ഒന്നാം വർഷ ബിരുദ പ്രവേശനം മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .
കോളേജ് പ്രവേശനം 25.08.2022 മുതൽ 30.08.2022 വരെ
കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ് . പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ് . നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് ഹയർ ഓപ്ഷൻ നിലനിർത്തിയിട്ടുളളവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ് . കോളേജിൽ പോയി അഡ്മിഷൻ എടു ക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട് . അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ് . ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ് .
ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ പുതിയ അലോട്ട്മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ് . അവർക്ക് , മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല . ആഗസ്റ്റ് 30 ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതാണ് .
താൽക്കാലിക അഡ്മിഷൻ ( Temporary Admission ) സൗകര്യം മൂന്നാം ഘട്ട അലോട്ട്മെന്റ് മുതൽ ലഭ്യമല്ല . പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബ ന്ധമായും Permanent Admission എടുക്കേണ്ടതാണ് . ഈ ഘട്ടത്തിൽ എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ കോളേജിൽ സമർപ്പിക്കേണ്ടതാണ് . രണ്ടാം ഘട്ട അലോട്ട്മെന്റിൽ താൽക്കാലിക ( Temporary ) അഡ്മിഷൻ എടുത്തവർ മൂന്നാം ഘട്ട അലോട്ട്മെന്റിൽ മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളേജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent അഡ്മിഷൻ എടുക്കേണ്ടതാണ് . ഇപ്രകാരം Temporary അഡ്മിഷൻ എടുത്തവർക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആണ് . അതിനുളളിൽ Permanent അഡ്മിഷൻ എടുക്കാത്തവരുടെ അഡ്മിഷൻ ക്യാൻസൽ ആകുന്നതാണ് . വിശദ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക .
No comments:
Post a Comment