2022 ജൂലൈയിൽ നടക്കുന്ന എസ്എസ്എൽസി 'സേ' പരീക്ഷയുടെ
പുതുക്കിയ ടൈംടേബിൾ
Revised timetable for SSLC 'Say' exam
2022 ജൂലൈയിൽ നടക്കുന്ന എസ്എസ്എൽസി 'സേ' പരീക്ഷയുടെ
പുതുക്കിയ ടൈംടേബിൾ
Revised timetable for SSLC 'Say' exam
ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ക്ഷീര വികസന വകുപ്പ് 2022-2023 വാര്‍ഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. തീറ്റപ്പുല്‍ കൃഷി, ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതികള്‍, കാലിത്തീറ്റ സബ്‌സിഡി പദ്ധതികള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍.
വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്കും നിലവിലുള്ള പുല്‍കൃഷി വ്യാപിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ് തീറ്റപ്പുല്‍ കൃഷി പദ്ധതി. ഹെക്ടറിന് 24,250 രൂപ സബ്‌സിഡി ലഭിക്കുന്നതാണ്. സെന്റിന് 11 രൂപ വീതം ഗുണഭോക്താവ് രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടതാണ്. തീറ്റപ്പുല്‍കൃഷി പദ്ധതിക്കുളള ''ക്ഷീര ശ്രീ' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് കര്‍ഷകര്‍ അപേക്ഷിക്കേണ്ടത്.
വാണിജ്യാടിസ്ഥാനത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഹെക്ടറിന് 94,272 രൂപയും, സ്വയംസഹായ സംഘങ്ങള്‍ക്ക് ഏക്കറിന് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 75,000 രൂപയും സബ്‌സിഡി ലഭിക്കും. വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്കും നിലവിലുള്ള പുല്‍കൃഷി വ്യാപിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും.
കാലിത്തീറ്റ സബ്‌സിഡി പദ്ധതിയിലൂടെ കന്നുകുട്ടിയെ ദത്തെടുക്കല്‍ പദ്ധതി, ഫീഡ് സപ്ലിമെന്റ് വിതരണം എന്നിവയാണ് നടപ്പിലാക്കുന്നത്. 2022 ഓഗസ്റ്റ് ഒന്നിന് എട്ട് മാസം ഗര്‍ഭമുള്ള കറവപ്പശുക്കള്‍ക്ക് ജനിക്കുന്ന കന്നുകുട്ടിയെയാണ് ദത്തെടുക്കല്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കറവപ്പശുവിന്റെ ഉടമയായ ഗുണഭോക്താവ് 2021-2022 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ക്ഷീര സഹകരണ സംഘത്തില്‍ 500 ലിറ്റര്‍ പാല്‍ അളന്നിരിക്കണം. ഗുണഭോക്താവിന്റെ പരമാവധി രണ്ടു കന്നുകുട്ടികളെ വീതം ആകെ 162 കന്നുകുട്ടികളെയാണ് ഇത്തവണ ദത്തെടുക്കുന്നത്. ആരോഗ്യമുളള കന്നുകുട്ടികളെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണഭോക്താവ് 160 രൂപ രജിസ്‌ട്രേഷന്‍ ഫീസായി അടയ്ക്കണം. കന്നുകുട്ടി ജനിച്ച ദിവസം മുതല്‍ 90 ദിവസത്തേക്കാണ് പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്. പദ്ധതിയിലൂടെ 25 കിലോഗ്രാം മില്‍ക്ക് റീപ്ലെയ്‌സര്‍, 50 കിലോഗ്രാം കാഫ്-സ്റ്റാര്‍ട്ടര്‍ എന്നിവ സബ്‌സിഡിയിനത്തില്‍ ലഭിക്കും.
സര്‍ക്കാര്‍ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞവിലക്ക് പച്ചപ്പുല്ലും വൈക്കോലും വിതരണം ചെയ്യുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഒരുലക്ഷം രൂപയാണ് ഒരു ക്ഷീര സംഘത്തിനു ധനസഹായമായി അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സംഘങ്ങള്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കും. 320 രൂപ ആകെ ചിലവുവരുന്ന മേല്‍ ഇനങ്ങള്‍ക്ക് 243 രൂപ സബ്‌സിഡിയായി നല്‍കും. കറവപ്പശുക്കളുടെ ശരിയായ വളര്‍ച്ചയ്ക്കും പാലുല്പാദനത്തിനും സഹായിക്കുന്ന മിനറല്‍ മിക്‌സ്ചര്‍ വൈറ്റമിന്‍ സപ്ലിമെന്റ് എന്നിവയും ഉള്‍പ്പെടുന്നു.
