നമ്പര്‍ എം2-20681/2022/സി.ഇ.ഐ 2022 നവംബര്‍ 22
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് 2023 മെയ് മാസത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന വയര്‍മാന്‍ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകള്‍ പ്രകാരം വയര്‍മാന്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും നല്‍കുന്നതാണ്. അപേക്ഷാഫോറത്തിന്‍റെ മാതൃക http://www.ceikerala.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം ഫീസായ Rs.560 ന്റെ ചെലാനും ഹാജരാക്കണം.
ആകെ ഫീസ് Rs. 560 (അപേക്ഷാ ഫോറത്തിന്‍റെ വില Rs. 225, പരീക്ഷാ ഫീസ് Rs. 335) കേരളത്തിലെ ഏതെങ്കിലും ഗവണ്‍മെന്‍റ് ട്രഷറിയിലോ ജനസേവന കേന്ദ്രത്തിലോ '00430080099' എന്ന ശീര്‍ഷകത്തില്‍ അടച്ച അസ്സല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത രേഖകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്സ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ 28.02.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. പരീക്ഷയെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.
യോഗ്യതകള്‍
a) 2020-ലോ അതിനുശേഷമോ ഉള്ള ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷിച്ച് പരീക്ഷയ്ക്ക് ഹാജരായി തോറ്റവരും ഹാള്‍ടിക്കറ്റ് കിട്ടി പരീക്ഷയ്ക്ക് ഹാജരാകുവാന്‍ സാധിക്കാതെ വന്നവരും
അല്ലെങ്കില്‍
(i) ലൈസന്‍സിംഗ് ബോര്‍ഡിന്‍റെ അംഗീകാരത്താടെ നടത്തുന്ന സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ വയര്‍മാന്‍ കോഴ്സ് തൃപ്തികരമായി പൂര്‍ത്തിയാക്കി വയറിംഗ് സംബന്ധിച്ച പ്രായോഗിക പരിചയം കിട്ടിയവര്‍ (അപേക്ഷ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന സമര്‍പ്പിക്കണം), 2022 ഏപ്രില്‍ മാസം വയര്‍മാന്‍ കോഴ്സ് പൂര്‍ത്തിയായവരെ മാത്രമേ പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ.
അല്ലെങ്കില്‍
(ii) ലൈസന്‍സിംഗ് ബോര്‍ഡിന്‍റെ വിജ്ഞാപനപ്രകാരം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ അപ്രന്‍റീസ് ചെയ്യുവാന്‍ രജിസ്ട്രേഷന്‍ നടത്തി ഒരു വര്‍ഷത്തെ അപ്രന്‍റിസ്ഷിപ്പ് തൃപ്തികരമായി പൂര്‍ത്തിയാക്കവര്‍ (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണം) 2021 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
അല്ലെങ്കില്‍
b) ഈ വകുപ്പിന്‍റെ പരിശോധന പരിധിയില്‍ വരുന്നതും ലൈസന്‍സിംഗ് ബോര്‍ഡിന് തൃപ്തികരമായതുമായ ഒരു വലിയ വ്യവസായ സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ വര്‍ക്കര്‍, ഇലക്ട്രീഷ്യന്‍, സ്വിച്ച് ബോര്‍ഡ് അറ്റന്‍റര്‍ തുടങ്ങി ഏതെങ്കിലും സ്ഥിരമായ ജോലിയുള്ളയാള്‍ അവിടെ രണ്ടു കൊല്ലത്തില്‍ കുറയാത്ത കാലയളവില്‍, മോട്ടോര്‍ തുടങ്ങിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ മെയിന്‍റനന്‍സ് ജോലികളില്‍ ഏര്‍പ്പെട്ടവര്‍ (പരിചയ സര്‍ട്ടിഫിക്കറ്റ് അസ്സല്‍ ഹാജരാക്കണം). അല്ലെങ്കില്‍ 10 മാസത്തില്‍ കുറയാത്ത കമ്മ്യൂണിറ്റി പോളിടെക്നിക് സ്കീമും സ്വീകാര്യമാണ്.
