ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, January 23, 2023

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം പതിനെട്ട് തൊഴിൽ മേഖലകളിലേക്ക്; 23.01.2023 മുതൽ അപേക്ഷിക്കാം

 

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് 23.01.2023 മുതൽ അപേക്ഷിക്കാം. ഇത്തവണ പതിനെട്ട് മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

 

  1. സെക്യൂരിറ്റി ഗാര്‍ഡ്
  2. ചുമട്ടുതൊഴിലാളി
  3. നിര്‍മ്മാണ തൊഴിലാളി
  4. ചെത്ത് തൊഴിലാളി
  5. മരംകയറ്റ തൊഴിലാളി
  6. തയ്യല്‍ തൊഴിലാളി
  7. കയര്‍ തൊഴിലാളി
  8. കശുവണ്ടി തൊഴിലാളി
  9. മേട്ടോര്‍ തൊഴിലാളി
  10. തോട്ടം തൊഴിലാളി
  11. നഴ്‌സ്
  12. സെയില്‍സ് മാന്‍/വുമണ്‍
  13. ടെക്‌സ്റ്റൈല്‍ മിൽ തൊഴിലാളി
  14. ഗാര്‍ഹിക ജോലി
  15. കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളി (ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം)
  16. മാനുഫാക്‌ചറിംഗ് / പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്)
  17. മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികൾ)
  18. ഐ ടി സെക്ടർ

 

എന്നിങ്ങനെ 18 മേഖലകളിലെ തൊഴിലാളികൾക്ക് അപേക്ഷിക്കാം.

 

താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്

മികച്ച തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്.

1.        തൊഴില്‍ സംബന്ധമായ നൈപുണ്യവും അറിവും

2.      തൊഴില്‍പരമായ അച്ചടക്കവും കൃത്യനിഷ്ഠയും

3.      സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം

4.      ഉപഭോക്താക്കളോടുള്ള പെരുമാറ്റം

5.      ക്ഷേമപദ്ധതികളോടുള്ള സമീപനം

6.      കലാകായിക മേഖലയിലെ മികവ്

7.      സാമൂഹിക പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തം

8.      ശുചിത്വബോധം

9.      തൊഴിലില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനുള്ള താല്‍പ്പര്യം

10.    നിത്യജോലികള്‍ക്ക് ഉപരിയായുള്ള കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുള്ള സദ്ധത

11.      തൊഴില്‍ നിയമങ്ങളിലുള്ള അവബോധം

 

മേല്‍ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം വ്യത്യസ്ത മേഖലകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തൊഴിലാളികളെ വിവിധ ഘട്ടങ്ങളായുള്ള പരിശോധനകളിലൂടെയും ജില്ലാ, മേഖലാ, സംസ്ഥാന തലങ്ങളിലൂള്ള അഭിമുഖ പരീക്ഷയിലൂടെയുമാണ് കണ്ടെത്തുന്നത്.  തൊഴിലാളിയെ സംബന്ധിച്ച വിവരങ്ങൾ, തൊഴിലാളി സ്വയം പൂരിപ്പിച്ച് സമര്‍പ്പിക്കുന്ന ചോദ്യാവലിയുടെ മാര്‍ക്ക്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ അന്വേഷണം നടത്തി രേഖപ്പെടുത്തുന്ന മാര്‍ക്ക് എന്നിവ പരിഗണിച്ചാണ് മികച്ച തൊഴിലാളിയെ കണ്ടെത്തി, ജില്ലാ കമ്മിറ്റി മുമ്പാകെയുള്ള അഭിമുഖ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കുന്നത്. തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, തൊഴിലുടമയുടെ സാക്ഷ്യപത്രം പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്.  സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ്‌മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും.

ചുവടെ കൊടുത്തിട്ടുള്ള മാതൃകയിലുള്ള സാക്ഷ്യപത്രം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയതിനു ശേഷം പോർട്ടലിൽ അപ് ലോഡ് ചെയ്യുക.

തൊഴിലുടമയുടെ സാക്ഷ്യപത്രം

 

വാർഡ് മെമ്പറുടെ സാക്ഷ്യപത്രം

 

ജില്ലാ തലത്തിലുള്ള കമ്മിറ്റി ഓരോ ജില്ലയിലെയും ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി, മേഖലാ തല കമ്മിറ്റിയിലേയ്ക്കും മേഖലാ കമ്മിറ്റികൾ, അതാത് മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി സംസ്ഥാന കമ്മിറ്റിയിലേയ്ക്കും ശുപാർശ ചെയ്യുന്നു. തുടർന്ന് സംസ്ഥാന കമ്മിറ്റി ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി പുരസ്കാരം സമ്മാനിക്കുകയും ചെയ്യുന്നു.

 

അപേക്ഷകൾ സമർപ്പിക്കുന്നതിനും അനുബന്ധസഹായങ്ങൾക്കും എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസുകളിലും ഹെൽപ് ഡെസ്‌കുകൾ സജ്ജമാക്കും. ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും www.lc.kerala.gov.in എന്ന തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമാ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.

 

No comments:

Post a Comment