പ്ലസ് വൺ ഏകജാലകം അപേക്ഷ സമർപ്പിക്കുന്നതിനും കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് കരസ്ഥമാക്കുന്നതിനുമുള്ള അപേക്ഷ തീയതി ആഗസ്റ്റ് 25 വരെ നീട്ടി. നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിച്ച എല്ലാവരും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. അല്ലാത്തവർ തുടർന്നുള്ള പ്രവേശന നടപടികളിൽ നിന്ന് പുറത്താക്കപ്പെടും.
മൊബെൽ നമ്പർ തെറ്റായി നൽകിയവർ ഐസിടി സെല്ലിലേക്ക് മെയിൽ ചെയ്ത് നമ്പർ ശരിയാക്കിയതിന് ശേഷം കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കേണ്ടതാണ്.
സി ബി എസ് ഇ, ഐസിഎസ്ഇ, മറ്റു സ്ട്രീമിൽ നിന്ന് അപേക്ഷിച്ചവർ തങ്ങളുടെ സ്‌കോർ റേഷ്യോ അനുസരിച്ച് മാറ്റം വരുത്തിയത് ഉറപ്പാക്കാവുന്നതാണ്.
No comments:
Post a Comment