ സ. ഉ (അച്ചടി) നം.19/2020/ സാ.നീ.വ ഉത്തരവിൽ പരാമർശിച്ചിട്ടുള്ള നിശ്ചിത ശതമാനം ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായി നീക്കിവെച്ചിരിക്കുന്നു.

 5. നിയമന രീതി : നേരിട്ടുള്ള നിയമനം.

 6. പ്രായപരിധി : 18-36

 ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

 കുറിപ്പ് : യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായ പരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് വിജ്ഞാപനത്തിന്റെ പാർട്ട് II ലെ പൊതു വ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക.

 7. യോഗ്യതകൾ 

 ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത.

  

കാറ്റഗറി നമ്പർ : 490/2022

 1. വകുപ്പ് : കേരള കോമൺ പൂൾ ലൈബ്രറി

 2. ഉദ്യോഗപ്പേര് : ലൈബ്രറിയൻ ഗ്രേഡ്-IV

നേരിട്ടുള്ള നിയമനം

3. ശമ്പളം : 31,100- 66,800/

4. ഒഴിവുകളുടെ എണ്ണം : 6 (ആറ്) ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്.

5. പ്രായ പരിധി : 18-36

ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി / പട്ടികവർഗ്ഗ / മറ്റു പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി യിൽ അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച് മറ്റ് വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ അനുബന്ധം 2-ാം ഖണ്ഡിക നോക്കുക )

7. യോഗ്യതകൾ

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദവും 

അല്ലെങ്കിൽ

എസ്.എസ്.എൽ.സി. യും ലൈബ്രറി സയൻസിലുള്ള ഡിപ്ലോമയും.

അല്ലെങ്കിൽ

എസ്.എസ്.എൽ.സി. യും ലൈബ്രറി സയൻസിലുള്ള ഗവൺമെന്റ് അംഗീകൃത  സർട്ടിഫിക്കറ്റും.

 കുറിപ്പ് : (1) നേരിട്ടുള്ള നിയമനത്തിന് നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് റഗുലർ കോഴ്സ് പഠനത്തിലൂടെ നേടിയതോ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതോ ആയിരിക്കണം.

 

 കാറ്റഗറി നമ്പർ : 491/2022

 1. വകുപ്പ് : കേരളത്തിലെ സർവ്വകലാശാലകൾ

 2. ഉദ്യോഗപ്പേര് : കമ്പ്യൂട്ടർ അസിസ്റ്റന്റ്

 3. ശമ്പളം : 27900-63700/-

 4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ 

 കുറിപ്പ് : 1) 2015ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (സർവ്വകലാശാലകളുടെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്ടിലെ Rule 2 A(i) മുതൽ (xiii) വരെ നിഷ്കർഷിക്കുന്ന സർവ്വകലാശാലകളിലേയും ഈ ആക്ടിൽ നിയമപ്രകാരം ചേർക്കപ്പെടുന്ന മറ്റ് സർവ്വകലാശാലകളിലെയും ടി തസ്തികയുടെ നിയമനങ്ങൾക്ക് ഈ വിജ്ഞാപനം ബാധകമായിരിക്കും.

 ii) ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ 4% ഒഴിവുകൾ 25/08/2020 ലെ സ.ഉ (അച്ചടി) നം .19/2020/ സാ.നീ.വ ഉത്തരവിൽ പരാമർശിച്ചിട്ടുള്ള നിശ്ചിത ശതമാനം ഭിന്നശേഷിയുള്ളക്കായി നീക്കിവെച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ

 5. നിയമന രീതി : നേരിട്ടുള്ള നിയമനം.

 6. പ്രായപരിധി : 18-36

 ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

 കുറിപ്പ് : യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് 1ലെ പൊതു വ്യവസ്ഥ കൾ (ഖണ്ഡിക 2) നോക്കുക.

 7: യോഗ്യതകൾ

 a. എസ്.എസ്.എൽ.സി. യോഗ്യത അല്ലെങ്കിൽ തത്തുല്യ യോഗ്യത

 b. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

 കുറിപ്പ് : ജനുവരി 2002ന് മുൻപ് ടൈപ്പ് റൈറ്റിംഗ് (കെ. ജി.ടി.ഇ) പാസായിട്ടുള്ളവർ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലുള്ള പ്രത്യേകം സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ അപേക്ഷിക്കുന്ന സമയത്ത് നേടിയിരിക്കേണ്ടതാണ്.

 c. മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത

 കുറിപ്പ് (1)ടൈപ്പ് റൈറ്റിംഗ് പരീക്ഷയോഗ്യത തെളിയിക്കുന്നതിന് ഗവൺമെന്റിൽ നിന്നും ലഭിച്ച സർട്ടിഫി ക്കറ്റ് ഹാജരാക്കേണ്ടതാണ്. ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.

 (2) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിന് തുല്യമായി സ്വീകരിക്കുന്ന യോഗ്യതകൾ സംബന്ധിച്ച വിവരം PSC വെബ്സൈറ്റിലെ 'Qualification'ലിങ്കിൽ ലഭ്യമാണ്.

