ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, February 27, 2019

National Science Day ദേശീയ ശാസ്ത്രദിനം



            സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത്  1928 ഫെബ്രുവരി 28 നാണ്. ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു.   ലോക ശാസ്ത്രദിനം നവംബര്‍ 10 നാണ്.

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം.

2013ല്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി അന്താാരാഷ്ട്ര രസതന്ത്ര ചരിത്രത്തിലെ നാഴികകല്ലായി തെരഞ്ഞെടുത്തത് രാമന്‍ പ്രഭാവത്തെയാണ്.

Monday, February 25, 2019

childsafety Bodhini കുട്ടികൾക്കുള്ള ശാരീരിക സുരക്ഷാ നിർദ്ദേശങ്ങൾ


കുട്ടികൾക്കുള്ള ശാരീരിക സുരക്ഷാ നിർദ്ദേശങ്ങൾ:
കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് വർധിച്ചു വരികയാണ്.
ഇക്കാര്യത്തിൽ കുട്ടികൾ സ്വയം അറിഞ്ഞിരിക്കേണ്ട ചില മുൻകരുതലുകളും ആവശ്യമാണ്.
തനിക്ക് നേരെയുണ്ടായത് ലൈംഗിക അതിക്രമം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഉണ്ടാക്കി എടുക്കുക  എന്നതാണ് പ്രധാനം.
'നോ..ഗോ..ടെൽ' ഈ വാചകം ആണ് കുട്ടികൾ ലൈംഗിക ചൂഷണത്തിൽ നിന്നും സ്വയം രക്ഷ നേടാൻ ഉപകാരപ്രദമായ ഏറ്റവും നല്ല പോംവഴി..

എന്താണ് നോ...ഗോ...ടെൽ? അത് എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്?

ആദ്യവാചകം ആയ 'നോ' അതായത് 'അരുത്' എന്ന് പറയാൻ കുട്ടികളെ പ്രാപ്തരാക്കണം..
കുട്ടികളെ കണ്ട് ലൈംഗിക ആകർഷണം ഉളവാക്കുന്നവർ ആദ്യം കുട്ടികളുടെ ശരീരഭാഗങ്ങളിൽ അനാവശ്യമായി തലോടിയാണ് അവരുടെ പ്രക്രിയകൾക്ക് തുടക്കം കുറിക്കുക.
പക്ഷേ അരുത് എന്ന് പറഞ്ഞ് അയാളെ തട്ടി മാറ്റാൻ ഭയം കാരണം പല കുട്ടികളും തയ്യാറാകുന്നില്ല.
ശരീരഭാഗങ്ങളിൽ തൊടാൻ ആരെയും അനുവദിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുക. ഒരാൾ ചൂഷണ ഉദ്ദേശത്തോടെ ഇടപെടുന്നതിൻ്റെ സൂചനകൾ എന്തൊക്കെയാണെന്ന് പ്രായത്തിനനുസൃതമായി കുട്ടികൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാനിടവന്നാൽ ഓടിമാറണമെന്നും അക്കാര്യം മാതാപിതാക്കളെ ധരിപ്പിക്കണമെന്നും കുട്ടികളോട് നിഷ്‌ക്കർഷിക്കണം. നല്ല സ്പർശനമേത്, ചീത്ത സ്പർശനമേത് എന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തണം.

രണ്ടാമത്തെ വാചകമായ 'ഗോ'. ഗോ എന്നാൽ 'പോവുക'. മറ്റൊരാളിൽ നിന്നും മോശം പെരുമാറ്റം ഉണ്ടാകുന്ന സമയം ഒരു നിമിഷംപോലും പാഴാക്കാതെ അവിടെ വിട്ടുപോവുക എന്ന പാഠം കുട്ടികളെ പഠിപ്പിക്കുക, അല്ലാതെ അത്തരക്കാരോട് സംസാരിക്കാനും പേടിച്ച് നിന്നുകൊടുക്കാനോ അവസരം കൊടുക്കരുത്.