അല്ലെങ്കില്‍
c) റ്റി.എച്ച്.എസ്.എല്‍.സി/വി.എച്ച്.എസ്.എല്‍.സി. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പരീക്ഷ പാസ്സായവര്‍
അല്ലെങ്കില്‍
d) വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് നടത്തുന്ന രണ്ടു വര്‍ഷ എം.ആര്‍.ഡി.എ കോഴ്സ് പാസ്സായവര്‍.
അല്ലെങ്കില്‍
e) വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് നടത്തുന്ന ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് ടെക്നോളജി കോഴ്സ് പാസ്സായവര്‍.
അല്ലെങ്കില്‍
f) റഫ്രിജറേഷന്‍ ആന്‍റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക് ട്രേഡില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസ്സായവര്‍.
അല്ലെങ്കില്‍
g) സര്‍ക്കാര്‍ പോളിടെക്നിക്കുകളില്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ പ്രോഗ്രാം പ്രകാരം നടത്തുന്ന 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍റ് സര്‍വീസിംഗ് കോഴ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍.
അല്ലെങ്കില്‍
h) ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ട്രേഡില്‍ രണ്ടു വര്‍ഷത്തെ കോഴ്സ് പാസ്സായവര്‍
അല്ലെങ്കില്‍
i) ഇലക്ട്രിക്കല്‍ ഫിറ്റര്‍ സിഗ്നല്‍, ഇലക്ട്രിക് (എം.വി) ഇലക്ട്രീഷ്യന്‍ തുടങ്ങിയ കോഴ്സ് പൂര്‍ത്തീകരിച്ച വിരമിച്ച വിമുക്തഭടന്‍മാര്‍.
അല്ലെങ്കില്‍
j) കേരള സാങ്കേതിക വിഭ്യാഭ്യാസ വകുപ്പ് STEP 4U എന്ന പദ്ധതിയുടെ കീഴില്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ ടെക്നോളജി എന്ന വിഷയത്തിൽ നടത്തുന്ന 12 മാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍.
അല്ലെങ്കില്‍
k) കേരള സംസ്ഥാന തുടര്‍ വിഭ്യാഭ്യാസ കേന്ദ്രം വഴി നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് (PDIEE)/പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ (PDCI) എന്നീ 12 മാസ കാലാവധിയുള്ള കോഴ്സ് പാസ്സായവര്‍.
അല്ലെങ്കില്‍
l) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (NIOS) നടത്തുന്ന ഒരു വര്‍ഷത്തെ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ കോഴ്സ് പാസ്സായി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപ്രന്‍റീസ്ഷിപ്പ് ഇല്ലാതെ അപേക്ഷിക്കാം.
m) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ ചവറ നടത്തുന്ന 5 മാസം കാലയളവുള്ള NSQF ലെവല്‍ 3 തലത്തിലുള്ള കോഴ്സ് പാസ്സായവര്‍.
1. പ്രത്യേക കുറിപ്പ്: മേല്‍പ്പറഞ്ഞ യോഗ്യതയുടെ കാലയളവ് അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്കുമുമ്പ് പൂര്‍ത്തിയായിരിക്കണം.
2. വയസ്: അപേക്ഷിക്കുന്ന തീയതിയില്‍ അപേക്ഷകന് 18 വയസ് തികഞ്ഞിരിക്കണം. ശാരീരിക യോഗ്യതയെ സംബന്ധിച്ച് ബോര്‍ഡിന് മുമ്പുകെ ത്യപ്തികരമായി തെളിവ് നല്‍കയില്ലെങ്കില്‍ 65 വയസ് പൂര്‍ത്തിയാക്കിയ യാതൊരു പരീക്ഷാര്‍ത്ഥിക്കും പെര്‍മിറ്റ് നല്‍കുന്നതല്ല.
