പത്രക്കുറിപ്പ് 30/07/2020
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആന്റ് സയൻസ് കാേളജുകളിലെ ബിരുദ കോഴ്സുകളിലേക്കുളള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലഭ്യമായിട്ടുള്ള സ്പോർട്സ് ക്വാട്ട പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയ കാേളജുകളിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാകുന്ന തീയതിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. കാേളജുകളുടെ മെയിൽ ഐഡി അഡ്മിഷൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇപ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും നിശ്ചിത തീയതിക്ക് മുൻപായി കാേളജിൽ പ്രൊഫോമ സമർപ്പിക്കുകയോ ഇ-മെയിൽ അയക്കുകയോ ചെയ്യുന്നവർ മാത്രമേ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും പ്രവേശനത്തിന് അർഹത നേടുകയും ചെയ്യുകയുള്ളൂ.
No comments:
Post a Comment