മൂന്നാമത്തെ വാചകം 'ടെൽ', ടെൽ എന്നാൽ 'പറയുക'. രക്ഷിതാക്കളോട് തുറന്നു പറയുക. ഒട്ടുമിക്ക കുട്ടികൾക്കും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളോട് പറയാൻ വലിയ മാനസികസമ്മർദ്ദം ഉണ്ടാക്കുന്നതാണ്. അത്തരം കാര്യങ്ങൾ പറയുന്നതുകൊണ്ട് താൻ മോശം കാര്യങ്ങൾ പഠിച്ചു വച്ചിരിക്കുന്നു എന്ന് രക്ഷിതാക്കൾ സംശയിക്കുമോ എന്നതാണ് ഒട്ടു മിക്ക കുട്ടികളെയും മാനസിക സമ്മർദ്ദത്തിൽ ആക്കുന്നത്. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്താൻ രക്ഷിതാക്കൾ നിർബന്ധമായും സമയം കണ്ടെത്തേണ്ടതാണ്. എങ്കിൽ മാത്രമേ കുട്ടികൾ രക്ഷിതാക്കളുമായി ഇത്തരം സംഭവങ്ങൾ പങ്കുവെക്കാൻ തയ്യാറാവുകയുള്ളൂ. കുട്ടികൾ ചൂഷണത്തിനിരയാകുന്ന സാഹചര്യങ്ങൾ മാതാപിതാക്കൾ അവരെ ബോധ്യപ്പെടുത്തണം. അങ്ങനെ ആരിൽനിന്ന് സംഭവിച്ചാലും ഉടനെ തുറന്നുപറയാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം. കുട്ടികളെ കുറ്റപ്പെടുത്താതെ അനുഭാവപൂർവം കേട്ട് സാന്ത്വനപ്പെടുത്തി പരിഹാരം കാണണം.

മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം കുട്ടികളിൽ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. നീലച്ചിത്രങ്ങൾക്കും അശ്ലീല പുസ്തകങ്ങൾക്കും പിന്നാലെ പോയാൽ ജീവിതപരാജയം ഉണ്ടാകുമെന്ന ബോധ്യം പകരണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരിൽ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.

(പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ)
1)കുടുംബക്കാരോ അയൽവാസിയോ ആരുമാകട്ടെ.. കുട്ടിയെ തനിച്ചായി കിട്ടാൻ അവസരമുള്ള വീടുകളിൽ.. കുട്ടികളെ നിർത്തരുത്. കുട്ടികളുടെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

2)അമിതമായി ലാളിക്കുന്നവരെ കുട്ടിയോട് പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കി വയ്ക്കുക. അയാളുടെ പെരുമാറ്റം ശ്രദ്ധിക്കുക.

3) പെട്ടെന്നൊരു ദിവസം ഒരാളോട് കുട്ടിയുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ട് എന്ന് കണ്ടാൽ. അയാളെ പ്രത്യേകം നോട്ട് ചെയ്യേണ്ടതാണ്.കാരണം കുടുംബക്കാരിൽ നിന്നും പീഡിപ്പിക്കപ്പെട്ട ഒട്ടു മിക്ക കുട്ടികളും ദിവസങ്ങളോളമുള്ള ശല്യം ചെയ്യപ്പെട്ടിട്ടും കുട്ടി ആരോടും ഒന്നും പറയുന്നില്ല എന്ന് മനസ്സിലാക്കിയാണ് പീഡനം നടത്തിയിട്ടുള്ളത്. കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റം, ഭയം, സ്വകാര്യഭാഗങ്ങളിലെ വേദന, ക്ഷീണം എന്നീ ലക്ഷണങ്ങൾ തിരിച്ചറിയുക.

4) സ്മാർട്ട്ഫോണുകൾ കളിക്കാൻ നൽകിയാണ് ഇത്തരക്കാർ കുട്ടികളെ വശത്താക്കുന്നത്.അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങളും കുട്ടികളോട് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതാണ്.