3. പൊതുവിദ്യാഭ്യാസ യോഗ്യത: അപേക്ഷകന്‍ പത്താംക്ലാസ് വരെ പഠിച്ചിരിക്കണം.
4. ഫീസ്: കേരളത്തിലെ എതെങ്കിലും ഗവണ്‍മെന്‍റ് ട്രഷറിയിലോ, ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലോ, e-Treaury മുഖേന ഓണ്‍ലൈനായോ '00430080099' എന്ന ശീര്‍ഷകത്തില്‍ Rs.560/- (അഞ്ഞൂറ്റി അറുപതു രൂപ മാത്രം) അടച്ച അസ്സല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒരിക്കല്‍ നല്‍കിയ ഫീസ് യാതൊരു കാരണവശാലും തിരികെ നല്‍കുകയോ മറ്റേതെങ്കിലും ആവശ്യത്തിനുവേി നീക്കുപോക്കു ചെയ്യുകയോ ഇല്ല.
5. അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനത്തിന്‍റെ നമ്പരും തീയതിയും അപേക്ഷയുടെ മുകളില്‍ പരീക്ഷാര്‍ത്ഥി പൂരിപ്പിക്കേണ്ടതാണ്.
6. പരിചയ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ കൊടുത്തിട്ടുള്ള ഫോറത്തിലായിരിക്കണം. പരീക്ഷാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലുടമയില്‍ നിന്നും അപേക്ഷയിലുള്ള ഫോറത്തിലും, മറ്റുള്ളവരില്‍ നിന്നും അതേ മാതൃകയില്‍ പ്രത്യേകം പ്രത്യേകമായും പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം താഴെപ്പറയുന്ന പ്രമാണങ്ങള്‍ ഹാജരാക്കേണ്ടതാണ്.
1. ആകെ ഫീസ് Rs.560 (അഞ്ഞൂറ്റി അറുപതു) കേരളത്തിലെ ഏതെങ്കിലും ഗവണ്‍മെന്‍റ് ട്രഷറിയിലോ, ജനസേവന കേന്ദ്രത്തിലോ, e-Treaury മുഖേന ഓണ്‍ലൈനായോ '00430080099' എന്ന ശീര്‍ഷകത്തില്‍ അസ്സല്‍ ചെലാന്‍ അപേക്ഷയോടൊപ്പം (അപേക്ഷാ ഫോറത്തിന്‍റെ വില Rs.225 പരീക്ഷ ഫീസ് Rs.335)
2. വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ ഒരു ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയത് ആഫീസ് മുദ്ര സഹിതം (ഇതിനു മുമ്പ് പരീക്ഷയ്ക്ക് ഹാജരായി തോറ്റവരും ഹാജരാക്കേണ്ടതാണ്.)
3. അപ്രന്‍റിസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ആഫീസില്‍ നിന്നും കിട്ടിയ അസ്സല്‍ മെമ്മോ/പകര്‍പ്പ് ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. ഇത്തരത്തിലുള്ള പരിചയ സര്‍ട്ടിഫിക്കറ്റ് അപേക്ഷാ ഫോറത്തില്‍ കോണ്‍ട്രാക്ടര്‍ രേഖപ്പെടുത്തുകയും വേണം. മുന്‍ പരീക്ഷാ ഹാള്‍ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.
4. ബോര്‍ഡിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ വയര്‍മാന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ അതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
5. 2020-ന് ശേഷമുള്ള പരീക്ഷയില്‍ ഹാജരായി തോറ്റവര്‍ രണ്ട് ഹാള്‍ ടിക്കറ്റിന്‍റെയും അസ്സല്‍ ഹാജരാക്കണം. വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഇക്കൂട്ടര്‍ ഹാജരാക്കേണ്ടതാണ്.
