ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, May 30, 2019

ഭക്ഷ്യസുരക്ഷാ വാരാഘോഷം: സംസ്ഥാനതല ട്രോൾ മത്സരം Troll Competition


സംസ്ഥാനതല ട്രോൾ മത്സരം
ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 'ഭക്ഷ്യസുരക്ഷ ആരോഗ്യരക്ഷയ്ക്ക്' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനതലത്തിൽ  'ഭക്ഷ്യസുരക്ഷ' എന്ന വിഷയത്തിൽ ട്രോൾ മത്സരം നടത്തുന്നു.  ജൂൺ ഒന്നു മുതൽ ഏഴു വരെ contestfoodsafety@gmail.com ൽ ട്രോളുകൾ അയക്കാം.  ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടുന്ന ട്രോളർക്ക് ഒന്നാം സമ്മാനമായ 5000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000 രൂപയും 1500 രൂപയും സമ്മാനം ലഭിക്കും.  മികച്ച ക്രിയേറ്റീവായ ട്രോളിന് 5000 രൂപ സമ്മാനമുണ്ട്.
മത്സരത്തെ സംബന്ധിക്കുന്ന നിർദേശങ്ങളും നിയമങ്ങളും  www.foodsafetykerala.gov.in  ലും  Food Safety Kerala എന്ന ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതു  നിർദ്ദേശങ്ങൾ

1.  ഭക്ഷ്യസുരക്ഷ  (Food  Safety)  എന്ന  വിഷയവുമായി  ബന്ധപ്പെട്ട  ട്രോളുകളാണ് സമർപ്പിക്കേണ്ടത്.

2.  സമയ പരിധി  കഴിഞ്ഞ  ശേഷം  ലഭിക്കുന്ന  എൻട്രികൾ സ്വീകരിക്കുന്നതല്ല.

3.  മലയാള  ഭാഷയിലാണ്  മത്സരം  സംഘടിപ്പിക്കുന്നത്

 4.  ട്രോളുകൾക്ക് ക്യാപ്ഷനോ കുറിപ്പൊ  ആവശ്യമാണെങ്കിൽ  അവയും  അയ്ക്കണം

5.  ഒരു  മത്സരാർത്ഥിക്ക് മൂന്ന്  ട്രോളുകൾ  വരെ  അയയ്ക്കാം

6.  ഏതെങ്കിലും  ഗ്രൂപ്പുകളുടെ  ലോഗയോ  വാട്ടർമാർക്കുകളോ  ട്രോളിൽ  ഉണ്ടാകാൻ  പാടില്ല.

7.  ലഭിക്കുന്ന  ട്രോളുകളിൽ  നിന്നും  നിർദ്ദിഷ്ട  മാനദണ്ഡങ്ങൾക്കും  നിയമങ്ങൾക്കും അനുസൃതമായുള്ളവയാകും പേജിൽ പ്രസിദ്ധീകരിക്കുക.

 8.  മുൻപ്  ഏതെങ്കിലും  വ്യക്തികളോ/  സ്ഥാപനങ്ങളോ  പ്രസിദ്ധീകരിച്ചിട്ടുള്ള  ട്രോളുകൾ മത്സരത്തിന്  അനുവദനീയമല്ല.

നിർദ്ദേശങ്ങൾ

1.  ട്രോളുകൾ  ഏത്  സോഫ്റ്റുവെയറിലും  ആപ്ലിക്കേഷനിലും  ഉണ്ടാക്കാം

 2.  ട്രോളിന്  ഉപയോഗിക്കുന്ന  ചിത്രം  വ്യക്തമായി  കാണാൻ  സാധിക്കുന്നതാകണം

3.  contestfoodsafety@gmail.com  എന്ന  ഇ-മെയിൽ  വിലാസത്തിലേക്കാണ്  ട്രോളുകൾ അയക്കേണ്ടത്.  ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ, ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ  ലിങ്ക് എന്നിവ  ഇ-മെയിലിനോടൊപ്പം  അയക്കേണ്ടതാണ്.

4.  മറ്റ് ഏതെങ്കിലും  വിലാസത്തിലേക്ക്  അയയ്ക്കുന്ന  ട്രോളുകൾ  സ്വീകരിക്കുന്നതല്ല.

5.  വിദഗ്ധ  സമിതി  നിരീക്ഷിച്ച് വിലയിരുത്തിയ  എൻട്രികൾ  മാത്രമേ  പേജിൽ പ്രസിദ്ധീകരിക്കുകയുള്ളു.

നിയമങ്ങൾ

1.  സാമൂഹിക  പ്രാധാന്യമുള്ള  സന്ദേശം  നൽകാൻ  കഴിയുന്നവയാകണം

2.  പ്രത്യേക  വ്യക്തിയെയോ  സ്ഥാപനത്തേയോ  അധിക്ഷേപിക്കുന്നവയാകരുത്

3.  പ്രത്യേക  വിഭാഗത്തെ  അധിക്ഷേപിക്കാത്തതും  സമൂഹത്തിന്  ഗുണപരമായ സന്ദേശം നൽകാൻ  കഴിയുന്നവയുമാകണം

4.  സൃഷ്ടി  പൂർണമായും  മത്സരാർത്ഥിയുടെത്  തന്നെയാകണം

വിധിനിർണയം

രണ്ട്  തരത്തിലുള്ള പ്രൈസുകളാണ് നൽകുന്നത്

വിഭാഗം  1: 

ഇ-മെയിലിൽ  ലഭിക്കുന്ന  ട്രോളുകൾ  ഭക്ഷ്യസുരക്ഷാ  വകുപ്പിന്റെ  ഔദ്യോഗിക  ഫെയ്സ്ബുക്ക് പേജായ  'ഫുഡ്  സേഫ്റ്റി  കേരള'  (Food  Safety  Kerala)  യിൽ  അപ്ലോഡ്  ചെയ്യും.  ട്രോളുകൾ ലഭിക്കുന്ന മുറയ്ക്കാകും  പേജിൽ  ലഭ്യമാക്കുന്നത്.  2019  ജൂൺ  ഏഴിന്  വൈകുന്നേരം  5  മണിവരെ ട്രോളുകൾ  അയയ്ക്കാം.  ഒരു  മാസത്തിന്  ശേഷം  ട്രോളിന്  ലഭിക്കുന്ന  ലൈക്കും  ഷെയറും പരിഗണിച്ചാണ്  ഒന്ന്,  രണ്ട്,  മൂന്ന്  സ്ഥാനങ്ങൾക്ക് സമ്മാനം  നൽകുന്നത്.

വിഭാഗം  2: 

പേജിൽ  അപ്‌ലോഡ്  ചെയ്യുന്ന ട്രോളുകളിൽ  നിന്നും  ഏറ്റവും  സർഗാത്മകമായി  വിഷയം അവതരിപ്പിച്ചിരിക്കുന്ന  ട്രോളിനാണ്  ഈ  സമ്മാനം  നൽകുക.  ഇത്  തിരഞ്ഞെടുക്കുന്നത്  വിദഗ്ധ സമിതിയായിരിക്കും.*  ഒരു  സമ്മാനമാണ്  ഈ  വിഭാഗത്തിലുള്ളത്.

സമ്മാനം

വിഭാഗം  1:

ഒന്നാം  സമ്മാനം :  5,000/-
രണ്ടാം  സമ്മാനം :  3,000/
മൂന്നാം  സമ്മാനം :  1,500/-

വിഭാഗം  2:

 സമ്മാനത്തുക - 5,000/-

*മത്സരത്തെ സംബന്ധിച്ചുള്ള അവസാനവാക്ക് വിദഗ്ധ സമിതിയുടെതായിരിക്കും.

Wednesday, May 29, 2019

ഉന്നത വിദ്യാഭ്യാസം ഇഗ്നോയിലൂടെ Join IGNOU for Higher Studies


PROSPECTUS JULY-2019


ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ദേശീയതലത്തിൽ വിദൂര വിദ്യാഭ്യാസം നൽകിവരുന്ന ഒരേയൊരു സർവകലാശാലയാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇഗ്നോയ്ക്ക് ഇന്ത്യയിൽ മാത്രമല്ല, അനേകം കോമൺവെൽത്ത് രാഷ്ട്രങ്ങളിലും പഠന കേന്ദ്രങ്ങളുണ്ട്. കേരളത്തിലാകട്ടെ മൂന്നു പ്രാദേശിക കേന്ദ്രങ്ങളുണ്ട്, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട് വടകരയിലും. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രാദേശിക കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി കലൂരിലേത്. ഇവിടെ 2500-ൽപ്പരം വിദ്യാർഥികൾ പഠിക്കുന്ന മാതൃകാ പഠനകേന്ദ്രവും പ്രാദേശിക മൂല്യനിർണയ കേന്ദ്രവുമുണ്ട്. കൊച്ചി, തിരുവനന്തപുരം, വടകര, ചെന്നൈ, മധുര, െബംഗളൂരു, വിജപുര, പനജി, പോർട്ട്ബ്ലെയർ, മുംബൈ, പുണെ, നാഗ്പുർ, രാജ്കോട്ട്, അഹമ്മദാബാദ് എന്നീ പ്രാദേശിക കേന്ദ്രങ്ങളുടെ മൂല്യനിർണയമാണ് കൊച്ചി കേന്ദ്രത്തിൽ നടക്കുന്നത്.

ജനങ്ങളുടെ സർവകലാശാല

യു.ജി.സി. അംഗീകാരമുള്ളവയാണ് ഇഗ്നോയുടെ മെയിൻ സ്ട്രീം പ്രോഗ്രാമുകൾ എല്ലാംതന്നെ. 1985-ലെ സ്പെഷ്യൽ പാർലമെന്ററി ആക്ട് പ്രകാരം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ആശയാവിഷ്കാരത്താൽ സ്ഥാപിതമായ സ്വയംഭരണാവകാശമുള്ള ഈ സർവകലാശാലയിലെ കോഴ്സുകൾ അന്തർദേശീയ തലത്തിൽ നിലവാരം പുലർത്തുന്നവയാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത റാങ്കിങ്ങിലുള്ള സർവകലാശാലകളിലെ പ്രഗത്ഭരും പരിചയസമ്പന്നരുമായ അദ്ധ്യാപകർ തയ്യാറാക്കുന്ന ഓൺലൈൻ പഠന സൗകര്യങ്ങളും ഉയർന്ന എന്റോൾമെന്റും കണക്കിലെടുത്ത് 2011-ൽ ഇഗ്നോ, ലോകത്തെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാല എന്ന യുനെസ്കോയുടെ ബഹുമതി നേടി. വിദൂര വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനങ്ങളാണ് ലോകത്തുള്ള മികച്ച ഓപ്പൺ സർവകലാശാലകളെല്ലാംതന്നെ. എന്നാൽ, ജനങ്ങളുടെ സർവകലാശാല എന്ന വിശേഷണത്തിന് അർഹമായിട്ടുള്ളത് ഇഗ്നോ മാത്രമാണ്. ഇഗ്നോയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ജനഹിത വഴക്കങ്ങളാണ്. ഈ വഴക്കങ്ങൾ സാങ്കേതികവും അക്കാദമികവുമായ ഒട്ടേറെ മേഖലകളിൽ പഠിതാക്കളിൽ ആശ്വാസം പകരുന്നവയുമാണ്.

കുറഞ്ഞ ഫീസിൽ എല്ലാവർക്കും പഠനം

മിക്ക പ്രോഗ്രാമുകൾക്കും മിനിമം മാർക്കോടെ അടിസ്ഥാന യോഗ്യതാ പരീക്ഷകൾ പാസായിട്ടുള്ളവർക്ക് അഡ്മിഷൻ എടുക്കാം. എന്നാൽ ബി.എഡ്., എം.ബി.എ., ലൈബ്രറി സയൻസ്, എം.എസ്സി. മാത്തമാറ്റിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ പ്രോഗ്രാമുകൾക്ക് 50% മാർക്കോടെയുള്ള ബിരുദം നിഷ്കർഷിക്കുന്നുണ്ട്. ഒപ്പം എസ്.സി./എസ്.ടി., ഒ.ബി.സി. വിഭാഗക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സംവരണാനുകൂല്യങ്ങൾ ലഭ്യവുമാണ്. എം.എ. എഡ്യൂക്കേഷൻ, എം.എസ്സി. മാത്ത്സ് തുടങ്ങിയ ചുരുക്കം ചില പ്രോഗ്രാമുകൾക്ക് മാത്രമാണ് സീറ്റ് നിയന്ത്രണമുള്ളത്. ബാക്കി എല്ലാ പ്രോഗ്രാമുകൾക്കും നിർദിഷ്ട യോഗ്യതയുള്ള എല്ലാ അപേക്ഷകർക്കും സാങ്കേതിക തടസ്സങ്ങളില്ലെങ്കിൽ പ്രവേശനം നേടാമെന്നുള്ളത് ഓപ്പൺ സർവകലാശാല നൽകുന്ന ഏറ്റവും വലിയ ആനുകൂല്യമാണ്.

മറ്റൊരു പ്രത്യേകത, ഇഗ്നോയുടെ കുറഞ്ഞ ഫീസ് നിരക്കാണ്. ആർട്സ്, കൊമേഴ്സ്, മാനവിക വിഷയങ്ങളിലുള്ള ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾക്ക് 2,600 രൂപയും ബി.എസ്സി.ക്ക് 4,200 രൂപയും ടൂറിസം സ്റ്റഡീസിന് 3,200 രൂപയും മാത്രമാണ് വാർഷിക ഫീസ്. പ്രോഗ്രാം ഘടനയനുസരിച്ച് ഫീസിലും വ്യത്യാസമുണ്ട്. എന്നിരുന്നാലും സർക്കാർ സർവകലാശാല എന്ന നിലയിൽ വളരെ തുച്ഛമായ ഫീസ് മാത്രമേ ഇഗ്നോ പ്രോഗ്രാമുകൾക്കുള്ളൂ.


ഒരുപോലെ പരിഗണന നൽകുന്ന സമയപരിധി

ഓപ്പൺ സർവകലാശാല നൽകുന്ന മറ്റൊരാനുകൂല്യം അതിന്റെ പഠന കാലയളവിലുള്ള സ്വാതന്ത്ര്യമാണ്. എല്ലാ പ്രോഗ്രാമുകൾക്കും ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതുമായ പഠന കാലയളവ് നിഷ്കർഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് രണ്ടുവർഷം വരെയും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾക്ക് മൂന്നും നാലും വർഷം വരെയും മൂന്നുവർഷം ദൈർഘ്യമുള്ള ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾക്ക് ആറുവർഷം വരെയും രണ്ടു വർഷത്തെ മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾക്ക് അഞ്ചുവർഷം വരെയും കാലയളവ് അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിലും പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് അവശേഷിക്കുന്ന കോഴ്സുകൾ മാത്രം വീണ്ടും രജിസ്റ്റർ ചെയ്ത് നിർദിഷ്ട കാലയളവിൽ പൂർത്തിയാക്കാനുള്ള അവസരവുമുണ്ട്. അതായത് ദ്രുതഗതിയിൽ പഠനം തീർക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ പരിഗണന നൽകുന്ന സമയപരിധി എന്നത് പഠിതാവിന്റെ സ്വാതന്ത്ര്യവും സൗകര്യവുമാണ്. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിന്റെ നടപടിക്രമങ്ങളിൽ വിട്ടുവീഴ്ച നൽകുന്നില്ല എന്നത് അതിന്റെ ഗുണനിലവാരത്തെ നിജപ്പെടുത്തുന്ന പ്രധാന ഘടകവുമാണ്. വിദൂര വിദ്യാർഥികൾ എപ്പോഴും ജീവിതത്തിന്റെ മറ്റു പ്രധാന ചുമതലകൾ കൂടി നിർവഹിക്കുന്നവരാണ്.

