മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്
ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും
സപ്ലിമെന്ററി അലോട്ട്മെന്റിന് 2022 സെപ്റ്റംബർ 1 ന് രാവിലെ 10 മണി മുതൽ
അപേക്ഷിക്കാവുന്നതാണ് . സപ്ലിമെൻററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും
മറ്റു വിവരങ്ങളും 2022 സെപ്റ്റംബർ 1 രാവിലെ 9 മണിയ്ക്ക് വെബ്സൈറ്റിൽ
പ്രസിദ്ധീകരിക്കുന്നതാണ് . എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം
നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട്
പ്രവേശനത്തിന് ഹാജരാകാത്തവർക്കും ( നോൺ - ജോയിനിങ്ങ് ആയവർ ) ഏതെങ്കിലും
ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ( റ്റി.സി )
വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല . ട്രയൽ
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ
പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള
ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് നാല് ദിവസം സമയവും
അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും
പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും
സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ
പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട് . അപേക്ഷകളിലെ പിഴവുകൾ
അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്തുവാൻ പ്രത്യേകം
ശ്രദ്ധിക്കേണ്ടതാണ് .
യോഗ്യതാ
പരീക്ഷയുടെ , രജിസ്റ്റർ നമ്പർ , പാസായ വർഷം എന്നിവ തെറ്റായി നൽകിയവർ
സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി ശരിയായ വിവരങ്ങൾ നൽകി
പുതിയ അപേക്ഷ ഓൺലൈനായി സമർപ്പിച്ച് കാൻഡിഡേറ്റ് ലോഗിൻ രൂപീകരിക്കണം .
സപ്ലിമെന്ററി
അലോട്ട്മെന്റിനായി താഴെ പ്രതിപാദിക്കുന്ന വിഭാഗത്തിലുള്ള അപേക്ഷകർക്ക്
2022 സെപ്റ്റംബർ 1 ന് രാവിലെ 10 മണി മുതൽ 2022 സെപ്റ്റംബർ 3 വൈകിട്ട് 5
മണിവരെ പുതുക്കൽ /പുതിയ അപേക്ഷ ചുവടെ നിർദ്ദേശിക്കും പ്രകാരം ഓൺലൈനായി
സമർപ്പിക്കാവുന്നതാണ് .
1
) മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ
സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ "
RENEW APPLICATION " എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന
വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി
സമർപ്പിക്കണം .
2 )
ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടർ
പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും * Create Candidate Login - SWS ”
എന്ന ലിങ്കിലൂടെ രൂപീകരിക്കണം . തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ " APPLY
ONLINE " എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി
ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം .
3)
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും
പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെന്ററി അലോട്ട്മെന്റിന്
പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ " RENEW APPLICATION " എന്ന
ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന
വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി
സമർപ്പിക്കണം .
4)
സപ്ലിമെന്ററി അലോട്ട്മെന്റിനനായുള്ള വേക്കൻസികൾ 2022 സെപ്റ്റംബർ 1 രാവിലെ 9
മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് . ഈ വേക്കൻസിക്കനുസൃതമായി
വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത് .
സപ്ലിമെന്ററി
അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ / കോമ്പിനേഷനുകൾ
മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു .
5)
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ 2022 സെപ്റ്റംബർ 1 രാവിലെ 10
മണി മുതൽ 2022 സെപ്റ്റംബർ 3 വൈകിട്ട് 5 മണിവരെ സമർപ്പിക്കാവുന്നതാണ് .
അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട
നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ്ഡെസ്കുകളിലൂടെ നൽകാൻ വേണ്ട
സജ്ജീകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണ് .
No comments:
Post a Comment