ഗുണനിയന്ത്രണ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി ഗുണമേന്മാ ബോധവല്‍ക്കരണ പരിപാടി, ഉപഭോക്തൃ മുഖാമുഖം പരിപാടി, ശുദ്ധമായ പാലുല്പാദന കിറ്റ് വിതരണം, ഫാം ലെവല്‍ ഹൈജീന്‍, ആധുനിക പാല്‍ പരിശോധന സംവിധാനങ്ങള്‍, വൈക്കോല്‍ എന്നീ പദ്ധതികള്‍ക്ക് ക്ഷീര ധനസഹായം നല്‍കുന്നു.
ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതിയിലൂടെ ശുദ്ധമായ പാലുല്പാദന കിറ്റുകള്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് കര്‍ഷകര്‍ക്ക് നല്‍കുന്നു. 3,000 രൂപയുടെ ധനസഹായമാണ് കിറ്റ് രൂപത്തില്‍ നല്‍കുന്നത്. തൊഴുത്തിലെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ധനസഹായമായി ജില്ലയിലെ മൂന്നു ക്ഷീര കര്‍ഷകര്‍ക്കും 75000 രൂപ വീതം ധനസഹായം നല്‍കുന്നു. ക്ഷീര സംഘങ്ങള്‍ക്ക് അവശ്യാധിഷ്ഠിത ധനസഹായമായി സംഘം 45,000 രൂപ ചിലവഴിക്കുമ്പോള്‍ 37,500 രൂപ അനുവദിക്കുന്നു. ജില്ലയിലെ ഒരു ക്ഷീര സംഘത്തിനാണ് ഇപ്രകാരം സഹായം ലഭിക്കുന്നത്. ജില്ലയിലെ ഒരു ക്ഷീര സംഘത്തിന് ആധുനിക പാല്‍ പരിശോധനാ സംവിധാനം ഒരുക്കുന്നതിന് 75,000 രൂപയും അനുവദിക്കുന്നുണ്ട്.
കേരള ജല അതോറിറ്റിയുടെ റവന്യൂ സോഫ്റ്റ് വെയറായ ഇ - അബാക്കസില്‍ അപ്‌ഡേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ സോഫ്റ്റ്‌വെയർ അപ്ഡേഷനും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ജൂണ്‍ 28, 29, 30 തീയതികളിൽ ക്യാഷ് കൗണ്ടറുകളിലോ ഓണ്‍ലൈനിലോ കുടിവെള്ള ചാർജ് സ്വീകരിക്കലും അനുബന്ധ സേവനങ്ങളും ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്തു വില്ലേജ് ഓഫിസുകളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫിസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ നോർക്ക റൂട്ട്സ് മുഖേന 23 പേർ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 90 ദിവസത്തിനകം ഇവർ സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ നോർക്ക റൂട്ട്സ് ആരംഭിച്ചു.
വരുന്ന മാസങ്ങളിൽ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി
ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ
ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത്
രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.
സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന്
അനുമതിയുള്ള 33 ഏജൻസികളിൽ ഉൾപ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സർക്കാർ
ഏജൻസികളിൽ ഒന്നാണ് നോർക്ക റൂട്ട്സ്. സുതാര്യമായും നിയമപരമായും ഏറ്റവും
കുറഞ്ഞ സമയത്തിനുള്ളിൽ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നു
എന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രത്യേകത. കേന്ദ്ര സർക്കാർ
നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സർവീസ് ചാർജായി ഈടാക്കുന്നത്.
നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ rmt3.norka@kerala.gov.in എന്ന
ഇ-മെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ആധാർ, എക്സ്പീരിയൻസ്
സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി
സർട്ടിഫിക്കറ്റ് ഫോട്ടോ (ജെ പി ജി ഫോർമാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട് )
അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ
താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലിൽ പരാമർശിക്കേണ്ടതാണ്. കൊച്ചിൻ,
ബംഗളൂരു, ഹൈദരാബാദ്, ന്യൂദൽഹി എന്നിവയിൽ സൗകര്യപ്രദമായത്
തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഉദ്യോഗാർഥികളെയും
നോർക്ക റൂട്ട്സിൽ നിന്നും ഇ-മെയിൽ/ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും.
