ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, November 13, 2018

Children's Day


ചാച്ചാജിയുടെഓര്‍മ്മപുതുക്കി ശിശുദിനം

വീണ്ടുമൊരു ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. സ്വാതന്ത്ര്യസമരനായകനും, രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍‌മദിനം ശിശുദിനമായി ആണ് രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്.

ജനനം - നവംബര്‍ 14, 1889 (അലഹാബാദ്)

അച്ഛന്‍ - മോത്തിലാല്‍ നെഹ്റു

അമ്മ - സ്വരൂപ റാണി

ഭാര്യ - കമലാ നെഹ്റു

സഹോദരിമാര്‍ - വിജയലക്സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ്

പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി

ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി

ജീവിതരേഖ

ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ളണ്ടിലെ ഹാരോ സ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി. ലണ്ടനിലെ ഇന്നര്‍ടെന്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി. അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.

1916 - കമലാകൗളിനെ വിവാഹം കഴിച്ചു

1916 - ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി

1917 - ഇന്ദിര ജനിച്ചു

1918 - അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി

1921 - ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു)

1922 - 23: വെയില്‍സ് രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു.

1923 - അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, അലഹാബാദ് മുനിസിപ്പല്‍ ചെയര്‍മാന്‍

1927 - മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനത്തില്‍ (ബ്രസല്‍സ്) കോണ്‍ഗ്രസ് പ്രതിനിധിയായി

1928 - സൈമണ്‍ കമ്മീഷന്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു.

1929 - കോണ്‍ഗ്രസ് പ്രസിഡന്‍റായി, ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷന്‍( 1954 വരെ നാലുതവണ പ്രസിഡന്‍റായിരുന്നു)

1933 - ബീഹാര്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു

1934 - സിവില്‍നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു, "ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' പ്രസിദ്ധീകരിച്ചു.

1935 - യൂറോപ്പില്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥം പോയി

1936 - കമലാ നെഹ്റു അന്തരിച്ചു

1936 - ആത്മകഥ പ്രസിദ്ധപ്പെടുത്തി (1934-35 കാലയളവില്‍ ജയിലില്‍ വച്ചായിരുന്നു രചന)

1937 - സാമ്പത്തികാസൂത്രണത്തിന് ദേശീയ ആസൂത്രണകമ്മിറ്റി രൂപവല്‍ക്കരിച്ചു

1938 - നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചു

1939 - ആഭ്യന്തര യുദ്ധ സമയത്ത് സ്പെയിന്‍ സന്ദര്‍ശിച്ചു, അഖിലേന്ത്യാ നാട്ടു രാജ്യ പ്രജാസമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, ചൈന സന്ദര്‍ശിച്ചു

1942 - ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച

1944 - "ഇന്ത്യയെ കണ്ടെത്തല്‍' രചന

1946 - ഐ.എന്‍.എ. നേതാക്കളുടെ കേസുവിചാരണയില്‍ അവര്‍ക്കായി വാദിച്ചു, ഇടക്കാല സക്കാരിന്‍റെ ഉപാധ്യക്ഷന്‍.

1947- ഡല്‍ഹിയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി, സ്വാതന്ത്ര്യ പ്രാപ്തിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, മരണംവരെ പ്രധാനമന്ത്രിപദവും വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.

1948 - കോമണ്‍വെല്‍ത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളിയിലും പങ്കെടുത്തു.

1953-55 - അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

1953 - എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു.

1954 - ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ (1954) പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

1955 - ഭാരതരത്നം

1964 മെയ് 27 - മരണം

No comments:

Post a Comment