5)ആൺകുട്ടികളെ വശത്താക്കുന്നവർ കൂടുതലും പ്രത്യേക സമ്മാനങ്ങൾ നൽകി ആണ്.അതുകൊണ്ടുതന്നെ വാച്ച് പണം ഫോൺ എന്നിങ്ങനെയുള്ളവ പെട്ടെന്നൊരു ദിവസം കുട്ടികളുടെ കൈയിൽ കണ്ടാൽ അവരെ പ്രത്യേകം ശ്രദ്ധിക്കുക..ഇത് സുഹൃത്ത് തന്നതാണ് കളഞ്ഞു കിട്ടിയതാണ് എന്നൊക്കെയാണ് അവർ കള്ളം പറയുക.  മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം കുട്ടികളിൽ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരിൽ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
#keralapolice #childsafety Bodhini

Saturday, February 23, 2019

Special Campaign To Register Names In The Voters List വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജനങ്ങൾക്കിടയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ


കേരളമുടനീളം സ്‌പെഷ്യൽ ക്യാമ്പുകൾ മാർച്ച് രണ്ടിനും മൂന്നിനും

അന്തിമവോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കിൽ പേര് ചേർക്കാനും അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്‌പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമനുസരിച്ച് എല്ലാ ജില്ലകളിലും പോളിംഗ് ലൊക്കേഷനുകളിൽ മാർച്ച് രണ്ടിനും മൂന്നിനും ക്യാമ്പുകൾ നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദേശം നൽകി.

കേരളമുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളിൽ അതത് ബൂത്ത് ലെവൽ ഓഫീസർമാർ വഴി അന്തിമവോട്ടർ പട്ടിക ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരിശോധിക്കാം. പട്ടികയിൽ പേര് ഇല്ലെങ്കിൽ പോളിംഗ് ലൊക്കേഷനുകളിൽതന്നെ ഓൺലൈനായി പേര് ചേർക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ കമ്പ്യൂട്ടർ സംവിധാനം ഒരുക്കാൻ ജില്ലാതലങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ വോട്ടർമാരും ഈ സ്‌പെഷ്യൽ ക്യാമ്പുകളിൽ പങ്കെടുത്ത് തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ ചേർക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Wednesday, February 20, 2019