കൂടുതൽ ഒഴിവുകൾ സൗദിയിൽ വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.
സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939
ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം)
ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന
വെബ്സൈറ്റിലും വിശദാംശം ലഭിക്കും. നോർക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാർ
ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കിൽ നോർക്ക
റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെടുത്തണം.
2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി 'സേ', റ്റി.എച്ച്.എസ്.എൽ.സി 'സേ', എ.എച്ച്.എൽ.സി 'സേ' പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കും.
എസ്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണ് സേവ് എ ഇയര്‍ (സേ) പരീക്ഷ നടത്തുന്നത്. പരമാവധി 3 പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടത്തുന്നത്. അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സേ പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. 2022 മാര്‍ച്ചില്‍ റഗുലര്‍ വിഭാഗത്തില്‍ (SGC,ARC,CCC RAC) പരീക്ഷ എഴുതി പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതു മൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് സേവ് എ ഇയര്‍ (സേ) പരീക്ഷ എഴുതുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
2. പ്രസ്തുത പരീക്ഷയില്‍ പരമാവധി മൂന്ന് പേപ്പറുകള്‍ക്കു ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകുവാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും സേ പരീക്ഷ എഴുതാവുന്നതാണ്.
3. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും സേ പരീക്ഷ നടത്തുന്നത്. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്‍ററില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും.
4. SGC വിഭാഗത്തിന് ഐ.റ്റി പരീക്ഷയില്‍ തിയറിയും, പ്രാക്ടിക്കലും ചേര്‍ത്തായിരിക്കും സേ പരീക്ഷ നടത്തുന്നത്. ഇവര്‍ക്ക് ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഒരു പരീക്ഷാ സെന്‍റര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രത്യേകം അറിയിക്കുന്നതാണ്.
5. 2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലത്തിന്‍റെ കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ട്
ഉപയോഗിച്ച് സേ പരീക്ഷയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
6. ഗള്‍ഫ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂ ഇന്‍ഡ്യന്‍ മോഡല്‍ സ്കൂള്‍, ദുബായ് പരീക്ഷാ കേന്ദ്രം ആയിരിക്കും.
7. സേ പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കുന്നതല്ല.
8. മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥിത്വം ക്യാന്‍സല്‍ ചെയ്തവര്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
9. കൂടാതെ 2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ കോവിഡ്, അപകടം, ഗുരുതരമായ രോഗം, പിതാവ്/ മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതുവാനോ പൂര്‍ത്തിയാക്കുവാനോ കഴിയാത്തവരുണ്ടെങ്കില്‍ ഇവര്‍ക്ക് മൂന്നില്‍ കൂടുതല്‍ പേപ്പറുകള്‍ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി വില്ലേജ് ഓഫീസര്‍ / സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട്
രേഖകള്‍ പരിശോധിച്ച് പരീക്ഷാര്‍ത്ഥിയെ മൂന്നില്‍ കൂടുതല്‍ പേപ്പറുകള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യിക്കേണ്ടതാണ്.
10. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100/-രൂപ നിരക്കില്‍ ഫീസ് ഈടാക്കുന്നതാണ്.
11. സേ പരീക്ഷയ്ക്ക് അപേക്ഷിച്ചവരിലാരെങ്കിലും പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായിക്കണ്ടാല്‍ പ്രസ്തുത വിദ്യാര്‍ത്ഥികളുടെ സേ പരീക്ഷാഫലം പരിഗണിക്കുന്നതല്ല.
12. IED വിദ്യാര്‍ത്ഥികള്‍ക്ക് 2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ലഭിച്ച
ആനുകൂല്യം സേ പരീക്ഷയ്ക്കും ലഭിക്കുന്നതാണ്. ഇതിനായി ഡി.ജി.ഇ-യില്‍
നിന്നും ലഭിച്ച ഉത്തരവിന്‍റെ പകര്‍പ്പ് കൂടി അപേക്ഷയോടൊപ്പം പരീക്ഷാകേന്ദ്രത്തില്‍
സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷാഫീസ്
പരീക്ഷാര്‍ത്ഥികള്‍ 2022 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ
പരീക്ഷാകേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകന് പരീക്ഷാഫീസ് അപേക്ഷയോടൊപ്പം പണമായി
നല്‍കേണ്ടതാണ്.
