കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് (HOCL) അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി, ITI, Diploma, Degree യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 31/01/2023ന് മുന്പായി അപേക്ഷ സമർപ്പിക്കാം.
ട്രേഡ് അപ്രന്റീസുകൾ (ITI)
വിഷയം Welder
ഒഴിവുകളുടെ എണ്ണം 01
പ്രതിമാസ സ്റ്റൈപ്പൻഡ് 7700
ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ)
വിഷയം Chemical
ഒഴിവുകളുടെ എണ്ണം 07
പ്രതിമാസ സ്റ്റൈപ്പൻഡ് 8000
വിഷയം lnstrumentation
ഒഴിവുകളുടെ എണ്ണം 04
പ്രതിമാസ സ്റ്റൈപ്പൻഡ് 8000
വിഷയം Commercial Practice
ഒഴിവുകളുടെ എണ്ണം 04
പ്രതിമാസ സ്റ്റൈപ്പൻഡ് 8000
ഗ്രാജ്വേറ്റ് അപ്രന്റീസ് (ഡിഗ്രി)
വിഷയം Computer Science
ഒഴിവുകളുടെ എണ്ണം 01
പ്രതിമാസ സ്റ്റൈപ്പൻഡ് 10000
Diploma/Degree നോട്ടിഫിക്കേഷൻ ലിങ്ക്
വിദ്യാഭ്യാസ യോഗ്യത:
ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
കാലയളവ്:
ഒരു വർഷത്തേക്ക് ആയിരിക്കും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ തസ്തികയുടെ നിയമനം.
പ്രധാനപ്പെട്ട തീയതികൾ:
- ഓൺലൈൻ അപേക്ഷയുടെ ആരംഭം – 20/01/2023
- ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി – 31/01/2023
തിരഞ്ഞെടുപ്പ് പ്രക്രിയ:
- അടിസ്ഥാന യോഗ്യതയിൽ ലഭിച്ച മാർക്കിന്റെ ശതമാനം അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നത്.
- ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പരിശോധിക്കുന്നതിനായി വിളിക്കും.
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.
അപേക്ഷിക്കേണ്ടവിധം:
നാഷണൽ വെബ് പോർട്ടലിൽ ഇതുവരെ എൻറോൾ ചെയ്യാത്ത വിദ്യാർത്ഥികൾ
- ഉദ്യോഗാർത്ഥികൾ നാഷണൽ വെബ് പോർട്ടൽ https://www.apprenticeshipindia.gov.in സന്ദർശിക്കുക.
- Candidate Login/Register ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുക.
- യോഗ്യതാ സർട്ടിഫിക്കറ്റ്, സർക്കാർ ഐഡി പ്രൂഫ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ, റെസ്യൂം മുതലായവ ആവശ്യമാണ്.
- ആധാർ വെരിഫിക്കേഷൻ നടത്തണം.
- ഉദ്യോഗാർത്ഥിക്ക് ഒരു എൻറോൾമെന്റ് നമ്പർ ജനറേറ്റ് ചെയ്യും.
- യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- Apprenticeship Opportunities ക്ലിക്ക് ചെയ്യുക
- കോഴ്സ്, സ്ഥലം മുതലായവ തിരഞ്ഞെടുക്കുക
- സ്ഥാപനത്തിന്റെ പേര് HOCL ടൈപ്പ് ചെയ്യുക
- അപ്ലൈ ബട്ടൺ ക്ലിക്ക് ചെയ്യുക
- ബന്ധപ്പെട്ട ഫീൽഡിന് തിരഞ്ഞെടുത്ത് അപേക്ഷിക്കുക.
No comments:
Post a Comment