ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, August 31, 2022

പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അപേക്ഷ സമർപ്പണം ആരംഭിച്ചു

 

 
മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്  ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് 2022 സെപ്റ്റംബർ 1 ന് രാവിലെ 10 മണി മുതൽ അപേക്ഷിക്കാവുന്നതാണ് . സപ്ലിമെൻററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും 2022 സെപ്റ്റംബർ 1 രാവിലെ 9 മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് . എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ( നോൺ - ജോയിനിങ്ങ് ആയവർ ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ( റ്റി.സി ) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല . ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് നാല് ദിവസം സമയവും അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട് . അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . 

യോഗ്യതാ പരീക്ഷയുടെ , രജിസ്റ്റർ നമ്പർ , പാസായ വർഷം എന്നിവ തെറ്റായി നൽകിയവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി ശരിയായ വിവരങ്ങൾ നൽകി പുതിയ അപേക്ഷ ഓൺലൈനായി സമർപ്പിച്ച് കാൻഡിഡേറ്റ് ലോഗിൻ രൂപീകരിക്കണം .

 സപ്ലിമെന്ററി അലോട്ട്മെന്റിനായി താഴെ പ്രതിപാദിക്കുന്ന വിഭാഗത്തിലുള്ള അപേക്ഷകർക്ക് 2022 സെപ്റ്റംബർ 1 ന് രാവിലെ 10 മണി മുതൽ 2022 സെപ്റ്റംബർ 3 വൈകിട്ട് 5 മണിവരെ പുതുക്കൽ /പുതിയ അപേക്ഷ ചുവടെ നിർദ്ദേശിക്കും പ്രകാരം ഓൺലൈനായി സമർപ്പിക്കാവുന്നതാണ് . 

1 ) മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ " RENEW APPLICATION " എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം . 

2 ) ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും * Create Candidate Login - SWS ” എന്ന ലിങ്കിലൂടെ രൂപീകരിക്കണം . തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ " APPLY ONLINE " എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം . 

3)  തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ " RENEW APPLICATION " എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം .

4) സപ്ലിമെന്ററി അലോട്ട്മെന്റിനനായുള്ള വേക്കൻസികൾ 2022 സെപ്റ്റംബർ 1 രാവിലെ 9 മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് . ഈ വേക്കൻസിക്കനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത് .

 സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ / കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി  തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു . 

5)  സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ 2022 സെപ്റ്റംബർ 1 രാവിലെ 10 മണി മുതൽ 2022 സെപ്റ്റംബർ 3 വൈകിട്ട് 5 മണിവരെ സമർപ്പിക്കാവുന്നതാണ് . അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ്ഡെസ്കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണ് . 


Tuesday, August 30, 2022

കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 












പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ - 2022 - അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

 


2022-23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തിയതിയും നൽകി 'check your allotment' , 'check your Rank' എന്നീ ലിങ്കുകൾ വഴി അലോട്ട്‌മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാവുന്നതാണ്.


ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ, അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാവുന്നതാണ്. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ടുമെന്റുകളിൽ അവരെ ഒഴിവാക്കുന്നതുമാണ്.


നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാവുന്നതാണ്.


ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതാണ്) രജിസ്റ്റർ ചെയ്യേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന ഏതെങ്കിലും അലോട്ട്‌മെന്റുകളിൽ അഡ്മിഷൻ എടുക്കേണ്ടതും അല്ലാത്ത പക്ഷം അലോട്ട്‌മെന്റ് റദ്ദാകുന്നതുമായിരിക്കും


ഇപ്പോൾ ലഭിച്ച അലോട്ട്‌മെൻറ്റിൽ താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതാണ്.

അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ സെപ്റ്റംബർ 3, നാലുമണിക്ക് മുമ്പ് ചെയ്യേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരണം നടത്താവുന്നതാണ്.


Monday, August 29, 2022

ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്.എം.സി.ടി ) കോഴ് സിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

 

 
സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനു സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.
 
1. കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്.എം.സി.ടി ) കോഴ് സിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . അപേക്ഷകർക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻറെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2022 സെപ്റ്റംബർ 11 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ് . ഓൺലൈൻ അപേക്ഷ സമർപ്പണം 2022 സെപ്റ്റംബർ 11 വരെ. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് . അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . (വിശദവിവരങ്ങൾ പ്രോസ്പെക്ട്സിൽ ലഭ്യമാണ് ) . 

2. പ്രവേശനത്തിനു വേണ്ട യോഗ്യതകൾ : 

1 ) നേറ്റിവിറ്റി : 
വിശദവിവരങ്ങൾ പ്രോസ്പെക്ട്സിൽ ലഭ്യമാണ് . 
 
2 ) വിദ്യാഭ്യാസ യോഗ്യത :  
അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ ( 10 + 2 ) , അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം . അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം .

3 ) പ്രവേശന പരീക്ഷ : 
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ് . പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ് . ബേസിക് മാത്തമാറ്റിക്സ് ( Basic Mathematics ) , കമ്മ്യൂണിക്കേഷൻ സ്കിൽ ( Communication skill ) , ജനറൽ നോളഡ്ജ് ആൻഡ് കറന്റ് അഫയേഴ്സ് ( General Knowledge and Current Affairs ) ഹോസ്പിറ്റാലിറ്റി ആൻഡ് കാറ്ററിംഗ് ടെക്നോളജി അവേർനെസ്സ് ( Hospitality and Catering Technology awareness ) എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്റ്റീവ് മാതൃകയിലുളള പരീക്ഷയായിരിക്കും . 90 മിനിറ്റ് ദൈർഘ്യത്തിൽ 90 ചോദ്യങ്ങൾ ഉൾപ്പെട്ടതായിരിക്കും പരീക്ഷ . 

4 ) അപേക്ഷകരെ തിരഞ്ഞെടുക്കൽ
 അപേക്ഷകർക്ക് മേൽപ്പറഞ്ഞ വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ് . കോഴ്സിലേക്കുള്ള പ്രവേശനം എൽ.ബി.എസ് സെന്റർ നടത്തുന്ന കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റ് ( KHMAT ) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രകാരം മാത്രം ആയിരിക്കും . മേൽപ്പറഞ്ഞ പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നും പ്രത്യേക / നിർദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിയ്ക്കും അലോട്ട്മന്റ് നടത്തുന്നത് . അലോട്ട്മന്റ് കേന്ദ്രികൃതമായ രീതിയിൽ ആയിരിക്കും നടത്തുന്നത് . പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും അത് സംബന്ധിച്ചു അറിയിപ്പ് നൽകുന്ന മുറയ്ക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ് . ഹാൾ ടിക്കറ്റ് തപാലിൽ അയക്കുന്നതല്ല . പ്രവേശന പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നത് താൽക്കാലികാടിസ്ഥാനത്തിൽ ആയിരിക്കും . (വിശദവിവരങ്ങൾ പ്രോസ്പെക്ട്സിൽ ലഭ്യമാണ്) 
 
5. പ്രോസ്പെക്ടസ്സിന്റെ ലഭ്യത
 പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ് . 
 
6. അപേക്ഷാഫോറം സമർപ്പിക്കുന്ന രീതി
 അപേക്ഷ സമർപ്പിക്കുന്നതിന് നാല് ഘട്ടങ്ങളുണ്ട് . അപേക്ഷകർ എല്ലാ ഘട്ടങ്ങളും നിർബന്ധമായും സമയബന്ധിതമായും പൂർത്തിയാക്കേണ്ടതാണ് . 

ഘട്ടം 1 രജിസ്ട്രേഷൻ 
അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Admission to BHMCT Degree course - 2022 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . ഇപ്പോൾ സ്ക്രീനിൽ ലഭ്യമാകുന്ന പേജിൽ നിന്നും " Registration ' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക . ഇതോടൊപ്പം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കു രജിസ്ട്രേഷൻ ഐഡി അടങ്ങുന്ന , രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയ സന്ദേശവും ലഭിക്കുന്നതാണ് . ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന രജിസ്ട്രേഷൻ ഐഡിയും , രജിസ്ട്രേഷന് ഉപയോഗിച്ച മെയിൽ ഐഡിയും പാസ്സ് വേർഡും അപേക്ഷകർ സൂക്ഷിച്ചു വെയ്ക്കേണ്ടതും അവ മറ്റാർക്കും കൈമാറാൻ പാടില്ലാത്തതുമാണ് . രജിസ്ട്രേഷൻ ഐഡിയും പാസ് വേർഡും ഉപയോഗിച്ചോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയും പാസ് വേർഡും ഉപയോഗിച്ചോ ലോഗിൻ ചെയ്യാവുന്നതാണ് . ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കാവുന്നതാണ് . അക്കാഡമിക് വിവരങ്ങൾ ഫോട്ടോ ഒപ്പ് എന്നിവയെല്ലാം നൽകേണ്ടതാണ് .   