അപേക്ഷാ ഫോറം
അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പരീക്ഷ എഴുതി ലഭിച്ചിട്ടുള്ള ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ടും 2022 മാര്‍ച്ചില്‍ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകന് സമര്‍പ്പിക്കേതാണ്.
അപേക്ഷകളുടെ രജിസ്ട്രേഷന്‍
2022 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ സ്കൂളില്‍ 24/06/2022 മുതല്‍ 29/06/2022-ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്.
ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷയെഴുതാം.
2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത
പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റഗുലർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
2022 മാർച്ചിൽ കമ്പാർട്ട്‌മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷ എഴുതിയ
വിദ്യാർഥികൾക്ക് ഡി+ ഗ്രേഡോ അതിനുമുകളിലോ നേടാൻ സാധിക്കാത്ത എല്ലാ
വിഷയങ്ങൾക്കും പരീക്ഷയ്ക്ക് അപക്ഷിക്കാം.
സർക്കുലർ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in
ഫോൺ: 0471-2329440, 41, 42, 43.
ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.
സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന 'വിദ്യാകിരണം' പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെ ങ്കിൽ സ്‌കോളർഷിപ്പ് ലഭിക്കും. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകാർക്ക് 300 രൂപയും ആറു മുതൽ പത്തുവരെ 500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐടിഐ, മറ്റ് തത്തുല്യ കോഴ്‌സുകൾ എന്നിവക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവക്ക് 1000 രൂപ എന്നീ നിരക്കുകളിലാണ് മാസംതോറും സ്‌കോളർഷിപ്പ്.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം, മാതാവിന്റെയോ പിതാവിന്റെയോ
വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം, മറ്റു പദ്ധതികൾ
പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവരാവരുത്, സർക്കാർ അംഗീകൃത
സ്ഥാപനങ്ങളിൽ/ കോഴ്‌സുകളിൽ പഠിക്കുന്നവരാകണം തുടങ്ങിയ ഏതാനും
വ്യവസ്ഥകളുമുണ്ട്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
(1) ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട
ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് (രണ്ടു പേരും/ ആരെങ്കിലും
ഒരാള്‍) ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് ലഭിക്കും.
(2) മാതാവിന്‍റെയോ, പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
(3) നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന്
ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്/വില്ലേജ് ഓഫീസറുടെ വരുമാന
സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ്
സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്/ അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ
സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
(4) എല്ലാ ക്ലാസുകളിലെയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.
(5) ഒരു ക്ലാസിലേയ്ക്ക് ഒരു തവണ മാത്രമേ സ്കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ.
(6) മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന രക്ഷിതാവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. സ്കോളര്‍ഷിപ്പ് തുക അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. സ്കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ ആംഗീകൃത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. പാരലല്‍ കോളേജിലും പാര്‍ടൈം കോഴ്സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല.
എല്ലാ ക്ലാസുകളിലേക്കും പരമാവധി 10 മാസത്തേക്കാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കോളർഷിപ്പ് പുതുക്കുന്നതിന് എല്ലാവർഷവും പുതിയ അപേക്ഷ നൽകണം. അപേക്ഷ നൽകാനും വിവരങ്ങൾക്കും: suneethi.sjd.kerala.gov.in, 0471 2302851, 0471 2306040.
സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 21 വരെ അപേക്ഷിക്കാം.
അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ
സ്‌കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ
ജൂലൈ 2ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ
പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി
പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം,
ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും.
അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25
തീയതികളിൽ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം
ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്,
മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്,
റോബോട്ടിക്‌സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്‌കൂൾ
പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ്
പരിശീലനം. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക്
പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ്‌വൺ പ്രവേശനത്തിന് ബോണസ്
പോയിന്റും അനുവദിച്ചിട്ടുണ്ട്.
കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി
കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ
അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം,
ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്‌സിലെ സ്‌കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്‌കൂൾ ടിവി തുടങ്ങി
നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ നടത്തുന്നു.
വിശദാംശങ്ങൾക്ക്: www.kite.kerala.gov.in
കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം.
താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന
രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ്
ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ.,
തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ
വിവരങ്ങൾക്ക്: www.kerafed.com, 0471-2320504, 0471-2322736.