6. തൊഴിലുടമകള്‍ നല്‍കിയിട്ടുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
7. ഹാള്‍ടിക്കറ്റ് ഒറിജിനലിലും രണ്ട് ഡ്യൂപ്ലിക്കേറ്റിലും അപേക്ഷകന്‍റെ ഏറ്റവും പുതിയതും മുഖം വ്യക്തമായി കാണുന്നതുമായ പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ചതിനുശേഷം ഒരു ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തി ഓഫീസ് മുദ്ര പതിച്ചത്.
8. Rs.5-ന്‍റെ തപാല്‍ സ്റ്റാമ്പ് പതിച്ചതും സ്വന്തം മേല്‍ വിലാസമെഴുതിയതുമായ (പിന്‍കോഡ് സഹിതം) 3 കവറുകള്‍.
9. എഴുത്തു പരീക്ഷ പാസ്സായവര്‍ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ എഴുത്തു പരീക്ഷയുടെ അസ്സല്‍ ഹാള്‍ടിക്കറ്റും ഹാജരാക്കേണ്ടതാണ്. പരീക്ഷ എഴുതി പാസ്സായ പെര്‍മിറ്റ് കിട്ടി പുതുക്കാതെ പത്ത് വര്‍ഷം കഴിഞ്ഞവര്‍ വീണ്ടും പരീക്ഷ എഴുതേതാണ്. (പഴയ പെര്‍മിറ്റിന്‍റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്).
പ്രത്യേക നിര്‍ദ്ദേശങ്ങള്‍
· അപേക്ഷയും അതിന്‍റെ കൂടെയുള്ള രേഖകളും ശരിയായി കുത്തികെട്ടി അയയ്ക്കേണ്ടതാണ്. ശരിയായി കുത്തികെട്ടാതെ ഏതെങ്കിലും രേഖകള്‍ നഷ്ടപ്പെടാനിടയായാല്‍ ലൈസന്‍സിംഗ് ബോര്‍ഡ് ഉത്തരവാദിയാകുന്നതല്ല.
· അപേക്ഷ അയയ്ക്കുന്ന കവറിനുമുകളില്‍ '2022-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷയ്ക്കുള്ള അപേക്ഷ' എന്ന് വ്യക്തമായി എഴുതിയിരിക്കണം.
· അപേക്ഷാഫാറത്തില്‍ കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഈ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ പ്രകാരം മാറ്റത്തിന് വിധേയമാണ്.
· ന്യൂനപക്ഷ ഭാഷാ വിഭാഗത്തില്‍പ്പെട്ടവര്‍ ഏത് ഭാഷയിലാണ് പരീക്ഷ എഴുതുവാന്‍ ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തണം.
· എഴുത്തു പരീക്ഷയുടെ എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും. മൂല്യ നിര്‍ണ്ണയം ഒ.എം.ആര്‍ വഴി ആയിരിക്കും നടത്തുക. പുനര്‍ മൂല്യ നിര്‍ണ്ണയം ഉണ്ടായിരിക്കുന്നതല്ല.
· വൈകി കിട്ടുന്നതോ ന്യൂനതകളുള്ളതോ, ആവശ്യമായ പ്രമാണങ്ങള്‍ വച്ചിട്ടില്ലാത്തതുമായ അപേക്ഷകള്‍ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതാണ്. അവ പരിഹരിക്കുന്നതിന് പിന്നീട് അവസരം നല്‍കുന്നതല്ല.
