പ്രധാന തീയതികൾ
ട്രയൽ അലോട്ട്മെന്റ് തീയതി : 05/09/2020
ആദ്യ അലോട്ട്മെന്റ് തീയതി : 14/09/2020
സ്പോർട്സ് ക്വാട്ട അപേക്ഷ അവസാന തീയതി : 27/08/2020
പ്ലസ് വൺ പ്രവേശനത്തിനുളള അപേക്ഷ സമർപ്പണം ഒന്നാം ഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടം അപേക്ഷാ സമർപ്പണം മുഖ്യ അലോട്ട്‌മെന്റിന് ശേഷം ഒക്ടോബർ മൂന്നിന് ആരംഭിച്ച് 6 വരെ തുടരും.
അപേക്ഷാ സമർപ്പണം ആദ്യഘട്ടം അവസാനിച്ചുവെങ്കിലും കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ്‌വേർഡ് സൃഷ്ടിക്കാൻ സെപ്തംബർ നാലിന് 5 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. മൊബൈൽ നമ്പർ തെറ്റായി നൽകിയവരും നൽകിയ നമ്പർ മാറിയവരും സെപ്തംബർ നാലിന് മുമ്പ് എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ, ശരിയായ മൊബൈൽ നമ്പർ, ആധാർ കോപ്പി, എന്നിവ ictcelldhse@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷ പരിശോധന, ട്രയൽ അലോട്ട്‌മെന്റ് പരിശോധന, ഓപ്ഷൻ മാറ്റൽ, അലോട്ട് സ്ലിപ്പ് എടുക്കൽ, രേഖകൾ അഡ്മിഷൻ കിട്ടിയ സ്‌കൂളിലേക്ക് അയയ്ക്കൽ, ഫീസ് അടക്കൽ എന്നിവയ്ക്ക് ക്യാൻഡിഡേറ്റ് ലോഗിൻ അത്യാവശ്യമാണ്.
No comments:
Post a Comment