2018-2019 അധ്യായന വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ 2019 മാര്‍ച്ച് 13ന് ആരംഭിക്കും. മാർച്ച് 27ന് ആയിരിക്കും അവസാന പരീക്ഷ. നവംബര്‍ ഏഴ് മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് പിഴ അടക്കാം. നവംബർ 19 ആണ് പിഴയില്ലാതെ ഫീസ് അടയ്ക്കാവുന്ന അവസാന തീയതി. പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാവുന്നതാണ്. ഒമ്പത് പേപ്പറുകൾക്ക് എഴുത്ത് പരീക്ഷയും ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷയുമാണ്. 80 മാർക്കിനുള്ള പരീക്ഷകൾക്ക് രണ്ടര മണിക്കൂറും, 40 മാർക്കിനുള്ള പരീക്ഷകൾക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷ സമയം. ഇതിന് പുറമെ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് സമാശ്വാസ സമയവും ഉണ്ടായിരിക്കും.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ. നേരത്തെ രാവിലെ പരീക്ഷ നടത്തണമെന്ന നിർദേശം പരിഗണനയിലായിരുന്നു. എന്നാൽ രാവിലെ ചോദ്യപേപ്പറുകൾ സ്കൂളിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുൻ വർഷങ്ങളിലേതു പോലെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു.
2019 മാർച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉപരി പഠനത്തിന് അർഹത നേടാത്ത വിദ്യർത്ഥികൾക്ക് സേ (സേവ് എ ഇയർ) പരീക്ഷ നടത്തുന്നതായിരിക്കും. 2019 മെയ് മാസമാണ് സേ പരീക്ഷ നടത്തുന്നത്. പരീക്ഷ ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം ഇതിന് അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് www.keralapareekshabhavan.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
No comments:
Post a Comment