ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, December 27, 2022

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ മെഡിക്കൽ ഡോക്യുമെന്റേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

 സീറ്റുകളുടെ എണ്ണം: 10 (പത്ത്)

 യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

 സ്റ്റൈപ്പൻഡ് : പ്രതിമാസം 7,000/- (ഏഴായിരം രൂപ മാത്രം).

 പ്രായപരിധി  : 01/01/2023-ന് 35 വയസ്സ്

 

പൂരിപ്പിച്ച അപേക്ഷ, വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ റീജിയണൽ ക്യാൻസർ സെന്റർ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 300/- രൂപയുടെ ഡിഡി (എസ്‌.സി/എസ്.ടി വിഭാഗക്കാർക്ക് 150 രൂപ) എന്നിവ സഹിതം അഡീഷണൽ ഡയറക്ടർ (അക്കാദമിക്), റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് പി ഒ, തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ 06/01/2023-നോ അതിനുമുമ്പോ ലഭിക്കണം.

 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വെബ്സൈറ്റ് (www.rcctvm.gov.in)

 

No comments:

Post a Comment