ഘട്ടം 2 അപേക്ഷാഫീസ് ഒടുക്കുന്നത്
 അപേക്ഷാഫീസ് ഓൺലൈനായോ ചലാൻ മുഖേനെയോ അടയ്ക്കാം . ഓൺലൈനായി ഫീസ് അടയ്ക്കുന്നവർക്ക് തുടർന്നു സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാവുന്നതാണ് . സാങ്കേതികമായ കാരണങ്ങളാൽ ഓൺലൈൻ പേയ്മെന്റ് അപ്ഡേറ്റ് ആകുന്നതിനു 6 മണിക്കൂർ വരെ കാലതാമസം നേരിട്ടേക്കാം . ചലാൻ വഴി ഫീസ് അടയ്ക്കുന്നവർക്ക് ചുരുങ്ങിയത് 24 മണിക്കൂർ കഴിഞ്ഞു വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഫീസ് ഒടുക്കിയ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുന്നതാണ് . ഇതിനായി ബാങ്കിൽ ഫീസ് ഒടുക്കിയ ചലാൻ നമ്പറും തീയതിയും സൂക്ഷിച്ചു വെയ്ക്കേണ്ടതാണ് . 
 
ഘട്ടം 3 സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക . 
അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ( to prove age , nativity , reservation , fee concession ( if any ) , marklist etc ) ആണ് ഈ ഘട്ടത്തിൽ അപ്ലോഡ് ചെയേണ്ടത് . ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ ഉൾക്കൊള്ളിച്ചിട്ടുള്ള നിശ്ചിത മാതൃകയിൽ തന്നെ അപ്ലോഡ് ചെയ്യേണ്ടതാണ് . 

ഘട്ടം 4 ഫൈനൽ സബ്മിഷൻ 
ഫൈനൽ സബ്മിഷൻ നൽകുന്നതിനു മുൻപായി അപേക്ഷകർക്ക് അപേക്ഷയുടെ കരട് പതിപ്പ് കാണുവാൻ കഴിയും . ഘട്ടം 3 വരെ ശരിയായി പൂർത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം ' Declaration ' നൽകുക . ഫൈനൽ ' Save and submit ' നു ശേഷം ആപ്ലിക്കേഷനിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല . 
 
Final Submission നടത്താത്ത അപേക്ഷകൾ പൂർണ്ണമല്ലാത്തതായി പരിഗണിക്കുകയും അപേക്ഷ നിരസിക്കുന്നതുമാണ് . 

അപേക്ഷകർ രജിസ്ട്രേഷൻ നമ്പരും പാസ്സ് വേർഡും രഹസ്യമായി സൂക്ഷിക്കേണ്ടതാണ് .

 അപേക്ഷാഫോമിന്റെയോ മറ്റ് സർട്ടിഫിക്കറ്റുകളുടെയോ പ്രിന്റൗട്ട് ( Hard copy ) യാതൊരു കാരണവശാലും എൽ.ബി.എസ്സ് സെന്ററിലേക്ക് നേരിട്ടോ , തപാലിലോ അയക്കേണ്ടതില്ല .

 അപേക്ഷകർ സമർപ്പിച്ച അപേക്ഷയുടെ പരിശോധനക്കുശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് . പ്രസിദ്ധപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച് പരാതിയുണ്ടെങ്കിൽ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നിശ്ചിത സമയത്തിനുള്ളിൽ അറിയിക്കേണ്ടതാണ് . നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . 

7. ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്ന വിധം 
 
7.1 റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന അപേക്ഷകർക്ക് മാത്രമേ കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ . ഓപ്ഷൻ രജിസ്റ്റർ ചെയേണ്ട സമയപരിധി വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതാണ് . കോളേജുകളെപ്പറ്റിയുള്ള വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും .
 
 7.2 ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം . 
ഇന്റർനെറ്റ് സൗകര്യമുള്ള ഏതു കംപ്യൂട്ടറിലും നിശ്ചിത സമയത്തിനുള്ളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം . സമയപരിധിക്കുള്ളിൽ ഓൺ ലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്ത അപേക്ഷകരെ അലോട്ട്മെന്റിനു വേണ്ടി പരിഗണിക്കുന്നതല്ല .
 
 8.അപൂർണ്ണമായതോ , തെറ്റായതോ ആയ അപേക്ഷകൾ നിരസിക്കുന്നതാണ് . ഇതു സംബന്ധമായി യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല .
 
 9.അപേക്ഷ സമർപ്പിച്ചതിനുശേഷം പുതിയ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തുവാനോ , ഏതെങ്കിലും തരത്തിലുള്ള സംവരണ ആനുകൂല്യങ്ങളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നതിനുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാനോ അപേക്ഷകരെ അനുവദിക്കുന്നതല്ല .
 
 10.പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച ശേഷം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സിലെ നിബന്ധനകൾക്ക് വിധേയമായി എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് & ടെക്നോളജി ഡയറക്ടർ അലോട്ട്മെന്റ് നടത്തുന്നതാണ് . 
 
11.അപേക്ഷ സമർപ്പിക്കുന്നതിനു മുൻപു പ്രോസ്പെക്ടസിലെ വിവിധ വ്യവസ്ഥകൾ അപേക്ഷകർ വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
 
 

Sunday, August 28, 2022

ഒന്നാം വർഷ ബി.എഡ് പ്രവേശനം 2022 - 2023 ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.


 ഒന്നാം വർഷ ബി.എഡ് പ്രവേശനം 2022 - 2023 ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളസർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എഡ് . പ്രവേശ നത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു . അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രൊഫൈൽ മുഖേന യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച ശേഷം അലോട്ട്മെന്റ് മെമ്മോയും , പ്രൊഫൈൽ പ്രിന്റൗട്ടും , യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം പ്രസ്തുത കോളേജിൽ ആഗസ്റ്റ് 30 നകം ഹാജരാകേണ്ടതാണ് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുളള അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി സർവകലാശാല ഫീസ് ഒടുക്കി സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ് . വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ സ്ഥിര അഡ്മിഷൻ എടുത്ത ശേഷം ഹയർ ഓപ്ഷനുകൾ ആഗസ്റ്റ് 30 - ന് വൈകുന്നേരം 5 മണിക്ക് മുൻപായി നീക്കം ചെയ്യേണ്ടതാണ് . ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനിലേയ്ക്ക് പരിഗണിക്കപ്പെടുന്നതും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതാണ് . വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ . (http://admissions.keralauniversity.ac.in )



Friday, August 26, 2022

കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2022 സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 


കോളേജിൽ ഹാജരാകേണ്ട തീയതി ആഗസ്റ്റ് - 29

കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ് . പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ ആഗസ്റ്റ് 29 ന് 10.00 മണിക്ക് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ് . വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് https://admissions.keralauniversity.ac.in സന്ദർശിക്കുക .


Thursday, August 25, 2022

ഒന്നാം വർഷ ബി എഡ് പ്രവേശനം 2022 ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 


കേരളസർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു . (http://admissions.keralauniversity.ac.in ) 


 ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പ്രൊഫൈലിൽ മാറ്റം വരുത്തുന്നതിനും ആഗസ്റ്റ് 26 -ാം തീയതി വരെ അവസരം ഉണ്ടായിരിക്കും . മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ് .



Wednesday, August 24, 2022

ഒന്നാം വർഷ ബിരുദ പ്രവേശനം മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . കോളേജ് പ്രവേശനം 25.08.2022 മുതൽ 30.08.2022 വരെ

 


ഒന്നാം വർഷ ബിരുദ പ്രവേശനം മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . 


