പത്രക്കുറിപ്പ് 04/08/2020
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്‍റിനായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവർക്ക് വീണ്ടും ലോഗിന് ചെയ്ത ശേഷം പ്രൊഫൈലിലെ 'കമ്മ്യൂണിറ്റി ക്വാട്ട' ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുളള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നൽകാവുന്നതാണ്. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ അവർക്ക് അപേക്ഷിക്കാൻ കഴിയുന്ന കോളേജുകൾ മാത്രമേ ഇവിടെ കാണിക്കുകയുളളൂ. ഓപ്ഷനുകള്‍ നല്‍കിയതിനുശേഷം സേവ് ചെയ്ത് അതിന്‍റെ പ്രിന്‍റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. പ്രിന്‍റൗട്ടിന്‍റെ പകര്‍പ്പ് കോളേജിലോ സര്‍വകലാശാലയിലോ അയയ്ക്കരുത്. അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേതാണ്
No comments:
Post a Comment