തിരുവനന്തപുരം ശാന്തിനഗറിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് കരാർ നിയമനം. പ്രതിമാസ വേതനം 20,000 രൂപ. മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 01.01.2022ന് 35 വയസ് കവിയരുത് (എസ്.സി./എസ്.ടി, ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും). മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും.
താത്പര്യമുള്ളവർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷയും, വിശദമായ ബയോഡേറ്റയും, പ്രായം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ അയയ്ക്കണം. അപേക്ഷകൾ രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ്, ബിൽഡിംഗ് നം.32, ടി.സി.81-1051, ശാന്തിനഗർ, തിരുവനന്തപുരം -695001, എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2339266, വിശദാംശങ്ങൾക്ക്: www.ipaffairs.org.
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ക്ക് സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന ബഹുമതിയായ കേരള പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരള പ്രഭ പുരസ്‌ക്കാരം രണ്ടു പേര്‍ക്കും കേരള ശ്രീ പുരസ്‌ക്കാരം അഞ്ച് പേര്‍ക്കുമാണു നല്‍കുന്നത്.
കേരള പുരസ്‌കാരങ്ങള്‍ക്കു വ്യക്തികള്‍ക്ക് നേരിട്ട് നാമനിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ ആര്‍ക്കും മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാം. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഓരോ വിഭാഗത്തില്‍ നിന്നും ഒന്നു വീതം പരമാവധി മൂന്നു നാമനിര്‍ദ്ദേശങ്ങള്‍ മാത്രം സമര്‍പ്പിക്കാം. കേരള പുരസ്‌ക്കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കുന്നതല്ല.
ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍ എന്നിവര്‍ ഒഴികെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
അവാര്‍ഡിന് അര്‍ഹരല്ല. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ
പുരസ്‌ക്കാരത്തിനായി പരിഗണിക്കും. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി
നാമനിര്‍ദ്ദേശത്തിനായി വ്യക്തിപരമായി ശിപാര്‍ശ നല്‍കിയിട്ടില്ല എന്ന
സാക്ഷ്യപത്രം നാമനിര്‍ദേശം നല്‍കിയ വ്യക്തിയോ സംഘടനയോ നല്‍കണം.
പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം എന്ന ലിങ്കില്‍ ലഭ്യമാണ്. 2022 ലെ കേരളപിറവി ദിനത്തില്‍ പ്രഖ്യാപിക്കുന്ന പുരസ്‌കാരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ജൂണ്‍ 30 വരെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പുരസ്‌ക്കാരത്തിന് പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2518531, 0471- 2518223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലും ഇന്റേൺഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ലഭിക്കും. പ്ലസ്ടു / ഏതെങ്കിലും ടീച്ചർ ട്രെയിനിംഗ് കോഴ്സ് / ഏതെങ്കിലും ഡിപ്ലോമ ആണ് യോഗ്യത.
ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭിക്കുമെന്ന് എസ്.ആർ.സി ഡയറക്ടർ അറിയിച്ചു. അപേക്ഷകർ സ്റ്റഡി സെന്ററുമായി ബന്ധപ്പെടണം. ഓക്സ്ഫോർഡ് കിഡ്സ്, കണിയാപുരം 9746097282 ,ഓക്സ്ഫോർഡ് കിഡ്സ്, നെടുമങ്ങാട് 9846626416 ,ഓക്സ് ഫോർഡ് കിഡ്സ്, കമലേശ്വരം, 9074635780. വിശദവിവരങ്ങൾക്ക് www.srccc.in
നിരന്തരം നവീകരിക്കുന്നവിധത്തിൽ ഓരോ കുട്ടിയുടെയും വ്യക്തി വിവര രേഖ 'ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ' രൂപത്തിൽ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും 'സഹിതം' പദ്ധതിയിൽ അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രസ്താവിച്ചു.
കുട്ടിയെ അറിയുക, കുട്ടിയെ വളർത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ കുട്ടികളുടെ മെന്റർമാരാവുന്ന സഹിതം പദ്ധതിയുടെ പോർട്ടലായ www.sahitham.kite.kerala.gov.in ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മെന്ററിംഗിന്റെ ഭാഗമായി ഓരോ വിദ്യാർഥിയുടെയും അനുഗുണമായ സാമൂഹിക ശേഷികൾ,
ഭാഷാ ശേഷി, ഗണിത ശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവ നിരന്തരം
നിരീക്ഷിച്ച് സഹിതം പോർട്ടലിൽ രേഖപ്പെടുത്താൻ അധ്യാപകർക്ക് കഴിയും.
