ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, August 30, 2020

കൊച്ചിൻ ഷിപ്‌യാഡിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രന്റിസ് അവസരം Graduate and Technician Apprentice at Cochin Shipyard



കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ  അപ്രന്റിസ് അവസരം. 139 ഒഴിവുകളാണുള്ളത്. ഒരു വർഷമാണ് പരിശീലനം. സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. 

https://portal.mhrdnats.gov.in/boat/commonRedirect/registermenunew!registermenunew.action


 ഗ്രാജുവേറ്റ് അപ്രന്റിസ്



67 ഒഴിവ്. ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷന്‍/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി, സേഫ്റ്റി എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം, 

പ്രതിമാസ സ്റ്റൈപ്പന്റ് 12,000 രൂപ. 


ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്



 72 ഒഴിവ്. ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ.

 പ്രതിമാസ സ്റ്റൈപ്പന്റ് 10,200രൂപ.


No comments:

Post a Comment