International Mother Language Day ലോക മാതൃഭാഷ ദിനം



സ്വന്തം ഭാഷയെ സംരക്ഷിക്കുക നിലനിര്‍ത്തുകയെന്നത് ഓരോ പൗരനെയും ഓര്‍മിപ്പിക്കുന്നു ഈ ദിനം. സംരക്ഷണത്തിനായി ദിനങ്ങളുണ്ടെങ്കിലും ഇന്നും സ്വന്തം ഭാഷയ്ക്കായുള്ള പോരാട്ടങ്ങളാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്. ശ്രേഷ്ട ഭാഷയെന്ന ബഹുമതി കിട്ടിയിട്ടും മലയാളം ഇന്നും പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ്. സംരക്ഷിക്കാന്‍ സര്‍ക്കാരടക്കം വിവിധയിടങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും മലയാളത്തെ പറ്റി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയം ആണിത്. തമിഴനും ഹിന്ദിക്കാരനും സ്വന്തം ഭാഷയെ ഭ്രാന്തമായി സ്‌നേഹിക്കുമ്പോള്‍ നാം മലയാളികള്‍ പുറംകാലുകൊണ്ട് തട്ടിമാറ്റുകയാണ് നമ്മുടെ ഭാഷയെ. ഭാഷ കേവലം വിനിമയോപാധി മാത്രമല്ല. അതില്‍ വിചാരങ്ങളും, വികാരങ്ങളുമുണ്ട്. ആ വികാരത്തിന് വേണ്ടിയാണ് ലോകത്ത് ഓരോയിടത്തും സ്വന്തം ഭാഷയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള മുറവിളികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ലോകത്ത് സജീവ ഉപയോഗത്തില്‍ ഏഴായിരത്തി ഒരുനൂറ്റിയാറ് ഭാഷകളുണ്ട്. ഭാഷകള്‍ കൈമോശം വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. യുനെസ്‌കോയുടെ കണക്കുപ്രകാരം 196 ഇന്ത്യന്‍ ഭാഷകളാണ് ഇന്ന് നിലനില്‍പ്പിന് വേണ്ടി പോരാടുന്നത്. സ്വന്തം ഭാഷയെ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ യുനെസ്‌കോയുടെ നേത്യത്വത്തില്‍ ലോക മാതൃഭാഷയായി ആചരിക്കുന്നു. തങ്ങളുടെ സ്വന്തം ഭാഷയില്‍ എഴുതാനും വായിക്കാനും ഒരു ജനത നടത്തിയ മുന്നേറ്റത്തിന്റെ ഓര്‍മപുതുക്കലാണ് ഓരോ ഭാഷദിനവും. പഴയ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉറുദു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡാക്ക സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുകയും ഇതിനെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരുപാട് വിദ്യാര്‍ഥികള്‍ മരിക്കുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. പിന്നീട് ബംഗാളി ഭാഷയെ പാക്കിസ്ഥാന്‍ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. 2000 മുതലാണ് മാതൃഭാഷയുടെ പ്രാധാന്യം ലോകജനതയെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഫെബ്രുവരി 21 ലോക മാതൃഭാഷയായി ആചരിക്കുന്നത്.

Monday, February 18, 2019

Emergency Service Dial 112 അടിയന്തര സേവനങ്ങള്‍ക്ക് ഇനി ഒരു നമ്പർ- 112


അടിയന്തര സേവനങ്ങള്‍ക്ക് ഇനി ഒരു നമ്പർ- 112

പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവയുടെ  അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേക്ക് വിളിച്ചാൽ മതി.പോലീസിനെ  വിളിക്കുന്ന 100 എന്ന നമ്പർ (Dial-100) ന് പകരം 112 ലേക്കാണ് വിളിക്കേണ്ടത്.  അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ പദ്ധതി. 

100-ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഇനി മുതൽ  എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയിൽ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ നിന്നും മനസിലാക്കാം. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പോലീസുകാർക്ക് പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കിൽ വയർലസ് വഴി സന്ദേശം നൽകും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്ന സിമ്മുകളുള്ളതോ ആയ മൊബൈൽ ഫോണുകളിൽ നിന്നുവിളിച്ചാലും ലാൻഡ് ഫോണുകളിൽ നിന്നു വിളിച്ചാലും സേവനം ലഭ്യമാകും. ഈ പദ്ധതി പൂർണമായി നടപ്പിലാക്കുന്നത് വരെ 100, 101 എന്നീ നമ്പറുകളിലെ സേവനം തുടരുന്നതാണ്.

#keralapolice #dial112 #emergencyservice

Sunday, February 17, 2019

ഇന്ന് വിദ്യാഭ്യാസബന്ദ്; എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാറ്റി


ഇന്ന് (18/02/2019) വിദ്യാഭ്യാസബന്ദ്വിഎസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാറ്റി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസബന്ദിന് കെ.എസ്.യുവിന്റെ ആഹ്വാനം. ഇന്നത്തെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാറ്റിവച്ചു. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.

Wednesday, February 13, 2019

Third Death Anniversary of Poet ONV Kurup ഒ എൻ വി കുറുപ്പിന്റെ മൂന്നാം ചരമവാർഷികം


ചിറക്കര പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഒ എൻ വി അനുസ്മരണം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ഒ എൻ വി കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയെ ആസ്പദമാക്കി നിർമ്മിച്ച ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുന്നു. ഏവർക്കും സ്വാഗതം.

