ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, January 6, 2023

തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരം

 

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) 2023 ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നതിനായുളള അപേക്ഷകൾ ക്ഷണിക്കുന്നു. പ്രായഭേദമന്യേ എല്ലാ ഇൻഡ്യൻ പൗരൻമാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രവേശനഫീസ് ഉണ്ടായിരിക്കുന്നതല്ല. മത്സരത്തിനായുളള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന  തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ മെയിൽ വഴി 19/01/2023 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭ്യമാകുന്ന തരത്തിൽ സമർപ്പിക്കേണ്ടതാണ്.


മെമ്പർ സെക്രട്ടറി
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) നാലാം നില, 
കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-01
ഫോൺ 04712326264



 
 
 
സമയ പരിധി

തണ്ണീർത്തട ഫോട്ടോഗ്രാഫി 2023 മത്സരത്തിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ഫോട്ടോകൾ സമർപ്പിക്കേണ്ടതിന്റെ സമയപരിധി 19.01.2023 വൈകുന്നേരം മണി 5 വരെയാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ഫോട്ടോകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല.

മത്സരത്തിൽ പങ്കെടുക്കുന്ന വിധം

 മത്സരത്തിൽ പങ്കെടുക്കുന്നതിന്  പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. മത്സരത്തിനായുളള ഫോട്ടോകൾ ഓൺലൈനായി  കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swakawareness@gmail.com എന്ന ഇ മെയിലിലൂടെയാണ് സമർപ്പിക്കേണ്ടത്. മറ്റേതെങ്കിലും തരത്തിലുളള എൻട്രികൾ നിരസിക്കുന്നതാണ്. മത്സരാർത്ഥികൾ നിർദിഷ്ട രജിസ്ട്രേഷൻ ഫോം ശരിയായി പൂരിപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന ഫോട്ടോഗ്രാഫുകൾ താഴെ പറയുന്ന സാങ്കേതിക നിർദേശങ്ങൾക്കനുസൃതമായിരിക്കണം.

മത്സരത്തിനുളള വിഷയം

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 40 തണ്ണീർത്തടങ്ങളുമായി (അനുബന്ധം.1) ബന്ധപ്പെട്ട സേവനങ്ങളുടെയോ ജൈവ വൈവിധ്യ സമ്പത്തിന്റെയോ, ജൈവ വിഭവങ്ങളുടെയോ ഫോട്ടോകളാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്.



സമർപ്പിക്കാവുന്ന ഫോട്ടോഗ്രാഫുകളുടെ എണ്ണം

ഓരോ മത്സരാർത്ഥിക്കും പരമാവധി 5 ഫോട്ടോകൾ വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ചിത്രങ്ങൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ലഘു വിവരണം/ അടിക്കുറിപ്പ് തയ്യാറാക്കി അപേക്ഷാ ഫോമിലെ നിർദിഷ്ട കോളത്തിൽ ക്രമം തെറ്റാതെ രേഖപ്പെടുത്തേണ്ടതാണ്.

സമർപ്പിക്കാവുന്ന  ഫോട്ടോഗ്രാഫുകളുടെ നിഷ്കർഷിച്ചിട്ടുളള സാങ്കേതിക മാനദണ്ഡങ്ങൾ.

ഫോട്ടോഗ്രാഫുകൾ JPEG ഫോർമാറ്റിൽ ആയിരിക്കണം സമർപ്പിക്കേണ്ടത്.

Size : സമർപ്പിക്കുന്ന ഫോട്ടോകൾക്ക് 8 മെഗാബൈറ്റ്സ് അല്ലെങ്കിൽ അതിൽ താഴെ വലിപ്പം മാത്രമേ പാടുളളു.

Resolution : നീളം കൂടിയ വശത്ത് കുറഞ്ഞത് 3000 പിക്സൽ ഉണ്ടായിരിക്കേണ്ടതാണ്.

Geotagged ഫോട്ടോഗ്രാഫുകൾക്ക് മുൻഗണന നൽകുന്നതാണ്.

അംഗീകൃതമായ തോതിൽ ഫോട്ടോകൾ മെച്ചപ്പെടുത്തുന്നത് (കളർ, കോൺട്രാസ്റ്റ് എന്നിവ മെച്ചപ്പെടുത്തുന്നത്, ഷാർപ്പനിംഗ്, ബ്രൈറ്റ്നസ്, ഡസ്റ്റ് റിമൂവൽ, ചെറിയ തോതിലുള്ള ക്രോപ്പിംഗ്) അനുവദനീയമെങ്കിലും യഥാർത്ഥ ഫോട്ടോയുടെ ഭാവത്തെ ബാധിക്കുന്ന രീതിയിലുള്ള വ്യതിയാനങ്ങൾ വരുത്തിയ ഫോട്ടോകൾ ഈ മത്സരത്തിന് യോഗ്യമല്ല.

സമർപ്പിക്കാവുന്ന ഫോട്ടോകളുടെ സൂക്ഷ്മ പരിശോധന

സമയ പരിധിക്കുളളിൽ (19.01.2023 വൈകുന്നേരം മണി വരെ 5 ഫോട്ടോകളുടെയും മത്സരാർത്ഥികൾ സമർപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട രീതിയിലുളള അപേക്ഷകളുടെയും സൂക്ഷ്മ പരിശോധന 20.01.2023 ന് Directorate of Environment & Climate Change (DOECC) യുടെ Environment Programme Manager ടെ നേതൃത്വത്തിൽ നടത്തുന്നതായിരിക്കും. നിശ്ചിത സമയ പരിധിയായ 19.01.2023 വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന എൻട്രികൾ നിരസിക്കുന്നതാണ്.

മത്സര വിജയികൾക്കുളള സമ്മാനങ്ങൾ

ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് യഥാക്രമം 10,000/-, 5000/-, 2000/- (സർക്കാർ ഉത്തരവിന് വിധേയമായി) എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 10 മത്സരാർത്ഥികൾക്ക് സമാശ്വാസ സമ്മാനമായി മെറിറ്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ്. സമ്മാനത്തിന് പകരമായി പണമോ ഉപഹാരങ്ങളോ അനുവദിക്കുന്നതല്ല. 
 
 

No comments:

Post a Comment