കുടുംബജീവിതത്തിന്റെയോ ഉദ്യോഗത്തിന്റെയോ സാമൂഹിക ഉത്തരവാദിത്വങ്ങളുടെയോ സാമ്പത്തിക പരാധീനതകളുടെയോ ആരോഗ്യ വെല്ലുവിളികളുടെയോ ഒക്കെ പ്രാരബ്ധം പേറുന്നവരാണ് അധികവും. അവർക്ക് ഭരണഘടന അനുശാസിക്കുന്ന വിദ്യാഭ്യാസ അവകാശം അതേ അർഥത്തിൽ ലഭ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് വിദൂര വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. അവർക്ക് അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുകയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അടിസ്ഥാന പ്രമാണമായി സംരക്ഷിക്കുകയും ചെയ്യുക എന്ന ഉന്നതമായ സാമൂഹിക ലക്ഷ്യത്തെ സംരക്ഷിക്കേണ്ടത് വിദൂര വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്.


ഇഷ്ടമുള്ള പരീക്ഷാ സെന്റർ തിരഞ്ഞെടുക്കാം

വിദ്യാർഥികൾക്കാവശ്യമായ പഠന സാമഗ്രികൾ സർവകലാശാല തന്നെ തയ്യാറാക്കി ഓരോ വിദ്യാർഥിക്കും അവരവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്നുണ്ട്. കേന്ദ്രീകൃത അഡ്മിഷൻ സമ്പ്രദായവും ഫീസ് സ്വീകരണവും സർവകലാശാലാ നിയമങ്ങൾക്ക് അനുസൃതമായ ആനുകൂല്യങ്ങൾ കൃത്യമായി വിദ്യാർഥികൾക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്താൻ സർവകലാശാലയെ സഹായിക്കുന്നു. അഡ്മിഷൻ ലഭിച്ച വിദ്യാർഥികളെ അതത് പ്രോഗ്രാമുകൾ ആക്ടിവേറ്റ് ചെയ്തിരിക്കുന്നതും വിദ്യാർഥികൾ തിരഞ്ഞെടുത്തതുമായ പഠന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും പഠന പ്രവർത്തനങ്ങൾ ആ പഠനകേന്ദ്രങ്ങളിൽ വച്ച് നടത്തുകയും ചെയ്യുന്നു. സ്റ്റഡി മെറ്റീരിയൽസിനു പുറമെ, യൂണിവേഴ്സിറ്റിയുടെ നിയമാനുസൃതമായ കോൺടാക്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും കൃത്യമായി നടന്നുവരുന്നു. തിയറി ക്ലാസുകളിൽ ഹാജരാകണം, അത് സാങ്കേതികമായി നിർബന്ധമല്ലെങ്കിൽ കൂടിയും. പഠനോത്സുകരായ വിദ്യാർഥികൾക്ക് അത് ഉപേക്ഷിക്കാവുന്ന ഒന്നല്ല. എന്നാൽ പ്രാക്ടിക്കൽ ക്ലാസുകൾ നൂറു ശതമാനവും നിർബന്ധമാണ്. അല്ലാത്തപക്ഷം ഇയർ-സെമസ്റ്റർ ഫൈനൽ പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കില്ല.

ഇഗ്നോ, വിദ്യാർഥികൾക്ക് നൽകുന്ന മറ്റൊരു ആനുകൂല്യം ഇന്ത്യയിലായാലും വിദേശത്തായാലും അവരുടെ ഇഷ്ടമനുസരിച്ച് പരീക്ഷാ സെന്ററുകൾ തിരഞ്ഞെടുക്കാം എന്നതാണ്. അതിന് ഏതു പ്രാദേശിക കേന്ദ്രത്തിൽ, ഏത് പഠനകേന്ദ്രത്തിൽ തങ്ങൾ ചേർന്നു എന്നത് വിഷയമേയല്ല. ഇന്ത്യയിലെല്ലായിടത്തും പഠന പരീക്ഷാ ഫീസുകൾ ഏകീകൃതമാണ്. എന്നാൽ, ഇന്റർനാഷണൽ വിദ്യാർഥികൾക്ക് ഫീസിൽ വർദ്ധനയുണ്ട്.


അനിശ്ചിതമാകാത്ത പരീക്ഷ, ഫലം

മറ്റൊന്ന് പഠന കാലയളവിൽ തന്നെ വിദ്യാർഥികളുടെ ജീവിത തട്ടകങ്ങൾ മാറുന്നതനുസരിച്ച് പ്രാദേശിക കേന്ദ്രങ്ങളും പഠന കേന്ദ്രങ്ങളും മാറാം എന്നതാണ്. ഇന്ത്യക്ക് പുറത്തായാലും ഈ സൗകര്യം വിനിയോഗിക്കാം. അതിന് ഡൽഹി ആസ്ഥാനത്തുള്ള ഇന്റർനാഷണൽ ഡിവിഷന്റെ അനുമതി തേടണം എന്നു മാത്രം. നിർദിഷ്ട കാലയളവിനുള്ളിൽ തിരഞ്ഞെടുത്ത കോഴ്സുകൾ മാറുന്നതിനുള്ള അവസരവും ലഭ്യമാണ്.

പ്രോഗ്രാമുകളുടെ സ്വഭാവമനുസരിച്ച് അഡ്മിഷൻ സമയത്ത് അതതു വർഷത്തെയോ സെമസ്റ്ററിലെയോ ഫീസ് അടച്ചാൽ മതിയെന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇഗ്നോ നൽകുന്ന ആശ്വാസവും പ്രചോദനവുമാണ്. തുടർന്നുള്ള വർഷങ്ങളിലേക്കും സെമസ്റ്ററുകളിലേക്കും ഇതേ രീതിയിൽ വിഭജിക്കപ്പെട്ട ഫീസടച്ച് റീ രജിസ്ട്രേഷൻ ചെയ്താൽ മതിയാകും.


ഏതൊരു സർവകലാശാലയിലും പ്രത്യേകിച്ച് കേരളത്തിൽ, വിദ്യാർഥികൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് പരീക്ഷാ തീയതിയുടെയും പരീക്ഷാ ഫലത്തിന്റെയും കാര്യത്തിലുള്ള അനിശ്ചിതത്വത്തിലാണ്. എന്നാൽ, ഇഗ്നോയ്ക്ക് എല്ലാ ജൂൺ മാസവും എല്ലാ ഡിസംബർ മാസവും പരീക്ഷാ മാസങ്ങളാണ്. ജനുവരി, ജൂലായ് സെഷനുകളിലെ അഡ്മിഷന് രണ്ടു സെഷനുകളിലെ പരീക്ഷ വളരെ പ്രയോജനപ്രദവുമാണ്. വിദ്യാർഥികളുടെ മിനിമം കാലയളവിലെ സമയനഷ്ടത്തെ ഒഴിവാക്കാൻ ഈ സമ്പ്രദായം ഏറ്റവുമധികം സഹായിക്കുന്നു.

ആദ്യത്തെ കറൻസിരഹിത സർവകലാശാല

ഒട്ടനവധി സവിശേഷതകൾ ഈ മെഗാ സർവകലാശാലയ്ക്ക് ഇനിയുമുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ബോഡികളുടെയെല്ലാം അംഗീകാരമുള്ള ഇഗ്നോയുടെ പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള റെഗുലർ കോളേജുകളിലാണ്. അനേക വർഷത്തെ അദ്ധ്യാപന പരിചയമുള്ളവരും ഇഗ്നോയുടെ പാർട്ട് ടൈം ഫാക്കൽറ്റിയായി അംഗീകരിച്ചിട്ടുള്ളവരുമായ പ്രഗദ്ഭരായ അദ്ധ്യാപകരാണ് ക്ലാസുകൾ നൽകുന്നത്. ഇന്ത്യയിലെയും വിദേശങ്ങളിലെയും ഏറ്റവും മികച്ച സർവകലാശാലകളിലെ പരിചയസമ്പന്നരായ അദ്ധ്യാപകരാണ് പഠന സാമഗ്രികൾ തയ്യാറാക്കുന്നത്. ഡിജിറ്റൽ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ സർവകലാശാല ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത സർവകലാശാലയാണ്. കേന്ദ്രീകൃത അഡ്മിഷൻ സംവിധാനത്തിലും കറൻസി രഹിത സംവിധാനത്തിലും സുതാര്യമായി പ്രവർത്തിക്കുന്ന ഈ സർവകലാശാലയുടെ പ്രവേശനം, റീ രജിസ്ട്രേഷൻ, പരീക്ഷ, ബിരുദദാനം തുടങ്ങി എല്ലാ മേഖലയും ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ, ബാച്ചിലർ ഡിഗ്രി, മാസ്റ്റർ ഡിഗ്രി എന്നിങ്ങനെ വിവിധ തലത്തിലുള്ള പ്രോഗ്രാമുകൾ നടത്തുന്ന ഇഗ്നോയിൽ എസ്.സി. / എസ്.ടി. വിഭാഗക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും നെയ്ത്ത് മേഖലയിൽ ജോലി ചെയ്യുന്നവർക്കും നിർദിഷ്ട പ്രോഗ്രാമുകളിൽ സൗജന്യ വിദ്യാഭ്യാസം നൽകിവരുന്നു. ഇവർക്ക് മറ്റു വിദ്യാർഥികളിൽ നിന്നു വ്യത്യസ്തമായി ഓഫ്ലൈനായി അപേക്ഷ സമർപ്പിക്കാം. എം.ബി.എ., ബി.എഡ്., എം.ഫിൽ, പിഎച്ച്.ഡി. പ്രോഗ്രാമുകൾക്ക് ഇഗ്നോ നടത്തുന്ന ദേശീയതലത്തിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കൈനീട്ടി സ്വീകരിക്കാം

വിദ്യാഭ്യാസം ഒരു തുടർ പ്രക്രിയയാണ്. ജീവിതാരംഭം മുതൽ അവസാനം വരെ ഔപചാരികമോ അനൗപചാരികമോ ആനുഷംഗികമോ ആയി നാം പഠിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം. അത് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പിലൂടെ, എവിടെയൊക്കെയോ നഷ്ടപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത അവസരങ്ങളെ തിരിച്ചുപിടിക്കാൻ തീരുമാനമെടുക്കുമ്പോൾ നാം വീണ്ടും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. അത് ഒരുവേള ഓരോരുത്തരെയും അവരാക്കി മാറ്റുന്ന നിർണായക തീരുമാനമാകാം. ഇഗ്നോയിലെ പഠിതാക്കൾ ലോകത്തിന് കാണിച്ചുതരുന്ന സാക്ഷ്യം അതാണ്.

അവരവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ളപ്പോൾ പഠിക്കാനും അതുവഴി വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉദ്യോഗതലങ്ങളിലുമെല്ലാം തലയുയർത്തി നിൽക്കാനുള്ള പ്രാപ്തി നേടുന്നതും ഒരാളുടെ വ്യക്തിപരമായ അവകാശം നേടലാണ്. അതിന് അവസരമൊരുക്കുന്ന സ്ഥാപനമെന്നതാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രസക്തി. അതിന് കേരളത്തിൽ ഒന്നല്ല മൂന്നാണ് പ്രാദേശിക കേന്ദ്രങ്ങൾ. യു.പി. പോലുള്ള ഒരു വലിയ സംസ്ഥാനത്തിന് രണ്ട് പ്രാദേശിക കേന്ദ്രങ്ങൾ മാത്രമുള്ളപ്പോഴാണ് ഇത്തിരിപ്പോന്ന കേരളത്തിന് മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ. അത് കേരളീയരുടെ വിദ്യാഭ്യാസ വാഞ്ഛയ്ക്കുള്ള അംഗീകാരമാണ്. വേണ്ടത് ഒന്നുമാത്രം: ശ്രദ്ധിക്കുക! ഇഗ്നോ നിങ്ങളുടെ പടിവാതിൽക്കൽ ഉണ്ട്. ഒന്നു കൈനീട്ടി സ്വീകരിക്കുകയേ വേണ്ടൂ. കൂടുതൽ വിവരങ്ങൾക്ക് www.ignou.ac.in

ഡോ. വി.ടി. ജലജകുമാരി
( ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അസി. റീജണൽ ഡയറക്ടറാണ് ലേഖിക )

Sunday, May 26, 2019

കറണ്ട് പോയാൽ KSEB ഓഫീസിൽ വിളിച്ചാൽ എന്തുകൊണ്ട് കിട്ടുന്നില്ല??


കറണ്ട് പോയാൽ KSEB ഓഫീസിൽ  വിളിച്ചാൽ എന്തുകൊണ്ട് കിട്ടുന്നില്ല??

KSEB യുടെ സെക്ഷനോഫീസുകളിൽ ഉപഭോക്താക്കൾക്ക് പരാതി പറയാൻ ഔദ്യോഗികമായി ഒരു ലാന്റ് ലൈനാണ് ഉള്ളത്..!!

ഒരു സെക്ഷനോഫീസിന്റെ പരിധിയിൽ  ചുരുങ്ങിയത് 15000 (പതിനയ്യായിരം ) തൊട്ട് 20000 ( ഇരുപതിനായിരം ) വരെ ഉപഭോക്താക്കൾ ഉണ്ടാകും..!!

ഇത്രയും ഉപഭോക്താക്കൾ മൂന്നോ നാലോ 11 kV ഫീഡറിനുള്ളിലായിരിക്കും ഉണ്ടാവുക. ( ഓരോ ഭാഗത്തേക്കും സബ്സ്റ്റേഷനുകളിൽ നിന്നും ട്രാൻസ്ഫോർമറുകളിലേക്ക്  വൈദ്യുതി എത്തിക്കുന്ന 11000 വോൾട്ട് ലൈനാണ് ഒരു ഫീഡർ എന്നറിയപ്പെടുന്നത് )

ഒരു സെക്ഷനോഫീസിന്റെ പരിധിയിലെ ഉപഭോക്താക്കളെ ഇങ്ങനെ വിവിധ ഫീഡറുകളിലായിട്ട് വിന്യസിച്ചിരിക്കും..!!

ഇതിൽ ഏതെങ്കിലും ഒരു ഫീഡർ ഓഫാകുമ്പോൾ ( വൈദ്യുതി നിലക്കുമ്പോൾ ) ആ ഫീഡറിലുള്ള ഉപഭോക്താക്കൾക്ക് മൊത്തം വൈദ്യുതി തടസ്സം ഉണ്ടാകുന്നു..!!

3 ഫീഡറും 15000 കൺസ്യൂമറുമുള്ള ഒരു സെക്ഷനോഫീസാണെന്ന് സങ്കൽപ്പിക്കുക... ഇതിലെ ഒരു ഫീഡറിൽ വൈദ്യുതി തടസ്സം നേരിട്ടാൽ അത് ഏകദേശം 5000 ( അയ്യായിരം ) ഉപഭോക്താക്കളെ ബാധിക്കുന്നു..!!

ഇതിൽ 5000 കൺസ്യൂമറിൽ 2000 പേർ ഓഫീസിലേക്ക് വിളിക്കുന്നു എന്ന് കരുതുക...!!

ആദ്യം വിളിച്ച ആളിന് ഫോൺ കണക്റ്റാകുന്നു... രണ്ടാമത് വിളിച്ച ആൾക്ക് എൻഗേജ്ഡ് ടോൺ കേൾക്കുന്നു..!!