കോളേജ് പ്രവേശനം 25.08.2022 മുതൽ 30.08.2022 വരെ


 കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ് . പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ് . നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് ഹയർ ഓപ്ഷൻ നിലനിർത്തിയിട്ടുളളവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ് . കോളേജിൽ പോയി അഡ്മിഷൻ എടു ക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട് . അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ് . ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ് .


ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ പുതിയ അലോട്ട്മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ് . അവർക്ക് , മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല . ആഗസ്റ്റ് 30 ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതാണ് .


 താൽക്കാലിക അഡ്മിഷൻ ( Temporary Admission ) സൗകര്യം മൂന്നാം ഘട്ട അലോട്ട്മെന്റ് മുതൽ ലഭ്യമല്ല . പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബ ന്ധമായും Permanent Admission എടുക്കേണ്ടതാണ് . ഈ ഘട്ടത്തിൽ എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ കോളേജിൽ സമർപ്പിക്കേണ്ടതാണ് . രണ്ടാം ഘട്ട അലോട്ട്മെന്റിൽ താൽക്കാലിക ( Temporary ) അഡ്മിഷൻ എടുത്തവർ മൂന്നാം ഘട്ട അലോട്ട്മെന്റിൽ മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളേജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent അഡ്മിഷൻ എടുക്കേണ്ടതാണ് . ഇപ്രകാരം Temporary അഡ്മിഷൻ എടുത്തവർക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആണ് . അതിനുളളിൽ Permanent അഡ്മിഷൻ എടുക്കാത്തവരുടെ അഡ്മിഷൻ ക്യാൻസൽ ആകുന്നതാണ് . വിശദ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക . 



Saturday, August 20, 2022

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് റിസൾട്ട് 2022 ആഗസ്റ്റ് 21 ന്

 


പ്രവേശനം 2022 ആഗസ്റ്റ് 22 , 23 , 24 തീയതികളിൽ


 പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് 2022 ആഗസ്റ്റ് 22 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം 2022 ആഗസ്റ്റ് 22 ന് രാവിലെ 10 മണി മുതൽ 24 ന് വൈകിട്ട് 5 മണി വരെ നടക്കുന്നതാണ് . അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കും . അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം . വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ് . ഒന്ന്, രണ്ട്, അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല . 


താൽക്കാലിക പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല . അതുകൊണ്ട് തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം . അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല . വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2022 ആഗസ് 24 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ് .


 ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം . മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ് . സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമര പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .



Friday, August 19, 2022

ഓഗസ്റ്റ് 20ന് സ്‌കൂളുകൾക്ക് പ്രവർത്തിദിവസം



2022-23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഓഗസ്റ്റ് 20ന് സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകൾക്ക് പ്രവർത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.




Tuesday, August 16, 2022

ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ

 

ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഇൻവോയിസുകൾക്ക് നറുക്കെടുപ്പിലൂടെ വർഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


 

വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ തടയാനും വ്യാപാരികൾക്ക് അവരുടെ വാണിജ്യ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. നികുതി പിരിക്കുമ്പോൾ അത് നീതിയുക്തമായിരിക്കണം എന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന പദ്ധതികളും ക്ഷേമപദ്ധതികളും നേരാംവണ്ണം ആവിഷ്‌കരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇ-ഓഫീസ് പദ്ധതി എല്ലാ ചരക്ക് സേവന നികുതി ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്.  പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത വകുപ്പായി ചരക്ക് സേവന നികുതി വകുപ്പ് മാറി. നികുതിപിരിവ് കാര്യക്ഷമമാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.


 

നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ മൊബൈൽ ആപ്പ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.  ആപ്പിന്റെ വരവോടെ കൂടുതൽ വാങ്ങൽ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാർഷിക ബമ്പർ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങൾ നൽകും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.


 

ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോർച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അപൂർവമായെങ്കിലും ബിൽ അടച്ച് നികുതി വാങ്ങിയശേഷം നികുതി സർക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. 'നികുതി നമുക്കും നാടിനും'  എന്നതാണ് ലക്കി ബിൽ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സംസ്ഥാന ഖജനാവിൽ എത്തിയത്.  ഈ വർഷം അതിൽ കൂടുതൽ നികുതിയാണ് പ്രതീക്ഷിക്കുന്നത്.