 



കാറ്റഗറി നമ്പർ : 492/2022

 1. വകുപ്പ് : നിയമസഭാ സെക്രട്ടേറിയറ്റ്

 2. ഉദ്യോഗപ്പേര് : കോപ്പി ഹോൾഡർ 

 3. ശമ്പളം : 27900-63700/-

 4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

 5. നിയമനരീതി : നേരിട്ടുള്ള നിയമനം.

 കുറിപ്പ് : അന്ധ, ബധിര, മൂക വിഭാഗങ്ങളിൽപെട്ട ഭിന്ന ശേഷിക്കാരായ ഉദ്യോഗാർഥികൾ ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല 

 6. പ്രായപരിധി : 18-36

 ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് പരമാവധി 50 വയസ്സ് തികയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി നിയമാനുസൃത ഇളവുണ്ടായിരിക്കും.

 [വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് വിജ്ഞാപനത്തിലെ പാർട്ട്-2 പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക ]

 7. യോഗ്യതകൾ: 

 a. എസ്.എസ്.എൽ.സി തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 

 b. പ്രിന്റിങ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രൂഫ് റീഡിങ്ങിലും കമ്പോസിങ്ങിലുമുള്ള കെ. ജി.ടി.ഇ (ലോവർ) / എം.ജി.ടി.ഇ (ലോവർ) സർട്ടിഫിക്കറ്റ്

 അല്ലെങ്കിൽ VHSE with Printing Technology or equivalent Qualification and a certificate in DTP from a government approved institution with not less than 3 months course duration.

 

കാറ്റഗറി നമ്പർ : 493/2022

1. വകുപ്പ് : കേരള സംസ്ഥാന ജല ഗതാഗതം

2. ഉദ്യോഗപ്പേര് : കൂലി വർക്കർ

3. ശമ്പളം : 23000-50200/-

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-36

ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരി ക്കും. (വയസ്സിളവിനെ സംബന്ധിച്ച് മറ്റു വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ പാർട്ട് രണ്ടാം ഖണ്ഡിക നോക്കുക.)

7. യോഗ്യതകൾ

a. ഏഴാം സ്റ്റാൻഡേർഡ് - വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

b. നല്ല കായിക ശേഷി ഉണ്ടായിരിക്കണം. കൈവണ്ടി വലിക്കുന്നതിനും നീന്തുന്നതിനുമുള്ള പരിചയം ഒരു പ്രാക്ടിക്കൽ ടെസ്റ്റിലൂടെ പരിശോധിക്കുന്നതായിരിക്കും.

കുറിപ്പ് : (1) സ്ത്രീകളും ഭിന്നശേഷി ഉള്ളവരും ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ യോഗ്യരല്ല. 

(2) ശാരീരിക ക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

 

കാറ്റഗറി നമ്പർ : 495/2022

 1. സ്ഥാപനം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന

                  കോർപ്പറേഷൻ ലിമിറ്റഡ്

 2. ഉദ്യോഗപ്പേര് : ജൂനിയർ പ്രൊജക്ട് അസിസ്റ്റന്റ് 

 3. ശമ്പളം : 19000-43600/-

 4. ഒഴിവുകളുടെ എണ്ണം : 09 (ഒൻപത്)

 5. നിയമനരീതി : നേരിട്ടുള്ള നിയമനം.

 6. പ്രായപരിധി : 18-36

 ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടാ യിരിക്കും.

 കുറിപ്പ് : പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവർ ആദ്യത്തെ പ്രൊവിഷണൽ നിയമനക്കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ പ്രൊവിഷണൽ സർവ്വീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ പരമാവധി അഞ്ചുവർഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. ടി സ്ഥാപനത്തിൽ റഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണൽ സർവ്വീസുള്ളവർ സർവ്വീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അവർ റഗുലർ സർവ്വീസിലല്ല ജോലി നോക്കിയിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.

 [വയസ്സിളവിനെ സംബന്ധിച്ച് മറ്റു വ്യവസ്ഥകൾക്ക് വിജ്ഞാപനത്തിലെ പാർട്ട് 2 പൊതുവ്യവസ്ഥകളി 2 (i), (ii), (iii), (iv), (vi), (vii), (xii) & (xiv) നോക്കുക]

 7. യോഗ്യതകൾ :

 a. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.

 b. കേന്ദ്ര - സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കംപ്യൂട്ടർ അപ്ലിക്കേഷഷൻ കോഴ്സിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

 (1) പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡികയിലെ , viii, ix, x, xi and xiii എന്നീ ഉപഖണ്ഡിക കളും 5(a), 6 & 7 എന്നീ ഖണ്ഡികകളും മേൽപ്പറഞ്ഞ ഉദ്യോഗത്തിന് ബാധകമല്ല.

 (ii) മേൽപ്പറഞ്ഞ സ്ഥാപനത്തിലേയ്ക്കുള്ള നിയമനം അവർ കാലാകാലങ്ങളിൽ വരുത്തുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

 

No comments:

Post a Comment