ആദ്യം വിളിച്ച ആൾ ഒരു മിനുട്ട് സംസാരിക്കുന്നു എന്ന് കരുതുക. ( ഇത് ഏറ്റവും ചുരുങ്ങിയതാണ്.) അങ്ങനെ 10 മിനിട്ടിനുള്ളിൽ 10 പേർക്കാണ് ഫോൺ കണക്റ്റായി കിട്ടുന്നത്. ( അതായത് 10 മിനിട്ട് ഒരു ഫീഡറിൽ വൈദ്യുതി ഓഫായാൽ ഓഫീസിലേക്ക് ഫോൺ വിളിക്കാൻ തയ്യാറായി നിൽക്കുന്ന 2000 പേരിൽ 10 പേർക്ക് മാത്രമാണ് മറുപടി ലഭിക്കുന്നത്. ) .

ബാക്കി 1990 പേർ കേൾക്കുന്നത് ഫോണിന്റെ എൻഗേജ്ഡ് ടോൺ മാത്രമാണ്...!!

ഇങ്ങനെ വൈദ്യുതി തടസ്സം ഒരു മണിക്കൂർ തുടർന്നു എന്ന് കരുതുക... ഒരു ഉപഭോക്താവ് വിളിച്ച് സംസാരിക്കുന്ന ഒരു മിനിറ്റ് എന്നത് 2 മിനുട്ടോ അതിലേറെയോ ആകാം..!!

അങ്ങനെ തുടർച്ചയായി എൻഗേജ്ഡ് ടോൺ കേൾക്കുന്ന ഉപഭോക്താക്കൾ കരുതുന്നു KSEB ഓഫീസുകളിൽ ഫോൺ എടുത്ത് താഴത്ത് വെച്ച് അവർ കിടന്നുറങ്ങുകയായിരിക്കും എന്ന്..!!

പ്രിയ ഉപഭോക്താക്കളേ നിങ്ങൾ ഒന്ന് അറിയുക..  ഒരു തവണ വൈദ്യുതി തടസം നേരിട്ടാൽ ആ  തടസം നീക്കി നിങ്ങളുടെ സ്വിച്ചുകളിൽ വൈദ്യുതി തിരിച്ച്  എത്തിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയത് ഞങ്ങളിൽ ഒരാളുടെയെങ്കിലും പ്രയത്നമുണ്ട് എന്ന് മനസിലാക്കുക..!!

അത് ഏത് പ്രതികൂല കാലാവസ്ഥയോടും പട പൊരുതിയാണ് എന്ന് തിരിച്ചറിയുക..!!

അതിനായി ഞങ്ങളിൽ പലരും നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവൻ കൂടെയാണെന്നും ഓർക്കുക..!!

ഞങ്ങളെ കല്ലെറിയും മുമ്പ് ഞങ്ങളും മനുഷ്യരാണെന്നും , വളരെയേറെ പ്രതികൂല സാഹചര്യത്തിലാണ് ഞങ്ങൾ നിങ്ങൾക്കായി ( ഞങ്ങൾക്കായും )  രാവെന്നോ പകലെന്നോ ഇല്ലാതെ പണിയെടുക്കുന്നത് എന്നും മനസിലാക്കുക..!! 

KSEB എന്നും ജനങ്ങൾക്ക് വേണ്ടി..!! ജനങ്ങളോടൊപ്പം..!!

അതിന് രാവെന്നോ പകലെന്നോ, കാറ്റെന്നോ,  മഴയെന്നോ, ഭേദമില്ല..!!

സേവനമാണ് ഞങ്ങളുടെ ലക്ഷ്യം..!!

അതാണ് ഞങ്ങളുടെ അന്നം..!!

ഈഗോ വേണ്ട; ഉറക്കം വന്നാൽ വണ്ടി സൈഡാക്കുക; വിഷ്ണുവിന്റെ ഈ കുറിപ്പ് വായിക്കാതെ പോകരുത്


രാത്രി കാല അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിഷ്ണു എന്ന യുവാവ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഉറക്കത്തെ അവഗണിച്ച് ഡ്രൈവ് ചെയ്യാൻ തീരുമാനിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കുറിപ്പ്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഒരു ഈഗോയും കാണിക്കാതെ വണ്ടി സൈഡാക്കി കുറച്ച് നേരം ഉറങ്ങിയാൽ ആരും നിങ്ങളെ കുറ്റം പറയില്ലെന്ന് വിഷ്ണു പറയുന്നു. അതുപോലെ തന്നെ ഒരു വില്ലനാണ് ഉറക്കം. ഉറക്കം വരുമ്പോൾ കൂടെ ഉള്ളവർ എന്ത് വിചാരിക്കും എന്ന് കരുതുന്നവരും, ഉറക്കം ഒന്നും എനിക്ക് ഒരു പ്രശ്നമല്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ വീമ്പ് പറഞ്ഞ് ഞാൻ വല്യ പുള്ളിയാണെന്ന് കാണിക്കുന്നവരും ഒന്ന് ചിന്തിക്കുക നിങ്ങളുടെ ഈഗോയ്ക്കും വീമ്പിനും ബലിയാടാവുന്നത് നിങ്ങൾ മാത്രമല്ല. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നവരും എതിരെ വരുന്ന വാഹനത്തിൽ സഞ്ചരിക്കുന്നവരും റോഡിൽ നടക്കുന്നവരും നിൽക്കുന്നവരും ഒക്കെ ആണെന്നും വിഷ്ണു പറയുന്നു.
മധുവിധു യാത്രയ്ക്കിടെ മരണം കൊണ്ടു പോയ കിരണ്‍ ഭാര്യ ജിൻസി, നവ ദമ്പതികളായ ജയദീപ് ജ്ഞാനതീർത്ഥ എന്നിവരുടെ മരണകാരണം ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ്. മധുവിധു ആഘോഷത്തിന് ബംഗളൂരുവിൽ പോയി തിരിച്ചു വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാർ റോഡരികിൽ നിറുത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു ഇത്.

വിഷ്ണുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു വലിയ പോസ്റ്റാണ്...  സമയമുണ്ടെങ്കിൽ വായിക്കുക...

പ്രിയ ഫോട്ടോഗ്രാഫർ സുഹൃത്ത് കിരണിനും ഭാര്യ ജിൻസിക്കും നവ ദമ്പതിമാർ ജയദീപിനും തീർത്ഥക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പറയട്ടെ

പ്രിയ സുഹൃത്തുക്കളെ... ദീർഘദൂര യാത്രകളിൽ കഴിവതും ഒരു പ്രൊഫെഷണൽ ഡ്രൈവറെ കൂടെ കൂട്ടുകാരെ.  നിങ്ങൾ സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്ത് രാത്രി യാത്ര യാണ് പോകുന്നതെങ്കിൽ ഒന്നോർക്കുക.  കഴിവതും 8-9 മണിക്കുള്ളിൽ നിങ്ങളുടെ അത്താഴം കഴിക്കുക. അതും വളരെ ലൈറ്റായി എന്തെങ്കിലും. കഴിവതും അരി ഭക്ഷണം ഒഴിവാക്കുക. ശേഷം വണ്ടി ഓടിക്കുമ്പോൾ ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഒരു കടുംകാപ്പിയോ ചായയോ കുടിച്ചശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി യാത്ര തുടരുക. വീണ്ടും ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഒരു ഈഗോയും കാണിക്കാതെ വണ്ടി സൈഡാക്കി കുറച്ച് നേരം ഉറങ്ങുക. ആരും നിങ്ങളെ കളിയാക്കില്ല.
    പിന്നെ തമിഴ്നാട്ടിലും കർണാടകയിലും കൊള്ളക്കാർ നിങ്ങളുടെ വണ്ടി നിരീക്ഷിക്കും, മോഷ്ടിക്കാൻ ശ്രമിക്കും, അപകടത്തിൽ പെടുത്തും, എന്നൊക്കെ ഫേസ്ബുക്കിൽ  പരന്നു വരുന്നുണ്ട്. 10 ശതമാനം മാത്രം അതിൽ സത്യമുണ്ടാവും. ബാക്കി 90 ശതമാനം അപകടങ്ങളും ശ്രദ്ധക്കുറവും ഉറക്കവും ധാർഷ്ട്യവും മൂലം ഉണ്ടാവുന്നത് തന്നെയാണ്. കാരണം
   കേരളത്തിൽ 99 ശതമാനം മൂന്ന് വരി നാലുവരി പാതകളിലും സ്പീഡ് ക്യാമറ വെച്ചിട്ടുണ്ട്. അതുപോലെ ബാക്കി കുറേ  കുണ്ടും കുഴിയും ഉള്ള നാട്ടിൻപുറങ്ങളിലെ റോഡുകളും. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായാണ് തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ റോഡുകൾ. ഒട്ടുമിക്ക ഹൈവേകളും നല്ല വീതിയും പരപ്പും ഉള്ളവയാണ്. അത് കാണുമ്പോൾ മലയാളികളിൽ ഉറങ്ങിക്കിടക്കുന്ന ഡ്രൈവർ സിംഹങ്ങൾ സടകുടഞ്ഞ് ഉണരും. പിന്നെ എങ്ങനെ വണ്ടി 150-160 ൽ എത്തിക്കാം എന്നുള്ള ഗവേഷണം തുടങ്ങും. എങ്ങാനും ഒരു വണ്ടി ഓവർടേക്ക് ചെയ്ത് പോയാൽ പിന്നെ അതിനെ തിരിച്ചും ഓവർടേക്ക് ചെയ്ത് നിന്നെക്കാൾ വലിയ പുലിയാണ് ഞാൻ എന്ന് കാണിക്കാതെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. സമീപ കാലത്ത് കോയമ്പത്തൂർ - സേലം A2B റെസ്റ്റോറന്റിന് മുന്നിൽ  റൂട്ടിൽ ഒരു ആൾട്ടോ കാർ ഡിവൈഡറിന് മുകളിലൂടെ കേറി ഓപ്പോസിറ്റ് ട്രാക്കിൽ വന്ന ലോറിയുമായി ഇടിച്ചു തകർന്നത്  ഞങ്ങളുടെ കണ്മുന്നിലാണ്. ആ അപകടത്തിന് കാരണം ആൾട്ടോയെ ഓവർടേക് ചെയ്ത് പോയ Creta ക്ക് പുറകേ ഓവർടേക് ചെയ്യാൻ പാഞ്ഞതിന്റെ പരിണിത ഫലമായിരുന്നു. സ്വന്തം വണ്ടിയുടെ കണ്ടീഷൻ എന്താണ് അതിൽ എത്ര സ്പീഡിൽ വരെ പോയാൽ കൺട്രോൾ കിട്ടും എന്നൊന്നും ചിന്തിക്കാതെ കാൽ ആക്‌സിലേറ്ററിൽ അമർത്തരുത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് അത്.
     അതുപോലെ തന്നെ ഒരു വില്ലനാണ്  ഉറക്കം. ഉറക്കം വരുമ്പോൾ കൂടെ ഉള്ളവർ എന്ത് വിചാരിക്കും എന്ന് കരുതുന്നവരും,  ഉറക്കം ഒന്നും എനിക്ക് ഒരു പ്രശ്നമല്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ വീമ്പ് പറഞ്ഞ് ഞാൻ വല്യ പുള്ളിയാണെന്ന് കാണിക്കുന്നവരും ഒന്ന് ചിന്തിക്കുക നിങ്ങളുടെ ഈഗോയ്ക്കും വീമ്പിനും ബലിയാടാവുന്നത് നിങ്ങൾ മാത്രമല്ല. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നവരും എതിരെ വരുന്ന വാഹനത്തിൽ സഞ്ചരിക്കുന്നവരും റോഡിൽ നടക്കുന്നവരും നിൽക്കുന്നവരും ഒക്കെ അതിൽ പെടും. പൊലിയുന്നത് അവരുടെ കൂടെ സ്വപ്നങ്ങളും ജീവിതവുമാണ്.
ഉറക്കം വില്ലനായി വരുന്ന സമയം കൂടുതലും പുലർച്ചെ 2 മണിക്കും 5മണിക്കും ഇടയിൽ ഉള്ള സമയത്താണ്. നടന്നിരുന്ന അപകടങ്ങളുടെ സമയങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.  കാരണം സാധാരണ ഒരു മനുഷ്യൻ ഗാഢമായി ഉറങ്ങുന്ന സമയമാണ് ഈ നാല് മണിക്കൂറുകൾ. അതുകൊണ്ട് തന്നെ ഈ നാല് മണിക്കൂറുകൾ എത്ര പ്രൊഫഷണൽ ഡ്രൈവർമാരാണെങ്കിലും സൂക്ഷിക്കണം. കണ്ണടഞ്ഞു പോകുക,  കോട്ടുവാ വരുക, കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഒക്കെ മനസ്സിൽ ഓർമ വരുക, AC യിലും കഴുത്തിനു ചുറ്റും വിയർക്കുക ഇതൊക്കെ ഉറക്കം വരുന്നതിന്റെ ലക്ഷണമാണ്. അങ്ങനെ തോന്നൽ ഉണ്ടായാൽ ഒന്ന് സമയം ശ്രദ്ധിക്കുക. ഏതെങ്കിലും ഒരു പെട്രോൾ പമ്പോ, ആളുകൾ ഉള്ള common സ്ഥലങ്ങളിലോ വണ്ടി സൈഡാക്കി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് നിങ്ങൾ ചെയ്താൽ കൂടെ ഉള്ളവർ ആരും നിങ്ങളെ കളിയാക്കില്ല മറിച്ച് അവർ നിങ്ങളെപ്പറ്റി നല്ലത് മാത്രമേ ചിന്തിക്കൂ.
    പിന്നെ കൊല-കൊള്ളക്കാർ. ഞാൻ മുകളിൽ പറഞ്ഞ 10 ശതമാനം അപകടങ്ങൾ കരുതിക്കൂട്ടി ചെയ്യുന്നതാണ്. പൊതുവെ വിജനമായ സ്ഥലത്ത് വച്ചാണ് അതുപോലുള്ള അപകടങ്ങളും കൊലകളും കൊള്ളയും നടക്കുന്നത്. നിങ്ങളുടെ വണ്ടിയിലെ റിയർ വ്യൂ മിറർ തുറന്ന് വച്ചു തന്നെ വണ്ടി ഓടിക്കുക. രാത്രി യാത്രയിൽ വിജനമായ സ്ഥലങ്ങളിൽ റോഡിൽ നോക്കി ഓടിക്കുന്നതിനോടൊപ്പം മിററിലും കൂടി ശ്രദ്ധിച്ച് ഓടിക്കുക.
1) പിന്നിൽ ബൈക്കിൽ വന്നു ടയറിൽ കാറ്റില്ല
     പഞ്ചറാണ് എന്നൊക്കെ പറഞ്ഞാലും
     നിർത്തരുത് ( ഇപ്പോൾ ഇറങ്ങുന്ന
     ട്യൂബ്ലെസ്സ് ടയറുകൾ കാറ്റില്ലെങ്കിലും കുറച്ച്
     ദൂരം ഒക്കെ ഓടും ) ചിലപ്പോൾ
     പഞ്ചറൊന്നും ഉണ്ടാവില്ല വണ്ടി നിർത്താൻ
     വേണ്ടി മാത്രമായിരിക്കും അവർ
     പറയുന്നത്.
2) പെയിന്റ്,  മുട്ട ഒക്കെ ഗ്ലാസ്സിൽ
     എറിഞ്ഞാൽ പെട്ടെന്നുള്ള ഞെട്ടലിൽ
     Sprayer wiper ഇടരുത്. മുട്ട മുന്നിലെ
     ഗ്ലാസ്സിൽ വീണാൽ sprayer വൈപ്പർ ഇട്ടാൽ
     അത് വെള്ളം കൂടി ചേർന്ന് പതഞ്ഞ് 
     കാഴ്ച മറയ്ക്കും.
3) ദുരൂഹമായി ഏതെങ്കിലും വണ്ടിയോ
     ആളുകളോ ശ്രദ്ധയിൽ പെട്ടാൽ കുറച്ച്
     സ്പീഡ് കൂട്ടി അടുത്തുള്ള പോലീസ് aid
     പോസ്റ്റിൽ നിർത്തി വിവരം അറിയിക്കുക.
4) അടുത്തെങ്ങും aid post ഇല്ലെങ്കിലും
     പേടിക്കണ്ട ഓരോ 2 കിലോമീറ്ററിലും
     നാഷണൽ ഹൈവെയിൽ ഇടത് വശത്ത്
     ഹെല്പ്ലൈൻ നമ്പർ അടങ്ങുന്ന ബോർഡ്
     ഉണ്ടാവും. ആ നമ്പറിൽ വിളിച്ചു വിവരം
     അറിയിക്കുക
5) നിങ്ങളെ പിന്തുടരുന്നു അല്ലെങ്കിൽ
     നിരീക്ഷിക്കുന്നു എന്ന് സംശയിക്കുന്ന
     വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുക
    ( നമ്പർ തെറ്റോ ശരിയോ കുറിച്ചെടുക്കുക )
6) കഴിവതും വണ്ടികളിൽ dashbord camera
    ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. അധിക
    ചിലവായി കരുതണ്ട. സുരക്ഷക്ക്
    വേണ്ടിയാണ് എന്ന് കരുതിയാൽ മതി

