സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും
ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി
കോഴ്‌സിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനു സെപ്റ്റംബർ 11 വരെ
അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ
ജയിച്ചിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ
വിജയിക്കുന്നവർക്ക് മാത്രമേ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.
1. കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ്
കാറ്ററിംഗ് ടെക്നോളജി (ബി.എച്.എം.സി.ടി ) കോഴ് സിലേയ്ക്കുള്ള അപേക്ഷകൾ
ക്ഷണിക്കുന്നു . അപേക്ഷകർക്ക് www.lbscentre.kerala.gov.in
എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും
ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻറെ ഏതെങ്കിലും ഒരു ശാഖ വഴിയോ
2022 സെപ്റ്റംബർ 11 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ് . ഓൺലൈൻ അപേക്ഷ
സമർപ്പണം 2022 സെപ്റ്റംബർ 11 വരെ. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് . അപേക്ഷാ ഫീസ്
യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . (വിശദവിവരങ്ങൾ പ്രോസ്പെക്ട്സിൽ
ലഭ്യമാണ് ) .
2. പ്രവേശനത്തിനു വേണ്ട യോഗ്യതകൾ :
1 ) നേറ്റിവിറ്റി :
വിശദവിവരങ്ങൾ പ്രോസ്പെക്ട്സിൽ ലഭ്യമാണ് .
2
) വിദ്യാഭ്യാസ യോഗ്യത :
അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ
സെക്കൻഡറി പരീക്ഷ ( 10 + 2 ) , അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച
പരീക്ഷകൾ വിജയിച്ചിരിക്കണം . അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു
കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റികൾക്കനുസരിച്ചു
വ്യത്യസ്തമാകാം .
3 )
പ്രവേശന പരീക്ഷ :
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന
പരീക്ഷ നടത്തുന്നതാണ് . പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ് . ബേസിക്
മാത്തമാറ്റിക്സ് ( Basic Mathematics ) , കമ്മ്യൂണിക്കേഷൻ സ്കിൽ (
Communication skill ) , ജനറൽ നോളഡ്ജ് ആൻഡ് കറന്റ് അഫയേഴ്സ് ( General
Knowledge and Current Affairs ) ഹോസ്പിറ്റാലിറ്റി ആൻഡ് കാറ്ററിംഗ്
ടെക്നോളജി അവേർനെസ്സ് ( Hospitality and Catering Technology awareness )
എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്റ്റീവ് മാതൃകയിലുളള പരീക്ഷയായിരിക്കും .
90 മിനിറ്റ് ദൈർഘ്യത്തിൽ 90 ചോദ്യങ്ങൾ ഉൾപ്പെട്ടതായിരിക്കും പരീക്ഷ .
4 ) അപേക്ഷകരെ തിരഞ്ഞെടുക്കൽ
അപേക്ഷകർക്ക്
മേൽപ്പറഞ്ഞ വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ് . കോഴ്സിലേക്കുള്ള പ്രവേശനം
എൽ.ബി.എസ് സെന്റർ നടത്തുന്ന കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിട്യൂട്
ടെസ്റ്റ് ( KHMAT ) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രകാരം മാത്രം ആയിരിക്കും .
മേൽപ്പറഞ്ഞ പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിൽ
നിന്നും പ്രത്യേക / നിർദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിയ്ക്കും
അലോട്ട്മന്റ് നടത്തുന്നത് . അലോട്ട്മന്റ് കേന്ദ്രികൃതമായ രീതിയിൽ
ആയിരിക്കും നടത്തുന്നത് . പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in
എന്ന വെബ്സൈറ്റിൽ നിന്നും അത് സംബന്ധിച്ചു അറിയിപ്പ് നൽകുന്ന മുറയ്ക്ക്
ഡൗൺലോഡ് ചെയ്യാവുന്നതാണ് . ഹാൾ ടിക്കറ്റ് തപാലിൽ അയക്കുന്നതല്ല . പ്രവേശന
പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നത് താൽക്കാലികാടിസ്ഥാനത്തിൽ ആയിരിക്കും .
(വിശദവിവരങ്ങൾ പ്രോസ്പെക്ട്സിൽ ലഭ്യമാണ്)
5. പ്രോസ്പെക്ടസ്സിന്റെ ലഭ്യത
പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ് .