സെക്രട്ടറി

Sunday, February 3, 2019

SSLC 2019 SS MODEL QUESTIONS PAPERS (ENG & MAL)



2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  പൊതുപരീക്ഷയില്‍ വരുത്തിയ മാറ്റത്തിന് അനുസരിച്ച് തയ്യാറാക്കിയ  ചോദ്യപേപ്പറുകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  റോബിന്‍ ജോസഫ് സാര്‍. റോബിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE MODEL EXAM QUESTIONS PAPERS (ENG & MAL MEDIUM)

CLICK HERE TO DOWNLOAD SOCIAL SCIENCE QUESTIONS PAPERS 2019  MAL & ENG MEDIUM WITH ANSWER KEY(MAL AND ENG MEDIUM)

Saturday, February 2, 2019

KEAM 2019 കീം 2019: പ്രൊഫഷണൽ കോഴ‌്സ‌് പ്രവേശനത്തിന‌് ഫെബ്രുവരി 3 മുതൽ 28 വരെ അപേക്ഷിക്കാം


എം വി പ്രദീപ‌്, ദേശാഭിമാനി

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക-->>>  Part-4 : പ്രോസ്പക്ടസിലെ പ്രധാന ക്ലോസുകളുടെ സംക്ഷിപ്ത മലയാള പരിഭാഷ

സംസ്ഥാനത്ത് എംബിബിഎസ് , ബിഡിഎസ്,  ആയുർവേദം , ഹോമിയോപ്പതി, സിദ്ധ , യുനാനി , അഗ്രികൾചർ, ഫോറസ‌്ട്രി , വെറ്ററിനറി , ഫിഷറീസ്, എൻജിനിയറിങ് , ആർകിടെക‌്ചർ,  ബിഫാം എന്നീ  പ്രൊഫഷണൽ ബിരുദ  കോഴ്സുകളിലെ 2019 ലെ പ്രവേശനത്തിന‌് ഞായറാഴ‌്ച മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇത്തവണ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എൻട്രൻസ‌് കമീഷണറുടെ ഓഫീസിലേക്ക‌് താപാലിൽ അയക്കേണ്ടതില്ല എന്ന പ്രത്യേകതയുണ്ട‌്. ഓൺലൈൻ രജിസ‌്ട്രേഷൻ സമയം 28 വരെയാണെങ്കിലും അനുബന്ധ രേഖകൾ അപ‌്‌ലോഡ‌് ചെയ്യാൻ മാർച്ച‌് 31 വരെ സമയം അനുവദിച്ചിട്ടുണ്ട‌്. എൻട്രൻസ‌് പരീക്ഷ സംബന്ധിച്ച വിജ‌്ഞാപനവും പ്രോസ‌്പെക്ട‌്സും ശനിയാഴ‌്ച പ്രസിദ്ധീകരിക്കും. അപേക്ഷ പൂർണമായും ഓൺലൈനിലാക്കിയ ഇത്തവണ അപേക്ഷ ഫീസ‌് വർധന ഇല്ല.

