ഇന്ത്യൻ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റിലൂടെ ഗ്രാമീണ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിലേ 40889 ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
കേന്ദ്ര തപാൽ വകുപ്പിനു കീഴിലുള്ള
തപാൽ ഓഫിസുകളിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. ഇന്ത്യയിലെ
വിവിധ സ്ഥലങ്ങളിലായി ഏകദേശം 40889 ഒഴിവുകളാണുള്ളത്. കേരള സർക്കിളിൽ മാത്രമായി 2462 ഒഴിവുകളുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM) , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക് സേവക് (GDS) എന്നീ
വിഭാഗങ്ങളിലാണ് അവസരം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികളെ
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ്
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക്
എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ
തസ്തികയിൽ 12000 രൂപയായിരിക്കും സാലറി. എബിപിഎം/ ഡാക്
സേവകിന് 10000. പരീക്ഷയില്ല, ഉദ്യോഗാർത്ഥിയുടെ
മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയും അടിസ്ഥാനമാക്കി സിസ്റ്റം
ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്.
ജിഡിഎസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. അതുപോലെ തന്നെ ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. എല്ലാ GDS പോസ്റ്റുകൾക്കും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് ഒരു മുൻവ്യവസ്ഥയാണ്. ഒരു സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോഗാർത്ഥിയാണെങ്കിൽ, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം. കുറഞ്ഞ പ്രായപരിധി - 18 വയസ്സ് ആണ്. പരമാവധി പ്രായപരിധി - 40 വയസ്സ്.
അവസാന തീയതികളിലെ തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ മുൻകൂട്ടി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
പ്രധാനപ്പെട്ട തീയതികൾ
- ഓൺലൈൻ അപേക്ഷയുടെ തുടക്കം 27/01/2023 മുതൽ
- ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16/02/2023
പ്രായപരിധി, തിരഞ്ഞെടുക്കൽ പ്രക്രിയ, വിദ്യാഭ്യാസ യോഗ്യത, വാഗ്ദാനം ചെയ്യുന്ന ശമ്പളം തുടങ്ങിയ എല്ലാ വിവരങ്ങളും വായിച്ചതിനുശേഷം, ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യ പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം
ഇന്ത്യ പോസ്റ്റ് GDS റിക്രൂട്ട്‌മെന്റ് 2023 - വിശദാംശങ്ങൾ
- സ്ഥാപനത്തിന്റെ പേര് ഇന്ത്യ പോസ്റ്റ് ഓഫീസ്
- ജോലിയുടെ രീതി കേന്ദ്ര ഗവ ജോലി
- റിക്രൂട്ട്മെന്റ് തരം നേരിട്ടുള്ള റിക്രൂട്ട്മെന്റ്
- പോസ്റ്റിന്റെ പേര് ഗ്രാമിൻ ഡാക് സേവക് (GDS)
- ആകെ ഒഴിവ് 40889
- ശമ്പളം 10,000 - 12,000 രൂപ
- അപേക്ഷാ രീതി ഓൺലൈൻ
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16/02/2023
- ഔദ്യോഗിക വെബ്സൈറ്റ് https://indiapostgdsonline.gov.in
ഒഴിവ് വിശദാംശങ്ങൾ
പ്രായപരിധി
കുറഞ്ഞ പ്രായം: 18 വയസ്സ്, പരമാവധി പ്രായം: 40 വയസ്
- ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്
- ഒബിസിക്ക് 3 വർഷവും
- വികലാംഗർക്ക് 10 വർഷവും ഇളവുണ്ട്
- (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വർഷവും ഒബിസി പിഡബ്ല്യുഡിക്ക് 13 വർഷവും)
വിദ്യാഭ്യാസ യോഗ്യത
അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, യോഗ്യതയുള്ള അപേക്ഷകർ മാത്രം അപേക്ഷിക്കണം അല്ലെങ്കിൽ അവരുടെ അപേക്ഷ നിരസിക്കപ്പെടും.
ഇന്ത്യാ ഗവൺമെന്റ്/സംസ്ഥാന സർക്കാരുകൾ/ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പത്താം തരത്തിലെ സെക്കൻഡറി സ്കൂൾ പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ്
പ്രാദേശിക ഭാഷയിൽ നിർബന്ധിത പരിജ്ഞാനം: ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.
സൈക്ലിംഗിനെ കുറിച്ചുള്ള അറിവ്: എല്ലാ GDS പോസ്റ്റുകൾക്കും സൈക്ലിംഗിനെ കുറിച്ചുള്ള അറിവ് ഒരു മുൻകൂർ വ്യവസ്ഥയാണ്. ഒരു ഉദ്യോഗാർത്ഥിക്ക് സ്കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിവുണ്ടെങ്കിൽ, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം.
അപേക്ഷാ ഫീസ്
അപേക്ഷകർ 100/- (നൂറ് രൂപ മാത്രം) ഫീസ് അടയ്‌ക്കേണ്ടതാണ്.
- ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.
- ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായാണ് പേയ്‌മെന്റ് അടയ്‌ക്കേണ്ടത്.
- എല്ലാ സ്ത്രീ ഉദ്യോഗാർത്ഥികൾക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്കും ട്രാൻസ്‌വുമൺ ഉദ്യോഗാർത്ഥികൾക്കും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഇളവുണ്ട്.
No comments:
Post a Comment