വൽക്കഷ്ണം -  ഇതൊക്കെ നിങ്ങൾക്ക് തള്ളാം, കൊള്ളാം... അത് നിങ്ങളുടെ ഇഷ്ടം.  ഞാൻ ഒരു cinematographer /വെഡിങ് ഫോട്ടോഗ്രാഫർ ആണ്. കഴിഞ്ഞ 7 വർഷങ്ങളായി തമിഴ്‌നാട്ടിലും കർണാടകയിലും രാത്രിയും പകലും വ്യത്യാസമില്ലാതെ ഒറ്റക്കും കുടുംബമായും യാത്ര ചെയ്യുന്ന ആളാണ് ഞാൻ. എനിക്ക് ഇത് വരെ ഒരു അപകടവും നടന്നിട്ടില്ല. എന്നെ "കൊന്നു കൊള്ളയടിക്കാനും " ആരും ശ്രമിച്ചിട്ടില്ല. ഉറക്കം വന്നാൽ ടോളിലോ അല്ലെങ്കിൽ നല്ല ഒരു പെട്രോൾ പമ്പിലോ ചായക്കടക്ക് മുന്നിലോ വണ്ടി ഒതുക്കി കിടന്നുറങ്ങും. ക്ഷീണം മാറുമ്പോൾ അന്തസ്സായി വണ്ടി എടുത്ത് പോകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... (കടപ്പാട് വിഷ്ണു )

https://m.facebook.com/story.php?story_fbid=439269100206888&id=100023714044580

Saturday, May 25, 2019

ലോക തൈറോയ്ഡ് ദിനം World Thyroid Day


2008 തൊട്ടാണ് മേയ് 25 ആഗോള തൈറോയ്ഡ് ദിനമായി കൊണ്ടാടുന്നത്. വർദ്ധിച്ചുവരുന്ന തൈറോയ്ഡ് രോഗങ്ങളെപറ്റി പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

കുടിക്കുന്ന വെള്ളത്തിലെ അയഡിൻ മൂലകത്തിന്റെ കുറവുകൊണ്ടാണ് ധാരാളം കണ്ഠവീക്കരോഗികൾ ഭാരതത്തിൽ ഉണ്ടാകുന്നതെന്നാണ് അനുമാനം.
അതിനാൽ 7ാം പഞ്ചവത്സരപദ്ധതിയിലെ 20ാം നമ്പർ കാര്യപരിപാടിയായി അയഡിൻ അടങ്ങിയ ഉപ്പ്‌നിർബന്ധിതമാക്കിയത്.

കഴുത്തിന് മുൻപിലായി ചിത്രശലഭത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിൻ, ട്രൈഅയഡോതൈറോനിൻ എന്നീ ഹോർമോണുകളാണ് ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നത്.

ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ.

ഗോയിറ്റർ

തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.

കാരണങ്ങൾ

ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റർ പൊതുവെ മലമ്പ്രദേശങ്ങളിൽ കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡിൻ നിശ്‌ചിത അളവിൽ ചേർത്തിരിക്കുന്നതിലാൽ അയഡിൻ അപര്യാപ്‌തത കുറവാണ്.)

ഹൈപ്പർതൈറോയിഡിസം

തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. 20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.

കാരണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥി ആകെ വീങ്ങി ആവശ്യത്തിലേറെ ഹോർമോണുകൾ ഉത്‌പാദിപ്പിക്കുന്ന രോഗമാണ് ഗ്രേവ്‌സ് ഡിസീസ്. ഗ്രേവ്‌സ് രോഗമാണ് ഹൈപ്പർതെറോയിഡിസത്തിന്റെ പ്രധാനകാരണം. തൈറോയ്‌ഡ് ഗ്രന്ഥിയിലെ ചെറുമുഴകളും ചെറിയ തോതിൽ കാരണമാകുന്നുണ്ട്.

ഹൈപ്പോതൈറോയിഡിസം

തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം

കാരണങ്ങൾ

തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്‌ഥായണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്.

തൈറോയിഡൈറ്റിസ്

തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.

കാരണങ്ങളുടെ അടിസ്‌ഥാനത്തിൽ തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്.

ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്

സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂർവ്വമായി ഉണ്ടാകുന്ന രോഗമാണിത്.

പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്‌ത്രീകളിൽ തൈറോയ്‌ഡ് ഹോർമോൺ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്‌ഥയാണ് പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോർമോൺ വ്യതിയാനങ്ങൾ ഇവരിൽ വീണ്ടും വരാനിടയുണ്ട്. ഒരിക്കൽ ഈ രോഗം വന്നിട്ടുള്ളവർ പ്രത്യേകിച്ചും വീണ്ടും ഗർഭം ധരിക്കുന്നതിനു മുമ്പ് നിർബന്ധമായും തൈറോയ്‌ഡ് ഹോർമോൺ ടെസ്‌റ്റ് ചെയ്യണം.

തൈറോയ്‌ഡ് കാൻസർ:

വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് തൈറോയ്‌ഡ് കാൻസർ. മുമ്പേയുള്ള രോഗനിർണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്.

തൈറോയ്‌ഡ് കാൻസർ വിവിധ തരമാണ്. പാപ്പില്ലറി കാർസിനോമ, ഫോളിക്യുലാർ കാർസിനോമ, മെഡുല്ലറി കാർസിനോമ, അനാപ്ലാസ്‌റ്റിക് കാർസിനോമ, ലിംഫോമ.

കാരണങ്ങൾ

ബാല്യകാലത്ത് റേഡിയേഷൻ ഏൽക്കുന്നത്, അയഡിൻ കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാൻസറിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു. അപൂർവ്വമായ മെഡുല്ലറി കാർസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.

Thursday, May 23, 2019

വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു Applications are invited for Education Cash Awards


അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും

സംസ്ഥാനത്തെ സഹകരണസംഘം ജീവനക്കാരുടെ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2018-19 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, എച്ച്.ഡി.സി&ബി.എം, ജെ.ഡി.സി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ  ഉയർന്ന മാർക്ക്/ഗ്രേഡ് കരസ്ഥമാക്കിയവർക്കും ബി.ടെക്, എം.ടെക്, ബി.എസ്.സി നഴ്‌സിംഗ്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.എസ്, എം.ഡി, എം.ഡി.എസ് എന്നീ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഉയർന്ന മാർക്ക് നേടിയവർക്കും വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കൂടാതെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സെക്കൻഡറി/ഹയർസെക്കൻഡറി തലത്തിൽ 'എ' ഗ്രേഡ്  കരസ്ഥമാക്കിയവർക്കും സ്‌പോർട്‌സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുകയോ, ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയോ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്കും, അന്തർസർവകലാശാലതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കോളേജ് വിദ്യാർത്ഥികൾക്കും, എർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡിന് അപേക്ഷിക്കാം. സ്റ്റേറ്റ് ബോർഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി എന്നീ സിലബസുകളിൽ പഠിച്ച് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ+/എ1 ഗ്രേഡ് ലഭിച്ചവരുടെയും പ്ലസ്ടു വിന് 90 ശതമാനം മാർക്ക് നേടിയവരുടെയും അപേക്ഷകളാണ് ക്യാഷ് അവാർഡിന് പരിഗണിക്കുക.

വി.എച്ച്.എസ്.ഇ, എച്ച്.ഡി.സി&ബി.എം, ജെ.ഡി.സി എന്നി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കും മറ്റ് പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെയും പരിഗണിക്കും.

അപേക്ഷകൾ ലഭിക്കേണ്ട അവസാനതിയതി ജൂലൈ 31 വൈകിട്ട് അഞ്ചുവരെ.

അപേക്ഷകൾ അയക്കേണ്ട വിലാസം: അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്, പി.ബി. നമ്പർ-112, സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർബ്രിഡ്ജ് ജംഗ്ഷൻ, തിരുവനന്തപുരം-1.

നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും അംഗ സംഘങ്ങളുടെ ഭരണനിയന്ത്രണചുമതലയുള്ള ജില്ല/താലൂക്ക് തലത്തിലുള്ള ഓഫീസുകളുമായോ എംപ്ലോയീസ് വെൽഫയർ ബോർഡിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസ് (0471-2460339), കണ്ണൂർ (0497-2708370), തൃശൂർ (0487-2444266), എറണാകുളം (0484-2535693), തിരുവനന്തപുരം (0471-2460440) എന്നീ റീജിയണൽ ഓഫീസുകളുമായോ ബന്ധപ്പെടാം. കൂടാതെ www.kscewb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Saturday, May 18, 2019

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്‍റ് റിസല്‍ട്ട് പരിശോധിക്കാന്‍ ഈ വക കാര്യങ്ങള്‍ അറിഞ്ഞിരിക്കാം PlusOne trial allotment. Don't avoid these Important things.


അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

തിരുത്തലുകൾക്കുള്ള അപേക്ഷ

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം മേയ് 20ന് രാവിലെ പത്തിനു പ്രസിദ്ധീകരിക്കും.

സ്‌കൂളുകളിൽ നിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 ട്രയൽ റിസൾട്ട് 21 വരെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. ട്രയൽ അലോട്ട്‌മെന്റിനു ശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ മേയ് 21ന് വൈകുന്നേരം നാലിനു മുമ്പ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളിൽ സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇനിയും കൗൺസിലിങിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാതല കൗൺസലിങ് സമിതിക്ക് മുന്നിൽ 21നകം പരിശോധനക്ക് ഹാജരാക്കി റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിലുൾപ്പെടുത്തണം.

ഓൺലൈൻ അപേക്ഷ അന്തിമമായി സമർപ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകൾ സമർപ്പിക്കാത്തവർക്ക് അവ എതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കുന്നതിന് അവസാന അവസരം നൽകുന്നു. 21ന് വൈകിട്ട് നാലിനുള്ളിൽ അത്തരം അപേക്ഷകർ അനുബന്ധരേഖകൾ സഹിതം വെരിഫിക്കേഷനായി സമർപ്പിക്കണം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് ഹയർസെക്കണ്ടറി ഡയറക്ടർ അറിയിച്ചു.

ആദ്യ അലോട്ട്മെന്റ് 24 നാണ് പ്രസിദ്ധീകരിക്കുന്നത്. 4,99,030 വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിനായി സമീപിച്ചിരിക്കുന്നത്. ഇവരുടെ വെരിഫിക്കേഷന്‍ നടപടികള്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 3,61,763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വര്‍ദ്ധനയ്ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേ മാതൃകയില്‍ ഇത്തവണയും 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആദ്യ അലോട്ട്മെന്റിന് മുന്‍പ് സീറ്റ് വര്‍ദ്ധന നടപ്പാക്കാന്‍ കഴിയില്ല. ആദ്യ അലോട്ട്മെന്റിന് ശേഷമായിരിക്കും അധിക സീറ്റ് ലഭ്യമാകുക. പ്രധാന അലോട്ട്മെന്റില്‍ പ്രവേശനം സാദ്ധ്യമാകാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനു മുമ്ബ് സീറ്റ് വര്‍ദ്ധിപ്പിക്കുന്നതോടെ പ്രവേശനം സാദ്ധ്യമാകും.

ജൂണ്‍ 3ന് മുമ്പ് രണ്ട് പ്രധാന അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി 3ന് ക്ലാസ് ആരംഭിക്കും. തുടര്‍ന്ന്, ജൂലായ് അഞ്ചിനകം രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ കൂടി നടത്തും. സേ പരീക്ഷാഫലം കൂടി കണക്കിലെടുത്താണിത്. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഇക്കുറി പരമാവധി കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Friday, May 17, 2019

Join Food Craft Institute; Achieve a Job in 12 Months ഫുഡ് ക്രാഫ്റ്റ് പഠിക്കാം; 12 മാസംകൊണ്ട‌് ജോലി


അപേക്ഷ ഫോം


പ്രോസ്പെക്ടസ്


പത്താം ക്ലാസ‌് ജയിച്ചാൽ ഒരു വർഷംകൊണ്ട‌് തൊഴിൽ രംഗത്തേക്ക‌് കടക്കാൻ വഴിയൊരുക്കുന്നതാണ‌് ഫുഡ‌് ക്രാഫ‌്റ്റ‌് കോഴ‌്സുകൾ. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തിയതി മേയ് 31 ആണ‌്.

കോഴ‌്സുകൾ: 
ഫ്രണ്ട‌് ഓഫീസ‌് ഓപറേഷൻ, ഫുഡ‌് ആൻഡ‌് ബീവറേജ‌് സർവീസ‌്,  ഹോട്ടൽ അക്കമേഡേഷൻ ഓപറേഷൻ, ഫുഡ‌് പ്രൊഡക്ഷൻ,ബേക്കറി ആൻഡ‌് കൺഫക‌്ഷനറി,  കാനിങ‌് ആൻഡ‌് ഫുഡ‌് പ്രിസർവേഷൻ.

ഫ്രണ്ട‌് ഓഫീസ‌് ഓപറേഷൻ, ഫുഡ‌് ആൻഡ‌് ബീവറേജ‌് സർവീസ‌്, ഹോട്ടൽ അക്കമേഡേഷൻ ഓപറേഷൻ എന്നീ കോഴ‌്സുകൾക്ക‌് പ്രവേശന ഫീസ‌് 100 രൂപ, ട്യൂഷൻ ഫീസ‌് 6850 രൂപ, ലാബ‌് ഫീസ‌് 6750 രൂപ, പരീക്ഷാ ഫീസ‌് 300 രൂപ (ആകെ 14000 രൂപ) എന്നിങ്ങനെയാണ‌് ഫീസ‌്.