സമ്പൂർണ പോർട്ടലിൽ ലഭ്യമായ അടിസ്ഥാന വിവരങ്ങൾക്ക് പുറമേ കുട്ടിയുടെ
സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലം, കുടുംബാന്തരീക്ഷം, സവിശേഷ സഹായം
ആവശ്യമുള്ള മേഖലകൾ തുടങ്ങിവയെല്ലാം സ്റ്റുഡന്റ് പ്രൊഫൈലിന്റെ ഭാഗമായി
മാറും. അധ്യാപകരുടെ ഗൃഹസന്ദർശനം കുട്ടിക്ക് വൈകാരികമായ അനുഭവം കൂടി
സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹിതം പദ്ധതി നടപ്പാക്കുന്നതിന്റെ
ഭാഗമായി മുഴുവൻ അധ്യാപകർക്കും പരിശീലനും നൽകും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ., കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത്,
എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ., യൂണിസെഫ് സോഷ്യൽ പോളിസി
സ്‌പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അധ്യാപകർ നിശ്ചിത എണ്ണം കുട്ടികളുടെ മെന്റർമാരായി പ്രവർത്തിക്കുന്ന 'സഹിതം' പദ്ധതിയുടെ മെന്ററിംഗ് പോർട്ടൽ 7ന് വൈകിട്ട് 3ന് കൈറ്റ് വിക്‌ടേഴ്‌സ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ അക്കാദമിക മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിലാണ് സഹിതം മെന്ററിംഗ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. എസ്.സി.ഇ.ആർ.ടി.യുടെ അക്കാദമിക പിന്തുണയോടെ കൈറ്റാണ് 'സഹിതം' പോർട്ടൽ തയ്യാറാക്കിയത്.
ഓരോ സ്‌കൂൾ വിദ്യാർഥിയുടേയും സാമൂഹിക ശേഷികൾ, ഭാഷാശേഷി, ഗണിതശേഷി,
സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി പഠനത്തിലുണ്ടാകുന്ന പുരോഗതി
നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകർക്ക്
സഹിതത്തിലൂടെ സാധിക്കും. കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകളും നിരീക്ഷിച്ച്
കുട്ടിയ്ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര
പ്രവർത്തനങ്ങൾ അധ്യാപകർക്ക് ആസൂത്രണം ചെയ്യാനാകും. ഒന്നു മുതൽ പത്തുവരെ
ക്ലാസുകളിലെ കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ പ്രൊഫൈലുകൾ തയ്യാറാക്കാൻ
സഹിതത്തിൽ സൗകര്യമുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്
ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, കൈറ്റ് സി.ഇ.ഒ. കെ.അൻവർ
സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. തുടങ്ങിയവർ
സംബന്ധിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകൾ
പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളുടെ മികവും പ്രത്യേകം ശ്രദ്ധിക്കേണ്ട
കാര്യങ്ങളും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഓൺലൈനായി ലഭ്യമാക്കാൻ സഹിതം
പോർട്ടലിൽ സംവിധാനം ഉണ്ടാകും.
ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.
സ്റ്റേറ്റ്
പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/
എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇകണോമിക്‌സിൽ
ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ്
ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ
ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ
ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ
എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട
ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45
വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.
സ്റ്റേറ്റ്
ഡാറ്റാ കം എം.ഐ.എസ് മാനേജർ തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്‌സ്/
മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ
ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ
കുറഞ്ഞത് ഡിപ്ലോമ എന്നിവയാണ് യോഗ്യത. ലാർജ് സ്‌കെയിൽ ഡാറ്റ പ്രോസസിങ്,
മാനേജ്‌മെന്റ് എന്നീ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി 45 വയസ്. 40,000 രൂപയാണ് പ്രതിമാസ വേതനം.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം.
കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലോ ജൂൺ 10ന് മുമ്പ് ലഭിക്കണം.
കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗ് ജൂൺ 15 നു തുടങ്ങും. മൂന്ന് മാസം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയുടെ തൊണ്ണൂറു ശതമാനം ഫീസും സർക്കാർ ആണ് വഹിക്കുന്നത്. ബാക്കി പത്തു ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾ അടക്കേണ്ടതാണ്. ആറായിരത്തി എഴുനൂറു രൂപ മാത്രമാണ് മൂന്നുമാസം താമസിച്ചു പഠിക്കുവാൻ ഒരു വിദ്യാർത്ഥിനി സ്ഥാപനത്തിൽ പ്രവേശന സമയത്തു അടക്കേണ്ടി വരിക.
കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ
(വരുമാന രേഖ), സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ/ പട്ടിക ജാതി /
പട്ടിക വർഗ/ ഒബിസി വിഭാഗത്തിൽ പെടുന്നവർ (വരുമാനം തെളിയിക്കുന്ന രേഖ,
സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ വേണം), കോവിഡ് മഹാമാരി നിമിത്തം ജോലി
നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ്
ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക ( തെളിയിക്കുന്ന രേഖ),
ദിവ്യാങ്കരുടെ അമ്മ (തെളിയിക്കുന്ന രേഖ), വിധവ/വിവാഹ മോചനം നേടിയവർ
(തെളിയിക്കുന്ന രേഖ), ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ
പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. എട്ടാം ക്ലാസും അതിനുമുകളിലും
യോഗത്യയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
വിദേശത്തും സ്വദേശത്തുമുള്ള ഹോസ്പിറ്റലുകളിലും ഹോട്ടലുകളിലും ഒട്ടുമിക്ക മറ്റു വൻകിട വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ജോലി സാധ്യതയുള്ള മേഖലയാണ് ഹൗസ് കീപ്പിംഗ്. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂൺ 10നു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ (മുകളിൽ പറഞ്ഞ അർഹതകൾ തെളിയിക്കാനുതകുന്നവ ഉൾപ്പെടെ) admissions@iiic.ac.in എന്ന ഇമെയിലിലേക്ക്അയക്കുകയോ, സ്ഥാപനത്തിൽ നേരിട്ട് ഹാജരാക്കുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8078980000. വെബ്സൈറ്റ് : www.iiic.ac.in
സ്‌കോൾ കേരള മുഖേന 2022-23 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ജൂൺ 8 മുതൽ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ കേരള വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും
എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ,
തിരുവനന്തപുരം- 695012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ്/ രജിസ്‌ട്രേഡ്
തപാൽ മാർഗമോ ജൂൺ 25ന് വൈകിട്ട് അഞ്ചിനകം എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ്
ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 12 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാർത്ഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2022 മെയ്യില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാ ഫീസില്‍ ഇളവുണ്ടായിരുന്ന വിഭാഗക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും അവസാന വര്‍ഷ ബി.എഡ് /ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും. പരിശോധനയ്ക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്ന വേളയില്‍ മാത്രമേ അവസരം നല്‍കുകയുളളൂവെന്ന് പത്തനംതിട്ട ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.
പരീക്ഷ ഭവന്‍ 2022 മേയ് മാസത്തില്‍ നടത്തിയ കെ-ടെറ്റ് (കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 2022) പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററായ എം.ജി.എം. എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന ജൂണ്‍ 9, 10, 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.
കാറ്റഗറി- ഒന്നിന് ജൂണ്‍ ഒന്‍പതിന്, കാറ്റഗറി രണ്ടിന് 10 ന്, കാറ്റഗറി മൂന്നിന് 13 ന്, കാറ്റഗറി- നാലിന് 14 ന്. സര്‍ട്ടിഫിക്കേറ്റ് പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി. മുതലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. കോവിഡ്-19-ന്റെ പശ്ചാത്തലമുള്ളവരും പനിയുള്ളവരും പങ്കെടുക്കാന്‍ പാടില്ല. അവര്‍ക്ക് പിന്നീട് അവസരം നല്‍കും. കോവിഡ്-19-ന്റെ നിയന്ത്രണം കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ബന്ധപ്പെടേണ്ട നമ്പര്‍. 9847251419, 0469-2601349.
ആലപ്പുഴ: ഫെബ്രുവരിയില്‍ നടത്തിയ കെ- ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ എട്ടു മുതല്‍ പത്തു വരെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. എട്ടിന് കാറ്റഗറി- 1,4, ഒന്‍പതിന് കാറ്റഗറി- 2, പത്തിന് കാറ്റഗറി- 3 എന്ന ക്രമത്തില്‍ പരീക്ഷാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.