കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും.
ഒക്ടോബർ 27നാണ് എച്ച്.എസ്. വിഭാഗം കുട്ടികൾക്കുള്ള സ്‌കൂൾതല മത്സരം നടക്കുന്നത്. നവംബർ 20ന് താലൂക്ക് തലത്തിലും ജനുവരി ഒന്നിന് ജില്ലാ തലത്തിലും ജനുവരി അവസാനത്തോടെ സംസ്ഥാനതല മത്സരങ്ങളും നടത്താനാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട നോവലുകൾ
എം.ടിയുടെ അസുരവിത്ത്
പി.ഗോവിന്ദപ്പിള്ള പരിഭാഷപ്പെടുത്തിയ ഏഥ്ൽ ലിലിയൻ വോയ്നിച്ചിന്റെ കാട്ടുകടന്നൽ
കവിത
വൈലോപ്പിള്ളിയുടെ പ്രിയ കവിതകൾ
ശാസ്ത്രം
പുല്ല് തൊട്ട് പൂനാര വരെ
ലേഖനം
മുകുന്ദേട്ടന്റെ കുട്ടികൾ
പഠനം
ദസ്തയേവസ്‌കി- ജീവിതവും കൃതികളും
ചരിത്രം
സാമൂഹിക പരിഷ്‌കരണവും കേരളീയ നവോത്ഥാനവും
യാത്രാവിവരണം
ഗ്രന്ഥാലോകം മാസിക
മാർച്ച് ലക്കം
ഏപ്രിൽ ലക്കം
No comments:
Post a Comment