കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 27 -ാം ബാച്ച് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുളള കോഴ്സ് കാസർകോട് ജില്ലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, പുലിക്കുന്ന് വെച്ചാണ് നടത്തുന്നത്.
അപേക്ഷാഫാറവും പ്രോസ്പക്ടസും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി., പ്രായപരിധി 18 – 40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നുവരുന്നവരുമായ ലൈബ്രറി യന്മാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം ഇവർക്ക് പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 % വെയിറ്റേജ് ലഭിക്കുന്നതാണ്. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ലൈബ്രേറിയന്മാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട് (45 വയസ്). അവരുടെ ഡിപ്പാർട്ട്മെന്റ് സ്പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്.
അപേക്ഷാഫാറവും പ്രോസ്പക്ടസും www.kslc.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർഗോഡ് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24 x 10 സെ.മീ. വലിപ്പമുള്ള കവറും അടക്കം ചെയ്തിരിക്കണം.
പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെടുന്ന ലൈബ്രേറിയന്മാർ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. അവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ 10/- രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അയച്ചാൽ മതിയാകും
പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30.01.2023 വൈകുന്നേരം 5 മണിവരെ. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്റ്റാന്റിന് സമീപം കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് പി.ഒ., കാസർഗോഡ് 674315 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. ഫോൺ: 0467 2208141.
No comments:
Post a Comment