ഫുഡ‌് പ്രൊഡക്ഷൻ,ബേക്കറി ആൻഡ‌് കൺഫക‌്ഷനറി,  കാനിങ‌് ആൻഡ‌് ഫുഡ‌് പ്രിസർവേഷൻ എന്നീ കോഴ‌്സുകൾക്ക‌് പ്രവേശന ഫീസ‌് 100 രൂപ, ട്യുഷൻ ഫീസ‌് 6850 രൂപ,  ലാബ‌് ഫീസ‌് 12750 രൂപ, പരീക്ഷാ ഫീസ‌് 300 രൂപ (ആകെ 20000 രൂപ). കോഴ‌്സ‌് പൂർത്തിയാക്കിയാൽ പ്ലേസ‌്മെന്റും ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ മുൻകൈയിൽ ഒരുക്കുന്നുണ്ട‌്.

അപേക്ഷ ഫോം ഫുഡ‌്ക്രാഫ‌്റ്റ‌് ഇൻസ‌്റ്റിറ്റ്യുട്ടിന്റെ  www.fcikerala.org  വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ശേഷം, പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഏതു സെൻററിലാണോ അപേക്ഷിക്കുന്നത് ആ സെൻററിലെ പ്രിൻസിപ്പാളിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാറാൻ പറ്റുന്ന വിധത്തിൽ ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് 50 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികൾക്ക് 25 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് എടുത്തതും ചേർത്ത് അപേക്ഷിക്കുന്ന സെൻററിലേക്ക് അവസാന തീയതിക്കകം കിട്ടുന്ന രീതിയിൽ അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോട്ടോയും ടിസി യും;  പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉള്ള വിദ്യാർഥികളും, ഏതെങ്കിലും തരത്തിലുള്ള മുൻഗണനക്ക് അർഹതയുള്ളവരും ആധാർ കാർഡിൻറെ കോപ്പിയും, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / വരുമാന സർട്ടിഫിക്കറ്റ്/ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഇവയിൽ ആവശ്യമായവ), സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം പേരും വിലാസവും എഴുതിയ ഒരു പോസ്റ്റ് കാർഡ് എന്നിവ കൂടി വയ്ക്കണം.

 കൂടുതൽ വിവരങ്ങൾക്ക‌് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് - 0471 2310441.

 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളും ഫോൺ നമ്പറുകളും:

തിരുവനന്തപുരം–- -0471 2728340 കൊല്ലം–- - 0474 2767635 കോട്ടയം–- - 0481 2312504 തൊടുപുഴ–- - 0486 2224601 ചേർത്തല–- - 0478 2817234 കളമശ്ശേരി–- - 0484 2555385 തൃശൂർ–- - 0487 2384253 പാലക്കാട്–- - 0487 2384253 പെരിന്തൽമണ്ണ–- - 0493 3224025 തിരൂർ–- - 0494 2430802 കോഴിക്കോട് –- - 0495 2372131 കണ്ണൂർ–- - 0497 2706904 കാസർകോട് –- - 0467 2236347

Monday, May 13, 2019

RECRUITMENT OF SPORTS PERSONNEL IN KERALA POLICE കായികതാരങ്ങൾക്ക് കേരളപോലീസിൽ അവസരം



സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷഫോറം

കേരളാ പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   അത്‌ലറ്റിക് , വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും അപേക്ഷിക്കാം.  അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സായുധ പോലീസ് സേനാഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം - 5 എന്ന വിലാസത്തില്‍ ലഭിക്കണം.  വിജ്ഞാപനം, അപേക്ഷാ ഫാറം, മറ്റു വിവരങ്ങള്‍ എന്നിവ കേരളാ പോലീസിന്‍റെ വെബ്സൈറ്റില്‍ (www.keralapolice.gov.in) ലഭിക്കും.

Sunday, May 12, 2019

വിദ്യാധന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു: അവസാന തീയതി മേയ് 31 Vidyadhan Scholarship 2019

നിർദേശങ്ങൾ


ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെയും, കുമാരി ഷിബുലാലിന്റെയും നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ (എസ് ഡി എഫ് ) വിദ്യാധൻ സ്‌കോളർഷിപ്പുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. രണ്ടു ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.

2019 ൽ എ-പ്ലസ് ഗ്രേയ്ഡിലോ, എ ഗ്രേയ്ഡിലോ എസ് എസ് എൽ സി പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 31  വരെ  www.vidyadhan.org എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കാം. പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകളിൽ തുടർച്ചയായി നല്ല മാർക്കുകളോടെ പഠനം തുടരുകയാണെങ്കിൽ മറ്റു ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രാധാകൃഷ്ണനെ (ഫോൺ : 91 94464 69046) ബന്ധപ്പെടാം.

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ: സമൂഹത്തോടുള്ള പ്രതിബദ്ധത, വിദ്യാഭ്യാസത്തിലൂടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് സരോജിനി ദാമോദാരൻ ഫൗണ്ടേഷൻ നിലവിൽ വന്നത്. കേരളത്തിലെ ആലപ്പുഴയിൽ പാർശ്വവത്കൃതരായ കുറച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തിക്കൊണ്ട് ചെറിയ രീതിയിൽ സ്ഥാപിതമായതാണ് ഫൗണ്ടേഷൻ. കുമാരി ഷിബുലാൽ, എസ് ഡി ഷിബുലാൽ എന്നിവർ ചേർന്ന് 1999 ൽ സ്ഥാപിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഇന്ന് വിദ്യാഭ്യാസം, കായികം, കുഞ്ഞുങ്ങളുടെ ആരോഗ്യം, ജൈവ കൃഷി, സാമൂഹ്യ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ ഇടപെടലുകൾ നടത്തി വികസനത്തിനു വഴിയൊരുക്കി വരുന്നു. വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിൽ വിദ്യാധൻ, വിദ്യാരക്ഷക്, വിദ്യാക്രീഡ എന്നെ സ്‌കോളർഷിപ്പുകളും, കുഞ്ഞുങ്ങളുടെ ആരോഗ്യ രംഗത്ത് ആയുർധൻ പുരസ്‌കാരം, ജൈവ കാർഷിക രംഗത്ത് അക്ഷയ പുരസ്‌കാരം, സാമൂഹ്യ രംഗത്ത് ഹരിശ്രീ പുരസ്‌കരം എന്നിവ നൽകി വരുന്നു.

Saturday, May 11, 2019

International Nurses Day അന്തർദേശീയ നഴ്‌സസ് ദിനം


ഭൂമിയിലെ മാലാഖമാരുടെ ദിനം (ലോക നേഴ്‌സസ് ദിനം)

ലോകമെമ്പാടുമുള്ള നേഴ്‌സ് സമൂഹം മെയ് 12 ലോക നേഴ്‌സസ് ദിനമായി എല്ലാവര്‍ഷവും ആചരിക്കുന്നു.

ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. നേഴ്‌സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്‌സസ് ഡേ ആയി ആചരിക്കുന്നത്.

1820 മേയ് 12 നായിരുന്നു 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫ്ലോറൻസിന്‍റെ ജനനം. ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നൽകിയാണ് മാതാപിതാക്കൾ ഫ്ലോറൻസിനെ വളർത്തിയത്. എന്നാൽ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറൻസിന് താൽപ്പര്യം. അതിനായി അവർ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്രീമിയൻ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നൽകിയ 38 നേഴ്‌സുമാരോടൊന്നിച്ച്‌ സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. പകൽ ജോലി കഴിഞ്ഞാൽ രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി.

പിന്നീട് ഫ്ലോറൻസ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേർക്ക് അവിടെ പരിശീലനം നൽകി. 1883ൽ വിക്ടോറിയ രാജ്ഞി ഫ്ലോറൻസിന് റോയൽ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ൽ ഓർഡർ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തിൽ മാന്യതയുണ്ടാക്കിയ 'വിളക്കേന്തിയ മാലാഖ' 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ഇന്ന്, നഴ്സിങ് രംഗത്ത് വിപ്ലവം തീർത്ത ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജന്മദിനം ലോകം അന്തർദേശീയ നഴ്‌സസ് ദിനമായി ആചരിക്കുകയാണ്.

 നഴ്സുമാർ സമൂഹത്തിനു നൽകുന്ന അവരുടെ വിലയേറിയ സേവനം ഓർമപ്പെടുത്താനാണ് നഴ്സസ് ദിനവും  നടത്തുന്നത്.    മുന്നില്‍ വരുന്നവരുടെ ദുഖത്തെ സ്വയം നെഞ്ചിലേറ്റിയും, ഉള്ളിലുള്ള സങ്കടങ്ങളെ മറന്നുകൊണ്ടു രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും സന്തോഷങ്ങളില്‍ പങ്കു കൊണ്ടും, പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ കൈകളില്‍ ഏറ്റുവാങ്ങുമ്പോഴും മൃതശരീരം പൊതിഞ്ഞുകെട്ടി നല്‍കുമ്പോഴും 'മരവിച്ച മനസ്സ് ' എന്നു മറ്റുള്ളവര്‍ വിധി എഴുതുമ്പോളും മനസ്സിലെ വികാരവേലിയേറ്റങ്ങളെ നിയന്ത്രിച്ച് സാഹചര്യത്തിനനുസരിച്ച് പെരുമാറുകയും , ദിവസത്തിന്റെ പകുതി സമയവും ആശുപത്രികളില്‍ ചിലവാക്കുകയും ചെയ്തു , "ഭൂമിയിലെ മാലാഖ" എന്ന നാമധേയത്തില്‍ തളച്ചിട്ടിരിക്കുന്ന നഴ്സുമാരുടെ ദിവസമാണ്.

Mother’s Day മാതൃദിനം


മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നത്.

പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറി.

Friday, May 10, 2019

Kerala University UG Admission 2019-20: Online Registration Started കേരള സർവകലാശാല : ഒന്നാംവർഷ ബിരുദ പ്രവേശനം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു



ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപേക്ഷിക്കേണ്ട വിധം


ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2019 
 ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിന് അവസരം

കേരള  സര്‍വകലാശാലയില്‍  പുതുതായി  മൂന്ന്  സ്വാശ്രയ  കോളേജുകള്‍ ക്ക്  അഫിലിയേഷന്‍  നല്‍കിയിരിക്കുന്നു.

ഒന്നാം അലോട്ട്മെന്റ് നിർദേശങ്ങൾ

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ്‌ സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2019-20 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (http://admissions.keralauniversity.ac.in) ആരംഭിച്ചു.

എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./ എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍, സ്‌പോര്‍ട്‌സ് ക്വാട്ട ഉള്‍പ്പെടെ) ഏകജാലകസംവിധാനം വഴി അപേക്ഷ നൽകണം.

പരാതിരഹിതമായ ഓൺലൈൻ രജിസ്‌ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർഥികൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പരുകൾ പ്രവേശന നടപടികൾ അവസാനിക്കുംവരെ മാറ്റരുത്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകൾ രജിസ്‌ട്രേഷൻ കാലയളവിൽ വിദ്യാർഥികൾക്ക് അവരവരുടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു പരിഹരിക്കാം. രജിസ്‌ട്രേഷൻ പൂർത്തികരിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം.

ഫീസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാൻഡ്‌ ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല. സംശയനിവാരണത്തിന് എല്ലാ പ്രവൃത്തിദിവസങ്ങളിലും 8281883052, 8281883053 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്‌മെന്റുകളുടെയും തീയതി എന്നിവ പിന്നീട് വിജ്ഞാപനം ചെയ്യും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. പ്രവേശനസമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.

കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി 2019 വർഷത്തെ പരീക്ഷ പാസായ വിദ്യാർഥികൾ അവരുടെ പേരും രജിസ്റ്റർ നമ്പരും ഓൺലൈൻ അപേക്ഷയിൽ ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് വിവിധ വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ സ്വമേധയാ തന്നെ രേഖപ്പെടുത്തപ്പെടും. അത്തരത്തിൽ രേഖപ്പെടുത്തിയ മാർക്കുകൾ തിരുത്താൻ വിദ്യാർഥികൾക്ക് സാധിക്കുകയില്ല. പുനർമൂല്യനിർണയം വഴിയോ മറ്റോ മാർക്കുകൾക്ക് മാറ്റം വന്നാൽ സർവകലാശാലയുടെ അറിവോടെ മാത്രമേ തിരുത്തുകൾ വരുത്താൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് http://admissions.keralauniversity.ac.in  വെബ്‌സൈറ്റിലെ  Press Releases  എന്ന ലിങ്ക് സന്ദർശിക്കുക.



Thursday, May 9, 2019

A Golden Feather in the Crown of Chirakkara GHS ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി


2018-19 എസ് എസ് എൽ സി പരീക്ഷയിൽ ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിന് ചരിത്ര വിജയം. പരീക്ഷ എഴുതിയ 91 വിദ്യാർത്ഥികളിൽ 27 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് ഹൈസ്കൂളുകളിൽ എ പ്ലസ് കളുടെ ശതമാനത്തിൽ (29.7%) ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിന് ഒന്നാം സ്ഥാനമാണ്.

ചിറക്കര പഞ്ചായത്തിലെ ഹൈസ്കൂളുകളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയതും ചിറക്കര ഗവൺമെന്റ് ഹൈസ്കൂളാണ്. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ (809) വിമല ഹൃദയ എച്ച് എസ് എസിൽ 106 പേർക്കാണ്  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് (13.1%).

എ പ്ലസ് കളുടെ ശതമാനം

അമൃത പാരിപ്പള്ളി (43÷475)x100= 9.05%

എസ് എൻ ട്രസ്റ്റ് ചാത്തന്നൂർ (26÷130)x100= 20%

ജി എച്ച് എസ് ചാത്തന്നൂർ (51÷346)x100= 14.7%

എൻ എസ് എസ് ചാത്തന്നൂർ (80÷331)x100= 24.2%

ജി എച്ച് എസ് ഭൂതക്കുളം (58÷308)x100= 18.8%

ജി എച്ച് എസ് ചിറക്കര (27÷91)x100= 29.7%

Tuesday, May 7, 2019

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്: വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാം Online Verification of SSLC 2019 Certificate Details


2019   മാര്‍ച്ചില്‍   എസ്.എസ്.എല്‍.സി  പരീക്ഷ  എഴുതിയ  വിദ്യാര്‍ത്ഥികള്‍ക്ക്/അവരുടെ രക്ഷിതാക്കള്‍ക്ക്   പരീക്ഷാഭവന്റെ   https://sslcexam.kerala.gov.in   എന്ന   വെബ്സൈറ്റിൽ "CERTIFICATE  PREVIEW”   എന്ന  ലിങ്കിലൂടെ  രജിസ്റ്റര്‍  നമ്പറും  ജനനതീയതിയും  നല്‍കി എസ്.എസ്.എല്‍.സി  സര്‍ട്ടിഫിക്കറ്റില്‍  വരുന്ന  വിവരങ്ങള്‍  പരിശോധിക്കുന്നതിനുള്ള  അവസരം 2019   മെയ്   7   മുതല്‍   13   വരെ  ലഭ്യമാകുന്നതാണ്.    പരിശോധനയില്‍  കണ്ടെത്തുന്ന  തെറ്റുകള്‍ വിദ്യാര്‍ത്ഥി  പഠിച്ച  സ്കൂള്‍  ഹെഡ്മാസ്റ്ററെ  രേഖാമുലം  അറിയിക്കേണ്ടതാണ്.   