6. അപേക്ഷാഫോറം സമർപ്പിക്കുന്ന രീതി
അപേക്ഷ സമർപ്പിക്കുന്നതിന് നാല് ഘട്ടങ്ങളുണ്ട് . അപേക്ഷകർ എല്ലാ ഘട്ടങ്ങളും നിർബന്ധമായും സമയബന്ധിതമായും പൂർത്തിയാക്കേണ്ടതാണ് .
ഘട്ടം 1 രജിസ്ട്രേഷൻ
അപേക്ഷകർ www.lbscentre.kerala.gov.in
എന്ന വെബ്സൈറ്റ് സന്ദർശിച്ച് Admission to BHMCT Degree course - 2022
എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . ഇപ്പോൾ സ്ക്രീനിൽ ലഭ്യമാകുന്ന പേജിൽ
നിന്നും " Registration ' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ
നൽകി രജിസ്റ്റർ ചെയ്യുക . ഇതോടൊപ്പം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കു
രജിസ്ട്രേഷൻ ഐഡി അടങ്ങുന്ന , രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയ
സന്ദേശവും ലഭിക്കുന്നതാണ് . ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന രജിസ്ട്രേഷൻ
ഐഡിയും , രജിസ്ട്രേഷന് ഉപയോഗിച്ച മെയിൽ ഐഡിയും പാസ്സ് വേർഡും അപേക്ഷകർ
സൂക്ഷിച്ചു വെയ്ക്കേണ്ടതും അവ മറ്റാർക്കും കൈമാറാൻ പാടില്ലാത്തതുമാണ് .
രജിസ്ട്രേഷൻ ഐഡിയും പാസ് വേർഡും ഉപയോഗിച്ചോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത
മെയിൽ ഐഡിയും പാസ് വേർഡും ഉപയോഗിച്ചോ ലോഗിൻ ചെയ്യാവുന്നതാണ് . ലോഗിൻ ചെയ്ത
ശേഷം വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കാവുന്നതാണ് .
അക്കാഡമിക് വിവരങ്ങൾ ഫോട്ടോ ഒപ്പ് എന്നിവയെല്ലാം നൽകേണ്ടതാണ് .
ഘട്ടം 2 അപേക്ഷാഫീസ് ഒടുക്കുന്നത്
അപേക്ഷാഫീസ്
ഓൺലൈനായോ ചലാൻ മുഖേനെയോ അടയ്ക്കാം . ഓൺലൈനായി ഫീസ് അടയ്ക്കുന്നവർക്ക്
തുടർന്നു സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാവുന്നതാണ് . സാങ്കേതികമായ
കാരണങ്ങളാൽ ഓൺലൈൻ പേയ്മെന്റ് അപ്ഡേറ്റ് ആകുന്നതിനു 6 മണിക്കൂർ വരെ കാലതാമസം
നേരിട്ടേക്കാം . ചലാൻ വഴി ഫീസ് അടയ്ക്കുന്നവർക്ക് ചുരുങ്ങിയത് 24 മണിക്കൂർ
കഴിഞ്ഞു വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഫീസ് ഒടുക്കിയ വിവരങ്ങൾ
രേഖപ്പെടുത്തിയ ശേഷം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുന്നതാണ് .
ഇതിനായി ബാങ്കിൽ ഫീസ് ഒടുക്കിയ ചലാൻ നമ്പറും തീയതിയും സൂക്ഷിച്ചു
വെയ്ക്കേണ്ടതാണ് .
ഘട്ടം 3 സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക .
അപേക്ഷയോടൊപ്പം
അപ്ലോഡ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ( to
prove age , nativity , reservation , fee concession ( if any ) ,
marklist etc ) ആണ് ഈ ഘട്ടത്തിൽ അപ്ലോഡ് ചെയേണ്ടത് . ആനുകൂല്യങ്ങൾ
ലഭിക്കുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ
ഉൾക്കൊള്ളിച്ചിട്ടുള്ള നിശ്ചിത മാതൃകയിൽ തന്നെ അപ്ലോഡ് ചെയ്യേണ്ടതാണ് .