 

ചൊവ്വാഴ്ച മുതൽ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ യു. ഖേൽകർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ സിംഗ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്‌സര,  കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു, ചരക്ക് സേവന നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മീഷണർ വീണ എൻ മാധവൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ആപ്പിന്റെ പ്രചാരണാർത്ഥം കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസിൽ നഗരത്തിലൂടെ ഹ്രസ്വയാത്ര സംഘടിപ്പിച്ചു. മന്ത്രി ബാലഗോപാൽ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.


 



ഹൈസ്‌കൂൾ വിഭാഗം വായനോത്സവത്തിനുള്ള പുസ്തകങ്ങൾ പ്രഖ്യാപിച്ചു

 

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.   സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും.  

ഒക്ടോബർ 27നാണ് എച്ച്.എസ്. വിഭാഗം കുട്ടികൾക്കുള്ള സ്‌കൂൾതല മത്സരം നടക്കുന്നത്. നവംബർ 20ന് താലൂക്ക് തലത്തിലും ജനുവരി ഒന്നിന് ജില്ലാ തലത്തിലും ജനുവരി അവസാനത്തോടെ സംസ്ഥാനതല മത്സരങ്ങളും നടത്താനാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.

 തിരഞ്ഞെടുക്കപ്പെട്ട നോവലുകൾ


 എം.ടിയുടെ അസുരവിത്ത്

 

പി.ഗോവിന്ദപ്പിള്ള പരിഭാഷപ്പെടുത്തിയ ഏഥ്ൽ ലിലിയൻ വോയ്നിച്ചിന്റെ കാട്ടുകടന്നൽ

കവിത



വൈലോപ്പിള്ളിയുടെ പ്രിയ കവിതകൾ

 ശാസ്ത്രം


 പുല്ല് തൊട്ട് പൂനാര വരെ

 ലേഖനം


 മുകുന്ദേട്ടന്റെ കുട്ടികൾ

 പഠനം


 ദസ്തയേവസ്‌കി- ജീവിതവും കൃതികളും

 ചരിത്രം


 സാമൂഹിക പരിഷ്‌കരണവും കേരളീയ നവോത്ഥാനവും

 യാത്രാവിവരണം


 ഗ്രന്ഥാലോകം മാസിക


  മാർച്ച് ലക്കം


  ഏപ്രിൽ ലക്കം

 

 

Friday, August 12, 2022

ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

 

2022-23 അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ആഗസ്റ്റ് 24 ന് ആരംഭിച്ച് സെപ്റ്റംബർ 1ന് അവസാനിക്കും. പരീക്ഷ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നത്തെ പരീക്ഷ സെപ്തംബർ 2ന് നടത്തും. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കും .  





Monday, August 8, 2022

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ എച്ച്ഡിസി & ബിഎം (ഹയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

 

സംസ്ഥാന സഹകരണ യൂണിയൻ 13 കോ-ഓപ്പറേറ്റീവ് പരിശീലന കോളേജുകൾ മുഖേന എച്ച്ഡിസി & ബിഎം (ഹയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സ് നടത്തുന്നു. (കോട്ടയത്ത് സ്ഥിതി ചെയ്യുന്ന എൻ.എസ്.എസ് മാനേജ്‌മെന്റിന് കീഴിലുള്ള ഒന്ന് ഉൾപ്പെടെ)

കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍, ജില്ലാ സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്ക്, സഹകരണവകുപ്പ്, ഖാദി സഹകരണ സംഘങ്ങള്‍, വ്യവസായ വകുപ്പിലെ സഹകരണവിഭാഗം, അപ്പക്സ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് ഈ കോഴ്സ്.

 

അംഗീകാരം

 

കേരള സർക്കാർ, കേരള പിഎസ്‌സി, കോ-ഓപ്പറേറ്റീവ് സർവീസ് പരീക്ഷാ ബോർഡ് 
എന്നിവ എച്ച്ഡിസി & ബിഎം കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. 
 
കോഴ്‌സിന്റെ ദൈർഘ്യം
 
2 സെമസ്റ്ററുകൾ അടങ്ങുന്ന 12 മാസത്തെ കോഴ്‌സാണ്. 
 
