കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ജനുവരി 31 വരെ അപേക്ഷിക്കാം.
യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി,
കോഴ്സ് കാലാവധി 6 മാസം,
ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ,
കോഴ്സ്ഫീസ് 9000/- രൂപ,
ഉയർന്ന പ്രായപരിധി ഇല്ല.
താൽപ്പര്യമുളളവർ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് SBI യിൽ A/c.No.57002299878 ൽ 100/- രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം പി.എം.ജി. ജംഗ്ഷൻ, സ്റ്റുഡൻസ് സെന്റർ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസിൽ എത്തിക്കേണ്ടതാണ്.
ഫോൺ: 0471 – 2302523
No comments:
Post a Comment