സ്കൂള്  അധികൃതര്‍ക്കും തങ്ങളുടെ  സ്കൂളില്‍  പരീക്ഷ  എഴുതിയ  വിദ്യാര്‍ത്ഥികളുടെ  സര്‍ട്ടിഫിക്കറ്റ്  വിവരങ്ങള്‍  അഡ്മിഷൻ രജിസ്റ്ററുമായി   ഒരിക്കല്‍  കൂടി  പരിശോധിക്കാവുന്നതാണ്.    വിദ്യാര്‍ത്ഥികള്‍  ചൂണ്ടികാണിക്കുന്ന തിരുത്താവുന്ന  തെറ്റുകള്‍/സ്കൂള്‍  അധികൃതര്‍  കണ്ടെത്തുന്ന  തെറ്റുകള്‍  എന്നിവ  തിരുത്തുന്നതിന് അനുബന്ധ  രേഖകള്‍  സഹിതം  നിശ്ചിത  മാതൃകയിലുള്ള  (വെബ്സൈറ്റില്‍  ലഭ്യമാണ്.)    അപേക്ഷ കവറിങ്  ലെറ്റർ  സഹിതം    പരീക്ഷാഭവനിലേക്ക്  2019  മെയ്  14  ന്  വൈകിട്ട്  4  മണിക്കുള്ളില്‍ ലഭിക്കത്തക്കവിധം  തപാലില്‍  അയക്കുകേയാ  /നേരിട്ട്  എത്തിക്കുകേയാ  ചെയ്യേണ്ടതാണ്.    കവറിന് പുറത്ത്   sslc  march  2019  correction   എന്ന്  രേഖപ്പെടുത്തിയിരിക്കണം.    തിരുത്തലുകള്‍ക്ക് നേരെത്തെ  മൂന്നു  അവസരങ്ങള്‍  നല്‍കിയിരുന്നു    ആയതിനാല്‍  മെയ്   14ന്  ശേഷം  ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും  പരിഗണിക്കുന്നതല്ല.

ഒന്‍പതാം ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്കുകള്‍ 2019

2019-20 വര്‍ഷത്തേക്കുള്ള ഒന്‍പതാം ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്കുകള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
 

മലയാളം AT                                      മലയാളം BT                                      


English                                                Hindi


ഗണിതം                                             Mathematics


ഫിസിക്സ്‌                                              Physics


കെമിസ്ട്രി                                         Chemistry


ബയോളജി                                        Biology   
 

SS 1 Mal                                               SS 1 Eng


SS 2 Mal                                               SS 2 Eng

Sunday, May 5, 2019

ചട്ടമ്പിസ്വാമി സമാധി ദിനം Samadhi of Chattambi Swami


ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)

 കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

ജനനവും ബാല്യവും

തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര നായർ കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവി . അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.  സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോടു് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്കു് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ വീട്ടുജോലിക്കു് പോയാണു് കുടുംബം പുലർത്തിയിരുന്നതു്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പുജാരിയായ ബ്രാഹ്മണനായിരുന്നു. സംബന്ധം രീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്കു്, തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു. സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളൊക്കെയും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വന്തം ഭവനത്തിലെ തന്നെ അനുഭവവും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്.

വിദ്യാഭ്യാസം

വളരെ ദരിദ്ര കുടുംബ സാഹചര്യമായതിനാൽ സ്വാമിക്കു് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാനുള്ള മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. അയൽവീടുകളിലെ കുട്ടികളുടെ സഹായത്തോടെ സ്വാമി അക്ഷരാഭ്യാസം നടത്തി. സംസ്കൃതത്തിലേയും തമിഴിലേയും തമിഴും മലയാളത്തിലേയും മലയാളവും പ്രാഥമിക പാഠങ്ങൾ ഹൃദിസ്ഥമാക്കി. കുറച്ചു കാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു. പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി.

പ്രാരബ്ദങ്ങൾക്കിടയിൽ

പഠിത്തം അധികം നാൾ തുടരാൻ കുഞ്ഞനു് കഴിഞ്ഞില്ല. വീട്ടീലെ ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടി വരികയും മാതാവിനും സഹോദരങ്ങൾക്കും ചിലവിനു വേണ്ട വക കണ്ടെത്താൻ ജോലി ആവശ്യമായി വന്നു. ഒരു ജോലിയോടും പുച്ഛമോ വെറുപ്പോ ഉണ്ടായിരുന്നില്ല. സർ ടി. മാധവറാവു ദിവാനായിരുന്നകാലത്തു് സെക്രട്ടറിയറ്റ് നിർമ്മാണത്തിനു് ഇഷ്ടികയും മണലും മണ്ണും മറ്റും ചുമക്കുന്ന ചുമട്ടുകാരനായി. അതിനുശേഷം കൊല്ലൂർ മഠക്കാരുടെ കണക്കുകൾ എഴുതുന്ന ജോലി ചെയ്തു. ഒരു വക്കീൽ ഗുമസ്തനായും കുറച്ചു നാൾ ജോലി നോക്കി. പിന്നീടു് നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി കുറേക്കാലം കൂടി. മതം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങിയ പലതിലും അവനുള്ള താല്പര്യം അറിയാനിടയായ തദ്ദേശസവാസികൾ തങ്ങളുടെ സംശയങ്ങൾ തീർക്കാൻ ആ യുവാവിനെ സമീപിച്ചു തുടങ്ങി. നീണ്ട താടി, മുടങ്ങാത്ത യോഗപരിശീലനം, ധ്യാനം, ലളിതജീവിതം എല്ലാം ജനങ്ങൾ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടെ കുഞ്ഞൻപിള്ള സ്വാമി എന്നറിയപ്പെട്ടു. പല എഴുത്തുകാരും വളരെ ദരിദ്രകുടുംബങ്ങളിൽ നിന്നു വന്നവരായിരുന്നു. അവർക്കെല്ലാം എന്നും ജോലി കിട്ടിയെന്നുവരില്ല. അതു മനസ്സിലാക്കിയ കുഞ്ഞൻപിള്ള തനിക്കു കിട്ടുന്നതിൽ ഒരു പങ്ക് ഒന്നും കിട്ടാത്തവർക്കു വീതിച്ചുകൊടുത്തു. ആ യുവാവിനു് എല്ലാവരോടും ഒരേപോലെ സ്നേഹമായിരുന്നു. പിന്നീടു ജോലി ഭൂതപ്പാണ്ടിയിലേക്കു മാറ്റി. ഈ പ്രദേശം ദക്ഷിണേന്ത്യൻ തത്ത്വശാസ്ത്രം, സംസ്കാരം, ശാസ്ത്രങ്ങൾ ഇവയുടെ തട്ടകമാണു്. ഇവിടവും ചുറ്റുവട്ടത്തുള്ള വീടുകളും ക്ഷേത്രങ്ങളും ശൈവസിദ്ധാന്ത സമ്പ്രദായത്തെയും സിദ്ധവൈദ്യത്തെയും പറ്റി മനസ്സിലാക്കാനുതകുന്ന നല്ല വിദ്യാകേന്ദ്രങ്ങളായിരുന്നു. ഇവിടെ വച്ചു് കുഞ്ഞൻ തമിഴിലുള്ള തന്റെ അറിവു് കൂടുതൽ മെച്ചപ്പെടുത്തി. മതം, തത്ത്വശാസ്ത്രം, ചരിത്രം, വൈദ്യം ഇവയെ സംബന്ധിച്ചു തമിഴിലുള്ള ചില പഴയ കൈയെഴുത്തു പ്രതികളും താളിയോലകളും പരിശോധിക്കാനുള്ള സുവർണ്ണാവസരം കിട്ടി. എന്നാൽ ഏറെ താമസിയാതെ ജോലിവേണ്ടെന്നുവച്ചു് തിരുവനന്തപുരത്തിനു മടങ്ങി. സെക്രട്ടറിയറ്റിലേക്കു് ഗുമസ്തന്മാരെ നിയമിക്കാൻ ദിവാൻ സർ ടി. മാധവറാവു നടത്തിയ പരീക്ഷ ജയിച്ചു് അവിടെ കണക്കപ്പിള്ളയായി. എന്നാൽ കുഞ്ഞൻപിള്ള സർക്കാർ ജീവനക്കാരനായി അധികനാൾ തുടർന്നില്ല.

ജ്ഞാന പ്രജാഗരം

സർക്കാർ ജീവനം ഉപേക്ഷിച്ച കുഞ്ഞൻ പിള്ള, രാമൻപിള്ള ആശാന്റെ നേതൃത്വത്തിലുള്ള 'ജ്ഞാന പ്രജാഗരം' എന്ന സാംസ്കാരിക സംഘത്തിലെ സജീവ അംഗമായി. അതു് മനോന്മണീയം സുന്ദരംപിള്ള, തൈക്കാട്‌ അയ്യാസ്വാമി, സ്വാമിനാഥ ദേശികൻ തുടങ്ങിയ മഹാപണ്ഡിതന്മാരുടെ പരിചയം നേടിക്കൊടുത്തു. പണ്ഡിതന്മാരുമായും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുമായും ബന്ധപ്പെടാനും തന്റെ അറിവു് വിപുലമാക്കാനും അങ്ങനെ അദ്ദേഹത്തിനു് അവസരം കിട്ടി. മനോന്മണീയം സുന്ദരംപിള്ളയുമായുള്ള സൗഹൃദം പാശ്ചാത്യ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങൾ മനസ്സിലാക്കാനും, ബൈബിൾ പഠനത്തിലും സഹായകമായി. സംസ്കൃതവ്യകരണ പഠനത്തിനായി ഇലത്തൂർ രാമശാസ്ത്രികളുടെ അടുക്കൽ ചെന്നു. തിരുവനന്തപുരം മഹാരാജാസു് കോളജിൽ തമിഴു് പ്രൊഫസറായിരുന്ന സ്വാമിനാഥ ദേശികൻ തമിഴു് വ്യാകരണം പഠിപ്പിച്ചു. തൈക്കാട്‌ അയ്യാ സ്വാമി യുമായുള്ള പരിചയം കുഞ്ഞൻപിള്ളയ്ക്ക് തമിഴു് പ്രമാണ ഗ്രന്ഥങ്ങളനുസരിച്ചുള്ള വേദാന്ത ചിന്തകളിലേക്കു്, പ്രത്യേകിച്ചും, ദക്ഷിണദേശത്തെ ശൈവമാർഗ്ഗാവലംബികളുടെ പരമ്പരാഗത ചിന്താ സമ്പ്രദായങ്ങളിലേക്കുള്ള പ്രവേശനകവാടം തുറന്നുകൊടുത്തു.

സുബ്ബാജടാവല്ലഭരുടെ കീഴിൽ ഉപരിപഠനം

തിരുനെൽവേലി ജില്ലയിലെ കല്ലടക്കുറിച്ചിഗ്രാമത്തിൽ സുബ്ബാ ജടാപാഠി എന്ന സുബ്ബാജടവല്ലഭരുടെ ജ്ഞാനക്ഷേത്രത്തിലെ വിദ്യാഭ്യാസമാണു് കുഞ്ഞൻപിള്ളയുടെ വീക്ഷണത്തെയും, ആദ്ധ്യാത്മികതയിലൂടെയുള്ള മുന്നേറ്റത്തെയും പൂർണ്ണതയിലെത്തിച്ചതു്. സുബ്ബാജടവല്ലഭർ ഭക്ഷിണഭാരതം മുഴുവൻ അറിയപ്പെടുന്ന ആചാര്യനായിരുന്നു. തർക്കശാസ്ത്രം, വ്യാകരണം, മീമാംസ, ഭാരതീയ അദ്ധ്യാത്മിക നിശൂഢശാസ്ത്രം, വേദങ്ങൾ, വേദാന്തം ഇവയിൽ അദ്ദേഹത്തിനു തുല്യനായി മറ്റൊരാളില്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം വേണാട്ടു രാജാക്കന്മാരുമായി ഗാഢബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റ ഭവനത്തിൽ നടന്ന വിവിധവിഷയങ്ങളിലുള്ള ശില്പശാലകളിലും സംവാദങ്ങളിലും ഭാഗഭാക്കുകളാകുന്നതിനുവേണ്ടി, നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പണ്ഡിതന്മാർ എത്തിയിരുന്നു. കുഞ്ഞൻപിള്ളയ്ക്ക് അതിലൊക്കെ പങ്കെടുക്കാനുള്ള അസുലഭാവസരം കിട്ടി. അതിപ്രാചീനങ്ങളായ കൈയെഴുത്തു പ്രതികൾ കൊണ്ടും സമ്പന്നവും, പണ്ഡിതോചിത ചർച്ചാ -സംവാദാദികൾ കൊണ്ടു മുഖരിതവും, വിവിധ വിഷയങ്ങളിലുള്ള പഠനമനനങ്ങൾ നിരന്തരം നടന്നിരുന്നതുമായ ആ ഗുരുകുലത്തിൽ നിന്നാണു് മതം, സമൂഹം ഇവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്കു കുഞ്ഞൻപിള്ള തുടക്കം കുറിച്ചതു്. ആ ജ്ഞാനക്ഷേത്രത്തിൽ നിന്നു തന്നെയാണ് ആ യുവാവു് തമിഴു്‌ സംസ്കൃതഭാഷകളിലുളള ശാസ്ത്രങ്ങളിൽ ആഴവും പരപ്പുമുള്ള ജ്ഞാനവല്ലഭത്വം നേടിയതും. അവിടുത്തെ ജീവിതത്തിനിടയ്ക്കു് ആ ജ്ഞാനഭിക്ഷു വേദങ്ങൾ, തർക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം എല്ലാം പഠിച്ചു. കുഞ്ഞൻപിള്ളയുടെ ഓർമ്മ ശക്തി അപാരമായിരുന്നു. ഒരിക്കൽ കേട്ടതോ വായിച്ചതോ ഒരിക്കലും മറന്നില്ല. ഇതെല്ലാംകൊണ്ടു് ഋഷി തുല്യനായ ഗുരു ആ ശിഷ്യനെ മറ്റെന്തിനെക്കാളും സ്നേഹിച്ചു. ഗുരുവുമൊത്തുള്ള യാത്രകളും മറ്റും ആ യുവശിഷ്യനു് ശൈവമതാചാര്യന്മാരുമായും, സന്ന്യാസിമാരുമായും, സിദ്ധ്യവൈദ്യവിശാരദന്മാരുമായും, ഉപകരണ വാദനവിദഗ്ദ്ധരുമായും പരിചയപ്പെടാനും ഇടപഴകാനുമുള്ള സുവർണ്ണാവസരം പ്രദാനം ചെയ്തു. ആ ഗ്രാമത്തിലെ ഒരു മഹായോഗിയിൽ നിന്നു് തമിഴകത്തു നിലവിലിരുന്ന യോഗ സമ്പ്രദായത്തിന്റെ ഉപരി മുറകൾ വശമാക്കി. പാരമ്പര്യമായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ ചികിത്സ നടത്തുന്ന ഒരു കുടുംബത്തിൽനിന്നും ആ വൈദ്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ പഠിച്ചു. പശ്ചിമ പർവത നിരകളുടെ തെക്കേ അറ്റത്തുള്ള ആ പ്രദേശത്തു് കാണപ്പെട്ടിരുന്ന നിരവധി ഔഷധസസ്യങ്ങൾ ഏതൊക്കെയെന്നും, അവയുടെ പ്രായോഗവിധികൾ എന്തൊക്കെയെന്നും പഠിച്ചു. കല്ലടക്കുറിച്ചി വിടുന്നതിനുമുമ്പു് സിദ്ധവൈദ്യത്തിലെ മിക്കവാറും എല്ലാ പ്രമാണ ഗ്രന്ഥങ്ങളും വായിച്ചു പഠിച്ചു. ജടാവല്ലഭരുടെ ഗുരുകുലത്തിൽ സംഗീത സദസ്സുകൾ നിത്യേനയെന്നോണം അരങ്ങേറിയിരുന്നു. കലാകാരന്മാരുമായി പരിചയപ്പെടാനും, ആ വാദ്യോപകരണങ്ങളുടെ പ്രയോഗരീതികൾ മനസ്സിലാക്കാനുമുള്ള അവസരം പ്രയോജനപ്പെടുത്തി. ആ യുവാവിന്റെ നീണ്ടു കറുത്ത താടി, നെറ്റിയിലെ ഭസ്മക്കുറി, ലളിതമായ വെളുത്ത വസ്ത്രം, ശരീരശുദ്ധി, സംഗീതത്തിലുള്ള താല്പര്യം, വിവിധ ശാസ്ത്രങ്ങളിലുള്ള ജ്ഞാനം, എല്ലാംകൂടി ഒരു സന്ന്യാസിയാണെന്നു തോന്നിച്ചു. ജടാവല്ലഭരുമായുള്ള ബന്ധം സ്വതന്ത്രമായി ചുറ്റുപാടും സഞ്ചരിക്കുന്നതിനും സഹായകമായി. ഇതിലൊക്കെ പ്രധാനം സന്ന്യാസിമാർക്കു് അവിടെ ജാതിപരമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതാണു്. ശൈവരും അക്കാര്യത്തിൽ കടുംപിടിത്തക്കാരായിരുന്നില്ല. ഇതെല്ലാം കൂടി കുഞ്ഞൻപിള്ളയ്ക്ക് കല്ലടക്കുറിച്ചിയിൽ വച്ചു് തന്റെ കഴിവുകളും അറിവുകളും വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. സമയം കിട്ടുമ്പോഴെല്ലാം പ്രാചീന ശൈവസിദ്ധാന്ത ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചുകൊണ്ടിരുന്നു. അവിടുത്തെ അലൗകികവും ശാന്തവുമായ അന്തരീക്ഷം, പരിണത പ്രജനരായ ആചാര്യന്മാർ പകർന്നു നൽകിയ ശ്രദ്ധയും സ്നേഹവും, അനവസാനമായ ജ്ഞാനദാഹം, ഒക്കെയാണു് ആ യുവാവിനെ വിദ്യധിരാജനായി ഉയർത്തിയതു്. തന്റെ കൃതികളായ പ്രാചീന മലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയവ രചിക്കാനുള്ള കഴിവും പ്രചോദനവും കുഞ്ഞൻപിള്ളയ്ക്കു കൈവന്നതു് കല്ലടക്കുറിച്ചിയിലെ ഗുരുകുലത്തിൽ പിന്നിട്ട ദിവസങ്ങളിൽ നിന്നായിരുന്നു. അദ്ദേഹം അവിടെ 4 മുതൽ 6 വർഷം വരെ ജീവിച്ചു. കല്ലടക്കുറിച്ചിയിലെ കാലമാണു് അദ്ദേഹത്തിന്റെ ഭാവി മഹത്ത്വത്തിനു് അടിസ്ഥാനമിട്ടതു്.