· അപേക്ഷകന്‍റെ പേര് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതുപോലെ ആയിരിക്കണം (മാറ്റമുള്ളവര്‍ മാറ്റത്തിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തണം)
പരീക്ഷാ ക്രമങ്ങള്‍
താഴെപ്പറയുന്ന വിഷയങ്ങളില്‍ നൂറ് മാര്‍ക്കോടുകൂടിയ എഴുത്തുപരീക്ഷയും (രണ്ട് മണിക്കൂര്‍) നൂറ് മാര്‍ക്കോടുകൂടിയ പ്രായോഗിക പരീക്ഷയും (മൂന്ന് മണിക്കൂര്‍) ഉണ്ടായിരിക്കുന്നതാണ്. എഴുത്തു പരീക്ഷയ്ക്ക് (തിയറിക്ക്) 40 ശതമാനം മാര്‍ക്കില്‍ കുറയാതെ വാങ്ങുന്നവര്‍ക്ക് മാത്രമേ പ്രായോഗിക പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. പ്രായോഗിക പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങുന്നവരെ വിജയിച്ചതായി കണക്കാക്കും. വിജയിച്ചവര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതാണ്.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷയുടെ സിലബസ്
1. ചെമ്പ്, അലൂമിനിയം എന്നീ ചാലകങ്ങളുടെ സവിശേഷതകള്‍ - പി.വി.സി, എക്സ് എല്‍.പി.ഇ, റബ്ബര്‍, പോര്‍സലിന്‍ തുടങ്ങിയ വൈദ്യുതി നിരോധ വസ്തുക്കളുടെ സവിശേഷതകള്‍-വോള്‍ട്ടേജ്, കറണ്ട്, പവര്‍, എനര്‍ജി, റസിസ്റ്റന്‍സ്, ഇന്‍ഡക്ടന്‍സ്, കപ്പാസിറ്റന്‍സ്, ഇംപിഡന്‍സ്, പവര്‍ ഫാക്ടര്‍ തുടങ്ങിയവയുടെ പൊതുവായ ധാരണ, കറണ്ട്, പവര്‍, എനര്‍ജി, വോള്‍ട്ടേജ് ഡ്രോപ്പ് എന്നിവയുടെ സരളമായ ഗണനങ്ങള്‍-സീരിസായും പാരലലായും ലോഡ് ഘടിപ്പിക്കുന്നതിന്‍റെ താരതമ്യപ്പെടുത്തല്‍.
2. ജല വൈദ്യുത പദ്ധതികളിലും താപവൈദ്യുതി നിലയത്തിലും നടത്തുന്ന മൊത്ത വൈദ്യുത ഉല്‍പ്പാദനത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍-പവര്‍ സിസ്റ്റത്തിന്‍റെ സബ് സ്റ്റേഷനുകളുടെയും ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍-ലെഡ് ആസിഡ് തരത്തിലുള്ള സംഭരണ ബാറ്ററികള്‍-നിര്‍മ്മാണ രീതികള്‍-അവയുടെ സവിശേഷതകള്‍-ചാര്‍ജ്ജിംഗ്, പരിപാലനം, ട്യൂബുലാര്‍ ബാറ്ററികള്‍-നിരത പരിപാലന ബാറ്ററികള്‍, സി.ഇ.എ (മെഷേഴ്സ് റിലേറ്റിംഗ് ടു സേഫ്റ്റി ആന്‍റ് ഇലക്ട്രിക് സപ്ലൈ) റെഗുലേഷന്‍ 2010 ചട്ടം 12, 19, 29, 41, 42, 52, 54 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് റൂളുകള്‍, കേരള സിനിമ (റഗുലേഷന്‍) റൂള്‍ 1988.
3. അളക്കുന്ന ഉപാധികള്‍- വോള്‍ട്ട് മീറ്റര്‍, അമ്മീറ്റര്‍, വാട്ട് മീറ്റര്‍, ടോങ്ങ് ടെസ്റ്റര്‍, മള്‍ട്ടി മീറ്റര്‍ എന്നിവയുടെ പ്രവര്‍ത്തതത്വം എനര്‍ജി മീറ്റര്‍ ഉപയോഗിച്ച് സിംഗിള്‍ ഫേസ്, ത്രീ ഫേസ്, സര്‍ക്യൂട്ടുകളിലെ എനര്‍ജി അളക്കല്‍-സംഭവ്യമായ തെറ്റ് തിട്ടപ്പെടുത്തല്‍.