ഘട്ടം 4 ഫൈനൽ സബ്മിഷൻ
ഫൈനൽ
സബ്മിഷൻ നൽകുന്നതിനു മുൻപായി അപേക്ഷകർക്ക് അപേക്ഷയുടെ കരട് പതിപ്പ്
കാണുവാൻ കഴിയും . ഘട്ടം 3 വരെ ശരിയായി പൂർത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയ
ശേഷം ' Declaration ' നൽകുക . ഫൈനൽ ' Save and submit ' നു ശേഷം
ആപ്ലിക്കേഷനിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല .
Final Submission നടത്താത്ത അപേക്ഷകൾ പൂർണ്ണമല്ലാത്തതായി പരിഗണിക്കുകയും അപേക്ഷ നിരസിക്കുന്നതുമാണ് .
അപേക്ഷകർ രജിസ്ട്രേഷൻ നമ്പരും പാസ്സ് വേർഡും രഹസ്യമായി സൂക്ഷിക്കേണ്ടതാണ് .
അപേക്ഷാഫോമിന്റെയോ
മറ്റ് സർട്ടിഫിക്കറ്റുകളുടെയോ പ്രിന്റൗട്ട് ( Hard copy ) യാതൊരു
കാരണവശാലും എൽ.ബി.എസ്സ് സെന്ററിലേക്ക് നേരിട്ടോ , തപാലിലോ അയക്കേണ്ടതില്ല .
അപേക്ഷകർ
സമർപ്പിച്ച അപേക്ഷയുടെ പരിശോധനക്കുശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ
പ്രസിദ്ധീകരിക്കുന്നതാണ് . പ്രസിദ്ധപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച്
പരാതിയുണ്ടെങ്കിൽ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നിശ്ചിത
സമയത്തിനുള്ളിൽ അറിയിക്കേണ്ടതാണ് . നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന
പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .
7. ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്ന വിധം
7.1
റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന അപേക്ഷകർക്ക് മാത്രമേ കോളേജ്
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ . ഓപ്ഷൻ രജിസ്റ്റർ ചെയേണ്ട
സമയപരിധി വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതാണ് .
കോളേജുകളെപ്പറ്റിയുള്ള വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും .
7.2 ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം .
ഇന്റർനെറ്റ്
സൗകര്യമുള്ള ഏതു കംപ്യൂട്ടറിലും നിശ്ചിത സമയത്തിനുള്ളിൽ ഓപ്ഷൻ രജിസ്റ്റർ
ചെയ്യാം . സമയപരിധിക്കുള്ളിൽ ഓൺ ലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്ത അപേക്ഷകരെ
അലോട്ട്മെന്റിനു വേണ്ടി പരിഗണിക്കുന്നതല്ല .
8.അപൂർണ്ണമായതോ , തെറ്റായതോ ആയ അപേക്ഷകൾ നിരസിക്കുന്നതാണ് . ഇതു സംബന്ധമായി യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല .
9.അപേക്ഷ
സമർപ്പിച്ചതിനുശേഷം പുതിയ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തുവാനോ ,
ഏതെങ്കിലും തരത്തിലുള്ള സംവരണ ആനുകൂല്യങ്ങളോ മറ്റ് ആനുകൂല്യങ്ങളോ
ലഭിക്കുന്നതിനുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാനോ അപേക്ഷകരെ
അനുവദിക്കുന്നതല്ല .
10.പ്രവേശന പരീക്ഷാ ഫലം
പ്രസിദ്ധീകരിച്ച ശേഷം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സർക്കാർ
അംഗീകരിച്ച പ്രോസ്പെക്ടസ്സിലെ നിബന്ധനകൾക്ക് വിധേയമായി എൽ.ബി.എസ്സ് സെന്റർ
ഫോർ സയൻസ് & ടെക്നോളജി ഡയറക്ടർ അലോട്ട്മെന്റ് നടത്തുന്നതാണ് .
11.അപേക്ഷ സമർപ്പിക്കുന്നതിനു മുൻപു പ്രോസ്പെക്ടസിലെ വിവിധ വ്യവസ്ഥകൾ അപേക്ഷകർ വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
No comments:
Post a Comment