മെഡിക്കൽ കോഴ‌്സുകൾക്ക‌് നീറ്റ‌്: എല്ലാവരും അപേക്ഷിക്കണം 

എംബിബിഎസ‌് /ബിഡിഎസ‌് കോഴ‌്സുകളിലേക്ക‌് നാഷണൽ ടെസ‌്റ്റിങ്‌ ഏജൻസി നടത്തുന്ന  നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ‌്റ്റ‌് (നീറ്റ‌് യുജി 2019) നിന്നാണെങ്കിലും നീറ്റ‌്   റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാകമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽനിന്നാണ‌് കേരളത്തിൽ പ്രവേശനം .എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിലേക്കു പ്രവേശനത്തിന് നീറ്റ് യുജി 2019 ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള യോഗ്യതകൾ നേടണം. (അവർ പ്രവേശനപരീക്ഷാകമീഷണറുടെ വെബ്സൈറ്റിലൂടെ ഇപ്പോൾ അപേക്ഷിക്കുകയും പിന്നീട‌് നീ്റ്റ‌് സ‌്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം) |മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് -  നീറ്റ‌്  യുജി 2019 പ്രവേശനപരീക്ഷയിൽ കുറഞ്ഞത് 20 മാർക്കെങ്കിലും നേടണം .പട്ടികജാതി / പട്ടികവർഗ വിദ്യാർഥികൾക്ക് എംബിബിഎസ് / ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേനശത്തിന് കുറഞ്ഞ മാർക്ക് നിബന്ധനയില്ല. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലെയും , സ്വാശ്രയ മെഡി./ ഡെന്റൽ കോളേജുകളിലെ എൻആർഐ സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളിലെയും പ്രവേശനം പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന ഏകീകൃത കൗൺസലിങ് മുഖേനയാകും.

എൻജിനിയറിങ് പ്രവേശനപരീക്ഷ

എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ സ്‌കോറും രണ്ടാംവർഷ യോഗ്യതാപരീക്ഷയിൽ (പ്ലസ‌് ടു തത്തുല്യം) നിശ്ചിതവിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് മാർക്ക് ഏകീകരണപ്രക്രിയക്ക് വിധേയമാക്കിയശേഷമാകും റാങ്കിസ്റ്റ് തയ്യാറാക്കുന്നത് .

സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷ  ഏപ്രിൽ 23 , 24ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിലും മുംബൈ , ന്യൂഡൽഹി , ദുബായ് എന്നിവിടങ്ങളിലും പ്രവേശനപരീക്ഷ നടത്തും . എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറും ( പേപ്പർ ഒന്നും  പേപ്പർ രണ്ടും ) എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് 10 മാർക്ക് നേടണം . എസ്‌സി / എസ്‌ടി വിഭാഗങ്ങൾക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല . എന്നാൽ , ഇവർ പ്രവേശനപരീക്ഷയുടെ രണ്ടു പേപ്പറും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തണം .

നഷ്ടപരിഹാരം ഈടാക്കില്ല

സർക്കാർ, എയ്ഡഡ് / സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പ്രവേശനം അവസാനിപ്പിക്കുന്ന തീയതിക്കുശേഷം വിടുതൽ നേടുന്നപക്ഷം അ-വർ  ലിക്വിഡേറ്റഡ് ഡാമേ -ജസ് ഒടുക്കേണ്ടതില്ല . എന്നാൽ അവർക്ക് തനതുവർഷത്തെ ഫീ -സ് തിരികെ ലഭിക്കാൻ അർഹത ഉണ്ടാകില്ല . ഇത്തവണ പ്രധാന അലോട്ടുമെന്റ‌് മൂന്ന‌് ആയി വർധിപ്പിച്ചിട്ടുണ്ട‌്. ശേഷം സ‌്പോട്ട‌് അലോട്ടുമെന്റുമുണ്ട‌്.

ആർക്കിടെക‌്ചറിന് നാറ്റ  സ്‌കോർ 

ആർകിടെക്ചർ കോഴ്സ് പ്രവേശനം കൗൺസിൽ ഓഫ് ആ കിടെക്ചർ നടത്തുന്ന  നാഷണൽ ആപ‌്റ്റിറ്റ്യൂഡ‌് ടെസ‌്റ്റ‌് ഇൻ ആർകിടെക‌്ചർ (നാറ്റ)  സ‌്കോറിനും യോഗ്യതാപരീക്ഷ (പ്ലസ‌് ടു തത്തുല്യം) മാർക്കിനും തുല്യപ്രാധാന്യം നൽകി സംസ്ഥാന പ്രവേശനപരീക്ഷാകമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാകും . അവരും പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ അപേക്ഷിക്കണം . നാറ്റയ്ക്കും അപേക്ഷിച്ച് എഴുതി സ‌്കോർ വരുമ്പോൾ പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ ചേർക്കണം.