4. ട്രാന്‍സ്ഫോര്‍മര്‍-പ്രവര്‍ത്തനതത്വം-ഘടന, കെ.വി.എ. കറണ്ട് റേറ്റിംഗുകള്‍-കാര്യക്ഷമത-ശ്രദ്ധയും പരിപാലനവും, ഇന്‍ഡക്ഷന്‍ മോട്ടോര്‍-സ്ക്വിറല്‍ കേജ്, സ്ലിപ്പറിംഗ് മോട്ടോറുകളുടെ പ്രവര്‍ത്തനതത്വം, സ്റ്റാര്‍ട്ടറുകള്‍-ഡി.ഒ.എല്‍. സ്റ്റാര്‍ഡെല്‍റ്റാ (ഓട്ടോമാറ്റിക്, അര്‍ദ്ധ ഓട്ടോമാറ്റിക്) റോട്ടര്‍ റെസിസ്റ്റന്‍സ് തരങ്ങള്‍, സിംഗിള്‍ ഫേസ് മോട്ടോറുകള്‍-തത്വം, വിവിധ തരത്തിലുള്ള ഫാന്‍ റെഗുലേറ്ററുകള്‍-റസിസ്റ്റന്‍സ്, ഇലക്ട്രോണിക് തരങ്ങള്‍, മിക്സി, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ മെഷീനുകളില്‍ ഉപയോഗിക്കുന്ന കുറഞ്ഞ ഹോഴ്സ് പവര്‍ മോട്ടോറുകള്‍, എ.സി. ജനറേറ്ററുകളുടെ പ്രവര്‍ത്തന തത്വങ്ങള്‍.
5. എല്‍.ടി.യിലുള്ള വിവിധ വയറിംഗ് മുറകള്‍-വയറുകളുടെയും കേബിളുകളുടെയും തരങ്ങള്‍-അംഗീകൃത വലിപ്പങ്ങള്‍-വോള്‍ട്ടേജ് കറണ്ട് റേറ്റിംഗുകള്‍, കേബിളുകളുടെ വോള്‍ട്ടേജ് ഡ്രോപ്പ് കണക്കാക്കാനുള്ള ലഘുനിയമം, മെയിന്‍ സ്വിച്ച് ബോര്‍ഡുകള്‍, സബ് സ്വിച്ച് ബോര്‍ഡുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകള്‍- അനുവദനീയമായ ലോഡ്-മെയിന്‍ബോര്‍ഡുകളുടെയും മറ്റും, സ്ഥാന നിര്‍ണ്ണയവും ആവശ്യമുള്ള ക്ലിയറന്‍സ് മാനദണ്ഡങ്ങളും, സര്‍ക്യൂട്ട് ബ്രേക്കറുകള്‍, എം.സി.സി.ബി.കള്‍, സ്വിച്ച് ഫ്യൂസ് യൂണിറ്റുകള്‍, എം.സി.ബി തുടങ്ങിയവയുടെ സ്റ്റാന്‍റേര്‍ഡ് റേറ്റിംഗുകള്‍, വയറിംഗ് പൈപ്പുകള്‍-ലോഹനിര്‍മ്മിതവും അല്ലാത്തവയും-പൈപ്പുകളില്‍ അനുവദനീയമായ വയറുകളുടെ എണ്ണം, യു.പി.എസ്, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയ പ്രത്യേകതരം ഉപകരണങ്ങളുടെ വയറിംഗ്, ബഹുനില കെട്ടിടങ്ങളുടെ വയറിംഗിലെ പ്രത്യേകതകള്‍.
6. എര്‍ ത്തിംഗ്-ആവശ്യകത-സ്റ്റാന്‍റേര്‍ഡ് രിതികള്‍-സ്ഥാന നിര്‍ണ്ണയം-എര്‍ത്തിംഗ് കക്ടറുകളുടെ തരവും വലിപ്പവും-ഇലക്ട്രോഡുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം-പ്രത്യേകതരം ഉപകരണങ്ങളുടെ എര്‍ത്തിംഗ്.