ക്രൈസ്തവ ഇസ്ലാമിക സൂഫി പഠനം

കല്ലടക്കുറിച്ചിവിട്ടശേഷം തെക്കൻ തമിഴകത്തെ നാടാർ സമുദായത്തിൽപ്പെട്ട, കുമാരവേലു എന്നും ആത്മനന്ദസ്വാമികൾ എന്നും വിളിക്കുന്ന സിദ്ധനിൽ നിന്നും മർമ്മവിദ്യ എന്ന ആയോധനകലയിലെ മർമ്മസ്ഥാനങ്ങളെയും നാഡീകേന്ദ്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ശരീരമർമ്മശാസ്ത്രവും അഗസ്ത്യമഹർഷിയുടെ യോഗവിദ്യയും പഠിച്ചു. തെക്കൻ തമിഴു്‌നാട്ടിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ പുരോഹിതനുമൊത്തു് കുറെക്കാലം കഴിയുകയും, ബൈബിളും ക്രിസ്തുമതസിദ്ധാന്തങ്ങളും പഠിച്ചറിയുകയും ചെയ്തു. കന്യാകുമാരിയിലെ ഒരു മുസ്ലീം പണ്ഡിതനും സിദ്ധാനുമായ തങ്ങൾക്കു ശിഷ്യപ്പെട്ടു് അത്യാവശ്യം വേണ്ട അറബി ഭാഷയും ഖുറാനും ഇസ്ലാംമത തത്ത്വങ്ങളും ഹൃദിസ്ഥമാക്കി. ആ മതത്തിലെ പ്രമാണഗ്രന്ഥങ്ങളിലും സൂഫി ഗൂഢവിദ്യയിലും വിജ്ഞനായിരുന്ന തങ്ങൾ കുഞ്ഞൻപിള്ളയെ ഇസ്ലാമിലെ പ്രധാന ആശയങ്ങളിലേക്കു് ഉപനയിച്ചു. അറബി ഭാഷയിൽ പാരമ്പര്യവിധി പ്രകാരം ഖുർ-ആൻ സൂക്തങ്ങൾ ഉരുവിടാനും പഠിപ്പിച്ചു.

അവധൂത ദിനങ്ങൾ

ഈ ഗുരുക്കന്മാരിൽ നിന്നു വിടവാങ്ങി കുഞ്ഞൻപിള്ള കുറെക്കാലം ദക്ഷിണ ഭാരതത്തിലെമ്പാടും ചുറ്റിത്തിരിഞ്ഞു. ആ കറക്കം തമിഴകം മുഴുവനും, ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ തെക്കുഭാഗങ്ങളിലേക്കും വ്യാപിച്ചു. രാത്രി മുഴുവൻ സഞ്ചാരം. പകലെല്ലാം പാതവക്കുകളിലുള്ള പൊതുവഴിയമ്പലങ്ങളിലോ, ക്ഷേത്രങ്ങളിലോ, മരത്തണലുകളിലോ, തുറന്ന മൈതാനങ്ങളിലോ കഴിച്ചുകൂട്ടും. നിരാഹാരനായും ദിവസങ്ങളോളം അലഞ്ഞു. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ കഴിക്കും; അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ നിന്നു് അവിടെ കൂടിയിരിക്കുന്ന ഭക്തജനങ്ങൾക്കോ സന്ന്യാസിമാർക്കോ പൂജയ്ക്കു ശേഷം വിതരണം ചെയ്തിരുന്ന നിവേദ്യാംശം ഭക്ഷിക്കും. അങ്ങനെ ഊരുചുറ്റുന്ന അവധൂതനെപ്പോലെ കുഞ്ഞൻപിള്ള മധുര, തഞ്ചാവൂർ, ചിദംബരം, കാഞ്ചീപുരം, രാമേശ്വരം, തിരുപ്പരം കുന്റം തുടങ്ങി പലയിടങ്ങളിലും സഞ്ചരിച്ചു. ഈ അലച്ചിലിനിടയ്ക്കു് തിരുപ്പതിയും കൊല്ലൂർ മൂകാംബികക്ഷേത്രവും സന്ദർശിച്ചതായി കരുതപ്പെടുന്നു. സ്വാമി ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആധികാരിക ജീവചരിത്രത്തിൽ പറയുന്നതു് പഠനശേഷമുള്ള ഈ തീർത്ഥാടനത്തിൽ കന്യാകുമാരി മുതൽ ബദരീനാഥം വരെയും, ഭൃഗുകച്ഛം തൊട്ടു കാമരൂപം വരെയും ഉള്ള പുണ്യസ്ഥലങ്ങൾ ഉൾപ്പെട്ടിരുന്നു എന്നാണു്. മടങ്ങിയെത്തിയ ശേഷം വളരെക്കാലം കന്യാകുമാരി ജില്ലയിലെ മരുത്വാ മലയിൽ ഒരു ഗുഹയിൽ തപസ്സനുഷ്ഠിച്ചു. അവിടെ നിന്നും മടങ്ങവേ തിരുവനന്തപുരത്തിനു സമീപത്തെ ഒരു ഗ്രാമത്തിൽ നടന്ന ഒരു സദ്യയിൽ പുറന്തള്ളിയ ഭക്ഷണോച്ഛിഷ്ടങ്ങൾ തെരുവുനായ്ക്കളോടൊപ്പം കഴിയ്ക്കുന്ന ഒരവധൂതനെ കുഞ്ഞൻപിള്ള കണ്ടുവെന്നും, അവിടെ നിന്നു് കുഞ്ഞൻപിള്ള ആ അവധൂതന്റെ പുറകെ ഒരു കാട്ടിലെത്തിയെന്നും, ആ അവധൂതൻ കുഞ്ഞൻപിള്ളയെ ബ്രഹ്മജ്ഞാനത്തിലേക്കു നയിച്ചുവെന്നും, മിക്ക ജീവചരിത്ര ഗ്രന്ഥങ്ങളും പറയുന്നു.


സുഹൃദ് സംഘങ്ങൾ


ജ്ഞാനപ്രജാഗാരത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടു് പെരുന്നല്ലിയുമൊത്തുമുള്ള 'സഹൃദയ സമാജ'ത്തിൽ നിന്നു തുടങ്ങി, സാഹിത്യവും മതവും താഴെത്തട്ടിലെ ജനങ്ങൾക്കും കൈകാര്യം ചെയ്യാനും ഉപയോഗപ്രദമാക്കാനും വേണ്ടിയുള്ള കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി അനൗപചാരിക സംഘങ്ങളുടെ രൂപീകരണത്തിനു് സ്വാമി കാരണമായിത്തീർന്നു. അത്തരം പ്രവർത്തനങ്ങളുടെ പ്രചോദനവും ശക്തിയുമായി നിന്നു. ഓരോ പ്രദേശത്തുമുള്ള ഇത്തരം സുഹൃദ്സംഘങ്ങളും കുടുംബസദസ്സുകളും സ്വാമി എത്തുമ്പോൾ സജീവമായി. സ്വാമി ഒരു സുഹൃദ്ഭവനത്തിൽ എത്തുമ്പോൾ സമീപവാസികളൊക്കെ അവിടെ ഒത്തുകൂടുകയായി. സ്വാമിയുടെ കുറിപ്പുകളും കൃതികളും ആദ്യമായി ഇത്തരം സദസ്സുകളിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. സ്വാമി പോയിക്കഴിഞ്ഞാലും ദിനവും അവർ അവിടെ ഒത്തുകൂടുകയും ചർച്ചകൾ തുടരുകയും ചെയ്യും. ഇങ്ങനെയുള്ള സുഹൃദ് സംഘങ്ങളുടെ സംവാദത്തിനും അവരുടെ അഭിപ്രായരൂപീകരണത്തിനും വേണ്ടി തയ്യാറാക്കിയ കുറിപ്പുകളുടെ ശേഖരങ്ങളാണു് സ്വാമിയുടെ കൃതികൾ മിക്കവയും. പിൽക്കാലത്തു് കേരളത്തിലെ ആദ്ധ്യാത്മിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ പ്രധാന പങ്കു് വഹിച്ച പലരും ഇത്തരം സദസ്സുകളിൽ നിന്നും തങ്ങളുടെ ചെറുപ്പകാലത്തു് ലഭിച്ച പ്രചോദനം രേഖപ്പെടുത്തിയിട്ടുണ്ടു്. ഈ സദസ്സുകളിൽ പങ്കെടുത്തവരിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ സ്വാധീനമുള്ള വ്യക്തികളും, സാഹിത്യകാരൻമാരും പ്രസംഗകരും ഭരണകർത്താക്കളും ഉണ്ടായിരുന്നു. ഇവർ ഈ സദസ്സുകളിൽ പങ്കെടുത്ത യുവാക്കൾക്ക് മാതൃകയും പ്രചോദനവുമായി. ലേഖനങ്ങളായി, പ്രസംഗങ്ങളായി, പല പുരോഗമന പ്രവർത്തനങ്ങൾക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങളായി, അഭിപ്രായങ്ങളായി, ജനങ്ങളിലെത്താനുള്ള കാര്യങ്ങൾ രൂപപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കു് വേണ്ട അറിവും പരിശീലനവും നേടാൻ സഹായകമാകുന്ന ചെറിയ ചെറിയ പണിശാലകളായിരുന്നു സ്വാമിയുടെ സുഹൃദ്സംഘങ്ങൾ. ഇത്തരം ചെറു സംഘങ്ങളിലൂടെയുള്ള പ്രവർത്തനങ്ങളായിരുന്നു സ്വാമിയുടേതു്. ഒരു ഗൃഹനാഥന്റെ, ഗൃഹനായികയുടെ, ഒരു വ്യക്തിയുടെ വികസനത്തിലൂടെ ഒരു കുടുംബത്തിന്റെ സമഗ്ര വികാസം സാദ്ധ്യമാക്കുകയും ഈ പുരോഗതി ചുറ്റുമുള്ള കുടുംബങ്ങളിലേക്കും സ്വയം വ്യാപിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു സ്വാമിയുടേതു്. വളരെ പരിമിതമായ തോതിലാണെങ്കിലും സ്വാമി തുടങ്ങിവച്ച ഈ പ്രക്രിയ ദേശങ്ങളിലൂടെ കാലങ്ങളിലൂടെ കടന്നുവരുന്നെന്നതിനു് പല ഉദാഹരണങ്ങളും നമുക്കു് ചൂണ്ടിക്കാട്ടാനുണ്ടു്.

നവോത്ഥാന പ്രവർത്തനങ്ങൾ

സ്വാമി ഒരു പണ്ഡിതനായിരുന്നു. സംഗീതം, നൃത്തം, ചിത്രമെഴുത്തു് തുടങ്ങി സകല കലകളിലും നിപുണനായിരുന്നു. പഠനവും ഗവേഷണവും അദ്ദേഹത്തിനു് ഒരു നിരന്തര തപസ്യയായിരുന്നു. അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണു് വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി, ജാതി വ്യവസ്ഥയിൽ ചവുട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്കു് വ്യക്തമാക്കി അവർക്കു് സ്വാഭിമാനമുണ്ടാക്കി മറ്റുള്ളവരോടൊപ്പം നിൽക്കാനുള്ള കരുത്തു് നൽകുന്നു സ്വാമിയുടെ കൃതികൾ. മതത്തെയും ദർശനങ്ങളെയും കുറിച്ചു് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണക്കാർക്കു് അവരുടെ ഭാഷയിൽ, ലളിതമായി വ്യക്തമായി അവ വിശദീകരിച്ചു കൊടുക്കുന്നു. ഇങ്ങനെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു് സാധാരണക്കാർക്കു് വേണ്ട വിജ്ഞാനം പകർന്നു് നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തി. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ടു്.