പ്രായപരിധി
 
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രായപരിധിയില്ല. 
ജനറൽ ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് വരെ, ഒബിസി 43 വയസ്സ് വരെ,  
എസ്‌സി / എസ്ടി 45 വയസ്സ് വരെ.
 
പ്രവേശനത്തിനുള്ള യോഗ്യത
 
ഏതെങ്കിലും വിഷയത്തില്‍ സര്‍വകലാശാല ബിരുദം. സഹകരണ സ്ഥാപനങ്ങളിലെ  
ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ സേവന കാലയളവും ആവശ്യമാണ്.
 
അപേക്ഷ സമർപ്പിക്കൽ
 
അപേക്ഷാ ഫോമുകൾ ഇനിപ്പറയുന്ന ഫീസ് സഹിതം സംസ്ഥാന സഹകരണ 
യൂണിയന്റെ വെബ്സൈറ്റ് (www.scu.kerala.gov.in) വഴി 01.08.2022 മുതൽ 
ഓൺലൈനായി സമർപ്പിക്കണം.
 

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്   300 രൂപയും

ജനറല്‍ വിഭാഗത്തിന് 250 രൂപയും

എസ്സി/എസ്ടി വിഭാഗത്തിന് 75 രൂപയുമാണ്.

അപേക്ഷാ ഫോറം ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31.08.2022

 

അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

 

A.      Mark list (both subjects and Languages for each year / semester)

 

B.      Mark list page contains the conversion formula for grade point / Grade Marks 

/ Grade Percentage to total Marks (If required)

 

C.      Equivalency Certificate in case of universities outside Kerala.

 

D.      Copy of PG certificate (If required)

 

E.       Copy of SSLC – to prove date of Birth

 

F.       In the case of physically handicapped candidates attested copy of the 

Certificate to prove the percentage of disability (which should not be less 

than 40%) issued by the competent authority.

 

G.      In the case of candidates under the category of Ex-servicemen, 

son / daughter / wife of Ex-servicemen, attested copies of the 

Certificates to prove the same issued by the Director of Sainik Welfare 

/ Jilla Sainik Welfare Officer.

 

H.      In the case of Co-operative employee “No objection certificate” from 

the employer and a certificate showing the length of service and approval 

of appointment should be obtained from the Assistant Registrar of 

Co-operative Societies (General) (in the format given in the prospectus 

separately ) of the concerned Taluk or other Taluk level officers in Industries, 

Fisheries, Diary etc. In this case the societies shall affiliate to the circle

 co-operative union and get it renewed

 

I.         In case of candidates belonging to Economically Weaker Sections 

as per G O M S No 2/2020/ P&ARD dated 12.02.2020 the certificates 

provided in the notification.

 

മുകളിൽ സൂചിപ്പിച്ചതുപോലെ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളില്ലാതെ 

സമർപ്പിക്കുന്ന അപേക്ഷകൾ ഒരു അറിയിപ്പും കൂടാതെ നിരസിക്കപ്പെടും.

 

എല്ലാ അപേക്ഷകരും അപ്‌ലോഡ് ചെയ്ത എല്ലാ സർട്ടിഫിക്കറ്റുകളുടെയും 
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതുണ്ട്. 
അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും. 
 

സീറ്റുകളുടെ റിസർവേഷൻ

 

സീറ്റുകളുടെ സംവരണം ഇപ്രകാരമായിരിക്കും:-

 

i.         10% of the total seats for SC/ST candidates

 

ii. 5% of the total seats for Other Backward Communities

 

iii. 5% of the total seats for Ex-Servicemen, son / daughter / wife of Ex-servicemen

 

iv. 1% of the total seats for physically handicapped.

 

v. 10% of the total seats for the employees of Co-operative Societies and 

Employees of Department of Co-operation, Dairy, Fisheries, Industries etc.

 

vi. 10% of the total seats to Economically weaker Sections as per 

G O M S No 2/2020/ P&ARD dated 12.02.2020

 

vii. In the case of selection of candidates to the N.S.S. Co-operative Training College, 

Kottayam 50% seats shall be on merit basis and 50% seats earmarked for 

the Management Quota.

 

ഫീസ് ഘടന