ഒന്നാം വർഷ ബി.എഡ് പ്രവേശനം 2022 - 2023 ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എഡ് . പ്രവേശ നത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു . അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രൊഫൈൽ മുഖേന യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച ശേഷം അലോട്ട്മെന്റ് മെമ്മോയും , പ്രൊഫൈൽ പ്രിന്റൗട്ടും , യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം പ്രസ്തുത കോളേജിൽ ആഗസ്റ്റ് 30 നകം ഹാജരാകേണ്ടതാണ് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുളള അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി സർവകലാശാല ഫീസ് ഒടുക്കി സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ് . വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ സ്ഥിര അഡ്മിഷൻ എടുത്ത ശേഷം ഹയർ ഓപ്ഷനുകൾ ആഗസ്റ്റ് 30 - ന് വൈകുന്നേരം 5 മണിക്ക് മുൻപായി നീക്കം ചെയ്യേണ്ടതാണ് . ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനിലേയ്ക്ക് പരിഗണിക്കപ്പെടുന്നതും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതാണ് . വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ . (http://admissions.keralauniversity.ac.in )
No comments:
Post a Comment