7. ഫ്യൂസുകള്‍-റീവയറബിള്‍-എച്ച്.ആര്‍.സി-തരങ്ങള്‍-റേറ്റിംഗുകള്‍, തരംതിരിക്കല്‍, ഗ്രേഡിംഗ്, സര്‍ക്യൂട്ട് ബ്രേക്കറുകള്‍-എം.സി സി.ബി., എം.സി.ബി-ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍, എര്‍ത്ത് ലീക്കേജ് പ്രാട്ടക്ഷന്‍-ഇ.എല്‍.സി.ബി പ്രവര്‍ ത്തന തത്വം, സ്റ്റാന്‍റേര്‍ഡ് ലീക്കേജ് കറന്‍റ് റേറ്റിംഗുകള്‍.
8. ഇന്‍വെര്‍ട്ടര്‍, യു.പി.എസ്., ഇലക്ട്രോണിക് ചോക്ക് എന്നിവയുടെ പ്രവര്‍ത്തനം തത്വം അവയുടെ പവര്‍ റേറ്റിംഗ്, ഇന്‍കാന്‍ഡസന്‍റ് വിളക്കുകള്‍, ഫ്ളൂറസന്‍റ് വിളക്കുകള്‍, സി.എഫ്. ലാമ്പുകള്‍, പേപ്പര്‍ ലാമ്പുകള്‍ എന്നീ സാധാരണയായുള്ള വിളക്കുകളുടെ പ്രവര്‍ത്തന തത്വവും സവിശേഷതകളും.
9. വിവിധ തരത്തിലുള്ള വൈദ്യുത ഉപകരണങ്ങളുടെ അംഗികൃത ചിഹ്നങ്ങള്‍-പവര്‍ ആന്‍റ് കണ്‍ട്രോള്‍ സര്‍ക്യൂട്ടുകളുടെ രേഖാചിത്രം കണ്ട് മനസ്സിലാക്കല്‍-വയറിംഗ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും.
10. പ്രതിഷ്ഠാപനങ്ങളുടെ പരിശോധനയും പ്രവര്‍ ത്തിപ്പിക്കലും-സ്റ്റാന്‍റേര്‍ഡ് ടെസ്റ്റിംഗ് ഉപകരണങ്ങള്‍-ഇന്‍സുലേഷന്‍ ടെസ്റ്റര്‍-എര്‍ ത്ത് ടെസ്റ്റര്‍, നിയോണ്‍ ടെസ്റ്റര്‍, ഹാന്‍റ് ഹെല്‍ഡ് ലാമ്പ് ടെസ്റ്റര്‍, സിംഗിള്‍ ഫേസ് വയറിംഗിലെ കണ്ടിന്യൂയിറ്റി, പൊളാരിറ്റി എന്നിവയെക്കുറിച്ചുള്ള പൊതുവായ വിജ്ഞാനം, ഇന്‍സുലേഷന്‍ റെസിസ്റ്റന്‍സ് ടെസ്റ്റും എര്‍ത്ത് റെസിസ്റ്റന്‍സ് ടെസ്റ്റും.
11. ജോലി ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍-വയര്‍മാന്‍മാരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഉപാധികള്‍-താരിഫുകളെക്കുറിച്ചുള്ള പരിജ്ഞാനം-വൈദ്യുതി സപ്ലൈ ഉപഭോക്താവിന് ലഭിക്കുവാനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, കംപ്ലീഷന്‍ റിപ്പോര്‍ട്ടിന്‍റെ സമര്‍പ്പണം, തകരാറ് കൂടാതെയും ഊര്‍ജ്ജക്ഷമവുമായുള്ള വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പരിപാലനം, ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച അറിവ്- ഉപഭോക്താവ്, കോണ്‍ട്രാക്ടര്‍, ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി ബന്ധപ്പെടുമ്പോള്‍ വയര്‍മാന്‍മാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം.
