പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആഗസ്റ്റ് 20 വരെ നീട്ടിയ സാഹചര്യത്തിൽ പുതിയ മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഇത് പ്രകാരം പ്ലസ് വൺ അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികളും ക്യാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കണം. ഓട്ടോമാറ്റിക് ഒ ടി പിക്കായി കുട്ടികൾ കാത്തു നിൽക്കേണ്ടതില്ല. പകരം ക്രിയേറ്റ് ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ജനറേറ്റ് ഒ ടി പി എന്ന് കൊടുത്ത് കിട്ടുന്ന ഒ ടി പി ആദ്യം നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരും. ഇത് സബ്മിറ്റ് ചെയ്ത് പുതിയ പാസ് വേഡ് ഉണ്ടാക്കണം. അപ്ഡേറ്റ് ചെയ്യുമ്പോൾ ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേഷൻ പൂർത്തികരിക്കും. ഈ പാസ്‌വേഡും യൂസർനെയിമായി അപേക്ഷാനമ്പറും ഉപയോഗിച്ച് ക്രിയേറ്റ് ക്യാൻഡിഡേറ്റ് വഴി ലോഗിൻ ചെയ്യേണ്ടതുണ്ട്.
ക്യാൻഡിഡേറ്റ് ലോഗിനിലെ ഏഴ് ലിങ്കുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ധാരണയുണ്ടാവണം. അപ്ലൈ ഓൺലൈൻ എസ് ഡബ്ല്യു എസ് (Apply Online SWS) എന്ന ലിങ്കിൽ അവസാനഘട്ട ഉറപ്പ് വരുത്തിയവർക്ക് മാത്രമാണ് ക്യാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കാൻ കഴിയൂ. നേരത്തേ അന്തിമമായി സമർപ്പിച്ച അപേക്ഷാവിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഈ ലോഗിനിലൂടെ എഡിറ്റ് ചെയ്യാൻ സാധിക്കും. ഒരിക്കൽ മാത്രമേ എഡിറ്റിംഗ് സാധ്യമാകൂ. തിരുത്തലുകൾ വരുത്തിയാൽ വീണ്ടും അന്തിമ കൺഫർമേഷൻ നടത്താൻ മറക്കരുത്. ഇതിനായി കുട്ടികൾ അതത് സ്‌കൂളുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഹയർ സെക്കൻഡറി ജില്ല അക്കാദമിക് കോർഡിനേറ്റർ വി എം.കരീം അറിയിച്ചു.
No comments:
Post a Comment