ബിഫാം

ബിഫാം കോഴ്സിൽ പ്രവേശനത്തിന് യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീ ക്ഷയിലെ പേപ്പർ 1 ( ഫിസിക്സ് ആൻഡ് കെമിസ്ട്രി ) എഴുതി - പ്രോസ‌്പെക്ടസ‌ിലെ വ്യവസ്ഥകൾ പ്രകാരം  ഇൻഡക്‌സ്‌ മാർക്ക് കണക്കാക്കുമ്പോൾ കുറഞ്ഞത് 10 മാർക്ക് നേടണം . പട്ടിക ജാതി /പട്ടികവർഗ വിദ്യാർഥികൾക്ക് കുറഞ്ഞ ഇൻഡക്സ് മാർക്ക് നിബന്ധനയില്ല . എന്നാൽ പേപ്പർ ഒന്നിന‌് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം എഴുതാത്തവർ അയോഗ്യരാകും . എൻജിനിയറി ങ് പ്രവേശനപരീക്ഷയിലെ പേപ്പർ 1 - ൽ ഫിസിക്സിന് ലഭിക്കുന്ന സ്‌കോറിനെ അപേക്ഷിച്ച് കെമിസ്ട്രിക്ക് ലഭിക്കുന്ന സ്‌കോറി ന്റെ മൂല്യം ഒരു നിശ്ചിത അനുപാതത്തിൽ ഉയർത്തിയശേഷം കണക്കാക്കുന്ന ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ബിഫാം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷാഫീസ‌്

എൻജിനിയറിങിന‌് മാത്രമോ ബി  ഫാമിന‌് മാത്രമോ ഇവയ‌്ക്ക‌് രണ്ടിനുംകൂടിയോ അപേക്ഷാ ഫീസ‌്  ജനറൽ വിഭാഗത്തിന‌് 700 രൂപയും എസ‌്സി വിഭാഗത്തിന‌് 300 രൂപയുമാണ‌്. ആർകിടെചറിന‌് മാത്രമോ മെഡിക്കൽ ആൻഡ‌് അനുബന്ധം മാത്രമോ രണ്ടിനുംകൂടിയോ ആണെങ്കിൽ 500 രൂപ ജനറൽ വിഭാഗത്തിനും എസ‌്സി വിഭാഗത്തിന‌് 200 രൂപയുമാണ‌് ഫീസ‌്. മെഡിക്കൽ, മെഡിക്കൽ അനുബന്ധം, എൻജിനിയറിങ‌്, ബി ഫാം എന്നീ കോഴ‌്സുകൾക്ക‌് അപേക്ഷിക്കുന്നവർക്കുള്ള ഫീസ‌് ജനറൽ വിഭാഗത്തിന‌് 900 രൂപയും എസ‌്സി വിഭാഗത്തിന‌് 400 രൂപയുമാണ‌് അപേക്ഷാ ഫീസ‌്. എസ‌്ടി വിഭാഗത്തിന‌് അപേക്ഷാ ഫീസ‌് ഇല്ല.   അപേക്ഷാഫീസ് ഓൺലൈൻ പേമെന്റ് മുഖാന്തരമോ ഓൺലൈ -ൻ അപേക്ഷാസമർപ്പണവേളയിൽ ലഭ്യമാകുന്ന ഇ - ചെലാൻ ഉപ -യോഗിച്ച് കേരളത്തിലെ എല്ലാ ഹെഡ് / സബ് പോസ്റ്റാഫീസുകളി -ലോ അടയ്ക്കാം.

