പത്രക്കുറിപ്പ് 26/08/2020
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സെന്‍റ്.മേരീസ് കോളേജിനെ (മുളവന, കൊല്ലം) ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബി.എ ഇംഗ്ലീഷ്, ബി.കോം ഫിനാന്‍സ് എന്നീ കോഴ്സുകളിലേക്ക് താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ അപേക്ഷയില്‍ ഈ കോളേജും കോഴ്സുകളും ചേര്‍ക്കാവുന്നതാണ്. അപേക്ഷയില്‍ മാറ്റം വരുത്തുന്ന വിദ്യാര്‍ത്ഥികള്‍ മാറ്റം വരുത്തിയ അപേക്ഷയുടെ പുതിയ പ്രിന്‍റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 9.
അപേക്ഷകള്‍ ഒന്നും തന്നെ സര്‍വകലാശാലയിലേക്ക് അയയ്ക്കരുത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
No comments:
Post a Comment