ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, August 21, 2020

ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബർ 22 മുതൽ Higher Secondary, SSLC SAY / Improvement Examination from 22nd September

 ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി/ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സെപ്തംബർ 22ന് ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)/ടി.എച്ച്.എസ്.എൽ.സി(ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകളും സെപ്റ്റംബർ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in  ൽ പ്രസിദ്ധീകരിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

ഡി.എൽ.എഡ്. പരീക്ഷ സെപ്റ്റംബർ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തിയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.

No comments:

Post a Comment