പത്തൊമ്പതാം നൂറ്റാണ്ടിലും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ എല്ലാ കാര്യങ്ങളും മതത്തെ ചൂഴ്ന്നു തന്നെയാണു് നിന്നതു്. അതുകൊണ്ടു് ഈ മേഖലകളിലെ തിന്മകൾക്കു് ശക്തി നൽകിയിരുന്ന മതത്തിന്റെ ഘടകങ്ങൾക്കെതിരെ സ്വാമിയുടെ ശബ്ദം ആദ്യം ഉയർന്നതു് സ്വാഭാവികം മാത്രമാണു്. ആത്മജ്ഞാനം നേടിയ ഒരു യോഗവര്യൻ, അത്ഭുതസിദ്ധികൾ ഉള്ളവൻ, വിദ്യാനിധി, അധികാരം കൈയ്യാളുന്ന പലർക്കും ബഹുമാന്യൻ, അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലെ ഒരു മധ്യവർഗത്തിൽ പിറന്നവൻ ഇങ്ങനെ പല കാര്യങ്ങളും സന്ദർഭവശാൽ സ്വാമിയുടെ പ്രവർത്തനങ്ങൾക്കു് സഹായകമായി ഭവിക്കുകയും ചെയ്തു. മനുഷ്യരാശിയെ കൂടുതൽ കൂടുതൽ മാനവികതയിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, പുരോഗതിയിലേക്കും നയിക്കുന്ന നവോത്ഥാനത്തിന്റെ ഘടകങ്ങൾ ഇന്ത്യയിലും പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ടു. ബംഗാളിലും കേരളത്തിലുമൊക്കെ ഈ പ്രവണതകൾ ഒരേ സമയത്തു തന്നെ ദൃശ്യമായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി കഴിയും മുമ്പു് മതപരമായ കാര്യങ്ങളിലെന്നല്ല, സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലും വിപ്ലവകരമായ പരിവർത്തനങ്ങൾ ഉണ്ടായി. ബംഗാളിലെ ശ്രീ രാമകൃഷ്ണനെയും, സ്വാമി വിവേകാനന്ദനെയും, ഈശ്വര ചന്ദ്ര വിദ്യസാഗറെയും പോലെ കേരളത്തിൽ ചട്ടമ്പിസ്വാമികളും, തുടർന്നു് നാരയണഗുരുവും, ശൂഭാനന്ദ സ്വാമികളും, വാഗ്ഭടാനന്ദനും നവോത്ഥാന സംരംഭംങ്ങൾക്കു് നേതൃത്വം നൽകി. മത വിശ്വാസങ്ങളിലും ആചാരങ്ങളിലും നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ അനാചാരങ്ങളെ അവർ തുടച്ചുമാറ്റി അവയിൽ ഏറ്റവും ശക്തവും ക്രൂരവുമായിരുന്ന ജാതിയെ ആധാരമാക്കിയുള്ള ഉച്ച നീചത്വങ്ങൾക്കെതിരെയാണു് സ്വാമിയുടെ ശബ്ദം തീപ്പൊരികളായി ചെന്നു് വീണതു് .

പ്രാദേശിക ഭാഷയുടെ വികസനം

നവോത്ഥാനത്തിന്റെ ചരിത്രം എവിടെയും ദേശീയ ഭാഷകളുടെ വികസനത്തിന്റെയും ചരിത്രമാണു്. പ്രാദേശിക ഭാഷയുടെ വികസനവും വിദ്യാഭ്യാസത്തിന്റെ ലഭ്യതയും കേരളത്തിലെയും നവേത്ഥാനത്തിന്റെ പ്രധാന സ്വഭാവവിശേഷങ്ങളായിരുന്നു. ജീവിത വിജയത്തിന് വേണ്ട അറിവു് താഴെത്തട്ടിലുള്ളവരിലും എത്തണമെങ്കിൽ അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടതു് അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ചും, അന്നത്തെ ജീർണിച്ച സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രയോജനപ്രദമായ ഗ്രന്ഥങ്ങൾ ആദ്യമായി മലയാളത്തിൽ ലഭ്യമാക്കുന്നതും സ്വാമിയാണ്. സംസ്കൃതത്തിൽ മാത്രം അന്നേവരെ ലഭ്യമായിരുന്ന പല അറിവുകളും സാധാരണക്കാരന്റെ ഭാഷയിൽ പകർന്നു തരുന്നു സ്വാമിയുടെ കൃതികൾ. സംസ്കൃത മഹത്ത്വവാദം അസംബന്ധമാണെന്നു് ആദിഭാഷയിൽ സ്വാമി സ്ഥാപിക്കുന്നുണ്ട്. അന്നുവരെ മതഗ്രന്ഥങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ ഒക്കെ സംസ്കൃതത്തിൽ മാത്രമാണു് ലഭ്യമായിരുന്നതു്. സ്വാമിയുടെ ശ്രമങ്ങൾക്കു് മുമ്പു് സാധാരണക്കാരനു് നിയമം മൂലം നിഷേധിച്ചിരുന്ന വൈദികശാസ്ത്രങ്ങളിലും മറ്റുമുള്ള അറിവുകൾ അവരുടെ ഭാഷയിൽ തന്നെ ലഭ്യമാവുമെന്നു് ആർക്കും സ്വപ്നം കാണാൻ കൂടി കഴിഞ്ഞിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ താഴ്ന്ന ജാതിക്കാർ പൂർണ്ണമായും വിദ്യാഭ്യാസ സംവിധാനങ്ങൾക്കു പുറത്തായിരുന്നു. ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങളിൽ പെട്ടു്, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു് കഴിഞ്ഞിരുന്ന അവർണ്ണരെ, അറിവിന്റെയും സംസ്കാരത്തിന്റെയും തലങ്ങളിലേക്കു് ഉയർത്താൻ ആവണമെങ്കിൽ അവർക്കു് വേണ്ടി വിദ്യാഭ്യാസ സൗകര്യങ്ങൾ തുറന്നു കൊടുക്കണമെന്നു് സ്വാമിക്കു് ബോദ്ധ്യമുണ്ടായിരുന്നു. സ്വാമിയുടെ കൃതികളിലും പ്രവർത്തനങ്ങളിലും ഈ ഉദ്ദേശ്യം വ്യക്തമായി കാണാൻ കഴിയും.

വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം

പ്രാചീന കേരളത്തിൽ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കു് കുടിയേറുകയും എട്ടാം നൂറ്റാണ്ടു മുതൽ ഇവിടെ ശക്തിപ്രാപിക്കുകയും ചെയ്ത ബ്രാഹ്മണരാണു് തങ്ങളുടെ മേധാവിത്വം ഉറപ്പാക്കുന്നതിനായി തൊഴിലിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ വിഭജനം കർക്കശമാക്കിയതു്. അങ്ങനെ നിരവധി ജാതികളും ഉപജാതികളും നിലവിൽ വന്നു. ഉയർന്ന ജാതികൾ സവർണ്ണർ എന്നും കീഴ്ജാതികൾ അവർണ്ണർ എന്നും അറിയപ്പെട്ടു. അവർണ്ണരുടെ മേൽ സവർണ്ണർക്കുണ്ടായിരുന്ന ആധിപത്യമാണു് ജാതിവ്യവസ്ഥയുടെ കാതൽ. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണർ അധികാരം കൈവശപ്പെടുത്തി. ഭൗതിക ജീവിത മണ്ഡലങ്ങളിലും ആത്മീയ മേഖലകളിലും ഇവരുടെ ആധിപത്യം ശക്തമായിത്തീർന്നു. ഭാഷ, വസ്ത്രധാരണം, ആഹാരം തുടങ്ങിയവയിലൊക്കെ പരിഷ്കൃത രീതികൾ അവർണ്ണനു് നിഷേധിക്കപ്പെട്ടു. വിവിധ ജാതികളിലെ ആളുകൾ തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഉയർന്ന ജാതിക്കാരുമായി പ്രത്യേക ദൂരം, നായർ 4 അടി, ഈഴവർ 28 അടി പുലയർ 96 അടി തുടങ്ങി നിശ്ചയിച്ചിരുന്നു. ക്ഷേത്രത്തിലോ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലോ അവർണ്ണർക്കു് പ്രവേശനമുണ്ടായിരുന്നില്ല. അവർ തൊട്ട വസ്തുക്കൾ, അവരിൽ തട്ടിയ കാറ്റു് ഒക്കെ മലിനമെന്നു് കണക്കാക്കിയിരുന്നു. അവർക്കു് പള്ളിക്കുടങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. ഇതൊക്കെ അധികാരവും സ്വാധീനവും നേടിയ ബ്രാഹ്മണർ രൂപപ്പെടുത്തിയ നിയമങ്ങളുടെയും ആചാരങ്ങളുടെയും ഫലമായിരുന്നു. അതിനു് അവർ ദൈവികമായ പരിവേഷവും നൽകി. ജാതിവ്യവസ്ഥ കേരളത്തെ നിരവധി തട്ടുകളായി വിഭജിച്ചു. ന്യൂനപക്ഷമായ നമ്പൂതിരിമാരും, ക്ഷത്രിയരുമായിരുന്നു ജാതിവ്യവസ്ഥയുടെ മുകൾത്തട്ടിൽ. അവർ ബഹുഭൂരിപക്ഷമായിരുന്ന താഴ്ന്ന ജാതിക്കാരുടെ സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചു. ജാതി പരമ്പരാഗതമാണു്, ഓരോ ജാതിക്കും പ്രത്യേക തൊഴിലുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നതിനാൽ കീഴ്ജാതിക്കാർക്കു് ഉയർന്ന ജോലികൾ സ്വീകരിക്കാനാവുമായിരുന്നില്ല. സമൂഹത്തിലെ ഒരു വ്യക്തിയുടെ സ്ഥാനം ജാതിയെ ആശ്രയിച്ചാണിരിക്കുന്നതു്. സമ്പത്തിന്റെ കുത്തകാവകാശം മേൽജാതിക്കാരിൽ ഒതുങ്ങി നിന്നു. കേരള ചരിത്രത്തെ സംബന്ധിച്ചു് അന്നുവരെ നിലനിന്നിരുന്ന പല സിദ്ധാന്തങ്ങളെയും സ്വാമിയുടെ കൃതികൾ സപ്രമാണം ചോദ്യം ചെയ്യുന്നു. ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങൾക്കടിമപ്പെട്ടു്, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു് സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന അവർണ്ണ വിഭാഗങ്ങൾക്കു്, തങ്ങൾ മഹത്തായ ഒരു പാരമ്പര്യത്തിനുടമകളാണെന്നും സമൂഹത്തിൽ തുല്യസ്ഥാനവും അവസരങ്ങളും തങ്ങളുടെയും അവകാശമാണെന്നും ഉള്ള ഒരു ബോധമുണ്ടാക്കാൻ വേണ്ടിയാണു് അവ രചിച്ചിട്ടുള്ളതു് .

പിൽക്കാലം

അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലരാണ് ബോധേശ്വരൻ, പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വേലുതെരി കേശവൻ വൈദ്യൻ, കുമ്പളത്തു ശങ്കുപിള്ള, നീലകണ്ഠ തീർത്ഥപാദർ എന്നിവർ.

സമാധി

1924 മേയ് 5-നു അദ്ദേഹം സമാധി ആയി. പന്മന ആശ്രമം ആണ് സമാധി സ്ഥലം.

സാമൂഹ്യപരിഷ്കരണത്തെ സ്വാധീനിച്ച കൃതികൾ

ജീവിത വിജയത്തിന് വേണ്ട അറിവു് താഴെത്തട്ടിലുള്ളവരിലും എത്തണമെങ്കിൽ അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടതു് അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ചും, അന്നത്തെ ജീർണിച്ച സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രയോജനപ്രദമായ ഗ്രന്ഥങ്ങൾ ആദ്യമായി മലയാളത്തിൽ ലഭ്യമാക്കുന്നതും സ്വാമിയാണ്. സംസ്കൃതത്തിൽ മാത്രം അന്നേവരെ ലഭ്യമായിരുന്ന പല അറിവുകളും സാധാരണക്കാരന്റെ ഭാഷയിൽ പകർന്നു തരുന്നു സ്വാമിയുടെ കൃതികൾ, സംസ്കൃത മഹത്ത്വവാദം അസംബന്ധമാണെന്നു് ആദിഭാഷയിൽ സ്വാമി സ്ഥാപിക്കുന്നുണ്ട്.

അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണു് വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നു. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി, ജാതിവ്യവസ്ഥയിൽ ചവുട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്കു് വ്യക്തമാക്കി അവർക്കു് സ്വാഭിമാനമുണ്ടാക്കി മറ്റുള്ളവരോടൊപ്പം നിൽക്കാനുള്ള കരുത്തു് നൽകുന്നു സ്വാമിയുടെ കൃതികൾ. മതത്തെയും ദർശനങ്ങളെയും കുറിച്ചു് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണക്കാർക്കു് അവരുടെ ഭാഷയിൽ, ലളിതമായി വ്യക്തമായി അവ വിശദീകരിച്ചു കൊടുക്കുന്നു.

ഇങ്ങനെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു് സാധാരണക്കാർക്കു് വേണ്ട വിജ്ഞാനം പകർന്നു നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തി. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യ നിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ടു്. ഇവ കൂടാതെ സ്വാമിയുടേതായി പ്രകാശിതങ്ങളും അപ്രകാശിതങ്ങളുമായ നിരവധി കൃതികൾ വേറെയുമുണ്ടു്.

പ്രധാനകൃതികൾ

പ്രാചീന മലയാളം
നിജാനന്ദവിലാസം
ഭാഷാപദ്മപുരാണാഭിപ്രായം
ക്രിസ്തുമതഛേദനം
ജീവകാരുണ്യനിരൂപണം
ശ്രീചക്രപൂജാകല്പം
ആദിഭാഷ
പ്രാചീനമലയാളം
വേദാധികാരനിരൂപണം
അദ്വൈതചിന്താപദ്ധതി
പിള്ളത്താലോലിപ്പ്
സർവ്വമത സാമരസ്യം

(കടപ്പാട്. വിക്കിപീഡിയ)

Saturday, May 4, 2019

എസ്.എസ്.എൽ.സി. ഫലം തിങ്കളാഴ്ച Kerala SSLC Result 2019


എസ്എസ്എല്സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കാന്‍ സാധ്യത. ഫലം അംഗീകരിക്കുന്നതിനുള്ള പരീക്ഷാ ബോര്‍ഡ് യോഗം അന്നു രാവിലെയാണു ചേരുക. ഉച്ചതിരിഞ്ഞു ഫലം പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. എന്തെങ്കിലും വിധ തടസ്സമുണ്ടാവുകയാണെങ്കില്‍ ഫലപ്രഖ്യാപനം ചൊവ്വാഴ്ചത്തേക്കു മാറ്റും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു മൂലം ഫലപ്രഖ്യാപനം നടത്താന്‍ വിദ്യാഭ്യാസ മന്ത്രിക്കു തന്നെ സാധിക്കുമോ ഇല്ലയോ എന്ന് അന്വേഷിക്കും. വിദ്യാഭ്യാസ മന്ത്രിക്കു സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും പ്രഖ്യാപനം നടത്തുക.

എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.

ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും https://keralapareekshabhavan.in, https://sslcexam.kerala.gov.in, //results.itschool.gov.in, //results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.

എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) റിസൾട്ട് //sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് //thslcexam.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.

ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം 2019 മൊബൈൽ ആപ്പും

തിങ്കളാഴ്ച രണ്ടുമണി മുതൽ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. ഇതിനുപുറമെ സഫലം 2019 എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും റിസൾട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ മൂന്നു മണി മുതൽ ലഭ്യമാകും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Saphalam 2019 എന്നു സർച്ച് ചെയ്താൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഹയർ സെക്കന്ററിവൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും ആപ്പിലും ലഭ്യമാക്കും.

പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് റിസൾട്ടറിയാനുള്ള സംവിധാനം ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.

പത്താം ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാം

2019-20 വര്‍ഷത്തേക്കുള്ള പത്താം ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്കുകള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

Biology                                                ബയോളജി       


മലയാളം                                            English


ഗണിതം                                             Mathematics


ഫിസിക്സ്‌                                              Physics


കെമിസ്ട്രി                                         Chemisrty


SS 1 Mal                                               SS 1 Eng

SS 2 Mal                                               SS 2 Eng