പ്രായോഗിക പരീക്ഷ
പി. വി. സി. ഓപ്പണ്‍ കോഡ്യൂട്ട് വയറിംഗ് സമ്പ്രദായം ഉപയോഗിച്ചുള്ള എല്ലാ വയറിംഗ് ജോലികളും അറിഞ്ഞിരിക്കണം.
Syllabus for Electrical Wireman Examinations
1. Properties
of Copper and Aluminium conductors, properties of insulating
materials such as PVC,
XLPE, Rubber and Porcelin. Concept of Voltage
Current, Power, Energy Resistance, Inductance, Capacitance, Impedance Power factor-simple
calculation of current, power energy and Voltage drop. Comparison between series and
parallel connection of loads.
2. Basic
principle of bulk generation of Electricity in hydel and thermal stations. Functions
of sub-stations and transformer stations in power system. Lead acid type of storage batteries/constructional details,
characteristics, charging and maintenance. Tubular and
maintenance-free
batteries CEA (Measures relating to safety and Electric Supply) Regulation 2010, regulation 12, 19, 29, 41, 42, 52, 54 Kerala State
Electricity Licensing Board Rules, Kerala Cinema (Regulation) Rules, 1988.
3. Measuring
devices-principles of operation of Voltmeter, Ammeter, Wattmeter, Tong Tester and Multimeter.
Measurement
of energy in single phase and three phase circuits using /energy meters. Checking for possible
errors.
4. Transformers-Principles
of operation, construction-KVA and current ratings-efficency care and maintenance-Induction
motors-Principle of working of squirrel cage and slipring motors- starter, DOL, Star/delta (Semi
automatic and automatic) and rotor resistance type single
phase
motors principle. Different
type of fan regulators-resistance and electronic types. Principle of operations of fractional
horse power motors used in appliances such as mixie, washing machines etc. Principle of
Operation of AC generators.
5. Various
system of LT wiring-Types of wires and cables-standards sizes-voltage and
current ratings-thum
rules for voltage drop in cables. Main switch boards,
sub-switch boards and distribution boards-permissible, Loads-selection of
location and standard clearance for main
boards
etc. Circuit breakers, MCCBS, switch fuse units MCB etc. Standard
ratings. Conduits-metallic
and non metallic types. Permissible numbers of wires in conduits. Wiring of special equipments like UPS,
invertors, standby for computers etc. Essential factor for wiring high rise buildings.
6. Earthing
of systems, Necessity-type of standards earthing-selection of location-type and
size of earthing
conductors. Minimum number of earth electrodes earthing of special equipment.
7. Fuses, Re-wireable and
H.R.C. types-Ratings, selection
and grading, circuit breakers, MCCB, MCB, overload protection. Earth
Leakage protection-ELCB-principle of operation- Standard leakage current ratings.
8. Principle
of operation of invertors, UPS and electronic chokes-power ratings. Principles
of operation and
characteristics of commonly used lighter sources such as Incandescent lamps, Fluorescent lamps, Compact
Fluorescent lamps, Vapour lamps.
9. Standard
symbols of various types of electrical equipments-Reading of schematic drawing for power and control circuits. Wireman
tools and accessories.
10. Testing
and commissioning of installation-standard testing meters-insulation tester,
Earth tester, Neon
tester and hand held lamps tester. General knowledge of continuity and polarity tests in single phase
wiring-Insulation resistance and earth resistance test.
11. Safety measures to be observed while working-Devices used for wireman safety. Knowledge on tariffs.
Procedure
for availing electric supply to consumer-submission of completion report.
Energy
efficient and trouble free maintenance of installation knowledge of energy conservation methods. Code
of conduct and ethics to be observed by the wireman
with the contractor, consumer and the
regulatory authorities.
Practical Examination-Should be familiar with all type of PVC open conduct wiring system.
No comments:
Post a Comment