പത്രക്കുറിപ്പ് 12/08/2020
കേരള സര്‍വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുളള ട്രയല്‍ അലോട്ട്മെന്‍റ് (http://admissions.keralauniversity.ac.in) വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി.
ട്രയല്‍ അലോട്ട്മെന്‍റ് പരിശോധിച്ചതിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 17 -ാം തീയതി 3 മണി വരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങൾ വരുത്തുന്നവര്‍ പുതിയ പ്രിന്‍റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.
ട്രയല്‍ അലോട്ട്മെന്‍റ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്സുകള്‍ക്കും മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ആഗസ്റ്റ് 17 വൈകിട്ട് 5 മണി വരെ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാലയിലേക്ക് അയയ്ക്കരുത്.
No comments:
Post a Comment