കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രന്റിസ് അവസരം. 139 ഒഴിവുകളാണുള്ളത്. ഒരു വർഷമാണ് പരിശീലനം. സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
https://portal.mhrdnats.gov.in/boat/commonRedirect/registermenunew!registermenunew.action
ഗ്രാജുവേറ്റ് അപ്രന്റിസ്
67 ഒഴിവ്. ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷന്‍/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി, സേഫ്റ്റി എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം,
പ്രതിമാസ സ്റ്റൈപ്പന്റ് 12,000 രൂപ.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്
72 ഒഴിവ്. ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ.
പ്രതിമാസ സ്റ്റൈപ്പന്റ് 10,200രൂപ.