ഫെസിലിറ്റേഷൻ സെന്ററുകൾ -

ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് ഇന്റർനെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ ജില്ലതോറും സജ്ജമാണ് . ഇ വയുടെ ലിസ്റ്റ് വെബ്സൈറ്റിൽ ശനിയാഴ‌്ച  ലഭ്യമാകും . ഓൺലൈൻ അപേ ക്ഷാസമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും അക്ഷയകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് സഹായകമാകുന്ന മാർഗനിർദേശങ്ങൾ വെബ്സൈറ്റിലും ലഭ്യമാക്കും.

ഇത്തവണത്തെ പ്രത്യേകതകൾ

പ്രിന്റൗട്ടും അനുബന്ധ രേഖകളും തപാലിൽ അയക്കേണ്ടതില്ല.
എൻജിനിയറിങ‌് അഞ്ച‌് ശതമാനം സീറ്റിൽ സൗജന്യ പഠനം.
അലോട്ടുമെന്റുകളുടെ എണ്ണം രണ്ടിൽനിന്ന‌് മൂന്നാക്കി. ശേഷം കേന്ദ്രീകൃത സ‌്പോട്ട‌് അഡ‌്മിഷനിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്കും പങ്കെടുക്കാം.

അപേക്ഷാ ഫീസ‌് വർധന ഇല്ല. എപ്പോഴും ജാഗ്രതവേണം

പ്രവേശനപരീക്ഷ, ഫലപ്രസിദ്ധീകരണം , അലോട്ട്മെന്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമയാസമയം ലഭിക്കുന്നതി ന് എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും പ്രവേശനപരീക്ഷാകമീഷണറുടെ www . cee. kerala . gov . in , www . cee ‐kerala . org വെബ്സൈറ്റുകൾ നിരന്തരം ജാഗ്രതയോടെ സന്ദർശിച്ച‌് അറിയിപ്പുകളും നിർദേശങ്ങളും മനസിലാക്കേണ്ടതാണ‌്.

Friday, February 1, 2019

COAST GUARD DAY തീരസംരക്ഷണസേന ദിനം



ഇന്ത്യൻ തീരസംരക്ഷണസേന (Indian Coast Guard) ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്‌. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ഇന്ത്യന്‍ തീരസംരക്ഷണ സേന വരുന്നത്.

യുദ്ധസമയത്ത് ഇന്ത്യന്‍ നേവിയ്ക്ക് വേണ്ട സയന്റിഫിക്ക് വിവരങ്ങള്‍ കൈമാറുന്നതും. ആ വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നതും തീരസംരക്ഷണ സേനയാണ്. കടല്‍ സമുദ്രാതിര്‍ത്തിയിലെ നിയമ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതും, സംശയാസ്പദമായ ബോട്ടുകളും മറ്റും പരിശോധിക്കുന്നതും പ്രതിരോധ മന്ത്രാലയത്തിന്റെ ഈ വിംഗ് ആണ്. സമുദ്രാതിര്‍ത്തിക്കുള്ളിലെ എല്ലാ കാര്യങ്ങളും മോണിറ്റര്‍ ചെയ്യുന്നതും ഈ സേനയുടെ ചുമതലയാണ്. 
തീരസംരക്ഷണസേനയുടെ ആപ്തവാക്യം
वयम् रक्षामः (വയം രക്ഷാം/ഞങ്ങൾ സംരക്ഷിക്കുന്നു/We Protect) എന്നാണ്.

1978ലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിലവിൽ വരുന്നത്. പാർലമെന്റ് പാസാക്കിയ കോസ്റ്റ്‌ഗാർഡ് ആക്ട് 1978 പ്രകാരമാണ് ഈ സേന രാജ്യത്തെ സ്വതന്ത്ര സായുധ സേനയായി നിലനിൽക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തീര സുരക്ഷാ സേന ഇന്ത്യൻ നേവി, ഫിഷറീസ് വകുപ്പ്, റവന്യൂ / കസ്റ്റംസ് വകുപ്പുകൾ കേന്ദ്ര/സംസ്ഥാന പൊലീസ് സേനാവിഭാഗങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മേധാവി ഡയറക്ടർ ജനറൽ ഓഫ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആണ്.