കേരളസർവകലാശാല 2022 - 23 അക്കാദമിക് വർഷത്തിലെ ബി.എ./ ബി.കോം./ ബി.എ.അഫ്സൽ ഉൽ-ഉലാമ/ ബി.ബി.എ./ ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 2023 ജനുവരി 11 മുതൽ അപേക്ഷിക്കാം.
അപേക്ഷകൾ പിഴകൂടാതെ ജനുവരി 20 വരെ സ്വീകരിക്കുന്നതാണ്.
അപേക്ഷയും അനുബന്ധരേഖകളും അവസാന തീയതിക്കു ളളിൽ കേരളസർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.
വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ www.de.keralauniversity.ac.in, www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ ജനുവരി 11 മുതൽ ലഭ്യമാകുന്നതാണ്.
No comments:
Post a Comment